രാശിഫലം (07-11-2026 ശനി)

ചിങ്ങം: നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനായി ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നിങ്ങളിന്ന് താല്പര്യം കണിക്കുമെങ്കിലും അത്തരം ചര്‍ച്ചകള്‍ ഒഴിവാക്കുക. ഇന്ന് കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കും. ഇന്ന് സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. പക്ഷേ ദിവസത്തിൻ്റെ രണ്ടാം പകുതിയില്‍ ഓരോ ചുവടും സൂക്ഷിച്ച് വേണം. സഹോദരന്‍മാരില്‍ നിന്ന് നിങ്ങള്‍ക്ക് സഹായം ലഭിക്കും. കന്നി: ഇന്ന് പ്രതീക്ഷകളുടെ ദിനമാണ്. ഒരു നല്ല ഭാവി പ്രതീക്ഷിക്കുന്നു. പ്രിയതമയുടെ പരിഗണനയും സ്നേഹവും മൂലം ലോകത്തോടുള്ള നിങ്ങളുടെ കാഴ്‌ചപ്പാട് തന്നെ മാറ്റുന്നതിന് നിങ്ങള്‍ തയ്യാറായേക്കാം. ഇങ്ങനെ ചെയ്യുന്നതുമൂലം നിങ്ങളുടെ ജീവിതം വളരെ മെച്ചപ്പെടും. ജോലിയിലും മികച്ച പ്രവർത്തനം കാഴ്‌ചവയ്‌ക്കാം. മേൽ ഉദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. തുലാം: കോപം നിയന്ത്രിക്കുക. നിയമപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സൂക്ഷിക്കുക. ചെലവുകള്‍ ഇന്ന് വളരെ വർധിച്ചേക്കും. ശാരീരികവും മാനസികവുമായ ആരോഗ്യനിലയും അത്ര നന്നായിരിക്കുകയില്ല. പക്ഷേ ഉച്ചക്ക് ശേഷം സന്തോഷം അനുഭവപ്പെടാം.…

വനിതാവകാശ ചർച്ചയ്ക്ക് പിന്നാലെ വധഭീഷണിയും സൈബർ ആക്രമണവും; മാധ്യമപ്രവർത്തക അപർണ കുറുപ്പിനും മകനും പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വനിതകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ പരാമർശങ്ങളെക്കുറിച്ച് ടെലിവിഷൻ ചർച്ച നയിച്ചതിന്റെ പേരിൽ വധഭീഷണിയും രൂക്ഷമായ സൈബർ ആക്രമണവും നേരിടുന്നതായി പരാതിപ്പെട്ട മാധ്യമപ്രവർത്തക അപർണ കുറുപ്പിനും പ്രായപൂർത്തിയാകാത്ത മകനും ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ കേരള ഹൈക്കോടതിയുടെ നിർദേശം. മാധ്യമപ്രവർത്തകയുടെയും മകന്റെയും ജീവനും അവർ താമസിക്കുന്ന അപ്പാർട്ട്മെന്റിനും മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറോട് കോടതി നിർദേശിച്ചു. ജസ്റ്റിസ് മുരളി പുരുഷോത്തമനാണ് നവംബർ ആറിന് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ബിഗ് ടി.വി. ചാനലിലെ സീനിയർ കോഓർഡിനേറ്റിങ് എഡിറ്ററായ അപർണ കുറുപ്പ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ. വനിതകളുടെ അവകാശങ്ങളെ സംബന്ധിച്ച കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരാമർശങ്ങൾ ചർച്ചാവിഷയമാക്കി ചാനലിൽ സംപ്രേഷണം ചെയ്ത ‘ബിഗ് ഡയലോഗ്’ എന്ന പരിപാടി നയിച്ചതിന് പിന്നാലെയാണ് തനിക്കെതിരെ സംഘടിത…

കാക്കനാട്ട് സ്വകാര്യ ബസിടിച്ച് യുവതി മരിച്ച സംഭവം: നടപ്പാതകളുടെ അഭാവത്തിലും അശ്രദ്ധമായ ഡ്രൈവിംഗിലും അതീവ ദുഃഖവും കടുത്ത ആശങ്കയും രേഖപ്പെടുത്തി ഹൈക്കോടതി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചയിൽ രൂക്ഷ വിമർശനം

