നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്

ബഹ്റൈന്‍: ജോലി സംബന്ധമായി പ്രശ്നത്തിൽ അകപ്പെട്ടു ബഹ്‌റൈനിൽ കഴിഞ്ഞ കൊല്ലം സ്വദേശി ഷൈനുവിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്. കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി വിങ്ങിന്റെ ഇടപെടലിലൂടെ സ്‌പോൺസറുടെ കൈയിൽ നിന്നും കൈപ്പറ്റിയ പാസ്സ്പോർട്ടും, നാട്ടിലേക്കു പോകാനുള്ള വിമാനയാത്ര ടിക്കറ്റും കൈമാറി. ചാരിറ്റി വിങ് കൺവീനർ നവാസ് കുണ്ടറ, സെൻട്രൽ കമ്മിറ്റി അംഗം അനിൽകുമാർ, റിഫാ ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ സുരേഷ് കുമാർ, ജമാൽ കോയിവിള, മജു വർഗ്ഗീസ്, സുബിൻ സുനിൽകുമാർ, അനന്തു, ശശിധരൻ എന്നിവർ സന്നിഹിതരായിരുന്നു

കെ.പി.എ ക്രിക്കറ്റ്‌ ടൂർണമെന്റ് ക്യാപ്റ്റൻസി മീറ്റിംഗ് നടന്നു

കൊല്ലം പ്രവാസി  അസ്സോസിയേഷൻ ഹമ്മദ്ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ ക്യാപ്റ്റൻസി മീറ്റിംഗ് ട്യൂബ്‌ളി കെ.പി.എ  ആസ്ഥാനത്തു വച്ച് നടന്നു.  ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ്, ഏരിയ കോ-ഓർഡിനേറ്റർമാരായ അജിത് ബാബു, വി.എം. പ്രമോദ്, കെ.പി.എ ടസ്‌കെർസ് പ്രതിനിധികളായ വിനീത് അലക്സാണ്ടർ, ഷാൻ അഷ്‌റഫ്, കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, നവാസ് കരുനാഗപ്പള്ളി എന്നിവർ  മീറ്റിംഗിനു  നേതൃത്വം നൽകി. 2024 ജൂലൈ 26, ഓഗസ്റ്റ് -2 എന്നീ തീയതികളിൽ സിത്ര ഗ്രൗണ്ടിൽ വച്ചാണ് 12 ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ്‌ ടൂർണമെന്റ് നടക്കുന്നത്.

25 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ പ്രവാസികളെ ആദരിച്ചു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ ഹമദ് ടൗൺ ഏരിയയിലെ മുതിർന്ന പ്രവാസികളെ ആദരിച്ചു. ടൂബ്ലി കെ.പി.എ ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങ് മുൻ ഇന്ത്യൻ സൈനികനും, ഇന്ത്യൻ സ്കൂൾ മുൻ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന രാജേഷ് നമ്പ്യാർ ഉത്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്, സെൻട്രൽ കമ്മിറ്റി അംഗം പ്രദീപ് കുമാർ സ്വാഗതവും, ഏരിയ ട്രെഷറർ സുജേഷ് നന്ദിയും അറിയിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, സെക്രട്ടറിമാരായ അനോജ് മാസ്റ്റർ, സന്തോഷ് കാവനാട് എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീകുമാർ, മുരളി, സുജേഷ്, സുനിൽ കുമാർ, രാധാകൃഷ്ണൻ എന്നിവരെയാണ് ആദരിച്ചത്. ഏരിയ കോ-ഓർഡിനേറ്റർമാരായ വി.എം പ്രമോദ്, അജിത് ബാബു എന്നിവർ…

