മലബാറിന് വേണ്ടത് ഹയർ സെക്കൻഡറി അധിക ബാച്ചുകൾ: കെ.എസ്.ടി.എം

മലപ്പുറം: ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം പരിഹരിക്കാൻ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിന് പകരം പുതിയ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് (കെ.എസ്.ടി.എം) യാത്രയയപ്പ് സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

വിരമിച്ച അദ്ധ്യാപകർക്ക് യാത്രയയപ്പും വിവിധ മത്സരങ്ങളിൽ അവാർഡ് നേടിയ അദ്ധ്യാപകർക്ക് ആദരവും നൽകി.

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്സ് മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ജാബിർ ഇരുമ്പുഴി അദ്ധ്യക്ഷനായി. എ.എ കബീർ, നാസർ മാസ്റ്റർ കീഴുപറമ്പ്, ഹബീബ് മാലിക്ക്, എൻ.പി.എ കബീർ , ശഹീർ ടി, കൃഷ്ണൻ കുനിയിൽ, ബാസിത്ത് താനൂർ എന്നിവർ സംസാരിച്ചു.

സെക്രട്ടറി എ. ജുനൈദ് വേങ്ങൂർ സ്വാഗതവും ഷൗക്കത്തലി നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News