വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പൊതുവേദികളിലെ പ്രസംഗശൈലി വീണ്ടും വിവാദങ്ങൾക്ക് വഴിയൊരുക്കുന്നു. പ്രശസ്ത അമേരിക്കൻ റാപ്പറും ഗായികയുമായ നിക്കി മിനാജിനെക്കുറിച്ച് മിഷിഗണിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ട്രംപ് നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന അനുചിതമായ പരാമർശമാണ് സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റിന്റെ പദവിക്ക് യോജിക്കാത്ത ഭാഷയും പെരുമാറ്റവുമാണ് ട്രംപിന്റേതെന്ന ആരോപണവുമായി നിരവധി പേർ രംഗത്തെത്തി. ‘എന്തൊരു പ്രസിഡന്റാണ് ഇത്?’ എന്ന ചോദ്യമുയർത്തിയാണ് പലരും സംഭവത്തോട് പ്രതികരിക്കുന്നത്. മിഷിഗണിൽ ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രചാരണ റാലിക്കിടെയാണ് വിവാദത്തിന് ആധാരമായ സംഭവം നടന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ. പരിപാടിയിൽ പങ്കെടുത്തിരുന്ന നിക്കി മിനാജ് സദസ്സിൽ ഇരിക്കുമ്പോൾ, അവരെ അഭിസംബോധന ചെയ്ത ട്രംപ് ആക്ഷേപകരമെന്ന് വിമർശിക്കപ്പെടുന്ന പരാമർശം നടത്തുകയും എഴുന്നേറ്റുനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വിവരണം. ട്രംപിന്റെ വാക്കുകൾ കേട്ട് സദസ്സിലുണ്ടായിരുന്നവർ കരഘോഷം മുഴക്കിയതായും നിക്കി മിനാജ് ചിരിച്ചുകൊണ്ട് എഴുന്നേറ്റുനിന്നശേഷം വീണ്ടും…
Author: .
സാമ്പത്തിക പ്രതിസന്ധിയുടെ കരിനിഴലിൽ അമേരിക്കൻ മലയാളി സമൂഹം: ചെറുകിട ബിസിനസുകളെ നെഞ്ചോട് ചേർക്കേണ്ട കാലം: സണ്ണി മാളിയേക്കൽ
ആഗോള യുദ്ധങ്ങൾ കാരണം തടസ്സപ്പെട്ട ഷിപ്പിംഗ് മേഖല, കുതിച്ചുയരുന്ന പലിശ നിരക്കുകൾ… അമേരിക്കൻ സമ്പദ്വ്യവസ്ഥ ഇന്ന് മുൻപെങ്ങുമില്ലാത്തവിധം വലിയൊരു സാമ്പത്തിക മന്ദഗതിയിലൂടെയും അനിശ്ചിതത്വത്തിലൂടെയും കടന്നുപോകുകയാണ്. വൻകിട കോർപ്പറേറ്റുകൾ മുതൽ സാധാരണക്കാരായ പ്രവാസികൾ വരെ ഈ സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ അനുഭവിച്ചറിയുന്നു. ഈ വിഷമഘട്ടത്തിൽ, അമേരിക്കയിലെ പ്രവാസി മലയാളി സമൂഹം ഒന്നിച്ചു നിൽക്കേണ്ടതിന്റെയും നമ്മുടെ പ്രിയപ്പെട്ട ചെറുകിട ബിസിനസുകളെ ചേർത്തുപിടിക്കേണ്ടതിന്റെയും ആവശ്യകത മുൻപെന്നത്തേക്കാളും വർധിച്ചിരിക്കുകയാണ്. ചരക്കുനീക്കത്തിനുള്ള ഷിപ്പിംഗ്, ഹാൻഡ്ലിംഗ് നിരക്കുകൾ കുത്തനെ ഉയർന്നതോടെ ഇന്ത്യയിൽ നിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലെത്തിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വൻതോതിൽ വിലവർധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്യാസ്, പെട്രോൾ, ഡീസൽ എന്നിവയുടെ വിലവർധനവ് പ്രാദേശിക വിതരണ ശൃംഖലയെയും സാരമായി ബാധിച്ചു. ഇതിനുപുറമെ, ബാങ്ക് പലിശ നിരക്കുകൾ ഉയർന്ന നിലയിൽ തുടരുന്നത് റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ മേഖലകളെ നിശ്ചലാവസ്ഥയിലാക്കിയിട്ടുണ്ട്. പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ കുറഞ്ഞതും വീടുകളുടെ വിൽപ്പന…
