ഖത്തർ മുൻ ഭരണാധികാരിയും പിതാവ് അമീറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തർ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി . ആധുനിക ഖത്തറിന്റെ ശില്പിയായി അറിയപ്പെട്ട അദ്ദേഹം ദീർഘവീക്ഷണവും ദൃഢനിശ്ചയവും നിറഞ്ഞ നേതൃത്വത്തിലൂടെ ഖത്തറിനെ ആഗോളതലത്തിൽ ശ്രദ്ധേയമായ വികസനത്തിന്റെ മാതൃകയാക്കി ഉയർത്തി. വിദ്യാഭ്യാസം, ആരോഗ്യം, സമ്പദ്‌വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, മാധ്യമരംഗം, കായികം തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹത്തിന്റെ ദീർഘ ദൃഷ്ടിയോടെയുള്ള നേതൃത്വത്തിന്റെ മുദ്ര പതിഞ്ഞിരിക്കുന്നു. ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വളർച്ചയ്ക്കും ക്ഷേമത്തിനും അദ്ദേഹം നൽകിയ പിന്തുണയും, ഇന്ത്യൻ സമൂഹത്തോട് പുലർത്തിയ സൗഹൃദപരമായ സമീപനവും എന്നും നന്ദിയോടെ ഓർക്കപ്പെടുന്നതാണ്. ഖത്തർ–ഇന്ത്യ സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ നേതൃത്വം നിർണായക പങ്കുവഹിച്ചു. ഈ ദുഃഖവേളയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്കും, രാജകുടുംബത്തിനും, ഖത്തർ ജനതയ്ക്കും…
Day: July 12, 2026
ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അന്തരിച്ചു
ദോഹ (ഖത്തര്‍): ഖത്തറിന്റെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി ഇന്ന് (2026 ജൂലൈ 12) അന്തരിച്ചു. 74 വയസ്സായിരുന്നു. ഖത്തറിന്റെ അമീരി ദിവാൻ അദ്ദേഹത്തിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തെത്തുടർന്ന്, മകനും ഇപ്പോഴത്തെ അമീറുമായ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ദോഹയിൽ നടന്ന സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. 1995 മുതൽ 2013 വരെ ഖത്തർ ഭരിച്ച ഷെയ്ഖ് ഹമദ്, ആധുനിക ഖത്തറിന്റെ മുഖ്യ ശില്പിയായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥ കുതിച്ചുയർന്നു, രാജ്യത്തിന്റെ ജിഡിപി 24 മടങ്ങ് വർദ്ധിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഖത്തർ ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി (ദ്രവീകൃത പ്രകൃതിവാതകം) കയറ്റുമതിക്കാരായി മാറി. പ്രശസ്ത വാർത്താ ചാനലായ അൽ ജസീറ സ്ഥാപിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കു വഹിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ത്യൻ സർക്കാർ…
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ഭരണകൂട ഭീകരതയെക്കെതിരെ ജസ്റ്റിസ് & സോളിഡാരിറ്റി കോൺഫറൻസ് സംഘടിപ്പിച്ചു
