ഷാരോൺ ഇവൻ്റ് സെൻ്റർ ഉദ്ഘാടനവും സംഗീത സായാനവും മാർച്ച് 23 ശനിയാഴ്ച

മെസ്‌ക്വിറ്റ്( ഡാളസ് ): അത്യാധുനിക സൗകര്യങ്ങളോടെ 950 പേർക്ക് ഇരിപ്പിട ക്രമീരണങ്ങളോടെ നിർമിച്ച ഡാലസിലെ ഷാരോൺ ഇവൻ്റ് സെൻ്റർ,( 940B ബാരൻസ് ബ്രിഡ്ജ് റോഡ്, മെസ്‌ക്വിറ്റ് 75150-)ൻ്റെ മഹത്തായ ഉദ്ഘാടനം മാർച്ച് 23 ശനിയാഴ്ച വൈകീട്ട് 6:30 നു നടത്തുന്നതാണെന്നു സംഘാടകർ അറിയിക്കുന്നു. ഷാരോൺ സഭയുടെ ചരിത്രത്തിലെ ഈ സന്തോഷകരമായ നിമിഷത്തിൽ പങ്കെടുക്കാൻ നിങ്ങളെയും നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും ക്ഷണിക്കുന്നു. ഈ ഇവൻ്റ് സെൻ്റർ ഡാളസ് മെട്രോപ്ലെക്സിലെ വിശ്വാസികളുടെ സമൂഹത്തിന് വലിയ അനുഗ്രഹമായിരിക്കുമെന്നും ഇതിന് കൺവെൻഷനുകൾ, വിവാഹങ്ങൾ, മറ്റ് വലിയ സമ്മേളനങ്ങൾ തുടങ്ങിയ പരിപാടികൾ നടത്താൻ കഴിയുമെന്നും പ്രവർത്തനങ്ങൾക്കു നേത്രത്വം നൽകിയ റോയ് എബ്രഹാം. ജോണ് ടി മണിയാട്ട് ,എബി പുളികുന്നേൽ എന്നിവർ അറിയിച്ചു, ഉദ്ഘാടന സമ്മേളനത്തിന് ശേഷം ആരംഭിക്കുന്ന സംഗീത സായാനത്തിലേക്കും പാസ്റ്റർ ഷിബു തോമസിന്റെ ദൈവവചന പ്രഘോഷണത്തിലേക്കും ഏവരെയും ക്ഷണിക്കുന്നുവെന്നും സീനിയർ പാസ്റ്റർ സ്റ്റീഫൻ…

ഒക്‌ടോബർ 7 മുതൽ ഗാസ യുദ്ധത്തിൽ 13,000 കുട്ടികൾ കൊല്ലപ്പെട്ടതായി യുനിസെഫ്

യുണൈറ്റഡ് നേഷന്‍സ്: 2023 ഒക്‌ടോബർ 7 മുതൽ ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ യുദ്ധത്തിൽ 13,000-ലധികം ഫലസ്തീൻ കുട്ടികൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യുനിസെഫ്) അറിയിച്ചു. ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളെ കൂടാതെ മറ്റു പലരെയും കാണാതായിട്ടുണ്ടെന്ന് മാർച്ച് 17 ഞായറാഴ്ച യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ സിബിഎസ് നെറ്റ്‌വർക്കിനോട് പറഞ്ഞു. “ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റിട്ടുണ്ട് അല്ലെങ്കിൽ അവർ എവിടെയാണെന്ന് ഞങ്ങൾക്ക് നിർണ്ണയിക്കാൻ പോലും കഴിയില്ല. അവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയിട്ടുണ്ടാകാം…. ലോകത്തിലെ മറ്റേതൊരു സംഘട്ടനത്തിലും കുട്ടികൾക്കിടയിൽ ഇത്രയും മരണനിരക്ക് ഞങ്ങൾ കണ്ടിട്ടില്ല. ഹമാസിനെ ഉന്മൂലനം ചെയ്യാനാണെന്ന പേരില്‍ ഗാസയില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേലിനെ ന്യായീകരിക്കാനാവില്ല,” അവര്‍ പറഞ്ഞു. “കടുത്ത അനീമിയ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ വാർഡുകളിൽ ഞാൻ ഉണ്ടായിരുന്നു, വാർഡ് മുഴുവൻ ശാന്തമാണ്. കാരണം കുട്ടികൾക്കും കുഞ്ഞുങ്ങൾക്കും കരയാൻ…

