രാശിഫലം (15 ഏപ്രില്‍ 2024)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഉയര്‍ന്ന ആത്മവിശ്വാസം ഉണ്ടാകും. പ്രവൃത്തിസ്ഥാനത്ത് നിങ്ങള്‍ വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം നിങ്ങളെ തേടിയെത്തുകയും ചെയ്യും. കന്നി: ഇന്ന് ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോട് കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. നിങ്ങളുടെ സ്‌നേഹനിര്‍ഭരമായ ജീവിതം പുതിയ പുരോഗതി കൈവരിക്കും. തുലാം: വളരെക്കാലമായിട്ടുള്ളതോ നേരത്തേ ഉള്ളതോ ആയിട്ടുള്ള നിയമ പ്രശ്‌നങ്ങൾക്ക്‌ നിങ്ങൾ ഇന്ന് അന്ത്യം കുറിക്കും. അവ കോടതി മുഖാന്തരമോ പരസ്‌പരധാരണ മൂലമോ പരിഹരിക്കും. ജോലിഭാരം സാധാരണഗതിയിലാവുകയും ചില സന്നിഗ്‌ധമായ അവസ്ഥകളിൽ നിന്നും രക്ഷപെടുന്നതിനായി മികച്ച പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് സമയം ലഭിക്കുകയും ചെയ്യും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലി അമിതമായിട്ടുള്ള ഒരു ദിവസമായിരിക്കും. നിങ്ങൾ അമിതമായ ജോലിഭാരത്തിനും ഉത്തരവാദിത്തത്തിനും ഇടയിൽപ്പെട്ടിട്ടുള്ളവനാകും. സായാഹ്നം നിങ്ങൾക്ക്‌ ശാന്തവും ലളിതവുമായിരിക്കും. സുഹൃത്തുക്കളോടൊപ്പം…

രാശിഫലം (13 ഏപ്രില്‍ 2024)

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് മറ്റൊരു ദിവസവും പോലെയായിരിക്കില്ല. ധനവും ഭാഗ്യവും രണ്ടും ഒരുമിച്ച് ഇന്ന് നിങ്ങൾക്കൊപ്പം ചേരും. പണവും, ശക്തിയും, രണ്ടും ഒഴിവാക്കാനാവത്തവയാണ്. ദിവസം മുന്നോട്ട് പോകുമ്പോൾ, നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആളിനുവേണ്ടി, ആഭരണങ്ങൾ വാങ്ങുന്നതിന് ധാരാളം പണം ചിലവഴിക്കുന്നതിനുള്ള ഒരു ആഗ്രഹമുണ്ടാകും. അതേസമയം, നിങ്ങളുടെ പണം എവിടേക്കാണ് പോകുന്നത് എന്ന് ശ്രദ്ധിക്കണം. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. കന്നി: ഇന്നത്തെ നിങ്ങളുടെ സന്തോഷം നിർണ്ണയിക്കുന്നത് നിങ്ങളുടെ കുടുംബമാണ്. അതിനാൽ, നിങ്ങൾ ഇന്ന് നിങ്ങളുടെ സമയം അവർക്കൊപ്പം ചിലവഴിക്കാൻ ആഗ്രഹിക്കും. അവരെ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കും. തുലാം: ഇന്ന് നിങ്ങൾക്ക് ഭാഗ്യത്തിന്‍റെ ദിവസമാണ്. നിങ്ങളുടെ നിയമപരമായ ചില പ്രശ്‌നങ്ങൾ, കോടതിക്ക് പുറത്ത് വച്ച് തന്നെ തീർപ്പുകൽ‌പ്പിക്കപ്പെടുന്നതിന്‍റെ സാധ്യത ഇന്ന് കാണുന്നു. വ്യക്തിബന്ധങ്ങളുടെ കാര്യത്തിൽ, വളരെ ഉറച്ച കാൽവയ്പ്പുകൾ നിങ്ങൾ നടത്തും. വൃശ്ചികം: ഇന്നത്തെ നിങ്ങളുടെ ദിവസം പായുന്നതായി…

രാശിഫലം (12 ഏപ്രില്‍ 2024)

ചിങ്ങം : ക്രിയാത്മക ഊര്‍ജം ചിന്തകളിലും നിശ്ചയദാ‍ര്‍ഢ്യത്തിലും പ്രകടമാകും. നിങ്ങളുടെ ജോലിസാമര്‍ഥ്യത്തെയും ആസൂത്രണമികവിനെയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. അത് നിങ്ങള്‍ക്ക് സമൂഹിക അംഗീകാരവും നല്‍കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്. ചുരുക്കത്തില്‍ ഏറ്റവും ഹിതകരമായ ഒരു ദിവസം. കന്നി : ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉത്കണ്‌ഠയും ഉല്‍പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും ഇന്ന് നിരാശനാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചെയ്യുന്ന വിമര്‍ശനം നിങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കുകയില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് നിങ്ങള്‍ കരുതുന്നു. നിങ്ങള്‍ പ്രവര്‍ത്തനവിജയം ആഗ്രഹിക്കുന്നു എങ്കില്‍ എതിരാളികളുടെ അടുത്ത ചുവടെന്ത്…

