മലബാറിന് വേണ്ടത് ഹയർ സെക്കൻഡറി അധിക ബാച്ചുകൾ: കെ.എസ്.ടി.എം

മലപ്പുറം: ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം പരിഹരിക്കാൻ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിന് പകരം പുതിയ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് (കെ.എസ്.ടി.എം) യാത്രയയപ്പ് സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. വിരമിച്ച അദ്ധ്യാപകർക്ക് യാത്രയയപ്പും വിവിധ മത്സരങ്ങളിൽ അവാർഡ് നേടിയ അദ്ധ്യാപകർക്ക് ആദരവും നൽകി. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്സ് മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ജാബിർ ഇരുമ്പുഴി അദ്ധ്യക്ഷനായി. എ.എ കബീർ, നാസർ മാസ്റ്റർ കീഴുപറമ്പ്, ഹബീബ് മാലിക്ക്, എൻ.പി.എ കബീർ , ശഹീർ ടി, കൃഷ്ണൻ കുനിയിൽ, ബാസിത്ത് താനൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എ. ജുനൈദ് വേങ്ങൂർ സ്വാഗതവും ഷൗക്കത്തലി നന്ദിയും പറഞ്ഞു.

മലപ്പുറത്തുകാരായ ഞങ്ങളും നൽകുന്നത് നികുതി തന്നെയാണ്; തവിട് അല്ല

തെക്കൻ കേരളത്തിൽ നിന്ന് മലബാറിലേക്ക് എത്തുമ്പോൾ അടിസ്ഥാന വികസന വിഷയങ്ങളിൽ വലിയതോതിലുള്ള വിവേചനം നമുക്ക് കാണാനാകും. അതിൽ കാലങ്ങളായി സുപ്രധാനമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മലബാറിലെ പ്ലസ്ടു സീറ്റ് വിവേചനം. വിദ്യാഭ്യാസ രംഗത്ത് എല്ലാ മേഖലയിലും മലബാറിൽ വിശിഷ്യാ മലപ്പുറത്ത് ഈ വിവേചനം നമ്മൾ കാണാമെങ്കിലും ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന വിഷയം എന്ന അർത്ഥത്തിൽ പ്ലസ് ടു വിഷയം വലിയ ചർച്ചയായി വരികയും ചെയ്യാറുണ്ട്. കാലങ്ങളായി ഈ വേദന അനുഭവിക്കുകയും വലിയ സമര കോലാഹങ്ങൾക്ക് ശേഷം ചെറിയ ഓട്ടയടക്കൽ നടപടിയാ മാത്രമാണ് സർക്കാറുകൾ ചെയ്തു വരാറുള്ളത്. ഹയർ സെക്കൻഡറി ഇല്ലാത്ത ഹൈസ്കൂളുകളിൽ ഹയർ സെക്കൻഡറി സ്കൂളുകൾ ആക്കി ഉയർത്തിയും ആവശ്യമുള്ള ബാച്ചുകൾ അനുവദിച്ചുമാണ് ഈ പ്രശ്നത്തെ പരിഹരിക്കേണ്ടത് എന്നിരിക്കെ നിലവിലുള്ള ക്ലാസ് റൂമുകളിലേക്ക് കുട്ടികളെ തള്ളി തിരുകി കയറ്റുക എന്നതാണ് കാലങ്ങളായി സർക്കാർ സ്വീകരിച്ചു…

പ്ലസ് വൺ സീറ്റ് പ്രശ്‌നം – അധിക ബാച്ചുകൾ മാത്രമാണ് പരിഹാരം: വെൽഫെയർ പാർട്ടി

മലപ്പുറം: മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കാൻ ആവശ്യമായ പുതിയ ബാച്ചുകൾ അനുവദിക്കൽ മാത്രമാണ് പരിഹാരം. സർക്കാർ നിലവിൽ വർധിപ്പിച്ച മുപ്പത് ശതമാനം മാർജിനൽ സീറ്റ് പ്രശ്നത്തിന് പരിഹാരമേയല്ല. ഒരു ക്ലാസിൽ 65 ലധികം കുട്ടികൾ തിങ്ങിഞെരുങ്ങി ഇരിക്കേണ്ടിവരുന്ന അകാദമികവും അല്ലാതെയുമായ പ്രശ്നങ്ങൾ ഉണ്ടാക്കാനേ ഈ സീറ്റുവർധനവ് വഴിവെക്കൂവെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യുട്ടീവ് വിലയിരുത്തി. ജില്ലയിൽ ഹയർ സെക്കന്ററിയില്ലാത്ത ഗവ.ഹൈസ്കൂളുകളെ അപ്ഗ്രേഡ് ചെയ്തും ആവശ്യമായ പുതിയ ബാച്ചുകളനുവദിച്ചുമാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്ന പ്രഫ. വി കാർത്തികേയൻ റിപ്പോർട്ട് ഈ അധ്യയന വർഷം തന്നെ നടപ്പാക്കാൻ സർക്കാർ തയ്യാറായേ പറ്റൂ. അല്ലാത്ത ശ്രമങ്ങളെല്ലാം ഇരുട്ട് കൊണ്ട് ഓട്ടടക്കുന്നതിന് തുല്യമാണെന്നും എക്‌സിക്യുട്ടീവ് വിലയിരുത്തി. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ…

