കെ ജി ജനാർദ്ദനനു കെഎച്ച്‌എന്‍‌എയുടെ അന്ത്യാഞ്ജലി

ഹ്യൂസ്റ്റൺ: ന്യൂയോർക്കിൽ അന്തരിച്ച ഗോവിന്ദൻ ജനാർദ്ദനനു ആദരാഞ്ജലികൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തതായി കെ എച് എൻ എ പ്രസിഡന്റ് ജി ക പിള്ള, ജനറൽ സെക്രട്ടറി സുരേഷ് നായർ, ട്രഷറർ ബാഹുലേയൻ രാഘവൻ എന്നിവർ അറിയിച്ചു.

കെഎച്എൻഎയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു എപ്പോഴും സുസ്മേരവദനനായി മാത്രം കണ്ടിട്ടുള്ള ന്യൂയോർക്കിലെ ഏറ്റവും അടുപ്പക്കാരനായ സുഹൃത്ത് കെ ജി ജനാർദ്ദനൻ എന്ന് ജി കെ പിള്ള അനുസ്മരിച്ചു. കെഎച്ച്‌എന്‍‌എയുടേയും ശ്രീ നാരായണ അസോസിയേഷന്റെയും രൂപീകരണത്തിലും വളർച്ചയിലും മുഖ്യ പങ്കുവഹിച്ചിട്ടുള്ള ജനാർദ്ദനന്റെ നിര്യാണം അമേരിക്കയിലെ ഹൈന്ദവ സംഘടനകൾക്ക് കനത്ത നഷ്ടമാണ് വരുത്തിയതെന്നു ജികെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സന്തപ്ത കുടുംബത്തെ തന്റെ അനുശോചനം അറിയിക്കുന്നതായും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഒപ്പം അദ്ദേഹത്തിന്റെ ആത്മാവ് വിഷ്ണുപാദം പൂകാൻ പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ന്യൂയോർക്ക് മലയാളി സമൂഹത്തിൽ നിറസാന്നിധ്യമായിരുന്ന ജനാർദ്ദനൻ ന്യൂയോർക്കിലെത്തിയിട്ടു നാല്പത്തിയഞ്ചു വർഷങ്ങളായി. കേരളത്തിൽ ഹരിപ്പാട് സ്വദേശിയായ അദ്ദേഹം ഭാര്യ രാജേശ്വരി, മക്കൾ രഞ്ജിത്, സിബു, അനീഷ എന്നിവരോടൊപ്പം കഴിഞ്ഞുവരികയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News