കൊച്ചി: കാക്കനാടിന് സമീപം സ്വകാര്യ ബസിടിച്ച് 28 വയസ്സുകാരിയായ അക്ഷര ദാരുണമായി മരിച്ച സംഭവത്തിൽ അതീവ ദുഃഖവും കടുത്ത ആശങ്കയും രേഖപ്പെടുത്തി കേരള ഹൈക്കോടതി. സംസ്ഥാനത്തെ പ്രധാന റോഡുകളിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ ആവശ്യമായ നടപ്പാതകളില്ലാത്തതും പൊതുഗതാഗത വാഹനങ്ങളുടെ അശ്രദ്ധമായ ഡ്രൈവിങ്ങും മനുഷ്യജീവനുകൾക്ക് ഗുരുതരമായ ഭീഷണിയായി മാറുകയാണെന്ന് കോടതി നിരീക്ഷിച്ചു. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ബന്ധപ്പെട്ട അധികാരികൾക്കുണ്ടായ വീഴ്ചയുടെ ദാരുണമായ ഉദാഹരണമാണ് അക്ഷരയുടെ മരണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ, ഗതാഗതനിയമലംഘനങ്ങൾ, വർധിച്ചുവരുന്ന വാഹനാപകടങ്ങൾ, കാൽനട യാത്രക്കാർ നേരിടുന്ന സുരക്ഷാഭീഷണി എന്നിവയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ശക്തമായ പരാമർശങ്ങൾ നടത്തിയത്. അമിക്കസ് ക്യൂറിമാരുടെ അഭ്യർഥനയെ തുടർന്ന് അക്ഷരയുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച കോടതി, അപകടം നടന്ന സാഹചര്യങ്ങളിലും കാൽനടയാത്രക്കാർ നേരിടുന്ന അപകടസാധ്യതകളിലും കടുത്ത ആശങ്ക പ്രകടിപ്പിച്ചു.…

‘ചട്ടപ്രകാരം പ്രവർത്തിച്ചിട്ടും എന്തിനാണ് എന്നെ മാറ്റിയതെന്ന് മനസ്സിലാകുന്നില്ല’; എക്‌സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കിയതിൽ കടുത്ത അതൃപ്തിയുമായി സീറാം സാംബശിവറാവു

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയ സർക്കാർ നടപടിയിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും പ്രകടിപ്പിച്ച് സീറാം സാംബശിവറാവു. ഔദ്യോഗിക ചട്ടങ്ങളും നിയമനടപടികളും കൃത്യമായി പാലിച്ചാണ് താൻ പ്രവർത്തിച്ചതെന്നും, എന്നിട്ടും സ്ഥാനത്തുനിന്ന് മാറ്റാനുള്ള കാരണം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വകുപ്പുമായി ബന്ധപ്പെട്ട് സർക്കാരിനെ അറിയിക്കേണ്ട എല്ലാ കാര്യങ്ങളും യഥാസമയം കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും തന്റെ ഭാഗത്തുനിന്ന് സർക്കാരിന് ദോഷകരമാകുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സൈസ് കമ്മീഷണർ എന്ന നിലയിൽ തന്റെ ചുമതലകൾ ഉത്തരവാദിത്വത്തോടെയും നിയമാനുസൃതമായുമാണ് നിർവഹിച്ചതെന്ന നിലപാടിലാണ് സാംബശിവറാവു. സർക്കാർ തീരുമാനത്തോടുള്ള വിയോജിപ്പ് വാക്കുകളിൽ മാത്രം ഒതുക്കാതെ, സ്ഥാനമൊഴിയുമ്പോൾ പതിവായി സംഘടിപ്പിക്കുന്ന ഔദ്യോഗിക യാത്രയയപ്പ് ചടങ്ങും സർക്കാർ വാഹനവും ഒഴിവാക്കിയാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്. ഈ നടപടി അദ്ദേഹത്തിന്റെ അതൃപ്തിയുടെ ശക്തമായ പ്രകടനമായി മാറി. അതിനിടെ, സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് എക്‌സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ…

വയനാട് ദുരന്തത്തിൽ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതിക്ക് ഇനി സന്ദീപ് ജീവിതപങ്കാളി; കണ്ണീരിന്റെ നാളുകൾക്ക് വിടചൊല്ലി ഗുരുവായൂരിൽ മംഗല്യം