എറണാകുളം: ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരിൽ രാജ്യത്ത് ന്യൂനപക്ഷങ്ങൾ നേരിടുന്ന കടുത്ത വേട്ടയാടലുകളെയും മനുഷ്യാവകാശ ലംഘനങ്ങളെയും തുറന്നുകാട്ടി, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ജസ്റ്റിസ് & സോളിഡാരിറ്റി കോൺഫറൻസ് സംഘടിപ്പിച്ചു. 9/11ന് ശേഷം അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച വാർ ഓൺ ടെറർ പദ്ധതിയുടെ 25 വർഷം പൂർത്തിയാവുന്ന പശ്ചാത്തലത്തിലാണ് ലോകത്തിലും ഇന്ത്യയിലും മുസ്ലീം സമുദായത്തെ നേരിടുന്ന അന്യായമായ വേട്ടയാടലുകളെക്കുറിച്ചും, നീതിന്യായ വ്യവസ്ഥയില്‍ മുസ്ലിമിനെക്കുറിച്ചും മുൻവിധികളെക്കുറിച്ചുമുള്ള ആഴത്തിലുള്ള ചർച്ചകൾ സമ്മേളനത്തില്‍ സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി ആരിഫലി പരിപാടി ഉദ്ഘാടനം ചെയ്തു. ബാബരി മസ്ജിദിന്റെ തകർച്ചയ്ക്ക് ശേഷം ശക്തിപ്പെട്ട ഹിന്ദുത്വ രാജ്യത്ത് സെക്യൂലറിസത്തിന്റെയും ജനാധിപത്യത്തിന്റെയും അടിത്തറയെ തന്നെ നശിപ്പിച്ചു. ഹിന്ദു മുസ്ലിം ദ്രവീകരണം സംഭവിച്ചു എന്നു മാത്രമല്ല അത് വംശഹത്യയ്ക്ക് വളമാക്കി ഉപയോഗിക്കുകയും ചെയ്യുന്നു. രാജ്യത്ത് ഏതെങ്കിലും സംഭവങ്ങൾ ഉണ്ടാകുമ്പോൾ തന്നെ അതിൽ മുസ്‌ലിം വിരുദ്ധ…
സർക്കാർ ആശുപത്രികളുടെ സിഎസ്ആർ ഫണ്ടുകൾ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കും; ആരോഗ്യ വകുപ്പിന്റെ 50 ദിവസത്തെ പ്രവർത്തന റിപ്പോർട്ട് പുറത്തിറക്കി മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: സർക്കാർ ഫണ്ടുകൾക്ക് പുറമേ സിഎസ്ആർ ഫണ്ടുകളും ഉപയോഗിച്ച് സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു. ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ ആരോഗ്യ വകുപ്പിന്റെ ഫിഫ്റ്റി അമേസിംഗ് ഡേയ്‌സ് ഇൻ ദി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ പ്രോഗ്രസ് റിപ്പോർട്ട് ഉദ്ഘാടനം ചെയ്ത് പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. ചികിത്സ, മരുന്ന്, കിടക്ക എന്നിവ രോഗിയുടെ അവകാശമാണെന്ന സമീപനത്തിലൂന്നിയുള്ള പ്രവർത്തനങ്ങളുമായാണ് ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നത്. ഇതിന്റെ ആദ്യ പടിയായാണ് പുലയനാർ കോട്ടയിലെ ആശുപത്രിയിൽ വാർഡുകൾ ഏറ്റെടുത്ത് 200 കിടക്കകൾ സജീകരിച്ച് രോഗികളെ പ്രവേശിപ്പിച്ചത്. ഇത്തരത്തിൽ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും രോഗികൾക്ക് കിടക്ക ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. കൂടാതെ രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടർമാരുടെ സേവനം ക്രമപ്പെടുത്തതിനുള്ള നടപടികൾ സ്വീകരിക്കും. കോഴിക്കോട് കോട്ടയം മെഡിക്കൽ കോളേജുകൾക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് പുതിയ കെട്ടിടങ്ങൾ…