പ്രവാസി വെല്‍ഫെയര്‍ കരിയര്‍ വര്‍ക്ക്ഷോപ്പ് വെള്ളിയാഴ്ച

ഖത്തര്‍: തൊഴിലന്വേഷകര്‍ക്കും ജോലിയില്‍ അഭിവൃദ്ധി ആഗ്രഹിക്കുന്നവര്‍ക്കുമായി പ്രവാസി വെല്‍ഫെയര്‍ ശില്പശാല സംഘടിപ്പിക്കുന്നു. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സി.ജി) ഖത്തര്‍ ചാപ്റ്ററിന്റെ സഹകരണത്തോടെ വെള്ളിയാഴ്ച വൈകീട്ട് 3.30 മണിമുതല്‍ നുഐജയിലെ പ്രവാസി വെല്‍ഫെയര്‍ ഹാളിലാണ്‌ പരിപാടി. ‘തൊഴിൽ മേഖലകളിലെ വിജയത്തിനുള്ള നൈപുണ്യങ്ങള്‍’, ‘ഇന്റര്‍വ്യൂ എങ്ങനെ അഭിമുഖീകരിക്കാം’ എന്നീ വിഷയങ്ങളെ അധികരിച്ച് സി.ജി ഖത്തര്‍ സീനിയര്‍ റിസോഴ്സ് പേര്‍സണ്മാരായ ഹനീഫ് ഹുദവി, എഞ്ചിനിയര്‍ ഷിഹാബ് അബ്ദുല്‍ വാഹിദ് എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കും. രജിസ്റ്റ്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 6619 1285 എന്ന നമ്പറില്‍ വാട്സപ്പ് വഴി ബന്ധപ്പെടാവുന്നതാണ്‌.

ഇസ്രയേലിൻ്റെ നിയമവിരുദ്ധമായ അധിനിവേശത്തെക്കുറിച്ചുള്ള ICJ ഉപദേശക അഭിപ്രായത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു

റിയാദ്: അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേലിൻ്റെ നയങ്ങളെയും പ്രയോഗങ്ങളെയും കുറിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) പുറപ്പെടുവിച്ച ഉപദേശക അഭിപ്രായത്തെ സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. കഴിഞ്ഞ 57 വർഷമായി അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ “നിയമവിരുദ്ധമായ” ഇസ്രായേലി അധിനിവേശത്തെയും അനധികൃത നിർമ്മാണത്തെയും കുറിച്ചുള്ള ICJ യുടെ ഉപദേശപരമായ അഭിപ്രായത്തെ സൗദി അറേബ്യ അംഗീകരിച്ചു. അറബ് സമാധാന സംരംഭത്തിലൂടെ ഫലസ്തീൻ പ്രശ്‌നത്തിന് നീതിയുക്തവും സമഗ്രവുമായ ഒരു പരിഹാരത്തിലേക്ക് എത്തിച്ചേരുന്നതിന് പ്രായോഗികവും വിശ്വസനീയവുമായ നടപടികൾ കൈക്കൊള്ളേണ്ടതിൻ്റെ ആവശ്യകത രാജ്യം ഒരു പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. കിഴക്കൻ ജറുസലേമിൻ്റെ തലസ്ഥാനമായി 1967-ലെ അതിർത്തിയിൽ ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കാനുള്ള ഫലസ്തീനികളുടെ അന്തർലീനമായ അവകാശം ഉറപ്പു നൽകുന്ന പ്രമേയങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര സമൂഹത്തിൻ്റെ പ്രതിബദ്ധതയുടെ പ്രാധാന്യം സൗദി അറേബ്യയുടെ പ്രസ്താവന ഊന്നിപ്പറയുന്നു. ജൂലൈ 19 വെള്ളിയാഴ്ച ലോക കോടതി, ഫലസ്തീൻ പ്രദേശങ്ങളിൽ…

കുടുംബമൊന്നിച്ച് ഒരു പ്രീമിയം ഷോപ്പിംഗ് അനുഭവത്തിനായി യൂണിയൻ കോപ്പിൻറെ സിലിക്കൺ ഒയാസിസ്‌ സെന്റർ

യൂണിയൻ കോപ്പിന്റെ ബിസിനസ് മാതൃകയ്ക്ക് മുതൽക്കൂട്ടാണ് സിലിക്കൺ ഒയാസിസ്‌ സെന്റർ എന്ന് യൂണിയൻ കോപ്പ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ ഡോ. സുഹൈൽ അൽ ബസ്താക്കി പറഞ്ഞു. കുടുംബത്തെ ആകർഷിക്കാൻ പോന്ന നിരവധി കാര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ദുബായ് വാസികൾക്ക് പ്രീമിയം ഷോപ്പിംഗ് അനുഭവം ഒരുക്കി യൂണിയൻ കോപ്പിന്റെ സിലിക്കൺ ഒയാസിസ്‌ സെന്റർ. ഇരുപത്തിആറിൽ അധികം സ്റ്റോറുകളും പ്രാർത്ഥനാലയവും ലോകത്തെ ഏറ്റവും മികച്ച ഭക്ഷണ അനുഭവവും സമ്മാനിക്കുവാൻ ഒരുങ്ങിയാണ് സിലിക്കൺ ഒയാസിസ്‌ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നത്. ആയിരത്തി ഒരുനൂറിൽ അധികം വിശ്വാസികൾക്ക് ഒരേ സമയം പ്രാർത്ഥിക്കാനുള്ള സൗകര്യമുള്ള പ്രാർത്ഥനാലയമാണ് ഒയാസിസ്‌ സെന്ററിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ കളികൾക്കും വിനോദത്തിനായി നിരവധി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദേശീയ അന്തർദേശീയ ഭക്ഷണ അനുഭവത്തിനായി നിരവധി ഭക്ഷണശാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. യൂണിയൻ കോപ്പിന്റെ ബിസിനസ് മാതൃകയ്ക്ക് മുതൽക്കൂട്ടാണ് സിലിക്കൺ ഒയാസിസ്‌ സെന്റർ എന്ന് യൂണിയൻ…

