“ഓർമ്മയിൽ പൊന്നോണം”: ഐശ്വര്യപൂര്‍ണ്ണമായ പഴയ കാലത്തിനെ ഓര്‍മ്മപ്പെടുത്തുന്ന ഓണപ്പാട്ടുമായി ഫ്രാങ്കോയും കൂട്ടുകാരും (വീഡിയോ)

ഒൻപത് വർഷത്തിന് ശേഷം പിന്നണി ഗായകൻ ഫ്രാങ്കോ പാടിയ ഏറ്റവും പുതിയ ഓണപ്പാട്ട് നവ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നു. ഫ്രാങ്കോയുടെ സ്ഥിരം അടിപൊളി ശൈലിയിൽ നിന്നും മാറി ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന ഈ ഗാനം നിർമ്മിച്ചിരിക്കുന്നത് ജെ.ജെ ക്രയിൻ സെർവിസ്സ് സ്ഥാപന ഉടമ ജിനോ ജോസഫ് ആണ്. കോഴിക്കോട് സ്വദേശിയായ എം കെ സന്തോഷ് കുമാറാണ് കേൾവിക്കാരെ പഴയകാല ഓണസ്മരണകളിലേക്ക് കൂട്ടികൊണ്ടു പോകുന്ന പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്. ബാംഗ്ലൂർ മ്യൂസിക് കഫേയിലെ ഗായകനായ ജിജോ ഒലക്കേങ്കൽ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അരുൺ കുമാരനും, നിശാന്ത്കുമാർ പുനത്തിലും ചേർന്നാണ് ഈ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ ചെയ്തത്. പ്രശസ്ത പുല്ലാങ്കുഴൽ വാദകനായ രാജേഷ് ചേർത്തലയാണ് ഈ ഗാനത്തിൽ പുല്ലാങ്കുഴൽ വായിച്ചിരിക്കുന്നത്. യുകെയിലെ ഒരു മാധ്യമ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ആദർശ് കുരിയൻ ആണ് ഈ ഗാനത്തിന്റെ ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത് ക്ലബ് ഹൗസ് എന്ന…

നാളെ വിശുദ്ധ കഅബ കഴുകൽ ചടങ്ങ് (വീഡിയോ)

മക്ക: ഈ വർഷത്തെ വിശുദ്ധ കഅബ കഴുകൽ ചടങ്ങ് നാളെ നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ വർഷവും പുതിയ ഹിജ്റ വർഷത്തിലെ മുഹറം മാസത്തിൽ അവസാനത്തെ പ്രവാചകൻ മുഹമ്മദ് (സ) യുടെ അനുയായികൾ കഅ്ബ കഴുകി വൃത്തിയാക്കിയതിന്റെ ഓർമ്മയ്ക്കായാണ് ഈ ചടങ്ങ് നടക്കുന്നത്. ശുഭ പ്രാർത്ഥനയ്ക്ക് ശേഷം, കഅബയുടെ ഉൾഭാഗവും മതിലുകളും വിശുദ്ധ സംസം വെള്ളവും ശുദ്ധമായ പനിനീർ വെള്ളവും കലർത്തിയാണ് കഴുകുന്നത്. കഅ്ബയുടെ ആന്തരിക മതിലും തൂണുകളും പനിനീരിൽ നനച്ച തുണി ഉപയോഗിച്ച് തുടച്ച് സുഗന്ധവ്യഞ്ജനങ്ങൾ കൊണ്ട് അഭിഷേകം ചെയ്യുന്നു. ഈ വർഷത്തെ ചടങ്ങുകൾ വിശുദ്ധ കഅ്ബയുടെ പ്രദക്ഷിണത്തോടും പ്രാർത്ഥനകളുടെ പ്രകടനത്തോടും കൂടി അവസാനിക്കും. ചടങ്ങിൽ മക്ക ഗവർണർ, ഹറം ഓഫീസ് മേധാവികൾ, ഹറമിലെ ഇമാമുകൾ, മന്ത്രിമാർ, പണ്ഡിതർ എന്നിവർ പങ്കെടുക്കും. കോവിഡ് മുൻകരുതൽ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകള്‍ നടക്കുക.