മാര്‍ ഇവാനിയോസ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഗമം ഒക്ടോബര്‍ 11 മുതല്‍ 13 വരെ

ഡാളസ്: നോര്‍ത്ത് അമേരിക്കയിലെ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ അസോസിയേഷന്‍ ഓഫ് മാര്‍ ഇവാനിയോസ് കോളജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് നോര്‍ത്ത് അമേരിക്കയുടെ (AMICOSNA) നേതൃത്വത്തില്‍ ഡാളസില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തുന്നു. ഒക്ടോബര്‍ 11 മുതല്‍ 13 വരെ ടെക്‌സസിലെ ഡങ്കന്‍വില്ലെയിലുള്ള ഹില്‍ട്ടന്‍ ഗാര്‍ഡന്‍ ഇന്നിലാണ് മഹാസംഗമം സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിന്റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ചാണ് നോര്‍ത്ത് അമേരിക്കയിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ടെക്‌സസില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം ഒരുക്കിയിരിക്കുന്നത്. മാര്‍ ഇവാനിയോസ് കോളജിന്റെ 75-ാമത് വാര്‍ഷികാഘോഷങ്ങളില്‍ അമേരിക്കയിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയും ഭാഗമാകുകയാണ്. നോര്‍ത്ത് അമേരിക്കയിലെ പൂര്‍വ വിദ്യാര്‍ഥി സംഘടന അമികോസ്‌ന 1979 മുതലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കു’മെന്ന കോളജിന്റെ മുദ്രാവാക്യം, കലാലയത്തില്‍നിന്നു പഠിച്ചിറങ്ങിയ പതിനായിരങ്ങളുടെ ജീവിതസാക്ഷ്യമാവുന്നു. കലാ-സാംസ്‌കാരിക പരിപാടികള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, പ്രശസ്തരായ കലാകാരന്‍മാരുടെ സംഗീത പരിപാടികള്‍ തുടങ്ങിയവ…

യുഎസിൽ മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥി കൂടി കൊല്ലപ്പെട്ടു

ബോസ്റ്റൺ :ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള 20 കാരനായ പരുചൂരി അഭിജിത്ത് എന്ന വിദ്യാർത്ഥി  യുഎസിൽ ദാരുണമായി മരിച്ചത് ഇന്ത്യൻ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആഴത്തിലുള്ള വനത്തിനുള്ളിൽ കാറിനുള്ളിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്, യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ കൊലപാതകം നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എൻജിനീയറിങ് സീറ്റ് നേടിയ ശേഷം ബോസ്റ്റൺ സർവകലാശാലയിൽ പഠനം നടത്തുകയായിരുന്നു അഭിജിത്ത്. പണത്തിനും ലാപ്‌ടോപ്പിനും വേണ്ടിയാണ് അക്രമികൾ ഇയാളെ ലക്ഷ്യമിട്ടതെന്ന് സംശയിക്കുന്നു. 2024-ൻ്റെ ആരംഭം മുതൽ യുഎസിൽ ഒമ്പത് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ട ഈ സംഭവം ദുരിതപൂർണമായ പ്രവണതയിലേക്ക് ചേർക്കുന്നു. ആത്മഹത്യകൾ, അമിത ഡോസുകൾ, കാണാതായ വ്യക്തികളുടെ കേസുകൾ, റോഡപകടങ്ങൾ, കൊലപാതകങ്ങൾ എന്നിവ ഉൾപ്പെടെ ഈ മരണങ്ങളുടെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഈ ദുരന്തങ്ങൾ യുഎസിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെയും പ്രൊഫഷണലുകളുടെയും സുരക്ഷയെക്കുറിച്ച് ഇന്ത്യൻ പ്രവാസികൾക്കിടയിൽ വ്യാപകമായ ആശങ്കയ്ക്ക് കാരണമായി.