വേനലവധിക്കാലത്ത് കേരളത്തിലെ സ്‌കൂളുകളിൽ സന്നദ്ധസേവനം നടത്തുന്ന ദുബായ് വിദ്യാർത്ഥികൾ

ദുബൈ: ദുബായിലെ സ്കൂള്‍ വിദ്യാർത്ഥികൾ അവരുടെ വേനൽക്കാല അവധിക്കാലത്ത് ഇന്ത്യൻ സ്‌കൂളുകളിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ കൂടുതലായി പങ്കെടുക്കുന്നു. ദുബായിലെ ‘ജെംസ് ഔർ ഓൺ ഹൈസ്‌കൂൾ അൽ വർഖ’യിലെ അദ്ധ്യാപകനോടൊപ്പം ആറ് വിദ്യാർത്ഥികളുടെ സംഘം സ്‌കൂൾ ഫോർ സ്‌കൂൾ പ്രോജക്ട് വഴി സന്നദ്ധസേവന പരിപാടിയിൽ പങ്കെടുത്തു. യു.എ.ഇ.യുടെ പെൻസിൽമാൻ എന്നറിയപ്പെടുന്ന കെ. വെങ്കിട്ടരാമനാണ് കേരളത്തിലെ രണ്ട് സ്കൂളുകളിലേക്ക് സന്നദ്ധപ്രവർത്തകരെ എത്തിച്ചത്. കേരളത്തിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികളെ സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപെടുത്തി സമൂഹത്തിന് അവരുടെ സേവനം തിരികെ നൽകുന്നതിൽ ഈ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിദേശത്തുള്ള വിദ്യാർത്ഥികൾക്ക് സ്വമേധയാ ഉള്ള പ്രയത്‌നങ്ങൾ സുഗമമാക്കിക്കൊണ്ട് ദരിദ്ര പ്രദേശങ്ങളിലെ വിദ്യാഭ്യാസ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായാണ് School4School സംരംഭം ആരംഭിച്ചിരിക്കുന്നത്. ഈ വേനലവധിക്കാലത്ത്, ദുബായ് വിദ്യാർത്ഥികൾ കൊച്ചിയിലെ GEMS മോഡേൺ അക്കാദമിയില്‍ (GMA) എത്തി. അവിടെ പ്രാദേശിക സ്കൂളുകളെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത വിവിധ പ്രവർത്തനങ്ങളിൽ അവർ…

ഫോണ്‍ സംഭാഷണത്തിലൂടെ നിങ്ങളെ കുടുക്കാന്‍ ‘ഓഡിയോ ഡീപ്പ് ഫെയ്ക്ക്’; മുന്നറിയിപ്പുമായി അധികൃതര്‍

ദുബായ്: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ തട്ടിപ്പ് സംഘങ്ങൾ കൂടുന്നതായി സൈബർ സുരക്ഷാ വിദഗ്ധർ. ‘ഓഡിയോ ഡീപ്ഫേക്ക്’ എന്നാണ് ഒരു പുതിയ തരം തട്ടിപ്പ്. ഇതിനെതിരെ സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ശബ്ദങ്ങളും മുഖങ്ങളും പോലും തനിപ്പകർപ്പാക്കാൻ AI ഉപയോഗിക്കുന്നത് ഈ രീതിയിൽ ഉൾപ്പെടുന്നു. ചിലപ്പോൾ ഫോൺ കോളുകളിലൂടെയും ആകാം. ഈ വര്‍ഷം മെയ് മാസത്തില്‍ ഹോങ് കോങ്ങിലുള്ള ഒരു ബ്രിട്ടീഷ് എഞ്ചിനീയറിങ് കമ്പനിക്ക് ഇത്തരത്തിലുള്ള തട്ടിപ്പിലൂടെ 94 മില്യന്‍ ദിര്‍ഹമാണ് നഷ്ടമായത്. കുറ്റവാളികള്‍ നടത്തിയ ഒരു വീഡിയോ കോളാണ് കമ്പനിക്ക് ഭീമന്‍ നഷ്ടമുണ്ടാക്കിയത്. ഇത്തരം തട്ടിപ്പുകാര്‍ നിങ്ങളോട് ഫോണ്‍ സംഭാഷണത്തിലേര്‍പ്പെടാനുള്ള അവസരങ്ങളുണ്ടാക്കുകയും ഈ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യുന്നു. ഈ ശബ്ദങ്ങള്‍ ഭാവിയില്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കാനാകും. അതിനാൽ അപരിചിതമായ നമ്പരുകളില്‍ നിന്നുള്ള കോളുകള്‍ക്ക് മറുപടി നൽകുമ്പോൾ കൂടുതൽ ജാ​ഗ്രത പുലർത്തണം. പ്രത്യേകിച്ച് ഫോണ്‍ വിളിക്കുന്നയാള്‍…

