ചിങ്ങം: പഴയ സഹപ്രവർത്തകരുമായി ബന്ധം പുതുക്കുന്ന ഒരു ഗംഭീരമായ ദിവസമായിരിക്കും ഇന്ന്. അതോടൊപ്പം നിങ്ങളുടെ ദൂരദേശത്തുള്ള ബന്ധുക്കളുമായി കൂടിക്കാഴ്‌ചയോ വിരുന്നോ ഉണ്ടാകാം. വളരെ സന്തോഷകരമായ നിമിഷങ്ങൾ ഇന്ന് അസ്വദിക്കാനാകും.
കന്നി: വ്യവസായ മെച്ചവും സന്തോഷവുമുള്ള ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ സാമ്പത്തിക പ്രവാഹം വളരെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുക. വളരെ വിവേകപൂർവ്വം പണം ചെലവഴിക്കുന്നതിലൂടെ ദുഖിതരാകാതിരിക്കാം. കുടുംബത്തോടൊപ്പം ചെലവഴിച്ച സമയം നിങ്ങൾക്ക് സന്തോഷവും സംതൃപ്‌തിയും നൽകും.
തുലാം: നിങ്ങൾക്ക് ഇന്ന് പണം ലാഭിക്കാം. നിങ്ങളുടെ തനതായ വ്യക്തിപാടവം നിങ്ങൾക്ക് ഇന്ന് അനുകൂലമായി പ്രവർത്തികുകയും വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങൾ എന്തു ചെയ്യുന്നുവോ, അതിൽ പൂർണമായും ശ്രദ്ധാലുവായിരിക്കും.
വൃശ്ചികം: ബന്ധങ്ങളാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം. നിങ്ങൾ അടുത്തുള്ളപ്പോൾ നിങ്ങളോട് അടുപ്പമുള്ളവരെ എങ്ങനെ പരിഗണിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആരെങ്കിലുമായി തെറ്റിദ്ധാരണകളുണ്ടെങ്കിൽ തിരുത്താൻ ശ്രമിക്കുക. അതുവഴി വലിയാശ്വാസം ഉണ്ടാകും. എന്നാൽ അവരെ ഒരുതരത്തിലും നിയന്ത്രിക്കാൻ ശ്രമിക്കരുത്.
ധനു: നിങ്ങളുടെ ബാല്യകാല സ്‌മരണകൾ പുതുക്കാൻതക്ക വിധമുള്ള അനുഭവങ്ങൾ ഉണ്ടാകും. അല്ലലില്ലാത്ത കുട്ടിക്കാലത്തിലേക്ക് തിരിച്ചു പോകാൻ ആഗ്രഹമുണ്ടാകും. വളരെക്കാലമായി ആലോചിച്ചിരുന്ന യാത്ര പോകാൻ സാധിക്കും. ഒരു പഴയ സ്നേഹിതനെ ആ യാത്രയിൽ കണ്ടുമുട്ടിയേക്കാം.
മകരം: തൊഴിലിടത്തിൽ അംഗീകരിക്കപ്പെടും. എന്നാൽ മറ്റുള്ള സന്ദർഭങ്ങളിലെ പോലെ നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങളുടെ അഭിവൃദ്ധിയിൽ അസൂയപ്പെടുകയില്ല. അവർ ഹൃദയംഗമമായി നിങ്ങളെ അനുകൂലിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യും. ഇത് നിങ്ങളുടെ മാനസികാവസ്ഥ കൂടുതൽ മെച്ചപ്പെടുത്തും.
കുംഭം: നിങ്ങളുടെ വീട്ടിൽ ഒരു സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് നിങ്ങള്‍ക്ക് കഠിനമായ പരിശ്രമം വേണ്ടിവരും. എന്നാൽ പ്രശ്‌നം കൂടുതൽ വഷളാക്കിക്കൊണ്ട് കുട്ടികൾ നിങ്ങളുടെ ഇടപെടൽ കൂടുതൽ കഠിനമാക്കും. ഇതുകൂടാതെ ചില കുടുംബ പ്രശ്‌നങ്ങളും ഉണ്ടാകാം.
മീനം: നിങ്ങൾ അസ്വസ്ഥനോ അസൂയാലുവോ ആകണമെന്നില്ല. ഏത് കാര്യത്തിലായലും നിങ്ങൾ ഇന്ന് നിങ്ങൾ ഈ രണ്ട് കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കണം. ഇന്ന് ആരെങ്കിലും, നിങ്ങളുടെ പേരിൽ അപവാദം പറഞ്ഞ് നിങ്ങളെ അപകീർത്തിപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ പ്രകോപനത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി നിങ്ങൾ സംയമനം പാലിക്കുകയും, ശ്രദ്ധയോടെ നിങ്ങളുടെ ജോലിയിൽ വ്യാപൃതനാകുകയും ചെയ്യുക.
മേടം: സമാധാനത്തിനാകും ഇന്ന് നിങ്ങൾ മുൻതൂക്കം കൊടുക്കുക. പ്രിയതമയെ സന്തോഷിപ്പിക്കുന്നതിനായി പുതിയ വഴികൾ സ്വീകരിച്ചേക്കാം. ബന്ധുക്കളും സുഹൃത്തുക്കളുമായി നിങ്ങൾ വളരെയധികം സന്തോഷവാനായിരിക്കും. ദിവസത്തിൻ്റെ രണ്ടാം പകുതിയിൽ പുറത്തുപോകുകയും പുതിയ സുഹൃത്തുക്കളെ സമ്പാദിക്കുകയും ചെയ്തേക്കാം.
ഇടവം: നിങ്ങളുടെ വികാരവിചാരങ്ങൾ അതിൻ്റെ പാരമ്യതയിലായിരിക്കും ഇന്ന്. നിങ്ങളുമായി അടുപ്പമുള്ള ഒരു വ്യക്തിയുമായി വളരെ വൈകാരികമായ കൂടിക്കാഴ്‌ചക്ക് വലിയ സാധ്യതയുണ്ട്. ഈ കൂടിക്കാഴ്‌ച എക്കാലവും പ്രിയപ്പെട്ട ഓർമയായി സൂക്ഷിക്കപ്പെടും.
മിഥുനം: സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് ഇന്ന് പ്രവർത്തിക്കും. ആളുകളെ സഹായിക്കാൻ ശ്രമിക്കുകയും വളരെ ഔദാര്യത്തോടെ പെരുമാറുകയും ചെയ്യും. നിങ്ങളുടെ ജീവകാരുണ്യ മനസ് നിങ്ങൾക്ക് സമൂഹത്തിൽ ഉന്നതമായ ഒരു സ്ഥാനം നൽകുകയും നിങ്ങളുടെ സ്വാഭിമാനം മെച്ചപ്പെടുത്തുകയും ചെയ്യും.
കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് ഒരു മോശം ദിവസം ആകാനാണ് കൂടുതൽ സാധ്യത. എവിടെയാണോ തെറ്റ് സംഭവിച്ചതെന്നോ അല്ലെങ്കില്‍ എന്ത് തെറ്റ് ചെയ്‌തതിനാണോ നിങ്ങൾ കുറ്റപ്പെടുത്തൽ കേൾക്കുന്നതെന്നോ ഉത്തരം ലഭിക്കാത്ത അവസ്ഥ. ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളുമായി വാക്കുതർക്കമുണ്ടാകാനുള്ള വലിയ സാധ്യത. പണം നഷ്‌ടപ്പെടാനും സാധ്യതയുണ്ട്. അതിനാൽ വളരെ ജാഗ്രത പാലിക്കുക.
