ഡോ. റോഡ്നി മോഗിൻ്റെ നിര്യാണത്തിൽ ഫൊക്കാന ടെക്സാസ് റീജിയൺ അനുശോചനം രേഖപ്പെടുത്തി

യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്, ഓസ്റ്റിൻ കാമ്പസ്സിൽ മലയാളം വകുപ്പ് മേധാവിയായി ദീർഘകാലം സേവനം അനുഷ്ഠിച്ച് മലയാള സാഹിത്യത്തിനും, ഭാഷാ ചരിത്രത്തിനും, അമേരിക്കൻ മണ്ണിൽ ഉന്നത സ്ഥാനം ഉണ്ടാക്കാൻ അക്ഷീണ പരിശ്രമം ചെയ്ത പ്രൊഫ. ഡോ. റോഡ്നി മോഗിൻെറ നിര്യാണത്തിൽ ഫൊക്കാന ടെക്സാസ് റീജിയൻ്റെ വൈസ് പ്രസിഡൻ്റ് സന്തോഷ് ഐപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അനുശോചിച്ചു. അന്ധതയുടെ ബലഹീനതകൾ മാറ്റിവച്ച്, മലയാളത്തിലും സംസ്കൃതതിലും പ്രാവീണ്യം നേടി മലയാള ഭാഷയ്ക്ക് വേണ്ടി അക്ഷീണം പരിശ്രമിച്ച ശ്രേഷ്ഠ വ്യക്തിത്വമാണ് കടന്നുപോയത് എന്ന് യോഗം അഭിപ്രായപ്പെട്ടു. അനുശോചന യോഗത്തിൽ ഫൊക്കാന ട്രസ്റ്റി ബോർഡ് സെക്രട്ടറി ഏബ്രഹാം ഈപ്പൻ, ഫൗണ്ടേഷൻ ചെയർമാൻ എറിക് മാത്യൂ, നാഷണൽ വിമൻസ് ഫോറം വൈസ് ചെയർ ഫാൻസിമോൾ പള്ളാത്തുമഠം, ആൻഡ്രൂസ് ജേക്കബ്, ജോജി ജോസഫ് (മാഗ് പ്രസിഡണ്ട്),റോയി മാത്യു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

ശ്രീ. ജോസഫ് പുലിക്കുന്നേൽ എന്ന വിപ്ലവകാരിയുടെ അഞ്ചാം ചരമ വാര്‍ഷികത്തിന്റെ സ്മരണയിൽ!

കോളേജ് അദ്ധ്യാപകൻ, രാഷ്ട്രീയ പ്രവർത്തകൻ, സെനറ്റ് അംഗം, സമുദായ സ്‌നേഹി, മനുഷ്യ സ്‌നേഹി, വാഗ്മി, സുവിശേഷ പണ്ഡിതൻ, സുവിശേഷ പരിഭാഷകൻ, പ്രസാധകൻ, ഗ്രന്ഥകാരൻ, സാഹിത്യ വിമർശകൻ, സഭാ വിമർശകൻ, മതദ്രോഹി, സഭാ ശത്രു, എന്തിനും മടിക്കാത്ത കേരളത്തിലെ അതിശക്തമായ കത്തോലിക്കാ സഭാ മേധാവികൾക്കെതിരെ പടവാളേന്തിയ ഒറ്റയാൻ പോരാളി-ഇതെല്ലാമായിരുന്നു അഞ്ചു വർഷം മുമ്പ് ഇന്നേ ദിവസം നമ്മോടു എന്നേക്കുമായി വിടപറഞ്ഞ ശ്രീ. ജോസഫ് പുലിക്കുന്നേൽ. ജർമ്മനിയുടെ നിർഭയനായ മതപരിഷ്ക്കർത്താവായ മാർട്ടിൻ ലൂഥറും അയർലണ്ടിൻറെ നിർഭയ സാഹിത്യകാരനായ ജോർജ് ബെർണാർഡ് ഷായും സമജ്ഞസമായി സമ്മേളിച്ച വ്യക്തിത്വത്തിൻറെ ഉടമയായിരുന്നു ശ്രീ പുലിക്കുന്നേൽ എന്ന് കരുതുന്നതിൽ പതിരില്ല. “കേരള ചരിത്രത്തിൽ ശ്രീ. പുലിക്കുന്നേൽ നേടിയ സ്ഥാനം ഇവിടുത്തെ ക്രിസ്തുമതത്തിൽ പൗരോഹിത്യം വരുത്തിക്കൂട്ടിയ അധാർമ്മികതയേയും അക്രൈസ്തവതയെയും പ്രതിരോധിക്കാനും ദുരീകരിക്കാനുമുള്ള അദ്ദേഹത്തിൻറെ ഏകാന്ത പ്രവർത്തനങ്ങളുടെയും ഫലമാണ്,” മലയാളത്തിൻറെ മഹോന്നത സാംസ്ക്കാരിക താരമായിരുന്ന ഡോ. സുകുമാർ അഴിക്കോട്,…

സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരിന് ഫൊക്കാനയുടെ പ്രണാമം

ഫൊക്കാനയുടെ സ്വന്തം സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. മിക്ക ഫൊക്കാന കൺവെൻഷനുകളിലെ സാഹിത്യ സമ്മേളനത്തിലെ നിറസാനിധ്യവും ഫൊക്കാനയുടെ മുഖമുദ്രയായ ഭാഷക്ക് ഒരു ഡോളർ തുടങ്ങി ഫൊക്കാനയുടെ സാഹിത്യമുഖവും, ന്യൂജെൻ എഴുത്തുകാരുനും, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സതീഷ് പയ്യന്നൂരിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. 1963 പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലാണ് അദ്ദേഹം ജനിച്ചത്. കാഞ്ഞങ്ങാട് നെഹ്രു കോളേജിലും തുടർന്ന് പയ്യന്നൂർ കോളേജിലുമായിരുന്നു പഠനം. കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ ക്യാമ്പസ് പത്രമായ ‘ക്യാമ്പസ് ടൈംസി’ന് നേതൃത്വം നൽകി. പഠനശേഷം എസ്.ബി.ഐ.യില്‍ ഉദ്യോഗസ്ഥനായി. കാസർകോട് ‘ഈയാഴ്ച’ വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ…

ഫ്രാന്‍സിസ് തടത്തിലിന്റെ നിര്യാണത്തിൽ മാധവൻ ബി നായർ അനുശോചിച്ചു

ന്യൂജെഴ്സി: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കേരളാ ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് തടത്തിലിന്റെ നിര്യാണത്തിൽ ‘നാമം’, വേൾഡ് ഹിന്ദു പാർലമെന്റ് എന്നീ സംഘടനകളുടെ ചെയർമാനും ഫൊക്കാന മുൻ പ്രസിഡന്റുമായ മാധവൻ ബി നായർ അനുശോചിച്ചു. കർമ്മ പഥത്തിൽ സജീവമായിരിക്കേ അൻപതിരണ്ടാം വയസിൽ അകാലത്തിൽ പൊലിഞ്ഞ ഫ്രാൻസിസ് തടത്തിലിന്റെ വിയോഗം അമേരിക്കയിലെ പ്രവാസി മാധ്യമ ലോകത്ത് തീരാനഷ്ടവും വേദനയുമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു. ഇതിനു മുന്‍പ് നിരവധി തവണ മരണത്തില്‍ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുള്ള വ്യക്തിയാണ് ഫ്രാന്‍സിസ് തടത്തില്‍. രക്താര്‍ബുധം പിടിപെട്ടതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം മനോധൈര്യം ഒന്നുകൊണ്ടു മാത്രം അസുഖത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന അസാധാരണ വ്യക്തിത്വത്തിന് ഉടമയായിരുന്നു. 27 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുള്ള ഫ്രാന്‍സിസ് തടത്തില്‍ 2006 ജനുവരിയിൽ അമേരിക്കയിലേക്കു കുടിയേറിയതു മുതൽ മാധ്യമ…

ഏലിയാമ്മ ജോർജ് മണ്ണിക്കരോട്ടിന്റെ നാല്പത്തിയൊന്നാം ചരമദിനം സെപ്റ്റംബർ 18ന്

ഹ്യൂസ്റ്റൺ: ഏലിയാമ്മ ജോർജ് മണ്ണിക്കരോട്ടിന്റെ നാല്പത്തിയൊന്നാം ചരമ ദിനം നംബർ 18നു രാവിലെ 10 മണിക്ക് ഹ്യൂസ്റ്റണിലെ മിസ്സൗറി സിറ്റിയിലുള്ള സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയിൽ വെച്ച് വിശുദ്ധ കുർബാനയോടും മറ്റു തിരുക്കർമ്മങ്ങളോടും കൂടി ആചരിക്കുന്നതാണെന്നു കുടുംബാംഗങ്ങൾ അറിയിക്കുന്നു. പള്ളിയുടെ മേൽവിലാസം: 3135 5th St, Stafford, TX 77477

