സൗദി സ്ഥാപക ദിനം ആഘോഷിച്ചു

ജിദ്ദ: സൗദി സ്ഥാപക ദിനത്തില്‍ അംബാസിഡര്‍ ടാലെന്റ്റ് അക്കാദമിയിലെ പഠിതാക്കള്‍ ഒത്തുച്ചേര്‍ന്നു. അവിചാരിതമായി വീണു കിട്ടിയ അവധി ദിവസം ചെങ്കടലിന്റെ തീരത്തുള്ള വില്ലയില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പാടിയും പറഞ്ഞും ഭക്ഷണം പാകം ചെയ്തും മത്സരങ്ങള്‍ സംഘടിപ്പിച്ചും കുടുംബ സമേതം സ്ഥാപക ദിനം ഉപയോഗപ്പെടുത്തി.

ന്ധപ്രവാസം കടന്നു പോയ വഴികള്‍ന്ധ എന്ന വിഷയത്തില്‍ ചീഫ് ഫാക്കല്‍റ്റി നസീര്‍ വാവ കുഞ്ഞു മുഖ്യ പ്രഭാഷണം നടത്തി . അഹമ്മദ് കബീര്‍ ഗാനമാലപിച്ചു. മൊയ്തീന്‍, ജാബിര്‍ കോട്ടയം, അഡ്വ. ഷംശുദ്ധീന്‍, ആര്‍ പി ഷംശുദ്ധീന്‍ കണ്ണൂര്‍, നഷ്രിഫ് തലശേരി എന്നിവര്‍ സംസാരിച്ചു . പ്രവാസ ജീവിതത്തില്‍ നമ്മെ അലട്ടുന്ന വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ വിഷയമാക്കി അഷ്‌റഫ് മട്ടന്നൂര്‍ നടത്തിയ ആരോഗ്യ പരിശീലന ക്ലാസ് വേറിട്ടൊരു അനുഭവമായി.

കെ.ടി മുസ്തഫ പെരുവള്ളൂര്‍

 

Leave a Comment

More News