ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) താമസിക്കുന്ന എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും ഏറ്റവും അത്യാവശ്യമായ രേഖയാണ് എമിറേറ്റ്‌സ് ഐഡി. ഫെഡറൽ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അതോറിറ്റി (ഐസിപി) നൽകുന്ന ഈ ഐഡി വെറുമൊരു തിരിച്ചറിയൽ കാർഡ് മാത്രമല്ല. ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ നിരവധി പ്രധാനപ്പെട്ട ജോലികളെ വളരെയധികം ലളിതമാക്കുന്നു. ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതൽ കാർഡ് ഇല്ലാതെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത് വരെ, ഇന്ത്യക്കാർക്കും ഇവിടെ താമസിക്കുന്ന മറ്റ് പ്രവാസികൾക്കും വളരെ ഉപയോഗപ്രദമായ നിരവധി ആനുകൂല്യങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു. യുഎഇയിൽ ആയിരിക്കുമ്പോൾ എമിറേറ്റ്സ് ഐഡി നിരവധി പ്രധാനപ്പെട്ട ജോലികൾ ലളിതമാക്കുന്നു. ഇതിന്റെ പ്രധാന നേട്ടങ്ങൾ ഇവയാണ്: സർക്കാർ, ആരോഗ്യ സേവനങ്ങൾ: നിങ്ങളുടെ താമസ വിസ പുതുക്കാനും വാഹനം രജിസ്റ്റർ ചെയ്യാനും മുനിസിപ്പൽ ജോലികൾ പൂർത്തിയാക്കാനും ഇത് നിങ്ങളെ അനുവദിക്കുന്നു.…
Day: June 1, 2026
വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ അറിവിൻ പുതുവസന്തത്തിന് വർണ്ണാഭമായ തുടക്കം
വടക്കാങ്ങര : 2026 27 അധ്യയനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ച് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പൊതു പ്രതീക്ഷകളോടെ സ്കൂളിലെത്തിയ മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകർ മധുരം നൽകി സ്വീകരിച്ചു. ഡി.ഐ.ഇ.ടി റിട്ടയേർഡ് സീനിയർ ലെക്ചററും കവിയുമായ ഇഖ്ബാൽ എടയൂർ മുഖ്യാതിഥിയായിരുന്നു. പാടിയും പറഞ്ഞും അഭിനയിച്ചും കുട്ടികളെ കയ്യിലെടുത്ത ഇഖ്ബാൽ മാസ്റ്റർ അറിവ് നേടൽ എങ്ങനെ ആനന്ദകരമാക്കാം എന്ന് കുരുന്നുകളെ ബോധ്യപ്പെടുത്തി. കൊച്ചു കുരുന്നുകളുടെ കലാപ്രകടനങ്ങൾ ഉത്സവത്തിന് കൂടുതൽ മിഴിവേകി. ഡാൻസും പാട്ടും സെൽഫി പോയിന്റിൽ ഫോട്ടോ എടുക്കലും ഒക്കെയായി നിറഞ്ഞുനിന്ന കുട്ടികൾ പ്രവേശനോത്സവം തികച്ചും ഉത്സവമാക്കി മാറ്റി. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി ചടങ്ങിൽ സ്വാഗതം പറഞ്ഞു. മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ സമീറ തങ്കത്തിൽ, പി.ടി.എ പ്രസിഡന്റ് ജൗഹറലി തങ്കയത്തിൽ, സ്കൂൾ കമ്മിറ്റി സെക്രട്ടറി യാസിർ കരുവാട്ടിൽ, സ്റ്റാഫ്…
സീറാം സാംബശിവ റാവുവിനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി സേവനമനുഷ്ഠിച്ചിരുന്ന സീറാം സാംബശിവ റാവുവിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചു. 2012 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം പുതിയ ഉത്തരവാദിത്തത്തോടൊപ്പം നിലവിലുള്ള എല്ലാ അധിക ചുമതലകളും തുടർന്നും വഹിക്കുമെന്ന് സർക്കാർ ഉത്തരവില്‍ പറയുന്നു. 2016 മുതൽ ഐപിഎസ് ഉദ്യോഗസ്ഥർ വഹിച്ചിരുന്ന എക്സൈസ് കമ്മീഷണർ സ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന രീതിയിലേക്കുള്ള തിരിച്ചുവരവാണ് ഈ നിയമനം എന്നത് ശ്രദ്ധേയമാണ്. ഐഎഎസ് കേഡർ എക്സൈസ് കമ്മീഷണർ തസ്തികകളിലേക്ക് ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സിഎടി) ഉത്തരവിട്ടിരുന്നു. എഡിജിപി എംആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചതിനെ ചോദ്യം ചെയ്ത് ഐഎഎസ് അസോസിയേഷൻ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എക്സൈസ് കമ്മീഷണർ, ഐഎംജി ഡയറക്ടർ, കില ഡയറക്ടർ തുടങ്ങിയ തസ്തികകൾ ഐഎഎസ് ഉദ്യോഗസ്ഥരുടെ കേഡർ തസ്തികകളാണെന്നും…
എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് പിഎം ആർഷോയും എസ്‌എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയും വിവാഹിതരായി
കാസർഗോഡ്: എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് പിഎം ആർഷോയും എസ്എഫ്ഐ മുൻ നേതാവ് കെ. വിദ്യയും വിവാഹിതരായി. കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. തൃക്കരിപ്പൂർ സ്വദേശിയായ വിദ്യ കാലടി സംസ്കൃത സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയാണ്. പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ സ്വദേശിയായ ആർഷോ നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയിലും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിലും അംഗമാണ്.
മാതംവീട് കുടുംബ സംഗമം നടത്തി
പുലാപ്പറ്റ: പഴയകാല തറവാട് 500ഓളം പേർ പങ്കെടുത്ത മാതംവീട് കുടുംബ സംഗമം മെയ് 31 ഞായറാഴ്ച 10 മണി മുതൽ 4 മണി വരെ ഉമ്മനഴി MS ഹാളിൽ വെച്ച് നടന്നു റിട്ട. ഹെഡ് മിസ്ട്രസ് നൂർജഹാൻ ടീച്ചർ ഉദ്ഘാടനം ചെയ്തു. കുടുംബത്തിലെ മുതിർന്ന പൗരന്മാരെയും ഉന്നത വിജയം നേടിയ SSLC+ HSC വിദ്യാർത്ഥികളെയും, വിവിധ അവാർഡ് ജേതാക്കളെയും, കുടുംബത്തിലെ ഡോക്ടർമാർ, എഞ്ചീനീയർമാർ തുടങ്ങി വിവിധ പ്രൊഫഷണളെയും ആദരിച്ചു. മോട്ടിവേഷൻ, കൾച്ചറൽ പ്രോഗ്രാം എന്നിവ പ്രൊഫ. മുസ്തഫ (കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്സ് ഡിപാർട്ടമെൻ്റ് തലവന്‍), മുസദ്ധിഖ് (അൻസാർ കോളേജ് അലുവ), ഡോ. സന ഖാദർ, സുലൈമാൻ പാലക്കാട് എന്നിവർ നിർവഹിച്ചു . യോഗത്തിൽ കുടുംബ സമിതി പ്രസിഡണ്ട് സെയ്തുമുഹമ്മദ് (MD ഓയസിസ് ഇൻറർനാഷണൽ ) അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എസ്.എം സുലൈമാൻ സ്വാഗതം പറഞ്ഞു. ട്രഷറർ…
കൊല്ലം പ്രവാസി അസോസിയേഷൻ ഹിദ്ദ് ഏരിയയ്ക്ക് പുതിയ അമരക്കാർ