ഒമാൻ തീരത്ത് ഓയിൽ ടാങ്കർ മുങ്ങി; കാണാതായ ജീവനക്കാരിൽ 13 ഇന്ത്യക്കാരും

ഒമാൻ: 13 ഇന്ത്യക്കാരും 3 ശ്രീലങ്കക്കാരും ഉൾപ്പെടെ 16 ജീവനക്കാരുമായി പോയ എണ്ണക്കപ്പൽ ഒമാൻ തീരത്ത് മറിഞ്ഞ് മുങ്ങിയതായി ഒമാൻ മാരിടൈം അധികൃതർ അറിയിച്ചു. ‘പ്രസ്റ്റീജ് ഫാൽക്കൺ’ എന്ന് പേരിട്ടിരിക്കുന്നതും കൊമോറോസിന് കീഴിൽ പതാകയുമുള്ളതുമായ കപ്പൽ, റാസ് മദ്രാക്കയിൽ നിന്ന് ഏകദേശം 25 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായി ദുക്മിലെ വിലായത്ത് ഏരിയയിലാണ് മറിഞ്ഞത്. സംഭവത്തെത്തുടർന്ന് ഒമാനിലെ മാരിടൈം സെക്യൂരിറ്റി സെൻ്റർ ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചതായി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച വരെ, അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെ കണ്ടെത്താനായില്ല, അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. യെമൻ തുറമുഖ നഗരമായ ഏദനിലേക്കുള്ള യാത്രാമധ്യേ, marinetraffic.com-ൽ നിന്നുള്ള ഡാറ്റ പ്രകാരം, ദുബായിലെ ഹംരിയ തുറമുഖത്ത് നിന്നാണ് ടാങ്കർ പുറപ്പെട്ടത്. കപ്പൽ നിലവിൽ വെള്ളത്തിനടിയിലാണെന്നും തലകീഴായി മറിഞ്ഞുകിടക്കുകയാണെന്നും മാരിടൈം സെൻ്റർ സൂചിപ്പിച്ചു, എന്നാൽ ചുറ്റുമുള്ള കടലിലേക്ക് എണ്ണയോ എണ്ണ…

റാങ്ക് ജേതാവിന് അനുമോദനം

ദോഹ: ജോയിന്റ് എൻട്രൻസ്‌ എക്‌സാമിനേഷൻ (ജെ.ഇ.ഇ) കേരള ടോപ്പറും ദേശീയതലത്തിൽ 197ാം റാങ്കുകാരനും, കേരള എൻജിനീയറിങ് എൻട്രൻസ്‌ എക്സാമിനേഷൻ (കീം) രണ്ടാം റാങ്കുകാരനുമായ ഹാഫിസ് റഹ്‌മാനെ സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി മദീന ഖലീഫ സോൺ അനുമോദിച്ചു. സി.ഐ.സി സോണൽ നേതാക്കൾ ഉപഹാരം കൈമാറി. വൈസ് പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ പി, സോണൽ കമ്മിറ്റിയംഗം നൗഫൽ സി.കെ, ബിൻ ഉംറാൻ യൂനിറ്റ് ആക്ടിങ് പ്രസിഡന്റ് ഉനൈസ്, ഹാഫിസിൻ്റെ പിതാവ് ഡോ. അബ്ദുറഹ്‌മാൻ (ഹമദ് ഹോസ്പിറ്റൽ) തുടങ്ങിയവർ സംബന്ധിച്ചു.