തിരുവനന്തപുരം ജില്ലയിലെ രണ്ട് കുട്ടികൾക്ക് പുതിയ വീടുകൾ നിർമ്മിച്ച് നൽകി യു എസ് ടി

യു എസ് ടി യുടെ സി എസ് ആർ പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന കരുതലോടെ എന്ന ഉദ്യമം വഴിയാണ് വീടുകൾ നിർമ്മിച്ചു കൈമാറിയത്   തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ രണ്ടു ഗ്രാമങ്ങളിൽ നിന്നുള്ള 11 വയസും ആറര വയസും പ്രായമുള്ള രണ്ട് കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി. കമ്പനിയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സംരംഭമായ ‘കരുതലോടെ’യുടെ ആഭിമുഖ്യത്തിലാണ് വെള്ളനാട് ബ്ലോക്കിലെ പതിനൊന്നുകാരനായ സാരംഗിനും,  പെരുങ്കടവിള ബ്ലോക്കിലെ ആറര വയസ്സുള്ള അർജുനിനും (ശരിയായ പേരുകൾ അല്ല*) പുതിയ വീടുകൾ നിർമ്മിച്ചു നൽകിയത്. യു എസ് ടി യുടെ ചീഫ് വാല്യൂസ് ഓഫീസറും ഗ്ലോബൽ ഓപ്പറേഷൻസ് സെന്റർ ഹെഡുമായ സുനിൽ ബാലകൃഷ്ണൻ, സിഎസ്ആർ അംബാസഡർ സോഫി ജാനറ്റ്, മറ്റു സി എസ് ആർ അംഗങ്ങളായ വിനീത് മോഹനൻ, ലക്ഷ്മി…

യൂട്യൂബർ എൽവിഷ് യാദവിനും മറ്റുള്ളവർക്കുമെതിരെ ED കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തു

ലഖ്‌നൗ: യൂട്യൂബർ സിദ്ധാർത്ഥ് യാദവ് എന്ന എൽവിഷ് യാദവിനും മറ്റ് ചിലർക്കുമെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തതായി ശനിയാഴ്ച ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ (നോയിഡ) ജില്ലാ പോലീസ് ഇയാൾക്കും ഇയാളുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കുമെതിരെ സമർപ്പിച്ച എഫ്ഐആറും കുറ്റപത്രവും കണക്കിലെടുത്താണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം കേന്ദ്ര ഏജൻസി കുറ്റം ചുമത്തിയത്. കുറ്റകൃത്യങ്ങളിൽ നിന്നുള്ള വരുമാനവും റേവ് അല്ലെങ്കിൽ വിനോദ പാർട്ടികളും സംഘടിപ്പിക്കുന്നതിന് അനധികൃത ഫണ്ട് ഉപയോഗിച്ചുവെന്ന ആരോപണം ED യുടെ സ്കാനറിന് കീഴിലാണ്. യാദവ് ആതിഥേയത്വം വഹിച്ച പാർട്ടികളിൽ വിനോദ മരുന്നായി പാമ്പിൻ്റെ വിഷം ഉപയോഗിച്ചുവെന്ന സംശയത്തിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് മാർച്ച് 17 ന് നോയിഡ പോലീസ് യാദവിനെ അറസ്റ്റ് ചെയ്തത്. റിയാലിറ്റി ഷോ ബിഗ് ബോസ് OTT 2 ൻ്റെ…