രാശിഫലം (ഏപ്രില്‍ 11 വ്യാഴം 2024)

ചിങ്ങം : ഇന്ന് നിങ്ങള്‍ക്ക് ആലസ്യവും ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടും. ശാന്തത പാലിക്കാക്കനും മോശമായ പെരുമാറ്റം കൊണ്ട് ആരേയും അലോസരപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണം. എന്തായാലും ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ നക്ഷത്രങ്ങള്‍ പ്രസന്നഭാവം കൈക്കൊള്ളും. അതോടെ നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയിൽ പുരോഗതി കാണപ്പെടും. വീട്ടിലായാലും ഓഫിസിലായാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും നിങ്ങള്‍ തീരുമാനങ്ങളെടുക്കുക. ഇന്നത്തെ സായാഹ്നം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കുക. കന്നി : ഇന്ന് നിങ്ങളുടെ നക്ഷത്രങ്ങള്‍ ദുര്‍ബലമാണ്. യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവയ്‌ക്കുക. കാരണം ഇന്നത്തെ ദിവസം നിങ്ങള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല. അത് നിങ്ങളെ അസ്വസ്ഥനാക്കുകയും ചെയ്യും. സംസാരിക്കുമ്പോള്‍ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ അത് സഹപ്രവര്‍ത്തകരുമായുള്ള ബന്ധം വഷളാക്കിയേക്കും. അശാന്തമായ മനസിന് ശാന്തി ലഭിക്കാനായി ധ്യാനം പരിശീലിക്കുക. ഇന്ന് വൈകുന്നേരം ഒരു മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നത് നിങ്ങള്‍ക്ക് ആത്മീയമായ പ്രബുദ്ധത ലഭിക്കാന്‍…

രാശിഫലം (ഏപ്രില്‍ 09 ചൊവ്വ 2024)

ചിങ്ങം : മറ്റുള്ളവർക്ക് സഹായം നൽകാൻ ഇന്ന് നിങ്ങൾ സന്നദ്ധനായിരിക്കും. നിങ്ങളുടെ പരിശ്രമത്തിൽ വിജയിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ല. ദിവസത്തിന്‍റെ പകുതിയോടെ കാര്യങ്ങൾ മെച്ചപ്പെടും. വിജയം നേടണമെങ്കില്‍ നിങ്ങൾ കഠിനമായി അധ്വാനിക്കേണ്ടി വരും. കന്നി : നിങ്ങളുടെ ധൈര്യമുള്ള സ്വഭാവം ഇന്ന് എല്ലാവരെയും ആകർഷിക്കും. വലിയ മത്സരത്തിനൊടുവിൽ വ്യക്തിത്വം നന്നായി മെച്ചപ്പെടും. തുലാം : ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ ജീവിതപങ്കാളിയെ ആകർഷിക്കാനായി നിങ്ങളുടെ രൂപഭാവങ്ങൾ മെച്ചപ്പെടുത്തും. നിങ്ങളുടെ പഴയ സന്തോഷം നിറഞ്ഞ ഓർമ്മകൾ പ്രിയപ്പെട്ടവരോട്‌ പങ്കുവയ്‌ക്കുകയും വികാരപരമായി കൂടുതൽ അവരോട്‌ അടുക്കാൻ ശ്രമിക്കുകയും ചെയ്യും. വൃശ്ചികം : ഇന്ന് നിങ്ങളുടെ ജോലിയിലുള്ള കഴിവും വൈധഗ്ധ്യവും പലരുടെയും ശ്രദ്ധ ആകർഷിക്കുകയും, പ്രോത്സാഹനം പിടിച്ച്‌ പറ്റുകയും ചെയ്യും. ഈ സമയം നിങ്ങളുടെ വിജയത്തിന്‍റെ കീർത്തി പരക്കും. ധനു : ഇന്ന് നിങ്ങൾ ഒരു യാത്രയ്ക്ക്‌ തയ്യാറെടുക്കും. പണം നിങ്ങളെ ഈ ലോകം ചുറ്റിക്കും. പ്രധാന്യം…

രാശിഫലം (ഏപ്രിൽ 08 തിങ്കള്‍ 2024 )

