ഹൂസ്റ്റൺ: കോട്ടയം മാങ്ങാനം വേലങ്ങാട്ട് ശോശാമ്മ വർക്കി (പൊന്നമ്മ-95 അന്തരിച്ചു. മാരാമൺ താഴേക്കളത്തൂർ കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ വി കെ വർക്കി (കൊച്ചിൻ ഡോക്. ലേബർ ബോർഡ് റിട്ട.ലേബർ ഓഫീസർ, വേലങ്ങാടൻ മത്സര വള്ളം ഉടമ) മക്കൾ: ഷാജി വേലങ്ങാടൻ (ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകാംഗം, ഹൂസ്റ്റൺ), റെജി, ഷേർളി, കൊച്ചുമോൻ. മരുമക്കൾ: ഉഷ ഷാജി കോട്ടയം കല്ലുപാലത്തിങ്കൽ (ഹൂസ്റ്റൺ), അനില പണ്ടാരക്കുന്നേൽ (പുതുപ്പള്ളി), എ എം മാണി ആര്യൻകുളത്ത് (കഞ്ഞിക്കുഴി), ഷൈനി വർക്കി പന്ത്രണ്ടുപറയിൽ (വിജയപുരം പഞ്ചായത്ത് പ്രസിഡണ്ട്). കൊച്ചുമക്കൾ: റിക്കി,ജിക്കി, റോക്കി, നിക്കി,നേഹ,ഷോമ, രേഷ്മ. ജൂലൈ 20 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്കാരവും നടത്തും.
Category: OBITUARY
അമ്മിണി ജോർജ്ജ് ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: പത്തനംതിട്ട മെഴുവേലി മീൻ ചിറക്കൽ ജോർജ്ജ് മാത്യു (അച്ഛൻ കുഞ്ഞ്) വിന്റെ പത്നി അമ്മിണി ജോർജ്ജ് (79) ഹൂസ്റ്റണിൽ അന്തരിച്ചു. കൊടുമണ്ണിൽ കുന്നേതിൽ കുടുംബാംഗമാണ് പരേത. മക്കൾ: ജെസ്സി ജോർജ്ജ് (ഡാളസ്), ജയ്സൺ ജോർജ്ജ് (ഓസ്റ്റിൻ). മരുമക്കൾ: വിവേക് ഷെട്ടി (ഡാളസ്), മോണിക്ക ജോർജ്ജ് (ഓസ്റ്റിൻ). കൊച്ചുമക്കൾ: സാറ, ഈതൻ, റോവെൻ, അജയ്. ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മാ ഇടവകാംഗമാണ്. പൊതുദർശനം ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 8 വരെ ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിൽ.(12803 Sugar Ridge Blvd, Stafford, TX 77477). 25 ശനിയാഴ്ച രാവിലെ 9 മുതൽ 10 :30 വരെ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ വെച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം 11:30ന് വെസ്റ്റൈമർ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ (12800, Westhaimer Rd Houston, TX 77077) സംസ്കാരവും നടത്തും .
പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി.ടി. പൗലോസ് (79) അന്തരിച്ചു
ന്യുയോർക്ക്: പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി.ടി. പൗലോസ്, 79, (പുന്നത്തനാട്ടു പുത്തൻ പുരയിൽ തെക്കേടത്തു വീട്) അന്തരിച്ചു. സാഹിത്യനുള്ള കേരള സെന്റർ പുറമെ ഇ-മലയാളിയുടെ അവാർഡ് ജേതാവും പ്രവാസ സാഹിത്യകാരനുമായ പി.ടി. പൗലോസ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്. 1968 മുതൽ കാൽ നൂറ്റാണ്ടുകാലം കൽക്കട്ടയിലും, പിന്നീട് 15 വർഷം കൊച്ചിയിലും പ്രവർത്തിച്ചു. 