ദിവ്യകാരുണ്യരാത്രി (കവിത): ഫാ. ജോൺസ്റ്റി തച്ചാറ

ഫ്ലോറിഡ: വലിയ നോമ്പിൽ വിശുദ്ധ വാരത്തിനു മുന്നോടിയായി ഫാ. ജോൺസ്റ്റി തച്ചാറ രചനയും ആലാപനവും നിർവഹിച്ചു ദൈവജനത്തിനായി സമർപ്പിക്കുന്ന കവിതയാണ് ദിവ്യകാരുണ്യ രാത്രി. ‘ഒരു രക്ത പുഷ്പമായി വിരിയുവാൻ വെമ്പുന്നു’ എന്ന് തുടങ്ങി മനസിന്റെ ആഴങ്ങളിൽ പതിയുന്ന കവിത ഭയഭക്തിയോടെ മാത്രമേ വിശ്വാസിക്ക് കേട്ടിരിക്കുവാൻ സാധിക്കൂ. അവശേഷിക്കുന്ന പ്രാണൻ പോലും തിരുശേഷിപ്പാക്കുന്ന, ക്രൂശു മരണത്തിനു തയ്യാറെടുക്കുന്ന ദൈവപുത്രന്റെ പെസഹാ രാത്രിയാണ് കവിതയിൽ ധ്യാനിക്കുന്നത്. അമേരിക്കയിലെ കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫൊറോനാ ദേവാലയ വികാരിയാണ് ഫാ ജോൺസ്റ്റി തച്ചാറ. എറണാകുളം-അങ്കമാലി രൂപതയുടെ ‘പിൽഗ്രിംസ്’ കമ്മ്യൂണിക്കേഷൻ മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്റായി സേവനം അനുഷ്‌ടിച്ച കാലയളവിൽ ഫാ. ജോൺസ്റ്റി രചനയും സംവിധാനവും സംഗീതവും പകർന്നു തയാറാക്കിയ കുരിശിന്റെ വഴിയുടെ ആവിഷ്കാരം ‘കാൽവരിയാഗവും’ പ്രസിദ്ധമാണ്. സെബി നായരമ്പലം സംഗീതവും അനീറ്റ പി ജോയ്, എബി ജോസഫ് എന്നിവർ ഓർക്കസ്ട്രേഷനും…

പെൺവഴിയേ വേറിട്ട രാഷ്ട്രീയവുമായി “തീറാപ്പ്”

ഹ്യുസ്റ്റൺ: വ്യത്യസ്തമായ ഈണവും അകക്കാമ്പുള്ള വരികളുമായി പെൺമയുടെ രാഷ്ട്രീയം പറഞ്ഞ് അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുറത്തിറങ്ങിയ “തീറാപ്പ്” സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടാണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്. സ്ത്രീയുടെ എല്ലാ സുന്ദര ഭാവങ്ങളോടൊപ്പം അവൾ ദഹിപ്പിക്കുന്ന അഗ്നിയും ആണ് എന്നു വിളിച്ചു പറയാൻ ആണ് രചയിതാവ് ഇവിടെ ശ്രമിക്കുന്നത്. സച്ചിൻ ദേവിന്റെ സംവിധാനത്തിൽ ഇന്ദുലേഖ വാര്യരും അമീഖ ലിയാനയും ചേർന്ന് പാടി അഭിനയിച്ച തീറാപ്പിന് ലിജിൻ എൽദോയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. യു.എ മനോജും, എം.കെ. അഞ്ജനയും ചേർന്നെഴുതിയ വരികൾക്ക് റെയ്സൺ അലക്സാണ് സംഗീതം പകർന്നത്. റോസ് ആപ്പിൾ ക്രിയേറ്റീവ്സിന്റെ ബാനറിൽ ജോൺ വര്‍ഗീസ് (ഹ്യുസ്റ്റൺ) നിർമിച്ച ഈ വിഡിയോയ്‌ക്ക്‌ ഓർക്കസ്ട്രഷൻ നിർവഹിച്ചിരിക്കുന്നത് തോമസ് ജേക്കബ് കൈതയിൽ ആണ്.