തൃശ്ശൂർ: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെയും പിന്നീട് വാഹനാപകടത്തിൽ പ്രതിശ്രുതവരനെയും നഷ്ടപ്പെട്ട ശ്രുതിയുടെ ജീവിതത്തിൽ പുതിയൊരു സന്തോഷാധ്യായം. ദുരന്തങ്ങളും തീരാവേദനകളും സമ്മാനിച്ച ജീവിതത്തിൽ പ്രതീക്ഷയുടെ പുതുവെളിച്ചം പകർന്ന് ശ്രുതി വിവാഹിതയായി. മാനന്തവാടി കളക്ടറേറ്റിലെ സഹപ്രവർത്തകനായ സന്ദീപ് ശങ്കരനാണ് ശ്രുതിയുടെ ജീവിതപങ്കാളിയായത്. ഗുരുവായൂരിൽ നടന്ന വിവാഹച്ചടങ്ങുകൾക്ക് റവന്യൂ വകുപ്പ് മുൻ മന്ത്രിയും എംഎൽഎയുമായ കെ. രാജൻ രക്ഷകർത്താവിന്റെ സ്ഥാനത്തുനിന്ന് നേതൃത്വം നൽകി. കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ 2024 ജൂലൈ 30ലെ വയനാട് ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ശ്രുതിയുടെ ജീവിതത്തിൽ സൃഷ്ടിച്ചത് നികത്താനാവാത്ത നഷ്ടങ്ങളായിരുന്നു. മാതാപിതാക്കളും സഹോദരങ്ങളും ഉൾപ്പെടെ ഒമ്പത് ഉറ്റബന്ധുക്കളെയാണ് ആ മഹാദുരന്തത്തിൽ ശ്രുതിക്ക് നഷ്ടമായത്. ഒരുനിമിഷംകൊണ്ട് കുടുംബവും വീടും ജീവിതത്തിലെ സന്തോഷങ്ങളും ഇല്ലാതായപ്പോൾ മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്നറിയാതെ പകച്ചുനിൽക്കേണ്ടിവന്നു. എന്നാൽ, എല്ലാ പ്രതീക്ഷകളും അസ്തമിച്ച ആ ദുരന്തകാലത്തും ശ്രുതിക്ക് ആശ്വാസമായി ഒപ്പമുണ്ടായിരുന്നത് പ്രതിശ്രുതവരൻ ജെൻസനായിരുന്നു. കുടുംബാംഗങ്ങളെ…

തൃശ്ശൂരിൽ നിന്ന് ആറാം വയസ്സില്‍ അമേരിക്കയിലെത്തി, ലോസ് ഏഞ്ചല്‍സ് നഗരത്തിന്റെ മേയറായ നിത്യ രാമന്റെ രാഷ്ട്രീയ യാത്ര

ലോസ് ഏഞ്ചൽസ്: അമേരിക്കൻ രാഷ്ട്രീയരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ മലയാളി നിത്യ രാമന്റെ രാഷ്ട്രീയ യാത്ര കേരളത്തിനും അഭിമാനിക്കാവുന്നതാണ്. തൃശ്ശൂരുമായി കുടുംബവേരുകളുള്ള നിത്യ രാമൻ, അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ഏഞ്ചൽസിന്റെ ഭരണരംഗത്ത് സുപ്രധാന സ്ഥാനത്തെത്തിയ ഇന്ത്യൻ വംശജയായ രാഷ്ട്രീയ നേതാവാണ്. നഗരത്തിലെ ഭവനപ്രതിസന്ധി, ഭവനരഹിതരുടെ പുനരധിവാസം, സാമൂഹികനീതി, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകളിലൂടെയാണ് അവർ ശ്രദ്ധ നേടിയത്. നവംബർ മൂന്നിന് നടന്ന 2026-ലെ മേയർ തിരഞ്ഞെടുപ്പിൽ നിലവിലെ മേയർ കാരൻ ബാസിനെ പരാജയപ്പെടുത്തിയാണ് 45-കാരിയായ നിത്യ രാമൻ ചരിത്രവിജയം നേടിയത്. ലോസ് ഏഞ്ചൽസിന്റെ 44-ാമത് മേയറാണ് നിത്യ രാമന്‍. നഗരത്തിന്റെ ചരിത്രത്തിൽ മേയർ സ്ഥാനത്തെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയും ആദ്യ ഏഷ്യൻ അമേരിക്കൻ വംശജയുമാണ് അവർ. ഇരുപതിലേറെ വർഷത്തിനുശേഷമാണ് ലോസ് ഏഞ്ചൽസിൽ അധികാരത്തിലിരിക്കുന്ന മേയർ വീണ്ടും തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത്. അതുകൊണ്ടുതന്നെ നിത്യ രാമന്റെ…