ഫൊക്കാന അസോ. സെക്രെട്ടറി ജോയി ചാക്കപ്പന്റെ സഹോദരി എൽസി ജെയിംസിന്റെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ

ന്യൂജേഴ്‌സി: ഫൊക്കാനയുടെ അസോസിയേറ്റ് സെക്രെട്ടറി ജോയി ചാക്കപ്പന്റെ സഹോദരി അന്തരിച്ച എൽസി ജെയിംസിന്റെ വേർപാടിൽ ഫൊക്കാന നേതൃത്വം ആദരാഞ്ജലികൾ അർപ്പിച്ചു. ഏതാനും മാസങ്ങളായി രോഗാവസ്ഥയിൽ ആയിരുന്ന എൽസിയുടെ ആകസ്മിക നിര്യാണം തന്നെ ഏറെ ദുഃഖിപ്പിച്ചുവെന്ന് ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജോയി ചാക്കപ്പന്റെ സഹോദരിയെ കാണാൻ ഏറെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും രോഗത്തിന്റെ ഗൗരവവും സർജറിക്കുള്ള തയ്യാറെടുപ്പും നടന്നു വരുന്നതിനാൽ സന്ദർശനം മാറ്റി വയ്ക്കുകയായിരുന്നു. താൻ ഇപ്പോൾ കേരളത്തിലായതിനാൽ അവർക്ക് അശ്രുപൂജയർപ്പിക്കാനായി പോകാൻ കഴിഞ്ഞില്ല. എന്നിരുന്നാലും അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചാക്കപ്പന്റെ സഹോദരി എൽസിയുടെ വേർപാടിൽ ദുഃഖിക്കുന്ന ഭർത്താവ് ജെയിംസിനെയും മകളെയും അമേരിക്കയിൽ മടങ്ങി എത്തിയ ശേഷം താനും ഫൊക്കാനയിലെ ടീം അംഗങ്ങളും സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജോയി ചാക്കപ്പന്റെ കുടുംബത്തിനുണ്ടായ രണ്ടാമത്തെ വേദനയാണ് സഹോദരിയുടെ മരണത്തിലൂടെ…

രത്‌നകുമാരി പുഷ്പരാജന്റെ നിര്യാണത്തില്‍ ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമാ) അനുശോചനം രേഖപ്പെടുത്തി

ന്യൂയോർക്ക് മലയാളി അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റും, ബോർഡ് മെംബറുമായ ശ്രീ രാജേഷ് പുഷ്പരാജന്റ മാതാവ് രത്‌നകുമാരി പുഷ്പരാജൻ (71) പുഷ്പാലയം, മെഴുവേലി (ഫ്ലോറൽ പാർക്ക്, ന്യൂ യോർക്ക്) നിര്യാതയായി. പരേതയുടെ വിയോഗത്തിൽ ന്യൂ യോർക്ക് മലയാളി അസോസിയേഷൻ എസ്ക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് ലാജി തോമസിന്റെ അദ്ധ്യക്ഷതയിൽ ന്യൂ ഹൈഡ് പാർക്ക് കേരള കിച്ചണിൽ കൂടിയ മീറ്റിങിൽ ബോർഡ് ചെയർമാൻ മാത്യു ജോഷുവ, വൈസ് പ്രസിഡന്റ് സാം തോമസ്, ഫൊക്കാനയുടെ പേരിൽ കമ്മിറ്റി മെമ്പർ ആയ ബിജു ജോൺ കൊട്ടാരക്കര, കമ്മിറ്റി മെംബർ മാത്യകുട്ടി ഈശോ എന്നിവർ അനുശോചനം അറിയിച്ചു. തുടർന്ന് കമ്മിറ്റി മെംബേർസ് എല്ലാവരും ചേർന്ന് രാജേഷിന്റെ ഭവനം സന്ദർശനം നടത്തുകയും നൈമയുടെ എല്ലാ അംഗങ്ങളുടെ പേരിൽ പ്രസിഡന്റ് ലാജി തോമസ് അനുശോചനവും, ആദരാഞ്ജലികളും അർപ്പിച്ചു. സംസ്ക്കാര ശിശ്രുഷകളിൽ പങ്കെടുത്ത മുൻ പ്രസിഡന്റ്…

