കുന്നിറങ്ങുമ്പോൾ മഴത്തുള്ളികൾ വീണു തുടങ്ങിയിരുന്നു. പുതുമണ്ണിന്റെ മണവും വഹിച്ചു പോകുന്ന കാറ്റിനു പറയുവാനേറെ ഉണ്ടെന്നു തോന്നി. സ്റ്റാഫ് കോർട്ടേഴ്സിന്റെ താഴെ മീര കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവൾ കൈ ഉയർത്തി വീശി കാണിച്ചു. പ്രായത്തിന്റെ അസ്ക്യത മായയെ വല്ലാതെ തളർത്തിയിരുന്നു. പക്ഷെ തനിയ്ക്ക് ഇതുവരെ മനസ്സിലാകാത്ത എന്തോ ഒന്ന് മായ തന്നിൽ നിന്ന് മറയ്ക്കുന്നുണ്ട് എന്ന തോന്നൽ ദേവനെ അലട്ടിക്കൊണ്ടിരുന്നു. മീരയും സഹപ്രവർത്തകയും കൂടി എന്തോ സംഭാഷണത്തിലായിരുന്നു. കാറിനടുത്തെത്തിയപ്പോൾ, പിൻവാതിൽ തുറന്നു ഇരിക്കാൻ തുടങ്ങുന്ന മായയെ മീര സഹായിക്കുന്നുണ്ടായിരുന്നു. “അങ്കിൾ കയറുന്നില്ലേ ?…” അവൾ ചോദിക്കുന്നതിനിടയിൽ തന്നെ പിൻസീറ്റിലെ വാതിൽ തുറന്നു. “ഇല്ല മോളേ…. നിങ്ങൾ പൊയ്ക്കോളൂ… എന്നെ വിളിക്കാനായി ഒരാളെ ഏർപ്പാടാക്കിയിട്ടുണ്ട്..” ദേവൻ ഡോർ അടച്ചുകൊണ്ട് പറഞ്ഞു. കൃഷ്ണ മീരയുടെ വാക്ക് കേട്ടിട്ടാകാം മായ ചുളിവ് വീണു തുടങ്ങിയ സെറ്റു മുണ്ടിന്റെ കൊന്തൽ ഒതുക്കി ഒതുങ്ങി ഇരുന്നു. “അങ്കിളേ..…
Category: STORIES
മിടായികുന്നിലെ തണൽ മരങ്ങൾ (അദ്ധ്യായം-2): ജയശങ്കര്‍ പിള്ള
ആകാശത്തു ചെറിയ മഴക്കോളുണ്ട്. ചുട്ടു പൊള്ളുന്ന ചൂടിൽ പടിഞ്ഞാറൻ കാറ്റ് വീശുമ്പോൾ പാലമരത്തണലിനു പോലും ഉഷ്ണമനുഭവപ്പെട്ടിരുന്നു. പടിഞ്ഞാറ് മഴമേഘങ്ങൾ കൂടുകൂട്ടി തുടങ്ങിയതിനാൽ അകലെ വയലുകൾക്കു വല്ലാത്ത ഒരു ഭംഗി തോന്നി. മായയുടെ നരവീണ ഇടതൂർന്ന മുടികൾ കാറ്റിലിളകിയാടി. എങ്കിലും വിടെ നിന്നോ ഒരു അപ്പൂപ്പൻ താടി പറന്നു വന്നു അവളുടെ മുടിയിഴകളിൽ കുരുങ്ങി ഇരുപ്പായി. ദേവൻ മെല്ലെ അതെടുക്കുവാൻ ശ്രമിച്ചു, അപ്പോഴേയ്ക്കും കാറ്റെവിടെയോ അതിനെ പറത്തി കടന്നു പോയി. “എന്തേ …” “ഹേ.. ഒന്നുമില്ല …” ദേവന് അവളുടെ മുടിയിഴകളെ തഴുകി. അവളൊരു ചെറിയ കുട്ടിയെ പോലെ ദേവനോട് ചേർന്ന് നിന്നു. അവളുടെ മനസ്സിലേക്ക് ആ പഴയ ദിനങ്ങൾ ഒഴുകി എത്തുകയായിരുന്നു. അവൾ മനസ്സിൽ കാത്തുവച്ച കുറെ ഏറെ ചോദ്യങ്ങൾ ഇന്നും ഉത്തരം കിട്ടാതെ കുഴിച്ചു മൂടപ്പെട്ടവയായിരുന്നു. അവസാന വർഷ പരീക്ഷയും കഴിഞ്ഞു കൂട്ടുകാരെല്ലാം യാത്ര പറഞ്ഞു…