എന്‍എഎംകെസി ക്നാനായ സംഗമം റീജണൽ രജിസ്ട്രേഷൻ കോർഡിനേറ്റ്സിനെ തിരഞ്ഞെടുത്തു

ഡാളസ്: 2024 ജൂലൈ 18 മുതൽ 21 വരെ ഡാളസ് ഫ്രിസ്കോയിലുള്ള എംബസി സൂട്ടിൽ നടക്കുന്ന ക്നാനായ സംഗമത്തിന്റെ സുഗമമായ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രജിസ്ട്രേഷൻ കോഓര്‍ഡിനേറ്റര്‍മാരെ തിരഞ്ഞെടുത്തു. റെജി എം ജേക്കബ് (ഫ്ലോറിഡ), ജയിംസ് തോമസ് (ഹാര്‍ട്ട്ഫോര്‍ഡ്), ജെയിംസ് ഒറപ്പനാംഗൽ (ഷിക്കാഗോ), ആഷ ജോസഫ് (ഷിക്കാഗോ), റ്റിറ്റി ജോസഫ് (ഹൂസ്റ്റൺ), ബിനു തോമസ് (ഹൂസ്റ്റൺ), സിനി ഏബ്രഹാം (ഫിലഡൽഫിയ), ബിജു തോമസ് (നോർത്ത് കരോളിന), അരുൺ പുന്നൂസ് (ഹൂസ്റ്റൺ), സ്കറിയ മർക്കോസ് (ഹൂസ്റ്റൺ), ലാമെക് ജോസഫ് ഹാർട്ട്‌ഫോർഡ്) , ബിനോജ് എലിയാസ് (ഹൂസ്റ്റൺ), ക്രിസ്റ്റി സജു (ഫിലഡൽഫിയ), മനു ഏബ്രഹാം (ബോസ്റ്റണ്‍), ഷെറിൻ ഏബ്രഹാം (ഫിലഡൽഫിയ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍. പബ്ലിസിറ്റി കമ്മിറ്റിക്കു വേണ്ടി ബാലു മാലത്തുശ്ശേരി, ഹൂസ്റ്റൺ

ഫോർട്ട് വർത്ത് ഫയർ ലെഫ്റ്റനൻ്റ് മോട്ടോർ സൈക്കിൾ അപകടത്തിൽ കൊല്ലപ്പെട്ടു

സണ്ണിവെയ്‌ൽ( ഡാളസ്) : ദീർഘകാല ഫോർട്ട് വർത്ത് ഫയർ ലെഫ്റ്റനൻ്റ് ഗാരി പഗ്  ഡ്യൂട്ടിയിലിരിക്കെ മോട്ടോർ സൈക്കിൾ അപകടത്തിൽ കൊല്ലപ്പെട്ടതായി ഡിപ്പാർട്ട്മെൻ്റ് ശനിയാഴ്ച സ്ഥിരീകരിച്ചു. 56 കാരനായ ലെഫ്റ്റനൻ്റ് ഗാരെ പഗ് ഫോർട്ട് വർത്ത് നഗരത്തിൽ 34 വർഷമായി ജോലി ചെയ്തിരുന്നതായി അഗ്നിശമന സേന അറിയിച്ചു. ഫോർട്ട് വർത്ത്, ടെക്സസ് – ഫോർട്ട് വർത്ത് ഫയർ ഡിപ്പാർട്ട്മെൻ്റ് ലെഫ്റ്റനൻ്റ് ഗാരി പഗ് ഡ്യൂട്ടിക്ക് പുറത്തിരിക്കെ മോട്ടോർ സൈക്കിൾ അപകടത്തിൽ കൊല്ലപ്പെട്ടതായി ഡിപ്പാർട്ട്മെൻ്റ് ശനിയാഴ്ച സ്ഥിരീകരിച്ചു. ലഫ്റ്റനൻ്റ് മറ്റ് മോട്ടോർ സൈക്കിൾ യാത്രികരുടെ കൂട്ടത്തോടൊപ്പം സണ്ണിവെയ്‌ലിന് സമീപം അപകടമുണ്ടായതായി അഗ്നിശമന ഉദ്യോഗസ്ഥർ  പറഞ്ഞു.കൂടുതൽ വിവരങ്ങൾ ഉടനടി ലഭ്യമല്ല.