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഹിദ്ദ് ഏരിയ സമ്മേളനം ടുബ്ലിയിലെ കെ.പി.എ. ഹാളിലുള്ള കൽപന നഗറിൽ വെച്ച് നടന്നു. ഏരിയ വൈസ് പ്രസിഡന്റ് ഗിരീഷ് കുമാർ സ്വാഗതം ആശംസിച്ച സമ്മേളനം ഏരിയ കോ-ഓർഡിനേറ്റർ സജി കുളത്തിങ്കര ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് രാജേഷ് പന്മന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സംഘടനപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി പ്രണവ് സന്തോഷ് കുമാർ സാമ്പത്തിക റിപ്പോർട്ട് ഏരിയ ട്രഷറർ വിപിൻ മനോഹരൻ സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കി. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും സാമ്പത്തിക റിപ്പോർട്ട് കെ.പി.എ സെക്രട്ടറി അനിൽകുമാറിനും കൈമാറി. തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് കെ.പി.എ സെക്രട്ടറി അനിൽ…
‘ഞാൻ ഇനി പാൽ കുടിക്കില്ല’: വിജയരഹസ്യം വെളിപ്പെടുത്തി വൈഭവ് സൂര്യവംശി
2026 ലെ ഐപിഎൽ ഫൈനലിൽ ഓറഞ്ച് ക്യാപ്പ് നേടിയതിന് ശേഷം വൈഭവ് സൂര്യവംശി തന്റെ വിജയരഹസ്യം വെളിപ്പെടുത്തി. വെറും 15 വയസ്സുള്ളപ്പോൾ തന്നെ നിരവധി പ്രധാന റെക്കോർഡുകൾ തകർത്തു. അഹമ്മദാബാദ്: രാജസ്ഥാൻ റോയൽസിന്റെ യുവ ബാറ്റ്സ്മാൻ വൈഭവ് സൂര്യവംശി ഐപിഎൽ 2026 ലെ തകർപ്പൻ പ്രകടനത്തിലൂടെ എല്ലാവരെയും അമ്പരപ്പിച്ചു. വെറും 15 വയസ്സുള്ളപ്പോൾ, അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ആക്രമണാത്മക ബാറ്റിംഗ് ശൈലിയും അദ്ദേഹത്തെ സീസണിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കളിക്കാരനാക്കി മാറ്റി. ഓറഞ്ച് ക്യാപ്പ് നേടിയ ശേഷം, വൈഭവ് തന്റെ വിജയരഹസ്യം വെളിപ്പെടുത്തി. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച വൈഭവ് സൂര്യവംശി, ഈ ഐപിഎല്ലിൽ നിന്ന് പഠിച്ച ഏറ്റവും വലിയ പാഠം സമ്മർദ്ദം നിറഞ്ഞ മത്സരങ്ങളിൽ സ്വയം കൈകാര്യം ചെയ്യലായിരുന്നുവെന്ന് പറഞ്ഞു. എല്ലാ മത്സരങ്ങളിലും ഒരേ രീതിയിൽ ബാറ്റ് ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കളിക്കാർ മത്സര…
ലോകോത്തര അക്കാദമിക് കേന്ദ്രങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക എന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി വി.ഡി. സതീശന്‍
തിരുവനന്തപുരം: ലോകോത്തര അക്കാദമിക് കേന്ദ്രങ്ങളെ കേരളത്തിലേക്കെത്തിക്കുക എന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഇന്ന് (ജൂണ്‍ 1 തിങ്കളാഴ്ച) രാവിലെ തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം (സ്കൂൾ പുനരാരംഭിക്കൽ ഉത്സവം) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “വിദ്യാഭ്യാസത്തിന്റെ ഒരു ലക്ഷ്യസ്ഥാനമായി കേരളം മാറണം. വിദേശത്ത് നിന്ന് വിദ്യാർത്ഥികൾ പഠിക്കാൻ വരുന്ന മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും സംസ്ഥാനത്ത് യാഥാർത്ഥ്യമാക്കുമെന്ന് ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. ഇവിടുത്തെ വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തേക്ക് പോകേണ്ട ആവശ്യമുണ്ടാകുകയില്ല,” വിദ്യാർത്ഥികളും അദ്ധ്യാപകരും ജനപ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ശാസ്ത്രബോധം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്ത് കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ശാസ്ത്രബോധത്തിന്റെ വക്താവായിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പേരിലായിരിക്കും അവ അറിയപ്പെടുന്നതെന്നും അദ്ദേഹം…