‘സ്‌മോൾ വേൾഡ്’ – പാരഡോക്സ് പിക്‌ചേഴ്സിന്റെ ഹ്രസ്വ ചിത്രം

ഡാളസ്: നവാഗതരായ ഒരു കൂട്ടം ഹ്രസ്വ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ പ്രൈം പാരഡോക്സ് പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന അവരുടെ ആദ്യത്തെ ഹ്രസ്വ ചിത്രമായ “സ്‌മോൾ വേൾഡ്” ജനുവരി 30 ന് യൂട്യൂബ് പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്‌തു. ഡയറക്ടർ രോഹിത് മേനോൻ, അസിസ്റ്റന്റ് ഡയറക്ടർ ചിത്ര രാജൻ, സിനിമാട്ടോഗ്രാഫർ വിമൽ വി പി, എഡിറ്റർ ജയ്‌മോഹൻ, മ്യൂസിക് ഡയറക്ടർ ജയസൂര്യ എസ് ജെ, ആർട് ഡയറക്ടർ അമ്പിളി വിമൽ, ക്രെടിട്സ് ആൻഡ് എഫ്എക്സ് ക്രീയേറ്റർ ജ്യോതിക് തങ്കപ്പൻ, മാർക്കറ്റിംഗ് കൺട്രോളർ റിതേഷ് കെ പി, ഫിനാൻസ് കൺട്രോളർ, അശ്വിൻ ശ്രീറാം, ടീസർ ക്രീയേറ്റർ അഭിനാഷ് എന്നിവർ ആണ് ഈ ചിത്രത്തിന്റെ പ്രധാന ശില്പികൾ. നാല് കഥാപാത്രങ്ങൾ മാത്രം ഉള്ള ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായ ഒരു 6 വയസ്സുകാരിയുടെ വേഷം ചെയ്‌തിരിക്കുന്നത്‌ അമേയ വിമൽ ആണ്. കൂടാതെ അമ്മയുടെ…

മാഞ്ചസ്റ്ററിൽ നിന്നൊരു ഷോര്‍ട്ട് ഫിലിം ‘എന്‍റെ കഥ ഒരു ചെറിയ കഥ’

മാഞ്ചസ്റ്റർ: യുകെ മലയാളികൾക്ക് ക്രിസ്മസ് – പുതുവത്സര സമ്മാനവുമായി യു കെയിലെ കലാകാരന്മാരുടെ ഈറ്റില്ലമായ മാഞ്ചസ്റ്ററിലെ ട്രാഫോർഡിൽ നിന്ന് ആദ്യമായി നിർമിച്ച ഷോർട്ട് ഫിലിം ‘എന്റെ കഥ, ഒരു ചെറിയ കഥ’ ക്രിസ്മസ് ദിനത്തിൽ യു-ട്യൂബിൽ റിലീസ് ചെയ്തു. റിലീസ് ചെയ്ത് ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ നൂറുകണക്കിന് ആളുകൾ കണ്ട ഈ ഷോർട്ട് ഫിലിമിനു മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുകെയിലെ മലയാളികൾക്ക് വേറിട്ട ഒരു അനുഭവമായി മാറുകയാണ് ഈ ഷോർട്ട് ഫിലിം. നിരവധി നാടകങ്ങളിലൂടെ തങ്ങളുടെ അഭിനയമികവ് കാഴ്ച വച്ചിട്ടുള്ള കലാകാരന്മാരും കലാകാരികളും ഇതിന്റെ പിന്നിൽ അണിനിരന്നപ്പോൾ സ്ക്രീനിൽ കണ്ടത് അഭിനയവിസ്മയമാണ്. ആദർശ് സോമൻ കഥയും സംവിധാനവും, ഛായാഗ്രഹണവും എഡിറ്റിംഗും സാജു ലാസര്‍, പശ്ചാത്തലസംഗീതം അരുൺ സിദ്ധാർഥ്, നിർമ്മാണം: ഭാഗ്യ ആദർശ്, ഡബ്ബിംഗ്: സ്നേഹ സിജു, ജോർജ് തോമസ്, ഷോണി തോമസ് എന്നിവർ ആണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവിസ്,…

