അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയിൽ യുഎസ് സൈനികരും ഒരു ഭീമൻ ജീവി (“കാണ്ഡഹാർ ഭീമൻ”) തമ്മിലുള്ള ഏറ്റുമുട്ടലിന്റെ നിഗൂഢമായ കഥ വീണ്ടും ചര്‍ച്ചാവിഷയമായി. ഗവേഷകനായ തിമോത്തി അൽബാരിനോ 2026 ജൂലൈയിൽ “ദി ജോ റോഗൻ എക്സ്പീരിയൻസ്” പോഡ്‌കാസ്റ്റിൽ ഇക്കാര്യം വിവരിച്ചതിന് ശേഷമാണ് സോഷ്യൽ മീഡിയയിൽ ഈ സംഭവം ചര്‍ച്ചാവിഷയമായത്. 2002-ൽ, കാണ്ഡഹാറിലെ പാറക്കെട്ടുകളും എത്തിപ്പെടാൻ കഴിയാത്തതുമായ പ്രദേശത്ത് അമേരിക്കൻ സൈനികരുടെ ഒരു പട്രോളിംഗ് സംഘം പെട്ടെന്ന് അപ്രത്യക്ഷമായി എന്നാണ് അവകാശവാദം. പ്രത്യേക സേനാ സംഘം അവരെ അന്വേഷിച്ച് ഒരു ഗുഹയിൽ എത്തിയപ്പോൾ, ചുവപ്പ് കലർന്ന തവിട്ടുനിറത്തിലുള്ള രോമമുള്ള, 10 മുതൽ 12 അടി വരെ ഉയരവും ഏകദേശം 500 കിലോഗ്രാം ഭാരവുമുള്ള ഒരു ഭീമാകാരമായ ജീവി സംഭവസ്ഥലത്ത് നിന്ന് ഉയർന്നുവന്നു. അതിന് ഓരോ കൈയിലും കാലിലും ആറ് വിരലുകൾ ഉണ്ടായിരുന്നു. അത് സൈനികരെ ആക്രമിക്കുകയും ഒരു അമേരിക്കൻ സൈനികനെ…
Author: .
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്ററിന്റെ 2026-2027 പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 30-ന്
ഫിലഡൽഫിയ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഫിലഡൽഫിയ ചാപ്റ്ററിന്റെ 2026-2027 പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 30-ാം തീയതി വൈകീട്ട് 5 മണിക്ക് ഫിലഡൽഫിയ Ascension church (10197 Northeast Ave, Philadelphia, PA 19116) ഓഡിറ്റോറിയത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടത്തും. ചടങ്ങ് കലാസാംസ്കാരിക സാമൂഹിക മാധ്യമ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യവും അനുഗ്രഹവും കൊണ്ട് ധന്യമാകും. ട്രൈസ്റ്റേറ്റ് മേഖലയിലെ നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന ഈ ചടങ്ങിൽ, വിശിഷ്ടാതിഥിയായി എത്തുന്നത് ഫിലഡൽഫിയ സിറ്റി കൗൺസിൽ മെമ്പറും അമേരിക്കൻ ശാസ്ത്രജ്ഞയും, രാഷ്ട്രീയ പ്രവർത്തകയും, വനിതാ അവകാശ പ്രവർത്തകയുമായ ഡോ. നീന അഹമ്മദ് ആണ്. കൂടാതെ, മലയാള സാഹിത്യ ആത്മീയ പ്രവർത്തനങ്ങളിൽ സജീവമായ പ്രൊഫസർ കോശി തലക്കല്‍, തെന്നിന്ത്യന്‍ നടി സുവർണ്ണ വർഗീസ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു എന്നിവരും അതിഥികളായി…
ലിസി തോമസ് ഹ്യൂസ്റ്റണില്‍ നിര്യാതയായി
ഹ്യൂസ്റ്റണ്‍: രാമപുരം സ്വദേശിയും ഹ്യൂസ്റ്റണ്‍ ഷുഗര്‍ലാന്‍ഡ് നിവാസിയുമായ അഗസ്റ്റിൻ തോമസിന്റെ ഭാര്യ ലിസി തോമസ് ഓഗസ്റ്റ് 27-ന് വൈകീട്ട് വാഹനാപകടത്തില്‍ മരണപ്പെട്ടു. പതിവുപോലെ നടക്കാനിറങ്ങിയ ലിസിയെ ഒരു വാഹനം വന്നിടിക്കുകയാണുണ്ടായത്. ഉടൻതന്നെ ലൈഫ് ഫ്ലൈറ്റ് വഴി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷുഗർലാൻഡ് പോലീസ് അന്വേഷണം തുടരുന്നുണ്ട്. ലിസിയെ വന്നിടിച്ച വാഹനത്തിന്‍റെ ഡ്രൈവർ സ്ഥലത്ത് തന്നെ നിന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നുണ്ട്. ഷുഗർ ലാൻഡിലെ ന്യൂ ടെറിറ്റോറിയിലുള്ള ഹോംവാർഡുവെ റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഹ്യൂസ്റ്റണിലെ ബ്രൈറ്റ് ഓട്ടോ സ്ഥാപന ഉടമ ബിജു ജോർജ് സഹോദരനാണ്. ഹ്യൂസ്റ്റണ്‍ വി.