മോളേ ലതേ അവൻ തുണി അലക്കുമോ (ഓണം സ്പെഷ്യൽ ഹാസ്യ ചെറുകഥ) സുനിൽ വല്ലാത്തറ, ഫ്ലോറിഡ
അമേരിക്കയിലെ അറ്റ്ലാന്റയിൽ നേഴ്സാണ് മുപ്പതു വയസുകാരിയായ അവിവാഹിതയായ ലത കറുപ്പ് നിറമുള്ള കാണുവാൻ വലിയ മെച്ചമില്ലാത്ത ഉയരമുള്ള ലതയുടെ പക്ഷേ ശരീര വടിവ് വളരെ ആകർഷനീയമാണ് കഴിഞ്ഞ രണ്ടു വർഷമായി വിവാഹ ജീവിതത്തിലേയ്ക്കു കടക്കുവാൻ ശ്രെമിക്കുന്ന ലത അതിനായി അമേരിക്കയിലെ ഒട്ടുമിക്ക ലീഡിങ് ഓൺലൈൻ ന്യൂസ് പേപ്പറുകളിലും പരസ്യം നൽകിയെങ്കിലും പക്ഷേ തന്റെ ഡിമാൻഡ് ആയ ഐ ടി കാരെയോ ഡോക്ടർ മാരെയോ ഒത്തു കിട്ടിയില്ല ഒടുവിൽ ലത ആലപ്പുഴയിൽ താമസിക്കുന്ന തന്റെ മാതാ പിതാക്കൾ ആയ പാപ്പച്ചനെയും ഏലിയാമ്മയെയും വിളിച്ചു നാട്ടിൽ ചെറുക്കനെ അന്യോഷിച്ചോളൂവാൻ പറഞ്ഞു ഒടുവിൽ പാപ്പച്ചനും ഏലിയാമ്മയും കൂടി കണ്ടെത്തിയ കോട്ടയംകാരൻ പ്രൊഫഷണൽ ആണെന്ന് പറഞ്ഞ ജോസുമായി ലതയുടെ വിവാഹം കുറുപ്പുന്തറ പള്ളിയിൽ വച്ചു നടന്നു വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങൾക്കു ഉള്ളിൽ വിസയും ഒക്കെ ശരിയായി നാട്ടിൽ നിന്നും അറ്റ്ലാന്റയിൽ എത്തിയ…
മിടായികുന്നിലെ തണൽ മരങ്ങൾ (കഥ): ജയശങ്കര്‍ പിള്ള
മുപ്പത്തിയാറു വർഷങ്ങൾക്കു ശേഷം ദേവൻ ആ കോളേജിന്റെ പടിവാതിൽ കടന്നപ്പോൾ, സമയം ഒരു നിമിഷത്തേക്ക് പിന്നോട്ടു നടന്നതുപോലെ തോന്നി. അവൻ അറുപതുകാരനായിരിയ്ക്കുന്നു. പക്ഷേ ആ ഒരു നിമിഷത്തിൽ അവന്റെ ഉള്ളിൽ നിന്ന് ഒരു ഇരുപത്തൊന്നുകാരൻ പുറത്തുവന്നു. കോളേജ് വേനലവധിക്കായി അടച്ചിരിയ്ക്കുകയാണ്. ഒരിക്കൽ പ്രഭാതം മുതൽ സന്ധ്യവരെ വിദ്യാർത്ഥികളുടെ ചിരിയുംകളികളും മുദ്രാവാക്യങ്ങളും കൊണ്ട് നിറഞ്ഞിരുന്ന ആ കുന്നിൻ മുകളിലെ ക്യാമ്പസ് ഇപ്പോൾ വിജനമായിരിയ്ക്കുന്നു. നീണ്ട വരാന്തകളിൽ കാറ്റ് മാത്രം സഞ്ചരിക്കുന്നു. അടഞ്ഞ ക്ലാസ് മുറികളുടെ ജനലുകളിൽ വേനൽവെയിൽ പതിഞ്ഞുകിടക്കുന്നു. കാമ്പസ്സ് സജീവമാകുവാൻ ഇനി കഷ്ടിച്ച് ഒരാഴ്ചയേ ഉള്ളൂ. കൊറിവരച്ചിരുന്ന ചുവരുകൾ ചായം തേച്ചു മിനുക്കിയിരിയ്ക്കുന്നു. കുന്നിൻ മുകളിലെ ആ കോളേജിന് എഴുപതോളം വർഷങ്ങളുടെ പഴക്കമുണ്ടായിരുന്നു. ഒരു സ്ഥാപനമെന്നതിലുപരി അത് ആ ഗ്രാമത്തിന്റെ ആത്മാഭിമാനമാണ് . തലമുറകളായി അവിടെ പഠിച്ചിറങ്ങിയവർ ലോകത്തിന്റെ പല കോണുകളിലേക്കും പോയിട്ടുണ്ടെങ്കിലും, അവരുടെ ഓർമ്മകളിൽ ആ…
മുറപ്പെണ്ണ് (കഥ): ജയശങ്കർ പിള്ള
മഴവില്ലിൻ ഏഴു നിറങ്ങൾ മണ്ണിൽ വീണിരുന്നൊരു കാലം, കാറ്റിനും പൂക്കൾക്കും പോലും അവരുടെ പ്രണയത്തിന്റെ പേര് അറിയാമായിരുന്നു. ഗ്രാമത്തിന്റെ പച്ചപ്പിൽ, നെൽക്കതിരുകൾ തിരമാലപോലെ ആടുന്ന സന്ധ്യകളിൽ, വയൽവരമ്പിലെ നീണ്ട പാതയിലൂടെ ഒരു പഴയ സൈക്കിൾ കട കട ഒച്ചയുണ്ടാക്കി പതുക്കെ ഒഴുകുമായിരുന്നു. സൈക്കിളിന്റെ പിന്നിലായ് നാണത്താൽ ചിരി മറയ്ക്കാൻ ശ്രമിക്കുന്നൊരു പെൺകുട്ടി…മുന്നിൽ അവളെക്കാൾ വേഗത്തിൽ സ്വപ്നം കാണുന്നൊരു യുവാവ്. അവൻ പറയുമായിരുന്നു, “ഈ വയൽ മുഴുവൻ നമുക്ക് സ്വന്തമാണ്…കാറ്റ് പോലും നമ്മളെ തടയില്ല.” അവൾ ചിരിക്കും, അപ്പോൾ അവളുടെ കവിളുകൾ അസ്തമയ സൂര്യനെപ്പോലെ തുടുക്കുമായിരുന്നു.അവളുടെ വിടർന്ന കാക്കപുള്ളിയുള്ള കണ്ണുകളിൽ പ്രണയത്തിന്റെ ഒരു നിശ്ശബ്ദ സമ്മതം ഒളിഞ്ഞിരിക്കുമായിരുന്നു. തുടുത്ത സന്ധ്യയിൽ അവളുടെ മുടിയിഴകൾ കാറ്റിൽ പടർന്നപ്പോൾ, നെൽകതിരുകൾ പോലും നിശ്ശബ്ദമായി കുനിഞ്ഞു നിന്നു. അവരുടെ പ്രണയ രഹസ്യം കേൾക്കാൻ ചേക്കേറുന്ന കിളികൾ നിശബ്ധരായി. അവൻ അവളുടെ കൈകളിൽ ഒരിയ്ക്കൽപോലും…
നാടൻ കോഴി (കഥ): കാരൂർ സോമൻ, ചാരുംമൂടൻ