പ്രവാസ ജീവിതത്തിന് വിട; ജിജി ജോൺസൺ വാലയിൽ ഇനി പൊതുപ്രവർത്തന രംഗത്തേക്ക്
എടത്വ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയ ആരോഗ്യ പ്രവർത്തക ഇനി പൊതുപ്രവർത്തന രംഗത്തേക്ക്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പൊതു പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ തലവടി ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയുടെ സഹധർമ്മിണിയാണ് ജിജി ജോൺസൺ. 2004 മുതൽ പ്രവാസ ജീവിതം നയിച്ച ജിജി ജോൺസൺ സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ ഖുർമ ഹോസ്പിറ്റൽ നഴ്സിംഗ് ഡയറക്ടർ ആയിരുന്നു. അന്തർദ്ദേശിയ നഴ്സസ് ദിനാചരണത്തിൽ 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ ജിജി ജോൺസന് കഴിഞ്ഞ വർഷം അവസരം ലഭിച്ചിരുന്നു. ഇന്ത്യയുടെ ദേശിയ പതാകയുമായി വേദിയിലേക്ക് കയറിയ ജിജി ജോൺസനെ കരഘോഷത്തോടെയാണ് ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ പ്രവർത്തകർ അന്ന് അഭിവാദ്യം ചെയ്തത്. 2026 ജനുവരി 9ന് പ്രവാസ ജീവിതത്തിന് വിരാമമിട്ട്…
‘വന്ദേമാതരം’, ‘ജന ഗണ മന’ എന്നിവ എപ്പോള്‍ എവിടെ ആലപിക്കണം; കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
ദേശീയ ഗാനമായ “ജന ഗണ മന”യെയും ദേശഭക്തി ഗാനമായ “വന്ദേമാതര”ത്തെയും സംബന്ധിച്ച് കേന്ദ്ര സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ അവയുടെ ആലാപനം, വായന, ക്രമം, ശരിയായ ഉച്ചാരണം എന്നിവ സംബന്ധിച്ച നിയമങ്ങൾ പാലിക്കണമെന്ന് നിർബന്ധമാക്കി. ന്യൂഡൽഹി: ദേശീയ ഗാനമായ “ജന ഗണ മന”യും ദേശഭക്തി ഗാനമായ “വന്ദേമാതരം” വും ആലപിക്കുന്നതും വായിക്കുന്നതും സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര മന്ത്രാലയങ്ങൾക്കും കേന്ദ്ര സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. രണ്ട് ഗാനങ്ങളും ഏതൊക്കെ ഔദ്യോഗിക അവസരങ്ങളിലാണ് ഉപയോഗിക്കേണ്ടതെന്നും അവ ഏത് ക്രമത്തിലാണ് അവതരിപ്പിക്കേണ്ടതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ശരിയായ പദപ്രയോഗം, ഉച്ചാരണം, മാന്യമായ അവതരണം എന്നിവയിൽ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ഇതിനായി മന്ത്രാലയം ഒരു ഔദ്യോഗിക ഗൈഡും നൽകിയിട്ടുണ്ട്. ജൂലൈ 9 ന് പുറപ്പെടുവിച്ച ഉത്തരവിൽ, ദേശീയ ഗാനത്തിന്റെയും ദേശഭക്തി ഗാനത്തിന്റെയും ഉപയോഗം സംബന്ധിച്ച…