ഭോജ്‌പുരി താരം അക്ഷരയുടെ പുതിയ ഗാനം ‘മേരെ ബാബു ഏക് പ്രോമിസ് കരോ നാ’ പുറത്തിറങ്ങി (വീഡിയോ)

ഭോജ്പുരി നടി സോഷ്യൽ മീഡിയയിൽ വളരെ വൈറലാണ്. ചിലപ്പോൾ അവരുടെ ചില പാട്ടുകളും ചില റാപ്പും വൈറലാകാറുണ്ട്. അതേസമയം, ഇന്ന് പുറത്തിറങ്ങിയ ‘മേരെ ബാബു ഏക് പ്രോമിസ് കരോ നാ’ എന്ന പുതിയ ഗാനവും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇന്നലെയാണ് അക്ഷര തന്റെ ഇൻസ്റ്റാഗ്രാം ചാനലിലൂടെ ഈ വിവരം നൽകിയിരുന്നത്. പാട്ടിന്റെ ഒരു ഭാഗവും ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പങ്കുവെച്ചിരുന്നു. ന്യൂ ഇയർ അക്ഷരയുടെ ഈ ഗാനം തികച്ചും ഒരു സ്ഫോടനമായിരിക്കും. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഗാനം റിലീസ് ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ച അക്ഷര, ‘മേരേ ബാബു ഏക് പ്രോമിസ് കരോ നാ’ ഇന്ന് (ബുധന്‍) രാവിലെ 6.15 ന് അക്ഷര സിംഗ് യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യുമെന്ന് എഴുതിയിട്ടുണ്ട്. നിങ്ങൾ അത് കാണുകയും സ്നേഹം നൽകുകയും വേണം. എല്ലാ പുതുവർഷ ഗാനത്തിനും നിങ്ങൾ നൽകിയതുപോലെ. നിങ്ങൾക്കെല്ലാവർക്കും ഒരുപാട് സ്നേഹം.

വാനമ്പാടിയുടെ സ്‌നേഹസമ്മാനം

യേശുനാഥന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ഈ വേളയില്‍ മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയുടെ ഗാനോപഹാരം! “ജീവന്റെ അപ്പമായ് നീ വരൂ നാഥാ’ എന്ന മനോഹരമായ ദിവ്യകാരുണ്യഗീതം ചിത്രയുടെ യൂട്യൂബ് ചാനലായ Audiotracs ആണ് പുറത്തിറക്കിയിരിക്കുന്നത്. ഫാ. ബിനോയ് ഡേവിസിന്റെ ലളിതസുന്ദരമായ വരികള്‍ക്ക് ബേണി കരിമ്പില്‍ ഭക്തിസാന്ദ്രമായ സംഗീതം പകര്‍ന്നിരിക്കുന്നു. തന്റെ സ്വതസിദ്ധമായ സ്വരമാധുരിയോടെ ഓരോ വരികളുടെയും അര്‍ഥം പൂര്‍ണമായുള്‍ക്കൊണ്ടുകൊണ്ടാണ് അനുഗ്രഹീത ഗായികയായ ചിത്ര ഈ ഗാനം ആലപിച്ചിരിക്കുന്നത്. ദിവ്യകാരുണ്യസ്വീകരണവേളയില്‍ പാടാന്‍ ഏറ്റവും അനുയോജ്യമായ ഈ ഗാനം തമിഴിലും ചിത്ര തന്നെ പാടിയിരിക്കുന്നു. “ജീവന്‍ തരുമപ്പമായ്” എന്ന് തുടങ്ങുന്ന ആ ഗാനവും Audiotracs യൂട്യൂബ് ചാനലില്‍ ലഭ്യമാണ്. ജീവന്റെ അപ്പമായ് നീ വരൂ നാഥാ ജീവന്‍ തരുമപ്പമായ് (തമിഴ്)   

ക്രിസ്തുമസ്സ് സമ്മാനമായൊരു ക്രിസ്തുമസ്സ് ഗീതം

വൈറസ് വ്യാപനത്തിൽ ലോകം മുഴുവനും വിറങ്ങലിച്ചിരിക്കുന്ന വേളയിൽ , ക്രിസ്തുമസ്സിനെ എങ്ങനെ സ്വാഗതം ചെയ്യണമെന്നറിയാതെ വ്യാകുലരായിരിക്കുന്ന ലോകർക്ക് ആശ്വാസത്തിൻ്റെ മെഴുതിരി നാളമാകാൻ മനോഹരമായ ഒരു ഗാനം …… “രാജാധിരാജൻ പിറന്നു സ്നേഹത്തിൻ ദീപം തെളിഞ്ഞു” സുന്ദരമായ വരികൾക്ക് ലളിതമായ സംഗീതമേകി പാടി അഭിനയിച്ചിരിക്കുന്നത് അജിത് എൻ നായരാണ്. കുമാരി ഗായത്രി നായർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ സംഗീത വിരുന്നിൻ്റെ ചിത്രീകരണം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീമതി ഷൈല ആർ നായരാണ്. ഫൊക്കാന നാഷണൽ കമ്മിറ്റി അംഗങ്ങളായ റെനിൽ ശശീന്ദ്രനും, ബിജു കൊട്ടാരക്കരയും ഈ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുന്നതായി അറിയിച്ചു. കോവിഡിൽ നിന്നും രക്ഷയേകുവാൻ രാജാധിരാജനായ ക്രിസ്തുവിനെ സ്തുതിക്കാം. ഇനിയൊരു വരവിനായ് കാലം കളമൊരുക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ക്രിസ്തു കൊളുത്തിയ കാരുണ്യ ദീപം അണയാതെ കാത്തു സൂക്ഷിക്കുവാൻ നമ്മെ ഓർമ്മിപ്പിക്കുന്ന അജിത് എൻ നായർക്കും ടീമിനും…

‘കാതരേ നീ മുന്നിലായ് പാടവേ, എന്‍ ഹൃദയതാളം ഏറിയോ’ – ശ്രദ്ധ നേടി മലയാള ഗാനം

മലയാളം റാപ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഫെജോ ഒരുക്കിയ ഏറ്റവും പുതിയ ഗാനം ‘കാതരേ കാതരേ’ ശ്രദ്ധ നേടുന്നു. സഹജീവികള്‍ തമ്മിലുള്ള സ്നേഹത്തിനും, യവ്വനകാലത്തെ പ്രണയത്തിനും പ്രാധാന്യം കൊടുത്തിരിക്കുന്ന പാട്ടില്‍ ചടുലന്‍ രീതിയില്‍ വരികള്‍ പാടുന്നതിന് പകരം, മെലഡിക്ക് റാപ്പ് ലോ ഫൈ രീതിയില്‍ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആയുഷ്‌മാൻ ഖുറാന നായകന്‍ ആയി അഭിനയിച്ച അന്ധാദുൻ എന്ന ഹിന്ദി ചിത്രത്തിന്‍റെ മ്യൂസിക്‌ നിര്‍വഹിച്ച മുംബൈ സ്വദേശി ഗിരിഷ് നകോട് ആണ് സഹ ഗായകനായി പാട്ടില്‍ ഫെജോയോടൊപ്പം എത്തുന്നത്‌. ഗിരിഷ് നകോട് ആദ്യമായി മലയാളത്തില്‍ പാടുന്നു എന്ന പ്രത്യേകതയും ഉണ്ട് പാട്ടിന്. കീനോഫോബ് സംവിധാനം ചെയ്തിരിക്കുന്ന ഈ മ്യൂസിക്‌ വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുനത് ആരോണ്‍ ജോസഫ്‌, നിര്‍മല്‍ ഗൈല്‍സണ്‍, ദിപെന്‍ ഗാധിയ എന്നിവര്‍ ചേര്‍ന്നാണ്. ബോബി, മാളവിക അഭിനയിച്ചിരിക്കുന്ന വീഡിയോയില്‍ സൌണ്ട് പ്രോഗ്രാമ്മിംഗ് നിര്‍വഹിച്ചിരിക്കുന്നത് ആഷ്കര്‍ ഫര്‍സീ. സ്റെഫെന്‍…