മറിയാമ്മ പിള്ള ഓർമ്മയായി; ജനസഞ്ചയമൊഴുകിയെത്തിയ സ്നേഹ നിർഭരമായ വിടവാങ്ങൽ

‘ഉരുക്കു വനിത’ അമേരിക്കൻ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ട്ട നേടിയ ഒരിക്കലും മറക്കാനാവാത്ത നാമം ചിക്കാഗോ : ഒടുവിൽ ആ കർമ്മകാണ്ഡം ഓർമ്മയായി. ചിക്കാഗോയിലെ അമേരിക്കൻ മലയാളി പൗരാവലിയുടെയും രാജ്യം മുഴുവനുമുള്ള അമേരിക്കൻ മലയാളികളുടെയും സ്നേഹ നിർഭരമായ യാത്രാമൊഴി നൽകിയാണ് നിലയ്ക്കാത്ത കണ്ണീർപ്പൂക്കളാൽ മുഖരിതമായ അന്തരീക്ഷത്തിൽ മലയാളികളുടെ പ്രിയപ്പെട്ട ചേച്ചി ഇന്നലെ ഉച്ചയയ്ക്ക് 12 മണിയോടെ ചിക്കാഗോ ഡെസ്പ്ലെയ്ൻസിലെ ഓൾ സെയിന്റ്‌സ് സെമിത്തേരിയിലെ ആറടി മണ്ണിൽ അന്ത്യവിശ്രമം കൊണ്ടത്. അവരുടെ സ്‌നേഹവും വാത്സല്യവും ഏറ്റുവാങ്ങിയ അനേകായിരങ്ങൾ സാക്ഷി നിൽക്കവെയായിരുന്നു ഫൊക്കാനയുടെ മുൻ അധ്യക്ഷയും, മലയാളി സമൂഹത്തിന്റെ പ്രിയങ്കരിയുമായ മറിയാമ്മാ പിള്ള അന്ത്യ യാത്രയായത്. മലയാളി സമൂഹത്തിന് ഒരിക്കലും മറക്കനാവാത്ത നാമമായിരുന്നു മറിയാമ്മ പിള്ള. സ്നേഹത്തിന്റെയും സഹനത്തിന്റെയും പര്യായമായിരുന്നു മറിയാമ്മ പിള്ളയുടേത്. എന്നും എവിടെയും സ്നേഹത്തോടെ മാത്രം പ്രതൃക്ഷപ്പെട്ടിരുന്ന സ്ത്രീ രത്നമായിരുന്നു അവർ. മാതൃസ്നേഹത്തിന്റെ പ്രതിരൂപമായിമാറിയ മഹാത്ഭുതമായിരുന്നു മറിയാമ്മ പിള്ള.…

