ലോങ് ഐലൻഡിൽ ‘ഗവാഃ – ദി വിറ്റ്‌നസ്’ സിനിമയുടെ ലോക പ്രീമിയർ പ്രദർശനം ഓഗസ്റ്റ് 29-ന്

ലോങ് ഐലൻഡ്, ന്യൂയോർക്ക്: പ്രശസ്ത സന്യാസ വര്യനായ സാധു സുന്ദർ സിങ്ങിന്റെ കുടുംബാംഗങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘ഗവാഃ – ദി വിറ്റ്‌നസ്’ (GAWAH – THE WITNESS) എന്ന ചിത്രത്തിന്റെ ലോക പ്രീമിയർ പ്രദർശനം 2026 ഓഗസ്റ്റ് 29-ന് ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ നടക്കും. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി രണ്ട് മണിക്കൂർ ദൈർഘ്യത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വിശ്വാസവും യാഗവും പ്രമേയമാക്കുന്ന ഈ ചിത്രം ചരിത്രത്തിന്റെ ഏടുകളിൽ നിന്ന് നമ്മുടെ തലമുറ അറിഞ്ഞിരിക്കേണ്ട ഒരു സുപ്രധാന കഥയാണ് വെളിച്ചെത്തു കൊണ്ടുവരുന്നത്. ഡോ. ബാബു കെ. വർഗ്ഗീസിന്റെ ‘തണ്ടർ ഇൻ ദി ഹിമാലയസ്’ എന്ന പുസ്തകമാണ് തിരക്കഥ/അടിസ്ഥാനം. സംവിധാനം: ലിയോ തദ്ദേവൂസ്,നിർമ്മാണം: കോശി ജോർജ്ജ് ചിത്രത്തിന്റെ  പ്രദർശനം  2026 ഓഗസ്റ്റ് 29, ശനിയാഴ്ച.സമയം: ഉച്ചയ്ക്ക് 12:30-ന് സ്ഥലം: ബെൽമോർ പ്ലേഹൗസ് (Bellmore Playhouse, 525 Bedford Ave,…

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ തമിഴ് റൊമാന്റിക് ചിത്രമായ ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. പ്രണയത്തിന് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയൻ ബാലയാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ഇപ്പോൾ ഹംഗാമ ഒടിടിയിലൂടെ ആസ്വദിക്കാം. അജയൻ ബാല രചനയും സംവിധാനവും നിർവഹിച്ച ചിത്രം, അജയ് അർജുൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അർജുനനാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീറാം കാർത്തിക്, കൃഷ കുറുപ്പ്, മുനിഷ്കാന്ത്, സിംഗംപുളി, ടൈഗർ തങ്കദുരൈ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിഹാസ സംഗീത സംവിധായകൻ ഇളയരാജയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ചെഴിയൻ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ എ. ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. നീലഗിരിയുടെ മനോഹര ദൃശ്യഭംഗിയും വികാരനിർഭരമായ അവതരണവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. സംസാര വൈകല്യമുള്ള സൂര്യ എന്ന നാഷണൽ ജിയോഗ്രാഫിക്…

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ആക്ഷൻ ത്രില്ലർ ‘ദൈവ’ ഇനി ആമസോൺ പ്രൈം വീഡിയോയിൽ

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ കന്നഡ ആക്ഷൻ ത്രില്ലർ ചിത്രമായ ‘ദൈവ’ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചു. മഞ്ജുനാഥ് ജയരാജ്, സുരഭി റെഡ്ഡി, നീതു റായ്, ബാല രാജ്‌വാടി, നിശ്ചിത ഷെട്ടി, ചെലുവരാജ് ഗൗഡ, ഋഷികേഷ് ആർ, അരുണ്‍ ബച്ചൻ, വി. സി. എൻ. മഞ്ജുരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മഞ്ജുനാഥ് ജയരാജാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ‘ദൈവ’, ദാരിദ്ര്യത്തിൽ ജനിച്ച ഒരു യുവാവിന്റെ ജീവിതയാത്രയാണ് അവതരിപ്പിക്കുന്നത്. പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ നഗരത്തിൽ പഠനം നടത്തുന്ന യുവാവിന് പിതാവിന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങേണ്ടിവരുന്നു. അവിടെ, ക്രൂരനായ ഭൂവുടമയായ കാലേഗൗഡയുടെ ഭീഷണിയിലും അടിച്ചമർത്തലിലും കഴിയുന്ന ഗ്രാമവാസികളുടെ ദുരവസ്ഥയാണ് അവൻ കാണുന്നത്. തുടർന്ന് കാലജ്ഞാനി എന്ന മിസ്റ്റിക് ഗുരുവിന്റെ മാർഗനിർദേശത്തോടെ തന്റെ യഥാർത്ഥ ദൗത്യം തിരിച്ചറിയുന്ന…