ചിങ്ങം : ഇന്നത്തെ ദിവസം അധികം മുൻകോപം വരാതെ നോക്കുക. മാനസികാവസ്ഥ കുറച്ച് സംഘർഷത്തിലാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധപുലർത്താൻ ശ്രമിക്കണം, പ്രത്യേകിച്ച് ഇന്ന് പ്രാഭാതത്തിൽ. നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതുള്ളതുകൊണ്ട് ഈ സംഘർഷാവസ്ഥ തുടരാൻ സാധ്യത കാണുന്നു. കന്നി : അടുത്ത ബന്ധങ്ങളെ തകർക്കുന്നില്ലെങ്കിൽ ചെറിയ കാര്യങ്ങൾ വലുതാക്കാതിരിക്കുക. നിയമപരമായ പ്രശ്‌നങ്ങൾ കോടതിക്ക് പുറത്തുവച്ച് പറഞ്ഞ് തീർപ്പാക്കുന്നതാണ് നല്ലത്. സായാഹ്നസമയങ്ങളിൽ പണം ചെലവാക്കി ആസ്വദിക്കുന്നതിന് കുഴപ്പമില്ല. തുലാം : ദിനചര്യകളിൽ നിന്നും മാറി ഇന്ന് ഒരു ഇടവേള എടുത്ത് ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കും. അങ്ങനെ നിങ്ങൾ നടത്തുന്ന യാത്രകൾ നിങ്ങളുടെ അറിവും അനുഭവജ്ഞാനവും കൂട്ടുകയും ഗുണപരമായി ഭവിക്കുകയും ചെയ്യും. വൃശ്ചികം : ഇടയ്ക്ക് നിങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുകയും ആഡംബരങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നതിൽ കുഴപ്പമില്ല. അത് നിങ്ങളുടെ ജീവിതപങ്കാളിക്ക് കൂടെയാണെങ്കിൽ ആ അനുഭവം വളരെ മനോഹരമായിത്തീരുകയും ചെയ്യും. തൊഴിൽ സംബന്ധമായി, കമ്പനിക്കൊരു സ്വത്തായി ആളുകൾ നിങ്ങളെ…

രാശിഫലം (ഏപ്രിൽ 07 ഞായര്‍ 2024)

ചിങ്ങം : വിവാഹിതരായ വ്യക്തികൾ അവരുടെ ജീവിതത്തിൽ സംതൃപ്‌തി കണ്ടെത്തും. പ്രണയ ബന്ധങ്ങളിലുള്ളവർക്ക് പങ്കാളികളിൽ നിന്ന് പിന്തുണ ലഭിക്കും. അവിവാഹിതർക്ക് സംതൃപ്‌തമായ ബന്ധങ്ങൾ പ്രതീക്ഷിക്കാം. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വിജയം കാത്തിരിക്കുന്നു. എന്നാൽ സമയം പാഴാക്കുന്ന സുഹൃത്തുക്കളെ ഒഴിവാക്കുന്നത് നല്ലതാണ്. പുതിയ അവസരങ്ങൾ തേടുന്നതിനുപകരം നിലവിലെ ജോലിയിൽ ഉറച്ചുനിൽക്കാൻ തൊഴിലന്വേഷകരെ പ്രോത്സാഹിപ്പിക്കുന്നു. കന്നി : കന്നി രാശിയിൽ ജനിച്ച വ്യക്തികൾക്ക് ആവശ്യമുള്ളപ്പോൾ പിന്തുണ നൽകാൻ കുടുംബം എപ്പോഴും കൂടെ ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. ഈ സമയത്ത് ചെലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ നിങ്ങളുടെ പങ്കാളിയുമായി നല്ലസമയങ്ങൾ ആസ്വദിക്കൂ. അവിവാഹിതരായ വ്യക്തികൾക്ക് അവരുടെ അനുയോജ്യമായ ജീവിത പങ്കാളിയെ കാണാൻ അവസരമുണ്ട്. വിദ്യാഭ്യാസത്തിൽ നിങ്ങളുടെ കഠിനാധ്വാനം നല്ല ഫലങ്ങൾ നൽകും. നിങ്ങൾ പങ്കെടുക്കുന്ന ഏത് മത്സരത്തിലും വിജയം നിങ്ങളെ കാത്തിരിക്കുന്നു. തുലാം : തുലാം രാശിയിൽപ്പെട്ട വ്യക്തികൾക്ക് ഈ ആഴ്‌ച പ്രത്യേകിച്ച്…

രാശിഫലം (ഏപ്രിൽ 6 ശനി 2024)