ജെസ്‌നയുടെ തിരോധാനം: സിബിഐ കേസ് ഡയറി കോടതിയിൽ ഹാജരാക്കി

തിരുവനന്തപുരം: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് ഡയറി സിബിഐ കോടതിയിൽ ഹാജരാക്കി. പിതാവ് ജെയിംസ് ജോസഫ് സമർപ്പിച്ച കേസ് ഡയറിയും രേഖകളും പരിശോധിച്ച ശേഷം കേസിൽ തുടരന്വേഷണം വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കും. ഹർജി മെയ് എട്ടിന് കോടതി പരിഗണിക്കും.തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥൻ ഹാജരായില്ല. കേസ് ഡയറി പരിശോധിച്ച ശേഷം ഹരജിക്കാരൻ ഹാജരാക്കിയ രേഖകൾ പരിശോധിക്കേണ്ടതുണ്ടെങ്കിൽ തുടരന്വേഷണത്തിന് ഉത്തരവിടാമെന്നാണ് കോടതിയുടെ അഭിപ്രായം. പത്തനംതിട്ട മുക്കോട്ടുത്തറ കല്ലുമൂല കുന്നത്ത് ഹൗസില്‍ നിന്ന് 2018 മാര്‍ച്ച് 22 ന് ആണ് ജെസ്‌നയെ കാണാതാകുന്നത്. ജെസ്‌ന രഹസ്യമായി വ്യാഴാഴ്‌ച പ്രാര്‍ത്ഥനയക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തിയെന്ന് പിതാവ് അവകാശപ്പെടുന്നു. ജെസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്‌ചയാണ്. സിബിഐ അന്വേഷണം ഈ വഴിക്ക് എത്തിയിട്ടില്ലെന്ന്…

മെക്സിക്കോയില്‍ കാണാതായ ഓസ്‌ട്രേലിയൻ, യുഎസ് വിനോദ സഞ്ചാരികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

മെക്‌സിക്കോ സിറ്റി: ഒരു അമേരിക്കക്കാരനെയും രണ്ട് ഓസ്‌ട്രേലിയൻ വിനോദ സഞ്ചാരികളെയും കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട് ദിവസങ്ങള്‍ക്കു ശേഷം ബാജ കാലിഫോർണിയ സംസ്ഥാനത്ത് മൂന്ന് മൃതദേഹങ്ങൾ മെക്‌സിക്കൻ അധികൃതർ കണ്ടെത്തിയതായി പ്രാദേശിക പ്രോസിക്യൂട്ടർ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. ഓസ്‌ട്രേലിയൻ സഹോദരന്മാരായ കല്ലം, 33, ജേക്ക് റോബിൻസൺ, 30, അമേരിക്കക്കാരനായ കാർട്ടർ റോഡ്, 30 എന്നിവരെ അവസാനമായി കണ്ടത് ഏപ്രിൽ 27 നാണെന്ന് കാലിഫോർണിയ സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസ് മുമ്പ് പ്രഖ്യാപിച്ചിരുന്നു. അവശിഷ്ടങ്ങളിൽ ഫോറൻസിക് പരിശോധനകൾ സംസ്ഥാന ലബോറട്ടറി നടത്തുമെന്നും, മൃതദേഹങ്ങൾ തിരിച്ചറിയാന്‍ ഇത് സഹായിക്കുമെന്നും പ്രോസിക്യൂട്ടറുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ തെളിവുകൾക്കായി മൃതദേഹങ്ങൾ കണ്ടെത്തിയ ദുർഘടമായ പ്രദേശത്ത് അന്വേഷണ ഉദ്യോഗസ്ഥർ തിരച്ചിൽ തുടരുകയാണെന്നും പ്രസ്താവന കൂട്ടിച്ചേർത്തു. യുഎസ്-മെക്സിക്കോ അതിർത്തിയിൽ നിന്ന് 90 മിനിറ്റ് തെക്ക്, പ്രശസ്തമായ വിനോദസഞ്ചാര നഗരമായ എൻസെനാഡയ്ക്ക് സമീപം അവധിക്കാലം സർഫിംഗ് നടത്തുകയായിരുന്നു അവര്‍…

കാലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെ പൊതുദര്‍ശനം മെയ് 5 ഞായറാഴ്ച

സാന്‍ഫ്രാന്‍സിസ്‌കോ: ഏപ്രില്‍ 24 ബുധനാഴ്ച കാലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട തരുണ്‍ ജോര്‍ജ്, ഭാര്യ റിന്‍സി, മക്കളായ റോവാന്‍, അരോണ്‍ എന്നിവരുടെ പൊതുദര്‍ശനം മെയ് 5 ഞായറാഴ്ച ഫ്രീമോണ്ട് ചാപ്പല്‍ ഓഫ് ദി റോസസില്‍ വച്ച് ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ അഞ്ച് മണിവരെ നടക്കും. തരുണ്‍ ജോര്‍ജിന്റേയും ഭാര്യ റിന്‍സിയുടേയും മാതാപിതാക്കളും സഹോദരങ്ങളും ഇന്ന് അമേരിക്കയില്‍ എത്തിച്ചേരും. സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച നടക്കും. സാന്‍ഫ്രാന്‍സിസ്‌കോ മാര്‍ത്തോമ്മാ ഇടവക വികാരി റവ. സജി തോമസ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കും. ഏപ്രില്‍ 24 ബുധനാഴ്ച രാത്രി 9 മണിയോടെയാണ് അലമേഡ കൗണ്ടിയിലെ പ്ലസന്റണ്‍ നഗരത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ പത്തനംതിട്ട കൊടുമണ്‍ ചെറുകര തരുണ്‍ ജോര്‍ജ് (42), ഭാര്യ റിന്‍സി (41), മക്കളായ റോവാന്‍ (13), അരോണ്‍ (8) എന്നിവര്‍ മരണപ്പെട്ടത്. സുഹൃത്തിന്റെ വീട്ടില്‍ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി…

