“നമ്മള് വിദ്യാര്‍ത്ഥികള്‍ അസ്വസ്ഥരാണ്?” “അതെന്തിനാ മാഷേ-ഈ ‘നമ്മള് വിദ്യാര്‍ത്ഥികള്‍’ അസ്വസ്ഥരാകുന്നത്?” “ഉത്തമാ! നീ മാഷിന്റെ സ്റ്റഡി ക്ലാസ്സില്‍ പങ്കെടുക്കാത്തതുകൊണ്ടാണ് നിനക്കിതൊന്നും മനസ്സിലാകാത്തത്” “എന്നാല്‍, കോട്ടപ്പള്ളി പറ, എന്തിനാണ് നമ്മള് അസ്വസ്ഥരാകുന്നത്?” കോട്ടപ്പള്ളി ദയനീയമായി മാഷിന്റെ മുഖത്തേക്ക് നോക്കി. സത്യം പറഞ്ഞാല്‍ മാഷിനുപോലും, മാഷ് പറയുന്നതിന്റെ അര്‍ത്ഥം പലപ്പോഴും പിടി കിട്ടുകയില്ല. “നിങ്ങള്‍ സര്‍ക്കാര്‍ പരിപാടിയില്‍ വന്ദേമാതരം പൂര്‍ണ്ണമായി ചൊല്ലിയത് കേട്ടില്ലേ?” “അതിന് നമ്മള്‍ക്കെന്നാ? നമ്മളാരും അവിടെ പോയില്ലല്ലോ!” “നമ്മള് അവിടെ പോയോ ഇല്ലയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇത് ആര്‍എസ്എസ് അജണ്ടാ നടപ്പാക്കാനുള്ള ഒരു പദ്ധതിയാണ്. ഇതിനെതിരെ നമ്മള് ശക്തമായ സമരം നടത്തണം. സര്‍ക്കാരിനെതിരെ സമരം ചെയ്യുവാനുള്ള ഒരു അവസരവും നമ്മള് പാഴാക്കരുത്.” (സത്യം പറഞ്ഞാല്‍ ഈയുള്ളവനും ‘വന്ദേമാതരം’ എന്ന ഗാനം പൂര്‍ണ്ണമായി പൊതുപരിപാടികളില്‍ ആലപിക്കുന്നതിനോട് വലിയ യോജിപ്പില്ല. ആദ്യം വന്ദേമാതരം അതിനു പിന്നാലെ ‘ജനഗണമന’. സ്റ്റേജില്‍…
Category: ARTICLES
മാളത്തിലൊളിക്കുന്ന സംസ്കാരിക നായകർ: കാരൂർ സോമൻ (ചാരുംമൂടൻ)
മനുഷ്യർ ഇന്ന് നേരിടുന്ന രണ്ട് ദുരന്തങ്ങളാണ് ഒന്ന് കള്ളന് ചൂട്ടുപിടിക്കുക അല്ലെങ്കിൽ ആഗ്രഹി ക്കുന്നത് കിട്ടാതിരിക്കുക. മനുഷ്യരെ അജ്ഞതയുടെ ഭൂമുഖത്തു് നിന്ന് മാത്രമല്ല അവരുടെ ജീർണവികാരങ്ങളെ ശക്തിയോടെ വിളിച്ചറിയിച്ചവരാണ് ലോകമെങ്ങുമുള്ള സാഹിത്യ പ്രതിഭകൾ. സാഹിത്യ രംഗത്ത് എം.കൃഷ്ണൻ നായർ, സാമൂഹ്യ സാംസ്കാരിക രംഗത്ത് ഡോ.സുകുമാർ ആഴിക്കോട് ഏത് വിഷയവും അതിന്റെ സൂക്ഷ്മതലങ്ങൾ നമ്മുടെ മുന്നിൽ തുറന്നുകാട്ടി അതിലെ അനീതി, അജ്ഞത ബോധ്യപ്പെടുത്തുമായിരിന്നു. ഇന്നത്തെ എഴു ത്തുകാർ, ബഹുഭൂരിപക്ഷം മാധ്യമങ്ങൾ നാട് വാഴുന്നോർക്ക് വാലാട്ടികളായി നടക്കുന്ന കാഴ്ച യാണ് കാണുന്നത്. സമൂഹത്തിൽ എന്തും നടക്കട്ടെ അതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ല മറിച്ചു് വേണ്ടത് പദവി, പുരസ്കാരം, സ്നേഹം, സൗഹൃദമാണ്. ഇതൊക്കെ വിഡ്ഢികളുടെ സ്വർഗ്ഗത്തിലെ ചിരിയരങ്ങാണോ? മനുഷ്യർ ഭാഗ്യാന്വേഷികളായി ചന്ദ്രനിലും ചൊവ്വയിലും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ ആധുനിക യുഗത്തിൽ മനുഷ്യരുടെ ജീവശാസ്ത്രപരമായ ആവശ്യങ്ങൾ നടന്നുകൊണ്ടിരിക്കെ അല്പജ്ഞാനികളായ മത പുരോഹിതർ മതത്തിന്റെ ഗുണഗണങ്ങൾ…
ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 14): ജയശങ്കര്‍ പിള്ള
ശ്രീനാരായണ ഗുരുവും നടരാജ ഗുരുവും ശ്രീനാരായണ ഗുരുവിന്റെ ആത്മീയ,ദാർശനിക പാരമ്പര്യം അടുത്ത തലമുറയിലേക്ക് ഏറ്റവും ആഴത്തിൽ പകർന്നുനൽകിയ ശിഷ്യന്മാരിൽ പ്രമുഖനാണ് നടരാജ ഗുരു. പി. നടരാജൻ. 1895 ഫെബ്രുവരി 18-ന് ബെംഗളൂരുവിൽ ഡോ. പി. പൽപ്പുവിന്റെയും ഭഗവതിയമ്മയുടെയും മകനായി അദ്ദേഹം ജനിച്ചു. കേരളത്തിലെ സാമൂഹികപരിഷ്കരണ ചരിത്രത്തിലെ പ്രധാന വ്യക്തിത്വമായിരുന്ന ഡോ. പൽപ്പുവിന് ശ്രീനാരായണ ഗുരുവുമായി ഉള്ള ബന്ധത്തെക്കുറിച്ചു നമ്മുടെ മുൻ അധ്യായങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്. ബാല്യത്തിൽ തന്നെ നടരാജന് ഗുരുവിന്റെ സാന്നിധ്യം അനുഭവിക്കാനുള്ള അപൂർവ അവസരം ലഭിച്ചു. 1899-ൽ, നാലു വയസ്സുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അരുവിപ്പുറത്തെത്തി ശ്രീനാരായണ ഗുരുവിനെ ആദ്യമായി കണ്ടതായി നാരായണ ഗുരുകുല പാരമ്പര്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ബെംഗളൂരുവിലും തിരുവനന്തപുരത്തുമുള്ള പൽപ്പുവിന്റെ വസതികളിലും ഗുരുവുമായി സമ്പർക്കം തുടരുവാനും കഴിഞ്ഞിട്ടുണ്ട്. ബാല്യത്തിൽ ആരംഭിച്ച ഈ പരിചയം പിന്നീട് ആഴമേറിയ ഗുരു, ശിഷ്യബന്ധമായി വളർന്നു. ബെംഗളൂരു, തിരുവനന്തപുരം, ശ്രീലങ്കയിലെ കാൻഡി എന്നിവിടങ്ങളിലായിരുന്നു…
ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 13): ജയശങ്കര്‍ പിള്ള