ചിങ്ങം : ഇന്ന് ജീവിതപങ്കാളിയുമായി കലഹത്തിനുള്ള സാധ്യത കാണുന്നു. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. ഈ അഭിപ്രായഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്‌നങ്ങള്‍ സങ്കീർണ്ണമാകുകയും കൈകാര്യം ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. പൊതുകാര്യങ്ങളില്‍ ചീത്തപ്പേര് സമ്പാദിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍നിന്നും അകന്നുനില്‍ക്കുക. കന്നി : പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമായിരിക്കും. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമത്സരക്കാര്‍ എന്നിവരെക്കാള്‍ നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടാൻ സാധ്യത ഉണ്ട്. തുലാം : ഇന്ന് നിങ്ങള്‍ക്ക് തികഞ്ഞ മാനസികോന്മേഷം ഉണ്ടായിരിക്കും. നിങ്ങളുടെ പ്രൗഢമായ പെരുമാറ്റംകൊണ്ട് സുഹൃത്തുക്കളുടെയും അപരിചിതരുടെ പോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷെ തൊഴിലില്‍ അധ്വാനത്തിനുതക്ക നേട്ടം ഉണ്ടാകുകയില്ല. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥയ്‌ക്ക്…

രാശിഫലം (ഏപ്രിൽ 4 വ്യാഴം 2024)

ചിങ്ങം : നിങ്ങൾക്ക് ഇന്നൊരു ശരാശരി ദിവസമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്‌ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്‍നങ്ങളുണ്ടാകാം. എതിരാളികള്‍ കൂടുതല്‍ പ്രതിബന്ധങ്ങളുണ്ടക്കും. മേലധികാരികളുമായി പ്രശ്‌നം ഉണ്ടാക്കാതിരിക്കുക. ആരോഗ്യം തൃപ്‌തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. എന്നാൽ നിരാശക്ക് കീഴടങ്ങരുത്. നാളെ ഒരു പുതിയ ദിവസമാണ്. കന്നി : ഇന്ന് കുട്ടികള്‍ക്ക് മനോവിഷമം ഉണ്ടാകാൻ സാധ്യതയുണ്ട്. എന്ത് ഭക്ഷണം കഴിക്കുന്നു എന്നതില്‍ ശ്രദ്ധിക്കുക. ആമാശയസംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. ഇന്ന് വിചാരിച്ചത് പോലെ കാര്യങ്ങള്‍ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും. തുലാം : മാനസിക സംഘര്‍ഷത്തിന്‍റെയും അതിവൈകാരികതയുടെയും ദിവസമാണ് ഇന്ന്. പ്രതികൂലചിന്തകള്‍ നിങ്ങളെ നിരാശനാക്കാം. അമ്മയും പങ്കാളിയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങള്‍ ഉത്‌കണ്‌ഠയുളവാക്കും. യാത്രയ്‌ക്ക് ശുഭകരമായ ദിവസമല്ല ഇന്ന്. കുളങ്ങള്‍, കിണറുകള്‍, നദികള്‍ എന്നിവയില്‍നിന്ന് അകന്ന് നില്‍ക്കുക. ഉറക്കമില്ലായ്‌മ കൊണ്ട് ക്ഷീണവും…

രാശിഫലം (ഏപ്രിൽ 3 ബുധൻ 2024)

ചിങ്ങം: ഇന്ന് ദിവസം സന്തോഷകരമായി നിങ്ങൾ ചെലവിടും. നിങ്ങളുടെ ഭാവനാപരമായ കഴിവുകള്‍ ഇന്ന് പുഷ്‌പ്പിക്കും. പ്രകൃതിയെക്കുറിച്ചും അതിന്‍റെ സൃഷ്‌ടിവൈഭവത്തെക്കുറിച്ചും കവിതയെഴുതുവാനുള്ള പ്രചോദനം ഉണ്ടാകും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാധ്യത. വിദ്യാര്‍ഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. സുഹൃദ് സമാഗമത്തിനും അവരിൽ നിന്നും നേട്ടത്തിനും യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്‍. കന്നി: നിങ്ങളുടെ വിധി നിങ്ങളുടെ കൈകളിലൂടെ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഉൽക്കടമായ ആഗ്രഹമായിരിക്കും ഇന്ന് നയിക്കുന്നത്. വിജയിക്കുന്നതിനുള്ള നിങ്ങളുടെ അദമ്യമായ ആഗ്രഹം നിങ്ങളെ ജോലികൾ തീർക്കുന്നതിനായി ഇന്ന് കഠിനാദ്ധ്വാനം ചെയ്യുന്നതിന് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ അടിസ്ഥാനപരമായ നേതൃത്വപാടവവും, അഭിരുചിയും നിങ്ങളുടെ സംഘടനാപാടവത്തെ പുഷ്‌ടിപ്പെടുത്തും. തുലാം: ഇന്ന് ശാന്തവും അനുഗ്രഹീതവുമായ അനുഭവത്തിന് നിങ്ങള്‍ ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക. ഇന്ന് നിങ്ങള്‍ക്ക് ചുറ്റും നോക്കുമ്പോള്‍…