പശ്ചിമേഷ്യയില്‍ ആക്രമണം നടത്താന്‍ യു എ ഇയിലെ ബേസ് ഉപയോഗിക്കുന്നതില്‍ നിന്ന് യു എസിന് വിലക്ക്; യുദ്ധവിമാനങ്ങള്‍ ഖത്തറിലേക്ക് മാറ്റുന്നു

ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ ആക്രമണത്തിന് തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ വാഷിംഗ്ടണിനെ അനുവദിക്കില്ലെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) അധികൃതർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് അമേരിക്ക തങ്ങളുടെ യുദ്ധവിമാനങ്ങളും ആളില്ലാ വിമാനങ്ങളും മറ്റ് സൈനിക വിമാനങ്ങളും ഖത്തറിലേക്ക് മാറ്റുന്നു. മുന്നറിയിപ്പ് നല്‍കാതെ യെമനിലും ഇറാഖിലും ആക്രമണം നടത്താൻ അൽ ദഫ്ര എയർ ബേസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎസ് യുദ്ധവിമാനങ്ങളും ഡ്രോണുകളും ഇനി അനുവദിക്കില്ലെന്ന് എമിറാത്തി അധികൃതർ ഫെബ്രുവരിയിൽ യുഎസിനെ അറിയിച്ചിരുന്നു. ഇറാഖിലെയും യെമനിലെയും ലക്ഷ്യങ്ങൾക്കെതിരായ സ്‌ട്രൈക്ക് മിഷനുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും, ഈ നിയന്ത്രണങ്ങൾ സ്വയം സംരക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും യു എ ഇ അധികൃതര്‍ പറഞ്ഞു. തലസ്ഥാനമായ അബുദാബിയിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ തെക്ക് മാറിയാണ് അൽ ദഫ്ര എയർ ബേസ് സ്ഥിതി ചെയ്യുന്നത്. ഖത്തർ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തതിനാൽ അൽ ഉദെയ്ദിലേക്ക് വിമാനങ്ങൾ അയക്കാന്‍ യുഎസ് കമാൻഡർമാരെ പ്രേരിപ്പിച്ചതായി യുഎസ്…

ഫൊക്കാന ലയനം പൂർത്തിയായി; അഞ്ച് അസ്സോസിയേനുകൾക്ക് കൂടി ബി.ഒ.ടിയുടെ അംഗീകാരം

വാഷിംഗ്ടൺ ഡിസി: ഫൊക്കാന ലയനം പൂർത്തിയായതായി ഫൊക്കാന ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ സണ്ണി മറ്റമന അറിയിച്ചു. മെയ് 2-ന് നടന്ന ഫൊക്കാനയുടെ ട്രസ്റ്റീ ബോർഡ് യോഗം ബി ഒ ടി ചെയർമാൻ്റെ അഭാവത്തിൽ വൈസ് ചെയർമാൻ്റെ അദ്ധ്യക്ഷതയിലാണ് കൂടിയത്. ട്രസ്റ്റീ ബോർഡ് അംഗങ്ങളായ പോൾ കറുകപ്പിള്ളിയും, മാധവൻ നായരും ട്രസ്റ്റി ബോർഡ് അംഗത്വം രാജി വെയ്ക്കുകയും ഫൊക്കാന സമവായ ചർച്ചയുടെ ഭാഗമായി പുതിയ അംഗങ്ങളായി ജോസഫ് കുരിയപുറം, സുധ കർത്ത എന്നിവരെ ബി. ഒ . ടി നിയമിക്കുകയും ചെയ്തു. അംഗങ്ങളായ കല ഷഹി, ഏബ്രഹാം കെ. ഈപ്പൻ, പുതിയ അംഗങ്ങളായ സുധ കർത്ത, ജോസഫ് കുരിയപ്പുറം എന്നിവർ അടങ്ങുന്ന ബി.ഒ.ടി പുതിയ തീരുമാനങ്ങൾക്ക് ഐക്യദാർഢ്യ പിന്തുണ നൽകി. ഐക്യ ശ്രമത്തിൻ്റെ ഭാഗമായി സ്ഥാനം ഒഴിയാൻ തയ്യാറായ പോൾ കറുകപ്പിള്ളിക്കും, മാധവൻ ബി നായർക്കും യോഗം…