2010 മുതൽ ന്യൂയോർക്കിലെ ഫ്രാങ്ക്ളിൻ സ്ക്വയറിൽ താമസിക്കുന്നു. ന്യൂയോർക്ക് സർഗ്ഗവേദിയുടെ അമരക്കാരിൽ ഒരാളാണ്. കൽക്കട്ട മലയാളി അസ്സോസിയേഷൻ സ്ഥാപകാംഗവും പ്രസിഡന്റും, ബംഗാൾ റാഷണലിസ്റ്റ് അസ്സോസിയേഷൻ സ്ഥാപക സെക്രട്ടറിയുമായിരുന്നു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. കൽക്കട്ടയിൽ പത്രപ്രവർത്തനം, നാടകം (നടൻ, സംവിധായകൻ) എന്നീ മേഖലകളിൽ സജീവമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ അറിയപ്പെടാത്ത കഥകൾ പുറത്തുവിട്ടതിനെത്തുടർന്ന് വധഭീഷണി നേരിട്ടിട്ടുണ്ട്. നാടകങ്ങളും കഥകളും ലേഖനങ്ങളുമായി 6 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘കുഡോസ്’ ആണ് ആദ്യം പ്രസിദ്ധീകരിച്ച നാടകം. ഭാര്യ:…
ചീരൻ മറിയാമ്മ ജെയിംസ് (78)നെല്ലിക്കുന്ന് തൃശ്ശരിൽ അന്തരിച്ചു
തൃശൂർ നെല്ലിക്കുന്ന് സിയോൻ ബ്രദറൻ ചർച്ച് അംഗവും പരേതനായ ചീരൻ ജെയിംസ് വില്യം സി. ജെ.-യുടെ ഭാര്യയുമായ സിസ്റ്റർ മറിയാമ്മ ജെയിംസ് (78) ജൂലൈ 13, 2026 തിങ്കളാഴ്ച തൃശ്ശരിൽ അന്തരിച്ചു . സി ജെ സാമുവേൽ തമ്പിയുടെ (ഫിലാഡൽഫിയ) സഹോദര ഭാര്യയാണ് പരേത. നെല്ലിക്കുന്ന് റെഹോബോത്ത് ഓർഫനേജിന് എതിർവശത്തുള്ള ചീരൻ വീട്ടിൽ താമസിച്ചുവരികയായിരുന്നു. മക്കൾ ജോസഫ് ജെയിംസ് (ജോമോൻ) & റേ ഗ്ലിനിസ് ജോസഫ് (റേമോൾ) (ദോഹ) ജിനു അനൂപ് & അനൂപ് തോമസ് (ചെന്നൈ) മിനു അജി & അജി തോമസ് (തൃശൂർ) വർഗീസ് ജെയിംസ് (ജെറി) & അനിത ജെയിംസ് (ലണ്ടൻ) കൊച്ചുമക്കൾ: ജീന വിവേക് & വിവേക് സാം ജോർജ് (ബാർബഡോസ്) ക്രിസ്‌ലിൻ മരിയ ജോസഫ് (ദുബായ്) മേരിലിൻ ഗ്ലോറിയ ജോസഫ് (ദോഹ) ആൻ റേച്ചൽ അജി (ഹൊസൂർ) ജൊവാന മറിയം…
ചിറ്റാട്ടില്‍ ജോര്‍ജ് മാത്യു ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: ചിറ്റാട്ടില്‍ ജോര്‍ജ് മാത്യു ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ: മേരി ജോര്‍ജ് (പാറപ്പുറം). മക്കള്‍: ബെനിറ്റ ഫ്ലെമിങ് (യു.എസ്.എ.), ബിന്‍സി ചാക്കോ (യു.എസ്.എ.), സോണിയ ജിമ്മി.(കൂരാച്ചുണ്ട്, കോഴിക്കോട്) മരുമക്കള്‍: ഫ്ലെമിങ് ജോര്‍ജ് (യു.എസ്.എ.), ചാക്കോ കോര (ഷാജി) (യു.എസ്.എ.), ജിമ്മി ബാസ്റ്റിന്‍.(കൂരാച്ചുണ്ട് ,കോഴിക്കോട്) കൊച്ചുമക്കള്‍: കെവിന്‍ ഫ്ലെമിങ്, ലിയോണ്‍ ഫ്ലെമിങ്, എഡ്വിന്‍ ചാക്കോ, ഐറിന്‍ ചാക്കോ, അലന്‍ ചാക്കോ, ഡിയോണ്‍ ജിമ്മി, അലീഷ ജിമ്മി. സഹോദരങ്ങള്‍: മാത്യു ചിറ്റാട്ടില്‍, ജോയ് ചിറ്റാട്ടില്‍. സഹോദരിമാര്‍: പരേതയായ സിസ്റ്റര്‍ സ്‌കൊളാസ്റ്റിക്ക (അച്ചാമ്മ), സിസ്റ്റര്‍ സിസിലി (സെലിയമ്മ), സിസ്റ്റര്‍ അക്വില (മേരി), ഡോ. സിസ്റ്റര്‍ ക്ലോഡിയ (ലിസി). സംസ്‌കാരം പിന്നീട് ഹൂസ്റ്റൺ സെന്റ് മേരീസ് പേർലാൻഡ് കാത്തലിക് ദേവാലയത്തിൽ നടക്കും.