വീറ്റോ അധികാരത്തിന്റെ ദുരുപയോഗത്തിനെതിരെ ഇന്ത്യ; അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകണമെന്ന് ഐക്യരാഷ്ട്രസഭയിൽ ആവശ്യം
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ വീറ്റോ അധികാരം ഉപയോഗിക്കുന്ന രീതിക്കെതിരെ ശക്തമായ വിമർശനവുമായി ഇന്ത്യ. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുള്ള രാജ്യങ്ങൾ വീറ്റോ അധികാരം രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉപാധിയായി ഉപയോഗിക്കരുതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ് ആവശ്യപ്പെട്ടു. യുഎൻ പൊതുസഭയുടെ പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസമാധാനത്തെയും രാജ്യാന്തര സുരക്ഷയെയും നേരിട്ട് ബാധിക്കുന്ന നിർണായക വിഷയങ്ങളിൽ വീറ്റോ അധികാരം അതീവ ജാഗ്രതയോടെയും സംയമനത്തോടെയും ഉത്തരവാദിത്തബോധത്തോടെയും വിനിയോഗിക്കണമെന്ന് ഇന്ത്യ വ്യക്തമാക്കി. സുരക്ഷാ കൗൺസിലിലെ അഞ്ച് സ്ഥിരാംഗങ്ങൾക്ക് അനുവദിച്ചിരിക്കുന്ന വീറ്റോ അധികാരം കേവലം പ്രത്യേക അവകാശമല്ലെന്നും ആഗോള സമാധാനം സംരക്ഷിക്കുന്നതിനുള്ള വലിയ ഉത്തരവാദിത്തം കൂടിയാണെന്നും ഹരീഷ് ചൂണ്ടിക്കാട്ടി. സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കാണ് വീറ്റോ അധികാരമുള്ളത്. ഈ രാജ്യങ്ങളിൽ ഏതെങ്കിലും ഒന്ന് വീറ്റോ പ്രയോഗിച്ചാൽ, നടപടിക്രമപരമല്ലാത്ത…
ട്രംപ് ഭരണകൂടം മൗറീൻ കോമിയെ പുറത്താക്കിയത് നിയമവിരുദ്ധമെന്ന് കോടതി വിധി
ന്യൂയോർക്ക്: മുൻ എഫ്.ബി.ഐ ഡയറക്ടർ ജെയിംസ് കോമിയുടെ മകളും മുൻ ഫെഡറൽ പ്രോസിക്യൂട്ടറുമായ മൗറീൻ കോമിയെ ട്രംപ് ഭരണകൂടം കഴിഞ്ഞ വർഷം പുറത്താക്കിയത് നിയമവിരുദ്ധമാണെന്ന് മാൻഹട്ടൻ ഫെഡറൽ കോടതി തിങ്കളാഴ്ച വിധിച്ചു. ജെഫ്രി എപ്സ്റ്റീൻ, സീൻ കോംബ്സ് തുടങ്ങിയ പ്രമുഖരുടെ വിചാരണകൾ കൈകാര്യം ചെയ്തിരുന്ന പ്രമുഖ പ്രോസിക്യൂട്ടറായിരുന്നു മൗറീൻ കോമി. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അധികാരം ദുർവിനിയോഗം ചെയ്തുവെന്നും, ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് നിയമങ്ങളും മൗറീൻ കോമിയുടെ അവകാശങ്ങളും ലംഘിച്ചുവെന്നും ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ജെസ്സേ എം. ഫർമാൻ 55 പേജുള്ള വിധിന്യായത്തിൽ വ്യക്തമാക്കി. 2025 ജൂലൈയിലാണ് മൗറീൻ കോമിയെ ട്രംപ് ഭരണകൂടം കാരണം വ്യക്തമാക്കാതെ പുറത്താക്കിയത്. പിതാവ് ജെയിംസ് കോമി ട്രംപിന്റെ കടുത്ത വിമർശകനായതുകൊണ്ടാണ് തനിക്കെതിരെ നടപടിയെടുത്തതെന്ന് മൗറീൻ കോമി കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പ്രസിഡൻ്റിൻ്റെ അധികാരപരിധിയുടെ അടിസ്ഥാനത്തിൽ അന്നത്തെ അറ്റോർണി ജനറൽ പാം ബോണ്ടിക്ക് മൗറീൻ കോമിയെ…