ശ്രീ നാരായണ ഗുരുവും ഗുരു നിത്യയും ശ്രീ നാരായണ ഗുരുവിനെയും ഗുരു നിത്യചൈതന്യ യതിയെയും ഒരുമിച്ച് പഠിക്കുമ്പോൾ അത് ഒരു ഗുരു,ശിഷ്യബന്ധത്തിന്റെ ചരിത്രത്തേക്കാൾ ഉപരി ഒരു മഹത്തായ ആത്മീയ ദർശനം എങ്ങനെ തലമുറകളിലൂടെ പകർന്നു നൽകപ്പെടുകയും ഓരോ കാലഘട്ടത്തിനെയും പുതുതായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു എന്നതിന്റെ ചരിത്രം കൂടിയാണ്. ശ്രീ നാരായണ ഗുരു കേരളത്തിന്റെ സാമൂഹികവും ആത്മീയവുമായ നവോത്ഥാനത്തിന് അടിത്തറ പാകിയ മഹാഗുരുവായിരുന്നെങ്കിൽ, ഗുരു നിത്യചൈതന്യ യതി ഗുരു ദർശനത്തെ ആധുനിക മനുഷ്യന്റെ ബൗദ്ധികവും ആത്മീയവുമായ അന്വേഷണങ്ങളുമായി ബന്ധിപ്പിച്ച ദാർശനികനും വ്യാഖ്യാതാവുമായിരുന്നു. ശ്രീ നാരായണ ഗുരു 1856 ഓഗസ്റ്റ് 28-ന് തിരുവനന്തപുരം സമീപമുള്ള ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ മാടനാശാന്റെയും കുട്ടിയമ്മയുടെയും മകനായി ജനിച്ചു. പിതാവായ മാടനാശാൻ പ്രാഥമിക വിദ്യാഭ്യാസം നൽകിയിരുന്ന ആശാനായിരുന്നു. ബാല്യത്തിൽ തന്നെ സംസ്കൃതപഠനത്തിലും ആത്മീയചിന്തയിലും ഗുരുവിന് ആഴത്തിലുള്ള താൽപര്യം വളർന്നു. പിന്നീട് മരുത്വാമലയിൽ നടത്തിയ തപസ്സും…
നളപാകം: ഭക്ഷണത്തിലെ ജീവനും വികാരവും (സണ്ണി മാളിയേക്കല്‍)
റസ്റ്റോറന്റ് ഇൻഡസ്ട്രിയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ഞാൻ, ഈ മേഖലയിലെ മിക്ക കാര്യങ്ങളിലും നല്ല പരിചയവും അറിവും നേടിയിട്ടുണ്ടെന്ന് കരുതിയിരുന്നു. എന്നാൽ, അന്ന് ഹയാത്ത് റീജൻസിയിൽവെച്ച് കേട്ട ഒരു വാക്ക് എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. KHNA-യുടെ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ബൃഹത്തായ കൺവെൻഷൻ. ഏകദേശം മൂവായിരത്തോളം ആളുകൾ മൂന്നര ദിവസം പങ്കെടുത്ത ആ മഹാമേളയുടെ കേറ്ററിംഗ് ചുമതല ഏറ്റെടുത്തിരുന്നത് ‘ഇന്ത്യ ഗാർഡൻ’ ആയിരുന്നു. കൺവെൻഷന്റെ പണമിടപാടുകളെക്കുറിച്ച് സംസാരിച്ചശേഷം പ്രസിഡന്റ് ടി. എൻ. നായർ എന്നോട് വളരെ സ്നേഹത്തോടെ പറഞ്ഞു: “സണ്ണി, അധികമായി വരുന്ന ചെലവുകളെക്കുറിച്ച് ഒട്ടും വിഷമിക്കേണ്ട. എന്തെങ്കിലും പ്രശ്നം വരികയാണെങ്കിൽ എന്നോട് പറഞ്ഞാൽ മതി. ഞാൻ അത് നോക്കിക്കൊള്ളാം.” അദ്ദേഹത്തിന്റെ ആ വാക്കുകൾ നൽകിയ ആത്മവിശ്വാസത്തിൽ ഞങ്ങൾ സംസാരം തുടരുമ്പോഴാണ് ടി. എൻ. നായരുടെ ഭാര്യ പുഞ്ചിരിയോടെ എന്നോട് ഒരു കാര്യം പറഞ്ഞത്: “സണ്ണി, നമ്മൾ ഉണ്ടാക്കുന്ന…
രാഷ്ട്രീയവും രാഷ്ട്രീയക്കാരും (ഒരു പുനർവിചാരം): റവ. ജെയിംസ് കെ. ജോൺ, ലബ്ബോക്ക്, ടെക്സസ്