സാറാമ്മ ചെറുവാഴകുന്നേലിന്റെ ശവസംസ്കാരം ജൂലൈ 16 നു രാവിലെ 10 മണിക്ക്
ഡാളസ് :ജർമനി കൊളോണിൽ താമസിച്ചു വരുന്ന മക്കപ്പുഴ ചെറുവാഴകുന്നേൽ ഷാജിയുടെ ഭാര്യ സാറാമ്മ ചെറുവാഴകുന്നേൽ (72) ജൂലൈ 2 നു നിര്യാതയായ വിവരം അതീവ ദുഃഖത്തോടെയും വേദനയോടെയും ബന്ധുമിത്രാദികളെ അറിയിച്ചു കൊള്ളട്ടെ. പരേത റാന്നി കഞ്ഞിക്കാവിൽ കുടുംബാംഗമാണ്. സാറാമ്മ 47 -ൽ പരം വർഷം നഴ്സ് ആയി സേവനം ചെയ്ത ആദ്യ കാലങ്ങളിൽ ജർമനിയിൽ കുടിയേറിയ മലയാളി ആണ്. ഫലിതങ്ങൾ പറഞ്ഞു ആരെയും പൊട്ടി ചിരിപ്പിക്കുന്ന സാറാമ്മ ജർമ്മൻ മലയാളികൾക്കിടയിൽ പ്രസിദ്ധ ആയിരുന്നു. തിരക്കിട്ട ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തി നാട്ടിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിൽ ശ്രദ്ധാലുവായിരുന്നു. കഴിഞ്ഞ നാളുകളിൽ ജോലിയിൽ നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. ജർമ്മനിയിൽ എത്തിയ നാൾ മുതൽ മലയാളി സംഘടനകളിൽ വളരെ ആക്റ്റീവ് ആയിരുന്നു. സാറാമ്മയുടെ പെട്ടെന്നുള്ള വേർപാടിൽ ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങളെ നേരിട്ടും ഫോണിൽ വിളിച്ചും അനുശോചനം അറിയിക്കുകയും ആശ്വാസ…
ബ്രിജത് ഫിലിപ്പ് മാത്യു (45) ഡാളസ്സിൽ നിര്യാതനായി
ഡാലസ് മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന ബ്രിജിൽ ഫിലിപ്പ് മാത്യു (45) 2026 ജൂലൈ 3-ന് നിര്യാതനായി,.മരണകാരണം കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.1980 ആഗസ്റ്റ് 30-ന് ജനിച്ച അദ്ദേഹം തന്റെ സൗമ്യമായ പെരുമാറ്റത്തിലൂടെയും വിശ്വാസജീവിതത്തിലൂടെയും സമൂഹത്തിൽ ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. പൊതുദർശനം (Viewing) 2026 ജൂലൈ 13-ന് (തിങ്കളാഴ്ച) വൈകിട്ട് 7.00 മുതൽ 8.00 വരെ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോം 13005 Greenville Avenue, Dallas, TX 75243-ൽ നടക്കും. സംസ്കാര ശുശ്രൂഷ 2026 ജൂലൈ 14-ന് (ചൊവ്വാഴ്ച) രാവിലെ 10.30-ന് അതേ സ്ഥലമായ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോം-ൽ നടക്കും. തുടർന്ന് റെസ്റ്റ്ലാൻഡ് മെമ്മോറിയൽ പാർക്കിൽ സംസ്കാരം നടത്തപ്പെടും. സംസ്കാര ശുശ്രൂഷയ്ക്കുശേഷം കാൽവറി പെന്തക്കോസ്തൽ ചർച്ച്, 725 W Arapaho Rd., Richardson, TX 75080-ൽ അനുശോചന സമ്മേളനവും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ…
മേരി ജോസ് (76) അന്തരിച്ചു
ഹൂസ്റ്റൺ: ഇടുക്കി ജോസ്ഗിരി വാതല്ലൂർ വി ഡി ജോസിന്റെ ഭാര്യ മേരി ജോസ് (76) അന്തരിച്ചു. ജോസ്ഗിരി കുന്നേപറമ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: സോണിയ ജോർജ്ജ് (ഹൂസ്റ്റൺ, ഫ്ലവേഴ്സ് ടി വി യു എസ് എ), സോജൻ ജോസ്, സുനീഷ് ജോസ്, സ്മിത ഷിജോ. മരുമക്കൾ: ജോർജ്ജ് പോൾ (ഹൂസ്റ്റൺ, ഫ്ലവേഴ്സ് ടി വി യു എസ് എ), വിൻസി സോജൻ, ബിൻസി സുനീഷ്, ഷിജോ തോമസ്. ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 11:30ന് ജോസ്ഗിരി സെൻ്റ്.ജോസഫ് പിൽഗ്രിം ചർച്ചിൽ വെച്ചുള്ള ശുശ്രൂഷയ്ക്ക് ശേഷം പള്ളി സെമിത്തേരിയിൽ സംസ്കാരവും നടത്തും.