വൈദ്യുതി കരാറിന് പിന്നിൽ വൻ ചരടുവലികളെന്ന് ആരോപണം; സ്വകാര്യ കമ്പനികൾക്ക് കോടികളുടെ ലാഭമുണ്ടാക്കാൻ സർക്കാർ ഒത്താശ ചെയ്തെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ നടപ്പാക്കിയ ജിഎൻഎ വൈദ്യുതി കരാറിന് പിന്നിൽ വൻ സാമ്പത്തിക താൽപര്യങ്ങളും ഉന്നതതല ഇടപെടലുകളും നടന്നതായി ഗുരുതര ആരോപണം. പൊതുഖജനാവിന് നൂറുകണക്കിന് കോടി രൂപയുടെ അധിക ബാധ്യത വരുത്തിവയ്ക്കുന്ന കരാറിലൂടെ സ്വകാര്യ കമ്പനികൾക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാക്കാൻ സർക്കാർ വഴിയൊരുക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സുതാര്യമായ ടെൻഡർ നടപടികളും റെഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതിയും ഒഴിവാക്കി കരാറുമായി മുന്നോട്ടുപോയതിനു പിന്നിൽ ആരുടെ താൽപര്യമാണ് പ്രവർത്തിച്ചതെന്ന ചോദ്യവും ശക്തമാകുകയാണ്. വൈദ്യുതി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയും കെഎസ്ഇബി ചെയർമാനും കരാറിനെ എതിർത്തിരുന്നുവെന്ന വിവരങ്ങളാണ് വിവാദത്തിന് ആക്കം കൂട്ടുന്നത്. കരാറുമായി ബന്ധപ്പെട്ട ഫയലുകളിൽ വകുപ്പ് മന്ത്രി വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. വകുപ്പുതലത്തിൽ തന്നെ എതിർപ്പുകൾ ഉയർന്നിട്ടും കരാറുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചത് എന്തുകൊണ്ടാണെന്നും ആരുടെ നിർദേശപ്രകാരമാണ് നടപടികൾ വേഗത്തിലാക്കിയതെന്നും പ്രതിപക്ഷം ചോദിക്കുന്നു. സംസ്ഥാനത്തെ ജലവൈദ്യുത…

ചിക്കാഗോയിൽ IBM-ന്റെ അത്യാധുനിക ക്വാണ്ടം കമ്പ്യൂട്ടർ പ്രവർത്തനമാരംഭിച്ചു; സാങ്കേതിക വിപ്ലവത്തിന് വഴിയൊരുക്കി ഇല്ലിനോയി

ചിക്കാഗോ: ലോകപ്രമുഖ സാങ്കേതിക കമ്പനിയായ IBM-ന്റെ ഏറ്റവും ആധുനിക ക്വാണ്ടം കമ്പ്യൂട്ടിംഗ് സംവിധാനമായ IBM Quantum System Two ചിക്കാഗോയിലെ ഹൈഡ് പാർക്കിൽ പ്രവർത്തനമാരംഭിച്ചു. ഇല്ലിനോയി ഗവർണർ ജെ.ബി. പ്രിറ്റ്സ്കർ, IBM പ്രതിനിധികൾ, യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ അധികൃതർ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് പുതിയ സംവിധാനം ഔദ്യോഗികമായി അനാച്ഛാദനം ചെയ്തത്. ഇല്ലിനോയിയിൽ IBM സ്ഥാപിക്കുന്ന ആദ്യത്തെ ക്വാണ്ടം കമ്പ്യൂട്ടറാണിത്. യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയുടെ നേതൃത്വത്തിൽ 5207 സൗത്ത് ഹാർപ്പർ അവന്യൂവിലുള്ള Hyde Park Labs-ലാണ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. പരമ്പരാഗത കമ്പ്യൂട്ടറുകൾക്ക് ഏറെ സമയമെടുക്കുന്ന ചില സങ്കീർണമായ ശാസ്ത്രീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പുതിയ സാധ്യതകളാണ് ക്വാണ്ടം കമ്പ്യൂട്ടിംഗ് തുറന്നുകൊടുക്കുന്നത്. ഔഷധ ഗവേഷണം, പുതിയ മരുന്നുകളുടെ കണ്ടെത്തൽ, ഊർജവിതരണ ശൃംഖലകളുടെ കാര്യക്ഷമത, രാസതന്മാത്രകളുടെ പഠനം തുടങ്ങിയ മേഖലകളിൽ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാണ് ഗവേഷകർ ലക്ഷ്യമിടുന്നത്. IBM വികസിപ്പിച്ച Quantum Nighthawk…