ആത്മീയ നിറവില്‍ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ ദൈവാലയ പുനര്‍ കൂദാശ

ഷിക്കാഗോ: ക്‌നാനായ കത്തോലിക്കരുടെ നോര്‍ത്ത് അമേരിക്കയിലെ ആദ്യ ദേവാലയമായ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയം ഷിക്കാഗോയിലെ ബെന്‍സന്‍ വില്ലില്‍ പുനര്‍കൂദാശാകര്‍മങ്ങളിലൂടെ ഇന്നുമുതല്‍ ശുശ്രൂഷാസജ്ജമായി. ക്നാനായ സമുദായത്തിന്റെ വലിയ ഇടയന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സെ. തോമസ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട്, ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ജൂലിയറ്റ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് റൊണാള്‍ഡ് ഹിക്സ് എന്നിവര്‍ പുനര്‍കൂദാശാകര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍ സ്വാഗതം ആശംസിച്ചു. വിശ്വാസജീവിതത്തെയും സമുദായ പാരമ്പര്യങ്ങളെയും പരിരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും പൂര്‍വികരുടെ ത്യാഗപൂര്‍ണ മായ സമര്‍പ്പണങ്ങള്‍ മറക്കരുതെന്നും ദൈവകേന്ദ്രിതമായ ഒരു സമൂഹമാണ് നമ്മളെന്ന ഓര്‍മയെ പ്രോജ്ജ്വലിപ്പിക്കാന്‍ ഇത്തരംഅവസരങ്ങള്‍ സഹായിക്കട്ടെയെന്നും മാര്‍. മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്താ ഉദ്ഘാടനപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. നാമോരുരുത്തരും സജീവശിലകളാല്‍ നിര്‍മിതങ്ങളായ ആലയങ്ങളാണെന്നും ഹൃദയങ്ങളില്‍ പണിയപ്പെടുന്ന ദേവാലയങ്ങളെയാണ്…

വാഷിംഗ്ടൺ ഡിസിയിലെ വെടിവയ്പിൽ 2 പേർ മരിച്ചു, 5 പേർക്ക് പരിക്കേറ്റു

വാഷിംഗ്ടൺ ഡിസി:ഞായറാഴ്ച പുലർച്ചെ വാഷിംഗ്ടൺ ഡിസിയിലെ ചരിത്രപരമായ  പരിസരത്ത് ഉണ്ടായ വെടിവയ്പിൽ 2 പേർ മരിച്ചു, 5 പേർക്ക് പരിക്കേറ്റു, പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ്  അറിയിച്ചു.കെന്നഡി റിക്രിയേഷൻ സെൻ്ററിന് സമീപമാണ് വെടിവെപ്പുണ്ടായത്. ലോഗൻ സർക്കിളിന് കിഴക്ക് ഏഴ് ബ്ലോക്കുകളും മൗണ്ട് വെർനൺ സ്‌ക്വയറിന് വടക്ക് നാല് ബ്ലോക്കുകളും 7th സ്ട്രീറ്റ് NW, P സ്ട്രീറ്റ് NW എന്നിവയുടെ കവലയിൽ പുലർച്ചെ 3 മണിയോടെയാണ് വെടിവെപ്പ് പൊട്ടിപ്പുറപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. വെടിവെപ്പിനെത്തുടർന്ന് കാൽനടയായി ഓടിപ്പോയതായി സംശയിക്കുന്ന ഒരാളെ കണ്ടെത്താൻ വാഷിംഗ്ടൺ ഡിസിയിലെ നിയമപാലകർ ഞായറാഴ്ച തിരച്ചിൽ നടത്തുകയായിരുന്നു. “ഈ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമുള്ളവരോ അതിന് സാക്ഷികളോ ആയ ആരോടെങ്കിലും മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്‌മെൻ്റുമായി ബന്ധപ്പെടാൻ ഞങ്ങൾ ആവശ്യപ്പെടുന്നു,” എക്‌സിക്യൂട്ടീവ് അസിസ്റ്റൻ്റ് ചീഫ് ജെഫ്രി കരോൾ ഞായറാഴ്ച രാവിലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്‌മെൻ്റ്…