മൈക്രോസോഫ്റ്റിൽ വൻ അഴിച്ചുപണി; ജോലി സ്വമേധയാ ഒഴിയുന്ന ജീവനക്കാർക്ക് സാമ്പത്തിക പാക്കേജ്; 60,000 പേർ പദ്ധതിയുടെ പരിധിയിൽ
വാഷിംഗ്ടൺ: ആഗോള സാങ്കേതിക രംഗത്തെ പ്രമുഖ കമ്പനിയായ മൈക്രോസോഫ്റ്റ് പ്രവർത്തനച്ചെലവ് നിയന്ത്രിക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ നിക്ഷേപങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി വിപുലമായ സംഘടനാ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി അമേരിക്ക, കാനഡ, ഇന്ത്യ, ബ്രിട്ടൻ എന്നിവിടങ്ങളിലെ യോഗ്യരായ ജീവനക്കാർക്കായി സ്വമേധയാ ജോലി ഒഴിയുന്നതിനുള്ള പ്രത്യേക പദ്ധതി കമ്പനി പ്രഖ്യാപിച്ചതായാണ് വിവരം. ജോലി ഉപേക്ഷിക്കാൻ തയ്യാറാകുന്ന ജീവനക്കാർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ഉൾപ്പെടുന്ന പാക്കേജ് നൽകുന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ‘വോളണ്ടറി എക്സിറ്റ് ഓഫർ’ എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയുടെ പരിധിയിൽ ഏകദേശം 60,000 ജീവനക്കാർ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. മൈക്രോസോഫ്റ്റിന്റെ ആഗോള ജീവനക്കാരുടെ എണ്ണം ഏകദേശം 2.23 ലക്ഷമാണെന്ന കണക്കിന്റെ അടിസ്ഥാനത്തിൽ മൊത്തം തൊഴിലാളികളുടെ 27 ശതമാനത്തോളം പേർക്ക് പദ്ധതിയുടെ ഭാഗമാകാൻ അവസരം ലഭിച്ചേക്കും. 70 വയസ്സോ അതിൽ താഴെയോ പ്രായമുള്ള യോഗ്യരായ ജീവനക്കാർക്ക് സ്വമേധയാ സ്ഥാപനത്തിൽനിന്ന് പിരിയാനുള്ള…
100,000 ഫീസ് ഇല്ലാതെ എച്ച്-1ബി വിസ ഹർജികൾക്ക് അംഗീകാരം നൽകി തുടങ്ങി യു.എസ്
വാഷിംഗ്ടൺ: എച്ച്-1ബി വിസ ലഭിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന 1,00,000 ഡോളർ ഫീസ് ഈടാക്കാതെ തന്നെയുള്ള വിസ ഹർജികൾക്ക് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) അംഗീകാരം നൽകിത്തുടങ്ങി. തുക ഈടാക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഫെഡറൽ കോടതി ഉത്തരവുകളെ തുടർന്നാണ് ഈ നടപടി. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ അപേക്ഷ നൽകിയ തൊഴിലുടമകൾക്ക് ഇത് വലിയ ആശ്വാസമാണ് നൽകുന്നത്. നിലവിൽ അപേക്ഷകളുടെ പ്രോസസ്സിംഗ് വേഗത വിവിധ ഘടകങ്ങളെ ആശ്രയിച്ച് വ്യത്യസ്തമാണ്. 2025 സെപ്റ്റംബറിലെ പ്രസിഡൻഷ്യൽ പ്രൊക്ലമേഷൻ (Presidential Proclamation) വഴിയാണ് ഈ ഉയർന്ന ഫീസ് ഏർപ്പെടുത്തിയിരുന്നത്. യു.എസിന് പുറത്തുള്ള ജീവനക്കാർക്കായി സമർപ്പിച്ച പുതിയ എച്ച്-1ബി അപേക്ഷകളെയാണ് ഇത് പ്രധാനമായും ബാധിച്ചിരുന്നത്. എന്നാൽ രണ്ട് ഫെഡറൽ കോടതികൾ ഈ നീക്കം തടയുകയായിരുന്നു. ഈ സാഹചര്യത്തിൽ, മുമ്പ് പരിഗണനയിലുള്ള അപേക്ഷകൾ പുനഃപരിശോധിക്കാനും വലിയ ഫീസ് കാരണം ഒഴിവാക്കിയിരുന്ന വിദേശ ഉദ്യോഗാർത്ഥികളെ വീണ്ടും പരിഗണിക്കാനും തൊഴിലുടമകൾക്ക്…