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘യോളോ’ ആമസോൺ പ്രൈം വീഡിയോയിൽ

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ തമിഴ് കോമഡി-മിസ്റ്ററി ത്രില്ലർ ചിത്രമായ ‘യോളോ’ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചു. കോമഡി, പ്രണയം, സസ്പെൻസ് എന്നിവ സമന്വയിപ്പിച്ച ‘യോളോ’ അസാധാരണമായ ഒരു സാഹചര്യത്തിൽ ആരംഭിക്കുന്ന കൗതുകകരമായ കഥയാണ് പറയുന്നത്. ഒരിക്കലും കണ്ടിട്ടില്ലാത്ത ദീക്ഷിത എന്ന യുവതിയുമായി താൻ ദുരൂഹ സാഹചര്യത്തിൽ വിവാഹിതനായതായി ശിവ മനസ്സിലാക്കുന്നു. ഈ അപ്രതീക്ഷിത വിവാഹത്തിന്റെ രഹസ്യം തേടിയുള്ള അവരുടെ യാത്ര, യുക്തിക്ക് അതീതമായ ഒരു ഭയാനകമായ ദുരൂഹതയിലേക്കാണ് അവരെ നയിക്കുന്നത്. നർമ്മവും പ്രണയവും നിറഞ്ഞ യാത്രയായി തുടങ്ങുന്ന കഥ പിന്നീട് അപ്രതീക്ഷിത വഴിത്തിരിവുകളും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും നിറഞ്ഞ സസ്പെൻസ് സാഹസികതയായി മാറുന്നു. ലളിതമായ വിനോദവും പ്രണയവും മിസ്റ്ററിയും സമന്വയിപ്പിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായ സിനിമാനുഭവം സമ്മാനിക്കുന്നു. വ്യത്യസ്തമായ കഥയും ശ്രദ്ധേയമായ പ്രകടനങ്ങളും സസ്പെൻസ് നിറഞ്ഞ അവതരണവും കൊണ്ട് ‘യോളോ’ അവസാന നിമിഷം വരെ…

മമ്മൂട്ടി – അഭിനയത്തിന്റെ അതിരുകൾ ഭേദിച്ച മെഗാസ്റ്റാറിന് വീണ്ടും ദേശീയ അവാർഡുകളുടെ പെരുമഴ

72-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിക്ക് വീണ്ടും മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചപ്പോള്‍, അത് വെറുമൊരു അവാര്‍ഡ് പ്രഖ്യാപനം മാത്രമായിരുന്നില്ല, മറിച്ച് ഇന്ത്യന്‍ സിനിമയിലെ ഒരു ഇതിഹാസത്തിന്റെ പരീക്ഷണങ്ങള്‍ക്കുള്ള ആദരം കൂടിയായിരുന്നു. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ബ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റി എന്ന അസാധാരണ കഥാപാത്രം മമ്മൂട്ടിക്ക് അദ്ദേഹത്തിന്റെ കരിയറില്‍ മറ്റൊരു സുവര്‍ണ്ണ അധ്യായം നല്‍കി. അഞ്ചര പതിറ്റാണ്ടിലേറെയായി ക്യാമറയ്ക്ക് മുന്നില്‍, തന്റെ പ്രായവും സൂപ്പര്‍സ്റ്റാര്‍ പദവിയും പൂര്‍ണ്ണമായും മാറ്റിവെച്ച്, നിഷേധാത്മക കഥാപാത്രത്തിലൂടെ പ്രേക്ഷകരെ ഭയപ്പെടുത്താനും അത്ഭുതപ്പെടുത്താനും കഴിഞ്ഞ ഒരു നടന് ലഭിക്കുന്ന ഏറ്റവും അനുയോജ്യമായ അംഗീകാരമാണ് ഈ ദേശീയ അവാര്‍ഡ്. പതിനേഴാം നൂറ്റാണ്ടിലെ കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ഭ്രമയുഗം’ ഒരു പഴയ ഇരുണ്ട മനയ്ക്കുള്ളിലെ മാന്ത്രികതയുടെയും അധികാരഭ്രമത്തിന്റെയും കഥ പറയുന്ന ഒരു ചിത്രമാണ്. പൂർണ്ണമായും ബ്ലാക്ക് & വൈറ്റില്‍ നിർമ്മിച്ച,…

72-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മമ്മൂട്ടിയും കാർത്തിക് ആര്യനും മികച്ച നടന്മാർ, യാമി ഗൗതം മികച്ച നടി

ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും കാർത്തിക് ആര്യനും പങ്കിട്ടു. ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചു. ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിലെ അഭിനയത്തിന് കാർത്തിക് ആര്യനാണ് പുരസ്കാരം. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലെ അഭിനയത്തിനാണ് യാമി ഗൗതം മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്. ആർട്ടിക്കിൾ 370 മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു. മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരം രായന്‍ നേടി. കൽക്കി 2898 എഡിയാണ് ജനപ്രിയ ചിത്രം. നവാഗത സംവിധായകനായി രൺദീപ് ഹൂഡയെ തിരഞ്ഞെടുത്തു. മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി (ARM) തിരഞ്ഞെടുക്കപ്പെട്ടു, ഛായാഗ്രഹണത്തിനുള്ള അവാർഡ് ഷെഹ്നാദ് ജലാൽ (ബ്രഹ്മയുഗം) നേടി. 2024 ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനായി പരിഗണിച്ചത്. പ്രാദേശിക ജൂറി തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിൽ…

ചിന്ത രവീന്ദ്രൻ അവാർഡ് -2026 ന് നടി ഭാവന അര്‍ഹയായി

കോഴിക്കോട്: ചലച്ചിത്ര നിർമ്മാതാവും, കലാ നിരൂപകനും, യാത്രാവിവരണ എഴുത്തുകാരനുമായ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള ചിന്ത രവീന്ദ്രൻ അവാർഡ് -2026 ന് നടി ഭാവന അര്‍ഹയായി. 50,000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്ന അവാർഡ് ജൂലൈ 25 ന് കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ചിന്ത രവീന്ദ്രൻ ഫൗണ്ടേഷൻ ശനിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. കേരളത്തിലെ സാമൂഹിക ജീവിതത്തിൽ സ്ത്രീകളുടെ സ്വതന്ത്രമായ നിലനിൽപ്പ് സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങൾ കണക്കിലെടുത്താണ് ഭാവനയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് കവി കെ. സച്ചിദാനന്ദൻ, പത്രപ്രവർത്തകരായ കെ.സി. നാരായണൻ, എംപി. സുരേന്ദ്രൻ എന്നിവരടങ്ങുന്ന അവാർഡ് ജൂറി പറഞ്ഞു. എഴുത്തുകാരൻ എൻ.എസ്. മാധവൻ അദ്ധ്യക്ഷത വഹിക്കുന്ന അവാർഡ് ദാന ചടങ്ങിൽ മുതിർന്ന പത്രപ്രവർത്തകൻ ശശി കുമാറും എഴുത്തുകാരൻ പോൾ സക്കറിയയും സംസാരിക്കും. 2011-ൽ അന്തരിച്ച രവീന്ദ്രന്റെ സ്മരണയ്ക്കായി നൽകുന്ന ഏഴാമത്തെ അവാർഡാണിത്. അനുസ്മരണ പരിപാടിയുടെ ഭാഗമായി…

പഴയകാല മലയാള നാടക ഗാനങ്ങൾ ഓർമ്മയുടെ ഓളങ്ങളിൽ

മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റൺ, യു സ് എ,  ജൂലൈ 12, 2026 നു സംഘടിപ്പിച്ച ഭാഷ സാഹിത്യ മീറ്റിങ്ങിൽ അവതരിപ്പിച്ചതാണ് ഈ വിഷയം. പഴയകാല മലയാള നാടകഗാനങ്ങൾ ഓർമ്മയുടെ ഓളങ്ങളിൽ. ഏതാനും വരികൾ മാത്രം, ഒരു വിഹഗ വീക്ഷണം, ഒരു ഓട്ടപ്രദക്ഷിണം മാത്രം.ഓർമ്മയുടെ ഓളങ്ങൾ തഴുകി തലോടുന്ന ” ആ മധുരിക്കും ഓർമ്മകളെ.. മലർമഞ്ചൽ കൊണ്ടുവരൂ..കൊണ്ടുപോകൂ ഞങ്ങളെയാ  മാഞ്ചുവട്ടിൽ…” ഒത്തിരി പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് മധുരിക്കുന്ന  പഴയകാല മനോഹരങ്ങളായ പാടിപതിഞ്ഞ നാടക ഗാന ഈരടികളിലേക്ക് ഒരു ഹ്രസ്വ യാത്ര നടത്തുകയാണ്. വിശ്വവിഖ്യാത ഡ്രമാസ്റ്റിട്ടും കവിയുമായ വില്യം ഷേക്‌സ്‌പിയർ മാത്രമല്ല പറഞ്ഞത് ” ദി വേൾഡ് ഈസ് എ സ്റ്റേജ് ആൻഡ് വിആർ ഓൾ ആക്‌ടേഴ്‌സ് ഓർ ആക്ടറെസ്സെസ്” എന്നു. മലയാളി ഉൾപ്പെടെ മറ്റനേകം സാംസ്കാരിക സാഹിത്യപ്രവർത്തകരും പറഞ്ഞിട്ടുണ്ട് അഭിപ്രായപ്പെട്ടിട്ടുണ്ട്. ലോക ജീവിതം ഒരു നാടകമാണ്. അതിൽ…

