സ്വന്തമായി തലച്ചോറില്ലാത്ത, ഹൃദയവും ശ്വാസകോശവും ഇല്ലാത്ത 7 അതുല്യ ജീവികൾ

ജീവശാസ്ത്രത്തിന്റെ വിശാലമായ മണ്ഡലത്തിൽ, പരമ്പരാഗത പ്രതീക്ഷകളെ ധിക്കരിക്കുന്ന വിസ്മയിപ്പിക്കുന്ന ജീവികളുടെ ഒരു നിരയുണ്ട്. ഈ അസാധാരണ ജീവികൾ നമുക്ക് അറിയാവുന്ന ജീവിതത്തിന്റെ നിർവചനത്തെ തന്നെ വെല്ലുവിളിക്കുന്നു. അവയിൽ ഏഴ് അദ്വിതീയ ജീവികളുണ്ട്, അവയ്ക്ക് സ്വന്തമായി ഒരു മസ്തിഷ്കമില്ല. ഈ ശ്രദ്ധേയമായ ജീവികളിൽ ഒന്ന് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സാന്നിധ്യമില്ലാതെ പ്രവർത്തിക്കുന്നു. അത്ഭുത ജെല്ലിഫിഷ് ജെല്ലിഫിഷ് – സമുദ്രത്തിലെ ബുദ്ധിശൂന്യമായ അത്ഭുതങ്ങൾ സമുദ്രത്തിലെ അതിമനോഹരമായ നിവാസികളായ ജെല്ലിഫിഷ്, കേന്ദ്രീകൃത തലച്ചോറിന്റെ അഭാവത്തിന് പേരുകേട്ടതാണ്. പകരം, അവയ്ക്ക് “നാഡി നെറ്റ്” എന്ന് വിളിക്കപ്പെടുന്ന പരസ്പരബന്ധിതമായ നാഡീകോശങ്ങളുടെ ഒരു ശൃംഖലയുണ്ട്. ഈ ലളിതമായ ന്യൂറൽ ഘടന അവരെ വെള്ളത്തിൽ നാവിഗേറ്റ് ചെയ്യാനും ഇര പിടിക്കാനും തടസ്സങ്ങൾ ഒഴിവാക്കാനും അനുവദിക്കുന്നു. വിസ്മയിപ്പിക്കുന്ന കടൽ അനിമോണുകൾ കടൽ അനിമോണുകൾ – അവരുടെ ടെന്റക്കിളുകളിലെ മസ്തിഷ്കം കടൽ അനിമോണുകൾ നിശ്ചലമായി കാണപ്പെടാം, പക്ഷേ അവ ബുദ്ധിശൂന്യതയിൽ നിന്ന്…

വലിയ മനുഷ്യനും ചെറിയ ലോകവും (കാർട്ടൂൺ): കോരസൺ

മുൻ മന്ത്രിയും, ജനപ്രതിനിധിയുമായ ഡോക്ടർ കെ. ടി. ജലീൽ കൂടെക്കൂടെ മാധ്യമരംഗത്തു ചൂടൻ പ്രയോഗങ്ങളുമായാണ് എത്താറുള്ളത്. കക്ഷി വളരെ സീരിയസ് ആയിട്ട് പറയുന്ന കാര്യങ്ങൾ ഒക്കെ ജനം വലിയ തമാശയായിട്ടാണ് എടുക്കാറുള്ളത് എന്നതാണ് ഒരു രീതി. ഇത്തവണ ‘ആസാദ് കാശ്മീർ’ സന്ദർശനത്തിനുശേഷം ചരിത്രാദ്ധ്യാപകനായ KTJ, തമാശയുടെ കൂടുപൊട്ടിച്ചത് തന്റെ ഫേസ്ബുക്ക് വഴിയായിരുന്നു. ബ്രിട്ടീഷുകാർ പാട്ടുംപാടി ഇന്ത്യ വിട്ടുപോകുന്ന സമയത്തു ഒരു മാങ്ങ എടുത്തു രണ്ടായി വിഭജിച്ചപോലെ കാശ്മീർ എടുത്തു വിഭജിച്ചു ഒരു പൂള് ഇന്ത്യക്കും മറ്റൊരു പൂള് പാക്കിസ്ഥാനുമായി നൽകി. അതിന്റെ പേരിൽ ഇപ്പോൾ വല്ലാത്ത പെരുപ്പാണ് രണ്ടുകൂട്ടർക്കും. ഒരാൾക്ക് കിട്ടിയ പൂള് അത്ര ശരിയായില്ല എന്നാണ് രണ്ടുകൂട്ടരും പറയുന്നത്. അവിടെ നിറയെ സുന്ദരന്മാരും സുന്ദരികളുമാണ്, പക്ഷെ അവർക്കു വേണ്ടത്ര തെളിച്ചം പോരാ എന്നാണ് മൂപ്പർക്ക് തോന്നിയത്. എവിടെ നോക്കിയാലും പട്ടാളക്കാർ മാങ്ങ സഞ്ചിയിൽ ഇട്ട് തോക്കും…

ലോക-കേരള ആവലാതി സഭ (കാർട്ടൂൺ) കോരസൺ

ലോകത്തിലെ മലയാളികളുടെ ഏറ്റവും ഒടുവിലത്തെ അഭയമായി മാറിയ ലോക-കേരള ആവലാതി സഭക്ക് തിരശീല വീണു. പങ്കെടുത്തവർ അവരുടെ ആവലാതികൾ നിറമിഴികളോടെ പങ്കുവച്ചപ്പോൾ ലോകത്തിന്റെ മൂക്കിനും മൂലയിലും ഇരുന്നു മലയാളികൾ കണ്ണുനീർ തുടച്ചു. അതിൽ കയറിക്കൂടാൻ പറ്റാഞ്ഞ ചില അലവലാതി പ്രാഞ്ചികൾ ഈ സഭയെ അപകീർത്തിപ്പെടുത്താൻ ചില ശ്രമങ്ങൾ നടത്തി. ഇതൊന്നും ഞങ്ങൾക്ക് പുത്തരിയല്ല എന്ന് അവർക്കു അറിയില്ലല്ലോ. മൂന്നു സഭകൾ കൂടിയിട്ടും ഒന്നും സംഭവിച്ചില്ല എന്ന് സംഘാടകർ തന്നെ പറയുമ്പോൾ അൽപ്പം ഉളുപ്പില്ലേ എന്ന് ചോദിക്കുന്നവരോട്, വെറും മൂന്നു പ്രാവശ്യം അല്ലേ കൂടിയത്, ഇനി ഒരു ഒൻപതു തവണ കൂടി ഞങ്ങൾ കൂടും അപ്പോൾ എല്ലാം ഓരോന്നായി നടപ്പാക്കും എന്നാണ് പറയാനുള്ളത്. കേരള രാഷ്ട്രീയ പ്രമുഖർ ലോകം കറങ്ങുമ്പോൾ രാവും പകലും സുരക്ഷിത കവചവുമായി രഹസ്യ ഇടങ്ങളിൽ സുരക്ഷിതമായും, പരസ്യ ഇടങ്ങളിൽ ചെണ്ടയടിച്ചും കാത്തു പരിപാലിക്കുന്ന ഈ…