ലോക പുകയില വിരുദ്ധ ദിനത്തില്‍ ഖത്തറിലെ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി സംഘടിപ്പിച്ച പ്രചാരണ റാലിയും ബോധവത്കരണ ചര്‍ച്ചയും ശ്രദ്ധേയമായി
ദോഹ: ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ രക്ഷാധികാരത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ലോക പുകയില വിരുദ്ധ ദിനത്തില്‍ സംഘടിപ്പിച്ച പ്രചാരണ റാലിയും ബോധവത്കരണ ചര്‍ച്ചയും ശ്രദ്ധേയമായി . മീഡിയാപ്ലസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പ്രചാരണ റാലിയും കൂട്ടായ ചര്‍ച്ചയും പുകയില ഉപയോഗത്തിനെതിരായ ശക്തമായ സാമൂഹിക ഇടപെടലിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ചു. പ്രശസ്ത സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനും സംരംഭകനുമായ മുഹമ്മദ് നൗഷാദ് അബു പരിപാടി ഉദ്ഘാടനം ചെയ്തു. പുകവലി ഒരു വ്യക്തിയുടെ ആരോഗ്യത്തെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും നിലനില്‍പിനെ പ്രതികൂലമായി ബാധിക്കുന്ന വലിയ സാമൂഹിക വിപത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുകവലി പൂര്‍ണമായും ഇല്ലാതാക്കാന്‍ സമൂഹം കൂട്ടായും ഏകോപിതമായും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പുതിയ തലമുറയ്ക്ക് ആരോഗ്യകരമായ ജീവിതശൈലി കൈമാറാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ പ്രമുഖ നഴ്‌സിംഗ് സംഘടനയായ യുണീഖ് ജനറല്‍ സെക്രട്ടറി നിസാര്‍ ചെറുവത്ത്യും ഫിന്‍ഖ് മാനേജിങ് കമ്മിറ്റി അംഗവും നഴ്സിംഗ് എജുക്കേഷന്‍…
തമിഴ് ചിത്രം ‘തൊലൈവിൽ ഒരു കാതൽ’ വാച്ചോ ഒടിടിയിൽ റീലീസ് ചെയ്തു
കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ തമിഴ് റൊമാന്റിക് കോമഡി ചിത്രമായ തൊലൈവിൽ ഒരു കാതൽ ഇപ്പോൾ വാച്ചോ ഒടിടിയിൽ റിലീസ് ചെയ്തു. പ്രണയത്തിനും നർമ്മത്തിനും തുല്യ പ്രാധാന്യം നല്കിയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിജയാനന്ദ് കന്ദസ്വാമിയാണ്. അഴഗുരാജ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ യോഗേഷ് രാജേന്ദ്രൻ, വസുദ കൃഷ്ണമൂർത്തി, യോഗ വിഗ്നേഷ് സുരത്തി, വൈഷ്ണവി ഭാസ്കരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് അമേരിക്കയിലാണ്. അമേരിക്കയിലെ തമിഴ് സംരംഭകർ നടത്തുന്ന ഒരു ടെക് കമ്പനിയുടെ പശ്ചാത്തലത്തിൽ പ്രണയവും നർമ്മവും ഇടകലർത്തി അവതരിപ്പിച്ച ചിത്രത്തിന് നിലവിൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയുടെ ഡിജിറ്റൽ വിതരണ ചുമതല നിർവഹിക്കുന്നത് നിർമൽ ബേബി വർഗീസിന്റെ കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയാണ്. വരും ദിവസങ്ങളിൽ ചിത്രം കൂടുതൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ ചിത്രത്തിന്റെ സ്ട്രീമിംഗ് തുടങ്ങുമെന്നും കാസാബ്ലാങ്കാ ഫിലിം…