കോഴിയെ തിന്നുന്ന കാര്യത്തിൽ ഞാൻ മിടുക്കൻ തന്നെയെന്നാണ് ഭാര്യയുടെ പക്ഷം. അവധിക്കു നാട്ടിൽ വരുമ്പോൾ എന്തു വില കൊടുത്താലും നല്ല ചൊമചൊമാന്നുള്ള പൂവൻ കോഴിയെ വാങ്ങി എണ്ണയിൽ പൊരിച്ചു കഴിക്കും. അമേരിക്കയിലെ കൊഴുത്തു തടിച്ച തണുത്തു മരവിച്ച വൈറ്റ് ലഗൂൺ കോഴിയെ തിന്നു മടുത്തു. അതിന് ഒരു ഗുണവുമില്ല, മണവുമില്ല. എന്നാൽ നാടൻ കോഴി അങ്ങനെയല്ല. കോഴിയെ തിന്നുന്നത് ഒരു കലയല്ല. പ്രത്യേകിച്ച് നാട്ടിലെ ചുവന്ന പൂവൻ കോഴികളെ. അവർ ഉച്ചത്തിൽ കൂവിക്കളയും. കോഴികളിൽ തന്നെ രണ്ടു വിഭാഗമുണ്ടത്രേ. ഒന്ന് കമ്യൂണിസം പ്രസംഗിച്ചു കളയും, മറ്റൊന്ന് സുവിശേഷവും. എന്തായാലും മുന്നിലെ പ്ലേറ്റിലെത്തിയാൽ പിന്നെ മാർക്സ് എന്നോ എംഗൽസ് എന്നോ വല്ലതുമുണ്ടോ. കോഴിയെ പിടിക്കാനാണു സാറേ പാട് എന്ന് വേലക്കാരൻ പയ്യന്റെ വാദം. എന്നാൽ പക്ഷപാതിയല്ലാത്ത ഡ്രൈവർ നാണപ്പൻ പറയും. അതിനൊക്കെ ഒരു നാ….ക്ക് ഉണ്ട് സാറേ. കോഴികളെ…
കേരളത്തിൽ ഭരണമാറ്റം അനിവാര്യം; യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ഡാലസ് കോൺഗ്രസ് പ്രവർത്തക യോഗം
ഡാലസ്: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ഡാലസിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തക യോഗം അഭ്യർത്ഥിച്ചു.മാർച്ച് 29 ഞായറാഴ്ച വൈകീട്ട് 5 മണിക് മെസ്ക്വിറ്റിലെ റെഡ് ചില്ലി ഇന്ത്യൻ റെസ്റ്റോറന്റിൽ വെച്ച് നടന്ന യോഗത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. കഴിഞ്ഞ പത്ത് വർഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ജനദ്രോഹ നയങ്ങളാണ് പിന്തുടരുന്നതെന്ന് യോഗം വിലയിരുത്തി. പ്രവാസി മലയാളികളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രവാസികൾ കേരളത്തിൽ പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ നടത്തുന്ന ശ്രമങ്ങൾക്ക് യാതൊരുവിധ പിന്തുണയും സർക്കാർ നൽകുന്നില്ലെന്ന് മാത്രമല്ല, ചുവപ്പുനാടയിൽ കുരുക്കി അവരെ ബുദ്ധിമുട്ടിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ഇനി ഒരു കാരണവശാലും എൽ.ഡി.എഫ് സർക്കാരിന് ഭരണത്തുടർച്ച ഉണ്ടാകാൻ അവസരം നൽകരുത്. കേരളത്തിന്റെ വികസനത്തിനും പ്രവാസികളുടെ ക്ഷേമത്തിനുമായി യു.ഡി.എഫ് അധികാരത്തിൽ വരണമെന്ന്…