മിസോറിയിൽ മൂന്നുവയസ്സുകാരി സഞ്ചരിച്ച എസ്‌യുവി കുളത്തിലേക്ക് മറിഞ്ഞു; രക്ഷപെട്ടത് തലനാരിഴയ്ക്ക്

സെന്റ് ലൂയിസ്:മിസോറിയിൽ മൂന്നുവയസ്സുകാരി കുട്ടി സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിഞ്ഞു. തലനാരിഴയ്ക്കാണ് കുട്ടി വൻ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. മിസോറിയിലെ സെന്റ് പീറ്റേഴ്സിൽ നവംബർ 5വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മേഗൻ കോൾഹാസ് എന്ന സ്ത്രീ തന്റെ ജിഎംസി യൂക്കോൺ (GMC Yukon) കാർ കുളത്തിന് സമീപം നിർത്തിയിട്ട് മറ്റ് മൂന്ന് കുട്ടികളെ സ്കൂൾ ബസ് സ്റ്റോപ്പിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. മൂന്നുവയസ്സുകാരിയായ മകൾ കാറിനുള്ളിൽ തനിച്ചായിരുന്നു. കുട്ടി അബദ്ധത്തിൽ കാർ ഗിയറിലാക്കിയതാകാം വാഹനം മുന്നോട്ട് നീങ്ങി വെള്ളത്തിലേക്ക് മറിയാൻ കാരണമെന്ന് പോലീസ് കരുതുന്നു. കാർ വെള്ളത്തിലേക്ക് നീങ്ങുന്നത് കണ്ട് അമ്മയും കുട്ടികളും നിലവിളിച്ചെങ്കിലും വാഹനം വേഗത്തിൽ വെള്ളത്തിലേക്ക് ആണ്ടുപോവുകയായിരുന്നു. ഉടൻതന്നെ ഓടിയെത്തിയ നാട്ടുകാർ കാറിന്റെ ചില്ലുകൾ തകർത്ത് കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. കാർ പൂർണ്ണമായും വെള്ളത്തിനടിയിലാകുന്നതിന് നിമിഷങ്ങൾക്കുമുമ്പാണ് രക്ഷാപ്രവർത്തനം…

അലീഗഢ് യൂണിവേഴ്സിറ്റിയിൽ ഫ്രറ്റേണിറ്റിക്ക് ചരിത്ര വിജയം

സർവകലാശാല ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡൻ്റായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കേന്ദ്ര കമ്മിറ്റിയംഗം നഷ്‌റ നയീം ഇരുപത്തിനായിരത്തിൽപ്പരം വിദ്യാർത്ഥികൾ വോട്ടർമാരായുള്ള തെരഞ്ഞെടുപ്പിലാണ് 1273 വോട്ടിൻ്റെ വലിയ മാർജിനിൽ നഷ്‌റ വിജയം കൈവരിച്ചത്. 8 വർഷമായി അലിഗഡിലെ സംഘി അഡ്മിൻ തടഞ്ഞുവെച്ച യൂണിയൻ തെരഞ്ഞെടുപ്പ് കഴിഞ്ഞ മാസങ്ങളിൽ നടന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നാണ് ഇപ്പോൾ പുനസ്ഥാപിക്കുന്നത്. ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിനിയായ നഷ്റ അലിഗഡ് യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാർഥിനിയാണ്. യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി പോരാട്ടങ്ങൾക്ക്, ഏറ്റവും ഒടുവിൽ യൂണിയൻ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് നടന്ന സമരത്തിന് നേതൃത്വം നൽകിയയാളാണ് നഷ്റ നയീം.