മറിയാമ്മ പിള്ളക്ക് ആദരാഞ്ജലി അർപ്പിക്കാൻ വമ്പിച്ച ജനപ്രവാഹം

ചിക്കാഗോ: ചിക്കാഗോയിലെ ഡെസ് പ്ലൈൻസിലെ പോട്ടർ റോഡിലെ വീഥികളിൽ നിറഞ്ഞു നിന്ന ജനസഞ്ചയം സാക്ഷിയാക്കി, മൂടിക്കെട്ടിയ കാർമേഘങ്ങൾ കാലേക്കൂട്ടി പിൻവാങ്ങിയപ്പോൾ ആയിരക്കണക്കിനാളുകൾ ഇടതടവില്ലാതെ ദർശിച്ചുകൊണ്ട് ഫോക്നയുദ്ധേ പ്രഥമ വനിത പ്രസിഡണ്ടും ഫൊക്കാനയുടെ ഉരുക്കു വനിതയുമെന്നറിയപ്പെട്ടിരുന്ന ചിക്കാഗോ മലയാളികളുടെ പ്രിയപ്പെട്ട മറിയാമ്മ ചേച്ചിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മറിയാമ്മ പിള്ളയ്ക്ക് അശ്രുപൂജകളുമായി അണമുറിയാത്ത ജനപ്രവാഹം ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചിലേക്ക് ഒഴുകിയെത്തിയപ്പോൾ തങ്ങളുടെ പ്രിയ നേതാവിനു അന്തിമോപചാരമർപ്പിക്കാനെത്തിയ ആയിരക്കണക്കിനാളുകളുടെ കൺതടങ്ങളിൽനിന്നോഴുകിയ മിഴിതുള്ളികൾ തെളിച്ച കണ്ണീർ ചാലുകളിൽ മുഖരിതമായിരുന്നു ആ പ്രദേശമൊക്കെയും. ഒരുപക്ഷെ ഇതേപോലൊരു ജനപങ്കാളിത്തം അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഇതാദ്യമായിരിക്കാം ദർശിച്ചിട്ടുണ്ടാകുക. ജാതി മത ഭേദമന്യേ പൊതുദര്ശനത്തിൽ പങ്കെടുത്തവർക്കും പങ്കെടുത്തു പ്രസംഗിച്ച വിവിധ മത മേലധ്യക്ഷൻമാരാക്കും വൈദികർക്കും സന്യസ്തർക്കും സംഘടന രാഷ്ട്രീയ പ്രവർത്തകർക്കും ത്നങ്ങളുടെ പ്രിയ നേതാവിനെക്കുറിച്ച് കൂടുതലൊന്നും വിശേഷിപ്പിക്കാൻ ബാക്കിയുണ്ടായിരുന്നില്ല. ക്രിസ്തുവിന്റെ പ്രതിപുരുഷന്മാർ ബാക്കിവച്ചിട്ടുപോയ നന്മകളുടെ സുഗന്ധങ്ങളെ കൂടുതൽ…

പ്രൗഢി വെടിയാതെ അവസാന ശ്വാസത്തിലും നിറപുഞ്ചിരിയുമായി നിത്യതയുടെ അനന്തവിഹായസിലേക്ക് ‘ഉരുക്കു വനിത’ യാത്രയായി

മറിയാമ്മ പിള്ള അന്ത്യയാത്രയാകുമ്പോൾ കുടുംബങ്ങളോടൊപ്പം മുറിയിലുണ്ടായിരുന്ന ജോർജ് പണിക്കരുടെ സ്മരണകൾ ചിക്കാഗോ: “മരിയ്ക്കും മുൻപ് ഒരു നോക്ക് കാണാൻ, ഒരു നല്ല യാത്ര മൊഴി നൽകാൻ ഭാഗ്യമുണ്ടായില്ല എങ്കിലും കൃത്യം മരണസമയത്ത് ദൈവം എന്നെ അവിടെ ഐ.സി.യുവിന് മുൻപിൽ എത്തിക്കുമ്പോൾ ആ നെഞ്ചിൽ നിന്ന് അവസാന ശ്വാസത്തിനായി പിടയുകയായിരുന്നു ഞങ്ങളുടെ മറിയാമ്മ ചേച്ചി. ഐ.സി.യു. വരാന്തയിൽ ഹൃദയം തുറന്ന് ചേച്ചിയുടെ നല്ല മരണത്തിനായി പ്രാർത്ഥിച്ചുകൊണ്ടിരിക്കെ എനിക്ക് അകത്ത് പ്രവേശിക്കാൻ അനുമതി ലഭിച്ചു.”- ഫൊക്കാനയുടെ പ്രഥമ വനിതാ പ്രസിഡണ്ടും ചിക്കാഗോ മലയാളികളുടെ പ്രിയപ്പെട്ട ചേച്ചിയുമായിരുന്ന മറിയാമ്മ പിള്ളയുടെ മരണ സമയത്ത് എത്തിച്ചേരാൻ ഭാഗ്യം ചെയ്ത ഐ.എം.എ മുൻ പ്രസിഡണ്ടും ഫൊക്കാന നാഷണൽ കമ്മിറ്റി അംഗവുമായ ജോർജ് പണിക്കർ വികാരഭരിതനായി തന്റെ ഓർമ്മകൾ പങ്കുവയ്കുകയായിരുന്നു. ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പള്ളിൽ ഫോണിൽ വിളിച്ച് അടിയന്തിരമായി ഹോസ്പിറ്റലിലേക്ക് പോകാൻ നിർദ്ദേശിക്കുമായായിരുന്നു.…