ആദ്യത്തേയും അവസാനത്തേയും മുത്തം (ചെറുകഥ): ലാലി ജോസഫ്
ആ മരണ വാര്‍ത്ത എന്നെ അത്ഭുതപ്പെടുത്തിയില്ല. കാരണം, അറിയാമായിരുന്നു അവളുടെ മരണം വളരെ അടുത്തു കഴിഞ്ഞു എന്നുള്ളത്. എന്നിരുന്നാലും അവള് പോയി എന്നറിഞ്ഞപ്പോള്‍ തോന്നുന്ന വികാരം മറ്റൊന്നായിരുന്നു. വര്‍ഷങ്ങള്‍ ഒന്നും രണ്ടുമല്ല. നീണ്ട അറുപതു വര്‍ഷം ഞങ്ങള്‍ സുഹ്യുത്തുക്കളായിരുന്നു. അവളുടെ ജീവിതത്തിലൂടെയൊഴുകിയ സന്തോഷത്തിന്റേയും ദു:ഖത്തിന്റേയും നിമിഷങ്ങള്‍ ഞങ്ങള്‍ പരസ്പരം പങ്കു വച്ചിരുന്നു. അവള് ഒറ്റക്കായിരുന്നുവെന്ന് പറഞ്ഞാല്‍ അത് പൂര്‍ണ്ണമായും സത്യമാകില്ല. കൂട്ടുകുടുംബമായതിനാല്‍ വീട് എപ്പോഴും ആളുകളാല്‍ നിറഞ്ഞിരുന്നു. അവരുടെ കാര്യങ്ങള്‍ നോക്കുന്നതിനായി അവള്‍ക്ക് ഒരുപാട് സമയം ചിലവഴിക്കേണ്ടി വന്നു.അവള് അതെല്ലാം പരാതിയില്ലാതെ ചെയ്തു തീര്‍ത്തിരുന്നു, ചുരുങ്ങിയ ഒഴിവു സമയങ്ങളില്‍ അവളുടെ ഏക കൂട്ടുകാരി ഏകാന്തത തന്നെയിരുന്നു. ജീവിതത്തിലെ കൂട്ടുകാരനെ കാണാന്‍ പോലും സമയം കിട്ടിയിരുന്നില്ല. പാടത്തേക്കോ അല്ലെങ്കില്‍ റബ്ബര്‍ വെട്ടാനോ പോകുന്ന തിരക്കുകളായിരുന്നു എല്ലായിപ്പോഴും. അതെല്ലാം ഒരു പരാതിയുമില്ലാതെ വേദന പങ്കു വയ്ക്കാനോ അന്ന് അവള്‍ക്ക് ആരുമുണ്ടായിരുന്നില്ല…
പൊൻകുന്നം പൊന്നമ്മയുടെ പൊന്നരഞ്ഞാണം (ഹാസ്യ ചെറുകഥ): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
പൊൻകുന്നം മാർക്കറ്റിലെ മീൻ കച്ചവടക്കാരിയാണ് പൊന്നമ്മ. പൊൻകുന്നത്തിനടുത്തു ചിറക്കടവിൽ ഭർത്താവ് പൊന്നച്ഛനോടും ഏക മകൾ പൊന്നമ്പിളിയോടുമൊപ്പം താമസിക്കുന്ന പൊന്നമ്മ എല്ലാ ദിവസവും അതിരാവിലെ എണീറ്റു പൊന്നച്ഛനോടൊപ്പം കോട്ടയത്ത് നിന്നും കുമളിയ്ക്കു പോകുന്ന ആദ്യത്തെ കൊണ്ടോടി ബസിൽ കയറി മുണ്ടക്കയത്തു പോയി മീൻ ഹോൾസെയിൽ വ്യാപാരികളോട് വാങ്ങിയാണ് പൊൻകുന്നത്തു വന്നു വിൽക്കുന്നത് അതി കഠിനമായി അധ്വാനിക്കുന്ന പൊന്നമ്മയ്ക്കു ജീവിതത്തിൽ ഒരു സ്വപ്നമേ ഉള്ളൂ തന്റെ പുന്നാര മകൾ അതി സുന്ദരി ആയ പൊന്നമ്പിളിയെ ഏതെങ്കിലും സ്വഭാവ ശുദ്ധിയുള്ളവനും നല്ലവനുമായ ചെറുപ്പക്കാരനെ കൊണ്ടു വിവാഹം കഴിപ്പിക്കണം വിവാഹ ദിവസം മകൾക്കു കൊടുക്കുവാൻ കുറച്ചു സ്വർണം ഒക്കെ പൊന്നമ്മ കരുതിയിട്ടുണ്ടെങ്കിലും താൻ ചോര നീരാക്കി ഉണ്ടാക്കിയ പണം കൊണ്ടു ഒരു മൂന്നു പവന്റെ പൊന്നാരഞ്ഞാണം പൊന്നമ്മ പ്രത്യേക സമ്മാനമായി മകൾക് വിവഹ ദിവസം കൊടുക്കുവാൻ പൊന്നച്ചനെ പോലും കാണിക്കാതെ പൊന്നമ്മ അലമാരയിൽ…
പ്രത്യാശയാണ് ജീവിതം (കഥ): ജോര്‍ജ് തുമ്പയില്‍
മരങ്ങളില്‍ മഞ്ഞ് പൂവിട്ടു നില്ക്കുന്ന ക്രിസ്മസ് രാത്രിയില്‍, നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങി വരുന്നത് ശരത്ക്കാലത്ത് പൂക്കള്‍ വിരിയുന്നത് പോലെയാണ്. അതിന്റെ വര്‍ണ്ണരാജികളിലേക്ക് നോക്കിനില്ക്കുമ്പോള് ഈ നിറച്ചാര്‍ത്താണ് ജീവിക്കാന്‍ മുന്നോട്ടു നയിക്കുന്ന പ്രത്യാശ എന്നു തോന്നിപ്പോകും. ഓരോ ജീവിതവും ഇങ്ങനെയാണ്. പ്രതീക്ഷാനിര്‍ഭരമായ ജീവിതത്തെ ദൈവവുമായി ബന്ധിപ്പിക്കുന്ന ആ സമയമാണ് ഏറ്റവും മനോഹരമായ നിമിഷം. അതിനാണ് ക്രിസ്മസ് പിന്നെയും പിറവിയെടുക്കുന്നത്. വാട്സ് ആപ്പിലൂടെ പ്രചരിച്ചിരുന്ന ഒരു കാര്യമാണ് എനിക്കിപ്പോള്‍ ഓര്‍മ്മവരുന്നത്. ഇപ്പോഴത് ഏറെ പ്രസക്തമാണെന്നു തോന്നുന്നു. സാരംശകഥകള്‍ ചേര്‍ത്തു വച്ച് ഞാനെഴുതുകയാണ്. അതിങ്ങനെയാണ്, ആദ്യ ദിവസം ദൈവം കാളയെ സൃഷ്ടിച്ചു. എന്നിട്ട് പറഞ്ഞു, “നീ ഭൂമിയില്‍ പോയി സൂര്യനു കീഴില്‍ കഠിനമായി അദ്ധ്വാനിയ്ക്കുക. അതിനു വേണ്ടി നിനക്കു ഞാന്‍ 60 വര്‍ഷത്തെ ആയുസ്സ് തരുന്നു.” അതു കേട്ടു കാള ദൈവത്തോടു വിനീതമായി അപേക്ഷിച്ചു, “അല്ലയോ പ്രഭോ, ഇത്ര കഠിനമായ ജീവിതവുമായി…