44 വർഷം ഒരേ സ്ഥാപനത്തിൽ; ധന്യമായ പ്രവാസത്തിന് വിരാമമിട്ട് അബ്ദുൽ കരീം
ദോഹ: ഖത്തറിൻ്റെ വളർച്ചയുടെ ബാല്യവും വികസനക്കുതിപ്പും അനുഭവിച്ച 47 വർഷം നീണ്ട പ്രവാസത്തിന് വിരാമമിട്ട് കോഴിക്കോട് കുറ്റ്യാടി സ്വദേശി അബ്ദുൽ കരീം കെ.വി നാട്ടിലേക്ക് മടങ്ങി. 1978ൽ ഖത്തറിലെത്തിയ കരീം, 1980 മുതൽ 2024 വരെ സർക്കാർ സ്ഥാപനമായ കഹ്റമയിലാണ് സേവനമനുഷ്ഠിച്ചത്. സാമൂഹിക, ജീവകാരുണ്യ, സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമാകാൻ സാധിച്ചതിന്റെ ധന്യതയിലാണ് അദ്ദേഹം ഖത്തറിനോട് വിട ചൊല്ലുന്നത്. കോഴിക്കോട്, വയനാട് ജില്ലകൾ കേന്ദ്രീകരിച്ച് വിപുലമായ ജീവകാരുണ്യ-പുനരധിവാസ...