ഫോമ സെന്‍ട്രല്‍ റീജീയന്‍ വനിതാ ദിനാഘോഷം ഗംഭീരമായി

ഷിക്കാഗോ: നോത്ത് അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫോമയുടെ സെന്‍ട്രല്‍ റീജിയണ്‍ വിമണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാദിനം ആഘോഷിച്ചു. ആര്‍. പി.വി ടോമി എടത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കുക്ക് കൗണ്ടി സര്‍ക്യൂട്ട് ജഡ്ജ് ഐറീസ് മാര്‍ട്ടിനസ് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു് കൗണ്ടി സര്‍ക്കൂട്ട് കോട്ട് ഇഡ്ജ് ചെഐറിസ് മാര്‍ട്ടീനസ് തിരി തെളിയിച്ച് ഇങാടനം ചെയ്ത. വിമന്‍സ് ഫോറം നാഷണല്‍ ചെയര്‍പേഴ്‌സന്‍ സുജ ഔസോയും സെന്‍ട്രല്‍ റീജീയന്‍ ചെയര്‍പേഴ്‌സന്‍ ആശ മാത്യുവും സംസാരിച്ചു. തുടര്‍ന്ന് ‘Empower Her: A Celebration of style and Inclusion എന്ന പേരില്‍ നടത്തിയ മെഗാ ഫാഷന്‍ ഷോ കാണികളുടെ പ്രത്യേക കൈയ്യടി വാങ്ങി. അഞ്ച് വ്യത്യസ്ത റൗണ്ടുകളിലായി അന്‍പത്തി അഞ്ച് ആള്‍ക്കാര്‍ പങ്കെടുത്ത ഈ ഫാഷന്‍ഷോ വ്യത്യസ്ത പ്രായത്തിലുള്ളവര്‍ മികച്ച ഡിസൈനിംഗിലും സ്‌റ്റൈലിലുമുള്ള വസ്ത്രധാരണില്‍ ആത്മവിശ്വാസത്തോടെ റാംപ് വാക്ക് നടത്തിയത് ഏവരിലും…

ദേവീ മാഹാത്മ്യപാരായണവും മഹാശിവരാത്രി ഭജനയും ഡോ. ശ്രീനാഥ് കാരയാട്ടിന് സ്വീകരണവും

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ ബ്രാഡക് അവന്യുവിലുള്ള നായർ ബനവലന്റ് അസോസിയേഷൻ സെന്ററിൽ വച്ച് മാർച്ച് 16 ശനിയാഴ്ച്ച വൈകിട്ട് മൂന്നു മണിമുതൽ വനിതാ ഫോറം സഹസ്രനാജപവും മഹാശിവരാത്രി ഭജനയും സംഘടിപ്പിച്ചു. തദവസരത്തിൽ ലോകപ്രശസ്ത കൗൺസിലറും ആദ്ധ്യാത്മിക പ്രഭാഷകനും പരിശീലകനുമായ ഡോ. ശ്രീനാഥ് കാരയാട്ട് പങ്കെടുത്ത് അനുഗ്രഹപ്രഭാഷണം നടത്തി. ഹൂസ്റ്റണിൽ വെച്ച് 2024 ഏപ്രിൽ 6,7 തീയതികളിൽ നടക്കുന്ന ശത ചണ്ഡികാ മഹായാഗത്തെക്കുറിച്ച് വിശദീകരിക്കുകയും ആ അത്യപൂർവമായ ചടങ്ങിലേക്ക് എല്ലാ ഭക്തജനങ്ങളെയും ക്ഷണിക്കുകയും ചെയ്തു. മഹാശക്തിസ്വരൂപിണിയായ ദുർഗാദേവിയെ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി എന്നിങ്ങനെയുള്ള വ്യത്യസ്ത രൂപങ്ങളെ ഐക്യരൂപത്തിൽ ദർശിച്ച് ദേവീമാഹാത്മ്യത്തിലെ 700-ലധികം മന്ത്രങ്ങളാൽ ഹോമവും പൂജയും ചെയ്യുന്നതാണ് ചണ്ഡികായാഗം. ഡോ. മധു പിള്ളയാണ് അദ്ദേഹത്തിനെ സദസ്സിനു പരിചയപ്പെടുത്തിയത്. പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ സ്വാഗതം ചെയ്യുകയും ഡോക്ടർ കാരയാട്ടിനെ നമുക്ക് അതിഥിയായി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും പറയുകയുണ്ടായി. ജനറൽ സെക്രട്ടറി സേതുമാധവൻ…