ബീഫ് ചോദ്യത്തിന് ‘പോർക്കാണ് ഇഷ്ടം’ എന്ന് മറുപടി; ദിയ കൃഷ്ണ വീണ്ടും വിവാദക്കുരുക്കിൽ, സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം
കേരളത്തിനെതിരായ ഉത്തരേന്ത്യൻ വ്ളോഗറുടെ വീഡിയോയ്ക്ക് താഴെ നടത്തിയ കമന്റിനെച്ചൊല്ലിയ വിവാദം കെട്ടടങ്ങും മുമ്പേ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദിയ കൃഷ്ണ വീണ്ടും വിമർശനങ്ങളുടെ കേന്ദ്രമാകുന്നു. വിവാദമായ കമന്റിൽ വിശദീകരണം നൽകി മാപ്പുപറഞ്ഞതിന് പിന്നാലെ, ബീഫിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പോർക്കിനെ പരാമർശിച്ച് നൽകിയ മറുപടികളാണ് പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. ദിയയുടെ പ്രതികരണങ്ങളുടെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദിയയുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ ഒരാൾ ചോദിച്ച ‘നീ ബീഫ് കഴിക്കുമോ?’ എന്ന ചോദ്യത്തിന് ‘ഇല്ല, എനിക്കിഷ്ടം പോർക്കാണ്’ എന്നായിരുന്നു മറുപടി. മറ്റൊരാൾ ‘പൊറോട്ട ബീഫ്’ എന്ന് കമന്റ് ചെയ്തപ്പോൾ ‘ദോശ പോർക്ക് ഫ്രൈ’ എന്നും ദിയ പ്രതികരിച്ചു. ഈ മറുപടികളാണ് പുതിയ വിവാദത്തിന് കാരണമായത്. ഭക്ഷണവുമായി ബന്ധപ്പെട്ട സാധാരണ ചോദ്യങ്ങൾക്ക് നൽകിയ മറുപടികളാണെങ്കിലും നിലവിലെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇവയ്ക്ക് വ്യത്യസ്ത അർഥങ്ങളുണ്ടെന്നാണ് വിമർശകരുടെ വാദം. ബീഫിനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം പോർക്കിനെ…
പേടിപ്പിക്കാൻ ‘ബ്ലാക്ക്സ്ക്രിപ്റ്റ്’; കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി
പുതുമുഖങ്ങളായ ഹർഷ വർഗീസ്, ഹൃദ്യ അശോക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമൽ ബേബി വർഗീസ് സംവിധാനം ചെയുന്ന ‘ബ്ലാക്ക്സ്ക്രിപ്റ്റ്’ എന്ന ഹൊറർ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. തരിയോട്, വഴിയെ, ഡ്രെഡ്ഫുൾ ചാപ്റ്റേഴ്സ്, അന്തിമ ക്ഷണഗളു, എലിയന് ജെനസിസ്: ബിയോണ്ട് ദ സ്റ്റാർസ് എന്നീ ചിത്രങ്ങള്ക്ക് ശേഷം കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില് സംവിധായകന് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രീകരണം ഉടൻതന്നെ ആരംഭിക്കുന്ന ചിത്രം ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കുമെന്നും, അടുത്ത കൊല്ലം ആദ്യം റിലീസ് ചെയ്യുമെന്നും, പോസ്റ്റർ പങ്കിട്ട കൂടെ സംവിധായകൻ നിർമൽ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു. രണ്ട് സുഹൃത്തുക്കൾ മാത്രം താമസിക്കുന്ന വീട്ടിലേക്ക് ഒരു നിഗൂഢമായ പുസ്തകം എത്തുന്നതും തുടർന്ന് നടക്കുന്ന ഭീതിജനകമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ജെഫിന് ജോസഫ്, വരുണ് രവീന്ദ്രന്, നിബിന് സ്റ്റാനി, ശ്യാം സലാഷ്, അശ്വതി അനിൽ കുമാർ, ആര്യ കൃഷ്ണൻ,…
