പ്രശസ്ത സംഗീതജ്ഞനും നടന്‍ മനോജ് കെ ജയന്റെ പിതാവുമായ കെ ജി ജയൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംഗീതജ്ഞനും നടന്‍ മനോജ് കെ ജയന്റെ പിതാവുമായ കെ.ജി.ജയൻ (90) അന്തരിച്ചു. വാർദ്ധക്യ സഹജമായ ചില രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. ഭക്തിഗാനങ്ങളിലൂടെയും ചലച്ചിത്രഗാനങ്ങളിലൂടെയും സംഗീതരംഗത്ത് ശ്രദ്ധനേടിയ അദ്ദേഹം, ജയ-വിജയ എന്ന് വിളിക്കപ്പെടുന്ന തൻ്റെ ഇരട്ട സഹോദരനുമായുള്ള കച്ചേരികൾക്ക് സംഗീത പ്രേമികൾക്കിടയിൽ വളരെ ജനപ്രിയനായിരുന്നു.

കർണാടക സംഗീതത്തിൽ തൻ്റെ മികവ് തെളിയിച്ചാണ് കെ.ജി.ജയൻ മലയാള സംഗീത ലോകത്തേക്ക് ചുവടുവച്ചു. ‘രാധ തൻ പ്രേമത്തോടാണോ’, ‘നക്ഷത്ര ദീപങ്ങള്‍ തിളങ്ങീ’, ചന്ദനചർച്ചിത നീലകളേബര’, ‘ശ്രീകോവിൽ നട തുറന്നു,’ ‘വിഷ്ണുമായയില്‍ പിറന്ന് അ വിശ്വ രക്ഷകാ’ തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ ഹിറ്റ് ഗാനങ്ങൾ.

ആയിരത്തിലധികം ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകിയിട്ടുണ്ട്. 2019 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News