രാഷ്ട്രീയവും രാഷ്ട്രീയപ്രവർത്തകരും മൂല്യച്യുതി നേരിടുന്നുവെന്ന തോന്നൽ ഇന്ന് വ്യാപകമാണ്. മാതൃകാപരമായ നേതൃത്വങ്ങളുടെ അഭാവവും അധികാരത്തോടുള്ള അമിതമായ ആസക്തിയും അവസരവാദപരമായ നിലപാടുകളും കാണുമ്പോൾ “ഇരിക്കുന്ന കൊമ്പ് അറുക്കുന്ന മനുഷ്യർ” എന്ന പഴഞ്ചൊല്ല് ഓർമ്മയിൽ വരുന്നു. രാഷ്ട്രീയം അധികാരത്തിനുവേണ്ടിയല്ല; പൊതുനന്മയ്ക്കുവേണ്ടിയാണ്. ജനങ്ങളെ ഭരിക്കാനും സംരക്ഷിക്കാനും തിരഞ്ഞെടുക്കപ്പെടുന്ന സംവിധാനങ്ങൾ തന്നെ ചിലപ്പോൾ അവരുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും ക്ഷേമത്തിനും ഹാനികരമാകുന്നു. എന്നാൽ രാഷ്ട്രീയം മോശമായതുകൊണ്ട് അതിനെ ഉപേക്ഷിക്കണമോ, അതോ അതിന്റെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരണമോ എന്നതാണ് അടിസ്ഥാനചോദ്യം. ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്വം രണ്ടാമത്തേതാണ്. മനുഷ്യൻ ഒരു സാമൂഹികജീവിയാണ്. അവകാശങ്ങളും ഉത്തരവാദിത്വങ്ങളും വിഭവങ്ങളും നീതിയും അധികാരവും പങ്കിടുന്ന കൂട്ടായ ജീവിതത്തെ എങ്ങനെ ക്രമീകരിക്കണം എന്നതിനെക്കുറിച്ചുള്ള ചിന്തയും പ്രവർത്തനവുമാണ് രാഷ്ട്രീയം. അധികാരം എങ്ങനെ വിനിയോഗിക്കണം, വിഭവങ്ങൾ എങ്ങനെ നീതിപൂർവ്വം വിതരണം ചെയ്യണം, വ്യക്തിയുടെ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കണം, പൊതുനന്മ എങ്ങനെ ഉറപ്പാക്കണം—ഇവയാണ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനചോദ്യങ്ങൾ. അരിസ്റ്റോട്ടിലിന്റെ…
ഗുരുദക്ഷിണ (ലേഖനം): രാജു മൈലപ്ര
ഫൊക്കാന കലഹാരി കണ്വന്ഷന് ലോബിയിലെ തിരക്കില്‍, പഴയ സൗഹൃദങ്ങള്‍ പുതുക്കി മുന്നോട്ടു നടന്നു നീങ്ങുമ്പോള്‍, കൈയിലൊരു മൃദുസ്പര്‍ശം. ആരാണെന്നറിയുവാന്‍ വേണ്ടി തിരിഞ്ഞു നോക്കിയപ്പോള്‍ വിടര്‍ന്ന പുഞ്ചിരിയുമായി ഒരു സ്ത്രീ. “ഓര്‍മ്മയുണ്ടോ സാറേ ഈ മുഖം?” പെട്ടെന്നുള്ള ആ ചോദ്യം കേട്ടപ്പോള്‍ ഞാനൊന്നു ഞെട്ടി. പഴയ ഓര്‍മ്മകളുടെ ശേഖരത്തിലൊന്നും ആ മുഖം തെളിയുന്നില്ല. “സത്യം പറഞ്ഞാല്‍ എനിക്കു മനസ്സിലായില്ല” ഞാന്‍ ഉള്ള സത്യം പറഞ്ഞു. “പെട്ടെന്നു മനസ്സിലായില്ല എന്നു പറയാതെ ശരിക്കൊന്നു ഓര്‍ത്തു നോക്കിക്കേ! പഴയ പരിചയക്കാരു വല്ലവരുമായിരിക്കും” ആ കമന്റ് എന്റെ ഭാര്യയുടെ സംഭാവനയാണ്. അവളുടെ സ്വരത്തില്‍ ഒരു കൊടുങ്കാറ്റിന്റെ ഇരമ്പല്‍! “സാറേ, ഇതു ഞാനാ മേഴ്സി കുറിയാക്കോസ്. സാറെന്നെ പഠിപ്പിച്ചിട്ടുണ്ട്.” ചിരിച്ചുകൊണ്ടവര്‍ പറഞ്ഞു. “ഞാനോ?” എനിക്ക് എന്നെത്തന്നെ സംശയം. “നിങ്ങളിവരെ പഠിപ്പിച്ചിട്ടുണ്ടാവും. അല്ലെങ്കില്‍ അവര്‍ അങ്ങനെ ഉറപ്പു പറയില്ലല്ലോ. നിങ്ങളത്ര പുണ്യാളനൊന്നും ചമയണ്ടാ!” ആ സ്വഭാവ…
മാർത്തോമ്മാ സഭയുടെ ഭാവി: പ്രാർഥനാനിർഭരമായ ഒരു ആത്മപരിശോധന
ഒരു ആയുഷ്കാലം മുഴുവൻ മാർത്തോമ്മാ സഭയുടെ തണലിൽ വളർന്ന വ്യക്തി എന്ന നിലയിലാണ് ഞാൻ ഈ വാക്കുകൾ കുറിക്കുന്നത്. ആരെയും വിചാരണ ചെയ്യാനോ അധിക്ഷേപിക്കാനോ അല്ല, മറിച്ച് എന്റെ സഭയോടുള്ള ആത്മാർഥമായ സ്നേഹവും ആശങ്കയും കൊണ്ടാണ് ഇതെഴുതുന്നത്. നാം സഞ്ചരിക്കുന്ന വഴികളെക്കുറിച്ച് പ്രാർഥനാനിർഭരമായ ഒരു ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമീപകാലത്തായി, മാർത്തോമ്മാ സഭയുടെ ആത്മീയ വളർച്ചയെക്കാളും ഇടവകാംഗങ്ങളുടെ ആത്മാർഥമായ ആത്മീയ പരിപാലനത്തെക്കാളും പ്രാധാന്യം സ്ഥാപനപരമായ വളർച്ചയ്ക്ക് ലഭിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടുതൽ എപ്പിസ്കോപ്പമാർ, വൻകിട കെട്ടിടങ്ങൾ, സ്ഥാനമാനങ്ങൾ, തിരഞ്ഞെടുപ്പുകൾ, ബാഹ്യമായ അംഗീകാരങ്ങൾ എന്നിവയ്ക്കാണ് നാം കൂടുതൽ മുൻഗണന നൽകുന്നത്. പുതിയ തലമുറയെ സഭയോട് ചേർത്തു നിർത്താനും സഭാംഗങ്ങളുടെ എണ്ണത്തിൽ പ്രതീക്ഷിച്ച വളർച്ച കൈവരിക്കാനും സാധിക്കാത്ത ഈ കാലഘട്ടത്തിൽ, നമ്മുടെ മുൻഗണനകൾ തെറ്റിപ്പോകുന്നുണ്ടോ എന്ന് നാം സ്വയം ചോദിക്കേണ്ടതുണ്ട്. നേതൃത്വതലങ്ങളിൽ പോലും സ്ഥാനമാനങ്ങൾക്കും അംഗീകാരങ്ങൾക്കും വേണ്ടിയുള്ള മത്സരബുദ്ധി…
ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 12): ജയശങ്കര്‍ പിള്ള