ഇടത്തോടി ഫിലിംസിന്റെ പുതിയ ചിത്രം തീയേറ്ററുകളിലേക്ക്; പിന്നണിയിൽ പ്രവാസി വ്യവസായി ഇടത്തോടി ഭാസ്കരൻ
ഹൂസ്റ്റൺ: ഒറ്റപ്പാലം ഇടത്തോടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ, കാലിക്കറ്റ് സൻഹ സ്റ്റുഡിയോസുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ തമിഴ് ചിത്രം “എവനുക്ക് ശരിയാന ആളില്ലൈ” റിലീസിന് ഒരുങ്ങുന്നു. പ്രശസ്ത താരം മഹേഷ് ബാബു നായകനാകുന്ന ഈ ചിത്രം ജൂലൈ 10 വെള്ളിയാഴ്ച മുതൽ കേരളത്തിലെ നാൽപ്പതിലധികം തീയേറ്ററുകളിലാണ് പ്രദർശനത്തിന് എത്തുന്നത്. ഇതിന്റെ അൻപത് ശതമാനം വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് പ്രമുഖ പ്രവാസി നിർമ്മാതാവാണ്. കേരളത്തിലുള്ള എല്ലാ സിനിമാപ്രേമികളും ഈ നല്ല ചിത്രം തീയേറ്ററുകളിൽ പോയി കണ്ട് വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇതിനുമുമ്പ് ഇടത്തോടി ഫിലിംസിന്റെ ബാനറിൽ പ്രവാസി വ്യവസായിയായ ഇടത്തോടി ഭാസ്കരൻ (ബഹ്റൈൻ) നിർമ്മിച്ച്, നവാഗതനായ റോഷൻ കോന്നി സംവിധാനം ചെയ്ത ‘കിരാത’ എന്ന ആക്ഷൻ ഹൊറർ ത്രില്ലർ ചിത്രം തീയേറ്ററുകളിൽ മികച്ച വിജയം കൈവരിച്ചിരുന്നു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, പുതുമുഖങ്ങൾക്കും പരിചയസമ്പന്നരായ അഭിനേതാക്കൾക്കുമൊപ്പം എടത്തോട് ഭാസ്കരൻ തന്നെ…
വിശ്വാസത്തിൽ ആഴപ്പെടാം.. വചനവഴികളിൽ ധന്യരാകാം….വരൂ, ലാങ്കസ്റ്റർ ഒരുങ്ങി
ക്രൈസ്തവ ജീവിതം ക്രിസ്തുവിലേക്കുള്ള യാത്രയാണ്. ഈ ലോകത്തിന്റേതായ വഴികളിൽ, അതിന്റെ തിരക്കുകളിൽ സദാ വ്യാപൃതരായിരിക്കുന്ന നമുക്ക് ദൈവവചന കേന്ദ്രീകൃതമായും ക്രിസ്തു കേന്ദ്രീകൃതമായും കുടുംബബന്ധങ്ങളെ ആഴപ്പെടുത്താൻ വേദിയൊരുക്കുകയാണ് ഓരോ ഫാമിലി & യൂത്ത് കോൺഫറൻസും . വിശ്വാസവും ക്രിസ്തീയ മൂല്യങ്ങളും പങ്കുവയ്ക്കപ്പെടുന്ന കോൺഫറൻസുകൾ ആത്‌മീയമായി പുതുക്കപ്പെടാനും വളരാനുമുള്ള അവസരമൊരുക്കുന്നു. ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് അതുകൊണ്ടുതന്നെ വിശ്വാസി സമൂഹത്തിന്റെ ആത്മീയ വളർച്ചയിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. കോൺഫറൻസിലെ സാന്നിധ്യം ജീവിതത്തിൽ എക്കാലവും ഓർമ്മിക്കാൻ ധന്യമായ ചിന്തകൾ പകരുമെന്നത് ഉറപ്പ് . ജീവിതപ്രയാസങ്ങൾക്കിടയിലും ക്രിസ്തുവിനെ ലക്ഷ്യമാക്കി നീങ്ങുന്ന മറ്റു വിശ്വാസികളുമായി സൗഹൃദം സ്ഥാപിക്കാനും, പരസ്പരം പ്രോത്സാഹിപ്പിക്കാനും കോൺഫറൻസ് ദിനങ്ങളിലെ ഒത്തുചേരൽ അവസരമൊരുക്കുന്നു. ദശാബ്ദങ്ങളായി ഭദ്രാസനത്തിലെ വൈദികരെയും വിശ്വാസികളെയും യുവജനങ്ങളെയും വിശ്വാസത്തിലും ക്രിസ്തീയ കൂട്ടായ്മയിലും വളർത്തുന്നതിൽ…