ഭാഷാ പിതാവിൻ്റെ ജീവചരിത്രം ന്യൂയോർക്കിൽ

പിറന്ന നാട്ടിൽ നിന്നും അനേകായിരം മൈലുകൾ അകലെയാണെങ്കിലും നമ്മളെയെല്ലാം ഒരുമിപ്പിച്ചുനിറുത്തുന്നത് മാതൃഭാഷയായ മലയാളം ആകുന്നു. അമ്പത്തിയൊന്നക്ഷരങ്ങളിലായി രൂപപെടുത്തിയിരിക്കുന്ന മധുരമായ മലയാള ഭാഷക്ക് ശ്രേഷ്ഠഭാഷാ പദവിയും ലഭിച്ചിട്ടുണ്ട്. ആരാണ് ഈ ഭാഷയുടെ ഉപജ്ഞാതാവ്? അതിനുള്ള ഉത്തരമാണ് “എഴുത്തച്ഛൻ” നാടകം. അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന, ജാതി വ്യവസ്ഥിതിയോടും, മേൽക്കോയ്മകളോടും നിരന്തരം പോരാടി, സമത്വത്തിനായി സ്വന്തം ജീവൻ തന്നെ ബലിയർപ്പിച്ച വിപ്ലവകാരി. സ്വയം ഉരുകി, ഉരുകി തീരുമ്പോഴും, താൻ പുതുതായി നിർമ്മിച്ച മലയാള ഭാഷ നാടാകെ പരത്തിയ ക്രാന്തദർശി. എഴുത്തച്ഛൻ, മലയാള ഭാഷ നമ്മൾക്കെല്ലാമായി നിർമ്മിച്ചു നൽകുന്നതിനുവേണ്ടി അനുഭവിച്ച യാതനകളെ അടുത്തറിയുവാനായി, ജൂലൈ 18 ശനിയാഴ്ച്ച വൈകുന്നേരം 6.00 മണിക്ക്, എൽമോണ്ടിലെ, ST. വിൻസെന്റ് ഡി പോൾ ആഡിറ്റോറിയത്തിലേക്ക് സഹൃദയരായ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നു. മലയാളം ഗ്ലോബൽ വോയിസും, വാൽക്കണ്ണാടി മീഡിയയും സംയുക്തമായിട്ടാണ് ന്യൂയോർക്കിൽ എഴുത്തച്ഛൻ…

ഇടത്തോടി ഫിലിംസിന്റെ പുതിയ ചിത്രം തീയേറ്ററുകളിലേക്ക്; പിന്നണിയിൽ പ്രവാസി വ്യവസായി ഇടത്തോടി ഭാസ്കരൻ

ഹൂസ്റ്റൺ: ഒറ്റപ്പാലം ഇടത്തോടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ, കാലിക്കറ്റ് സൻഹ സ്റ്റുഡിയോസുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ തമിഴ് ചിത്രം “എവനുക്ക് ശരിയാന ആളില്ലൈ” റിലീസിന് ഒരുങ്ങുന്നു. പ്രശസ്ത താരം മഹേഷ് ബാബു നായകനാകുന്ന ഈ ചിത്രം ജൂലൈ 10 വെള്ളിയാഴ്ച മുതൽ കേരളത്തിലെ നാൽപ്പതിലധികം തീയേറ്ററുകളിലാണ് പ്രദർശനത്തിന് എത്തുന്നത്. ഇതിന്റെ അൻപത് ശതമാനം വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് പ്രമുഖ പ്രവാസി നിർമ്മാതാവാണ്. കേരളത്തിലുള്ള എല്ലാ സിനിമാപ്രേമികളും ഈ നല്ല ചിത്രം തീയേറ്ററുകളിൽ പോയി കണ്ട് വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇതിനുമുമ്പ് ഇടത്തോടി ഫിലിംസിന്റെ ബാനറിൽ പ്രവാസി വ്യവസായിയായ ഇടത്തോടി ഭാസ്കരൻ (ബഹ്റൈൻ) നിർമ്മിച്ച്, നവാഗതനായ റോഷൻ കോന്നി സംവിധാനം ചെയ്ത ‘കിരാത’ എന്ന ആക്ഷൻ ഹൊറർ ത്രില്ലർ ചിത്രം തീയേറ്ററുകളിൽ മികച്ച വിജയം കൈവരിച്ചിരുന്നു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, പുതുമുഖങ്ങൾക്കും പരിചയസമ്പന്നരായ അഭിനേതാക്കൾക്കുമൊപ്പം എടത്തോട് ഭാസ്കരൻ തന്നെ…