റാന്നിയിൽ സ്കൂട്ടറിലേക്ക് കാർ ഇടിച്ചുകയറി; റോഡിലേക്ക് തെറിച്ചുവീണ 12കാരന്റെ ശരീരത്തിലൂടെ മറ്റൊരു കാർ കയറിയിറങ്ങി; ഏഴാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം
റാന്നി: പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ ബന്ധുവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥി വാഹനാപകടത്തിൽ ദാരുണമായി മരിച്ചു. അടിച്ചിപ്പുഴ പള്ളിക്കൂടത്തിങ്കൽ ബിനുവിന്റെ മകൻ അലക്സാണ്ടർ (12) ആണ് മരിച്ചത്. റാന്നി എസ്സി യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു അലക്സാണ്ടർ. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ പിന്നാലെയെത്തിയ മറ്റൊരു കാർ കയറിയിറങ്ങിയതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മന്ദമരുതിക്കും മക്കപ്പുഴയ്ക്കും ഇടയിലുള്ള ഭാഗത്തായിരുന്നു അപകടം. ബന്ധുവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അലക്സാണ്ടർ അപകടത്തിൽപ്പെട്ടത്. മന്ദമരുതിയിൽനിന്ന് മക്കപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്നു അലക്സാണ്ടറും ബന്ധുവും. യാത്രയ്ക്കിടെ റോഡിന്റെ ഇടതുവശത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറുമായി സംസാരിക്കുന്നതിനായി ബന്ധു സ്കൂട്ടർ നിർത്തി. തുടർന്ന് ഡ്രൈവറുമായുള്ള സംഭാഷണം അവസാനിപ്പിച്ച് യാത്ര തുടരുന്നതിനായി സ്കൂട്ടർ വീണ്ടും റോഡിലേക്ക് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഈ…
ചേരാനെല്ലൂർ കാർ അപകടം: വാഹന ഉടമയായ ജഡ്ജിക്കെതിരെയും കേസ്; 104 കിലോമീറ്റർ വേഗതയില് കാറോടിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്, 17കാരന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ്
കൊച്ചി: എറണാകുളം ചേരാനെല്ലൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ നിയമനടപടികൾ ശക്തമാക്കി പൊലീസ്. അപകടമുണ്ടാക്കിയ 17കാരന്റെ പിതാവും വാഹന ഉടമയുമായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് ജഡ്ജിക്കെതിരെ നിയമനടപടി സ്വീകരിച്ചത്. അതേസമയം, അപകടത്തിന് പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിക്കാനും പൊലീസ് തീരുമാനിച്ചു. ഞായറാഴ്ച പുലർച്ചെയാണ് ചേരാനെല്ലൂരിൽ ദാരുണമായ അപകടമുണ്ടായത്. ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച മെഴ്സിഡസ് ബെൻസ് കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മങ്ങാട്ട് സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജയബാലകൃഷ്ണന്റെ മരണം കുടുംബത്തെയും പ്രദേശവാസികളെയും ദുഃഖത്തിലാഴ്ത്തി. അപകടത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തിൽ നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്. അപകടമുണ്ടാക്കിയ വിദ്യാർത്ഥി നേരത്തെയും പതിവായി കാർ ഓടിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവിങ് ലൈസൻസ്…