ഇന്നത്തെ ദിവ്യബലിയില്‍ വീണ്ടും വീണ്ടും കേട്ട ഒരു സംഖ്യ ‘പന്ത്രണ്ട്’; അതില്‍ നിന്നാണ് ഈ ചിന്തയുടെ തുടക്കം
പന്ത്രണ്ടിന്‍റെ ഓര്‍മ്മകള്‍.. ഇന്ന് ജൂലൈ പന്ത്രണ്ട്, ഞായറാഴ്ച, പതിവുപോലെ രാവിലത്തെ ദിവ്യബലിയില്‍ പങ്കെടുക്കുവാന്‍ ഞാന്‍ എന്‍റെ ഇടവകയായ കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ കാത്തോലിക്കാ ദേവാലയത്തിലെത്തി. ഞായറാഴ്ച പതിവുപോലെ മൂന്ന് തിരുവചന വായനകളുണ്ടായിരുന്നു. ആദ്യ വായന ജോഷ്വായുടെ പുസ്തകം 4ാം അദ്ധ്യായം ഒന്ന് മുതന്‍ പതിനൊന്ന് വരെയായിരുന്നു. അതില്‍ കര്‍ത്താവ് ജോഷ്വയോട്, ഇസ്രയേലിന്‍റെ പന്ത്രണ്ട് ഗോത്രങ്ങളില്‍ നിന്ന് പന്ത്രണ്ട് പേരെ തിരഞ്ഞെടുക്കുവാനും ജോര്‍ദ്ദാന്‍ നദിയില്‍ നിന്ന് പന്ത്രണ്ട് കല്ലുകള്‍ എടുത്ത് സ്മാരകമായി സ്ഥാപിക്കാനും കല്പിക്കുന്നു. ഈ ചെറിയ ഭാഗത്ത്തന്നെ ‘പന്ത്രണ്ട്’ എന്ന സംഖ്യ അഞ്ച് പ്രാവശ്യം ആവര്‍ത്തിക്കപ്പെടുന്നു. രണ്ടാമത്തെ വായന വെളിപാട് 21: 9 21 ആയിരുന്നു. പുതിയ ജറുശലേമിനെ കുറിച്ചുള്ള ഈ ഭാഗത്തും പന്ത്രണ്ട് കവാടങ്ങള്‍, പന്ത്രണ്ട് മാലാഖമാര്‍, പന്ത്രണ്ട് അടിത്തറകള്‍, തുടങ്ങി ‘പന്ത്രണ്ട്’ എന്ന സംഖ്യ പലവട്ടം പരാമര്‍ശിക്കപ്പെടുന്നു. തുടര്‍ന്ന്സുവിശേഷ വായന മത്തായി 10: 1…
കൊച്ചി – യു കെ ഡയറക്ട് വിമാന സർവീസ് പുനഃസ്ഥാപിക്കണം: ഐ ഓ സി (യു കെ) കേരള ചാപ്റ്റർ; പ്രവാസി മലയാളികളുടെ ശബ്ദം വീണ്ടും ഇന്ത്യൻ പാർലമെന്റിലേക്ക്
മാഞ്ചസ്റ്റർ: യു കെയിലെ ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ ദീർഘകാല ആവശ്യമായ കൊച്ചി–യു കെ എയർ ഇന്ത്യ ഡയറക്ട് വിമാന സർവീസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ശക്തമായ ഇടപെടലുകൾ തുടരുന്നു. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി തുടരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നിർണായക ഇടപെടൽ. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) യൂത്ത് വിംഗ് കോർഡിനേറ്റർ സുമിൻ വർഗീസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ലോക്സഭാ അംഗം ആന്റോ ആന്റണി എം പിക്ക് നേരിട്ട് കഴിഞ്ഞ ദിവസം നിവേദനം സമർപ്പിച്ചു. അനുഭാവപൂർവ്വമായ ഇടപെടൽ അഭ്യർത്ഥിച്ചുകൊണ്ട് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ കേന്ദ്ര വ്യോമയന മന്ത്രലയം, എയർ ഇന്ത്യ – സിയാൽ അധികൃതർ, ഇന്ത്യൻ ഹൈ കമ്മീഷൻ എന്നിവർക്ക് ഓൺലൈനായി നിവേദനം സമർപ്പിച്ചതിന് പുറമേയാണിത്. 2025 ജനുവരി 29-ന്…