ശ്രീ നാരായണ ഗുരുവും ഭാരത കേസരി മന്നത്ത് പത്മനാഭനും കേരള നവോത്ഥാനചരിത്രത്തിൽ ശ്രീ നാരായണ ഗുരുവിനെയും ഭാരത കേസരി മന്നത്ത് പത്മനാഭനെയും പഠിക്കുമ്പോൾ, ഒരേ സാമൂഹിക ലക്ഷ്യത്തിലേക്ക് വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച രണ്ടു ശക്തമായ നവോത്ഥാനധാരകളാണെന്നു മനസ്സിലാക്കാം. ഗുരുദർശനത്തിൽ സമത്വം , ആത്മാഭിമാനം, വിദ്യാഭ്യാസം, സംഘടന, അന്ധവിശ്വാസ വിമുക്തി എന്നിവ ഉണ്ടായിരുന്നെങ്കിൽ, മന്നത്ത് പത്മനാഭന്റെ പ്രവർത്തനത്തിൽ സാമൂഹിക സംഘടന, വിദ്യാഭ്യാസവ്യാപനം, കുടുംബപരിഷ്കാരം, സ്ത്രീകളുടെ സാമൂഹിക സ്ഥാനം, സാമൂഹിക സേവനം, അവകാശബോധം എന്നിവയ്ക്ക് വലിയ പ്രാധാന്യം ലഭിച്ചു. ഇരുവരുടെയും പ്രവർത്തനമേഖലകൾ പൂർണ്ണമായി ഒരുപോലെയായിരുന്നില്ലെങ്കിലും, മനുഷ്യനെ കൂടുതൽ സ്വതന്ത്രനും പ്രബുദ്ധനും ആത്മാഭിമാനമുള്ളവനുമാക്കുക എന്ന നവോത്ഥാനലക്ഷ്യത്തിൽ അവ തമ്മിൽ ശക്തമായ സാമ്യം കാണാം. ശ്രീ നാരായണ ഗുരുവും മന്നത്ത് പത്മനാഭനും നേരിൽ കണ്ടതായി ഉറപ്പിക്കുന്ന ശക്തമായ പ്രാഥമിക രേഖകൾ പരിമിതമാണെങ്കിലും, വൈക്കം സത്യാഗ്രഹത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരുടെയും ആശയങ്ങൾ തമ്മിലുള്ള ബന്ധം വ്യക്തമായി…
ONAMorphosis: ഓണരൂപാന്തരം, മാവേലിയെപ്പോലും മേക്കോവർ ചെയ്ത AI-കാല ഓണക്കാഴ്ച
കസവുടുപ്പും രാജവേഷവും ആരോഗ്യവടിവും ഇനി ഒരു ക്ലിക്കിന്റെ അകലം; ആഘോഷങ്ങളെ പുതുക്കുന്ന കൃത്രിമബുദ്ധിയുടെ ചിരിയും ചിന്തയും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളും എടുത്തു നോക്കിയവർ ഒന്നടങ്കം അത്ഭുതപ്പെട്ടു കാണും. “ഇതെന്താ നമ്മുടെ നാട് പെട്ടെന്ന് സിനിമാ താരങ്ങളുടെയും ബോഡി ബിൽഡർമാരുടെയും നാടായി മാറിയോ?” എന്ന് സംശയിച്ചെങ്കിൽ തെറ്റുപറയാനാകില്ല. കാരണം, ഈ ഓണത്തിന് മലയാളി പങ്കുവെച്ച ആശംസാ ചിത്രങ്ങളിലും വീഡിയോകളിലും കണ്ടത് ഒന്നൊന്നര ഫിറ്റ്നസ് ഉള്ള, രാജകീയ ലുക്കിലുള്ള ആളുകളെയാണ്! ഈ വർഷത്തെ ഓണത്തിന് മലയാളികൾക്കിടയിൽ ഒരു അപൂർവ ആരോഗ്യവിപ്ലവം നടന്നു. ഓണത്തിന് മലയാളികൾക്കൊക്കെ സിക്സ് പാക്ക്! പണ്ടൊക്കെ ഇതുപോലൊരു രാജകീയ ലുക്കിൽ, അഴളളളവുകളുള്ള ശരീരത്തോടെ, മികച്ച ലൈറ്റിംഗും കോസ്റ്റ്യൂമും ഒക്കെ ഒപ്പിച്ചു ഫോട്ടോയെടുക്കാൻ വൻ തുക മുടക്കേണ്ടിയിരുന്നു. വൻകിട സിനിമകളുടെ പ്രൊമോ വീഡിയോകളും മോഡലുകളുടെ ഹൈ-പെയ്ഡ് ഫോട്ടോഷൂട്ടുകളും കണ്ടു “ഹാ! എനിക്കും ഇതുപോലെ…