ഏലിയാമ്മ എബ്രഹാം (കുഞ്ഞുമോള്‍ 82) നിര്യാതയായി
തിരുവല്ല/ന്യൂജേഴ്സി: അഴിയിടത്തുചിറ ഗവ. ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക ഇലഞ്ഞിമൂട്ടിൽ പുല്ലാട്ട് ഏലിയാമ്മ എബ്രഹാം (കുഞ്ഞുമോൾ – 82) തിരുവല്ലയിൽ നിര്യാതയായി. പി ടി ചാക്കോ (മലേഷ്യ) യുടെ സഹോദരിയാണ്. 1980-ൽ ഭർത്താവ് മരണപ്പെട്ടതിനെത്തുടർന്ന് കഠിനാധ്വാനത്തിലൂടെയും ഉറച്ച ദൈവവിശ്വാസത്തിലൂടെയുമാണ് അവർ രണ്ട് മക്കളെയും വളർത്തി വലുതാക്കിയത്. പരേതയുടെ ഒരു മകൻ അമേരിക്കയിലും മറ്റൊരാൾ തിരുവല്ലയിലുമാണ് താമസം. ന്യൂജേഴ്സി വാഷിംഗ്ടൺ ടൗൺഷിപ്പ് സെന്റ് പീറ്റേഴ്സ് മാർത്തോമാ ചർച്ച് ഇടവകാംഗമായ പി. ടി. ചാക്കോയുടെ സഹോദരിയുടെ വിയോഗത്തിൽ ഇടവകയ്ക്കും വികാരിക്കും വേണ്ടി അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ഇടവക സെക്രട്ടറി ജോർജ് തോമസ് അറിയിച്ചു. ഏലിയാമ്മ എബ്രഹാമിന്റെ നിര്യാണത്തോടെ കുടുംബത്തിലെ എട്ടു മക്കളിലെ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായി, ന്യൂ ജേഴ്സയിൽ താമസിക്കുന്ന പി ടി ചാക്കോ.
ഡോ. പി.വി. ചെറിയാന്റെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷന്‍റെ അനുശോചനം
ബഹ്റൈന്‍: ബഹ്റൈനിലെ പ്രവാസി മലയാളികളുടെ ഹൃദയങ്ങള്‍ കീഴടക്കിയ ജനകീയ ഡോക്റ്ററായി ഏറെക്കാലം സേവനമനുഷ്ടിച്ച ഡോ. പി.വി ചെറിയാന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബഹ്‌റൈനിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സേവനവും, ബഹ്‌റൈന്‍ ഭരണാധികാരികളുമായിട്ടുള്ള അദ്ദേഹത്തിന്റെ ശക്തമായ ബന്ധവും സാമൂഹിക സേവനത്തിനായി ഉപയോഗിച്ച വ്യക്തിത്വം. ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍, ഇന്ത്യന്‍ ക്ലബ് ഭരണാധികാരി തുടങ്ങി നിരവധി സംഘടനകളെയും പ്രസ്ഥാനങ്ങളെയും മുന്നില്‍ നിന്ന് നയിച്ച ഡോക്റ്റര്‍ ഏറ്റവും ഒടുവില്‍ ബഹ്‌റൈന്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന സംഘടനക്കു രൂപം നല്‍കി നിരവധി ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കി. കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈന്‍റെ ആരംഭകാലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. അസോസിയേഷൻ സംഘടിപ്പിച്ച വിവിധ സാമൂഹിക, സാംസ്കാരിക പരിപാടികളിലും മെഡിക്കൽ ക്യാമ്പുകളിലും അദ്ദേഹത്തിന്റെ നിറസാന്നിധ്യം സംഘടനയ്ക്ക് വലിയ പ്രചോദനമായിരുന്നു. സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങളുടെ മികവ്…