എ. ഹോസ്പിറ്റൽ ജീവനക്കാരിയാണ് ലിസി തോമസ്. സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിലെ ഒരു സജീവ പ്രവർത്തകയും കൂടിയാണ് ലിസി. ഏവരുടേയും സ്നേഹാദരങ്ങള്‍ ആര്‍ജ്ജിച്ചിരുന്ന ലിസിയുടെ വേർപാട് കുടുംബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും മാത്രമല്ല, അനേകം സഹപ്രവർത്തകരെയും മലയാളികളെയും ദുഃഖത്തിലാഴ്ത്തി.…
ഹ്യൂസ്റ്റൺ ഓണാഘോഷ വേദിയിൽ കേരളത്തിന്റെ ആയോധന പൈതൃകം തീർത്ത് ‘ദിവാൻ കളരി’
ഹ്യൂസ്റ്റൺ: കേരളത്തിന്റെ തനതായ ആയോധനകലയായ കളരിപ്പയറ്റിന്റെ കരുത്തും മനോഹാരിതയും അച്ചടക്കവും അമേരിക്കൻ മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ച് ഹ്യൂസ്റ്റൺ ദിവാൻ കളരി ശ്രദ്ധേയമായി. ഹ്യൂസ്റ്റണിലെ ഓണാഘോഷ വേദിയിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സാംസ്കാരിക പൈതൃകം പുതിയ തലമുറയ്ക്കും പ്രവാസി സമൂഹത്തിനുമായി അരങ്ങേറിയത്. മികച്ച ചുവടുകൾ, മെയ്‌വഴക്കം (flexibility), പ്രതിരോധമുറകൾ എന്നിവയുടെ മനോഹരമായ ഏകോപനമാണ് (coordination) ഈ കളരിപ്പയറ്റ് പ്രദർശനത്തിൽ കാണാനായത്. കളരിപ്പയറ്റ് കേവലം ഒരു യുദ്ധമുറ മാത്രമല്ല, മറിച്ച് ശരീരത്തെയും മനസ്സിനെയും ഒരുപോലെ പരിശീലിപ്പിക്കുന്ന ഒരു ലൈഫ്‌സ്റ്റൈലും കേരളത്തിന്റെ സാംസ്കാരിക ഓർമ്മയുടെ ഭാഗവുമാണ്. മെയ്‌വഴക്കം, ബാലൻസ്, ഏകാഗ്രത (concentration), വേഗത, ആത്മനിയന്ത്രണം (self-control), ധൈര്യം എന്നിവ വളർത്താൻ ഈ പരിശീലന രീതി സഹായിക്കുന്നു. പരമ്പരാഗതമായി കളരിപ്പയറ്റ് അഭ്യസിക്കുന്ന സ്ഥലത്തെ ‘കളരി’ എന്നും പരിശീലകനെ ‘ഗുരുക്കൾ’ എന്നുമാണ് വിളിക്കുന്നത്. ഓണം എന്നത് ഒരു ആഘോഷം മാത്രമല്ല, തലമുറകളെ അവരുടെ വേരുകളുമായി…
കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ
കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ തമിഴ് റൊമാന്റിക് ചിത്രമായ ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. പ്രണയത്തിന് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയൻ ബാലയാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ഇപ്പോൾ ഹംഗാമ ഒടിടിയിലൂടെ ആസ്വദിക്കാം. അജയൻ ബാല രചനയും സംവിധാനവും നിർവഹിച്ച ചിത്രം, അജയ് അർജുൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അർജുനനാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീറാം കാർത്തിക്, കൃഷ കുറുപ്പ്, മുനിഷ്കാന്ത്, സിംഗംപുളി, ടൈഗർ തങ്കദുരൈ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിഹാസ സംഗീത സംവിധായകൻ ഇളയരാജയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ചെഴിയൻ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ എ. ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. നീലഗിരിയുടെ മനോഹര ദൃശ്യഭംഗിയും വികാരനിർഭരമായ അവതരണവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. സംസാര വൈകല്യമുള്ള സൂര്യ എന്ന നാഷണൽ ജിയോഗ്രാഫിക്…
മുറപ്പെണ്ണ് (കഥ): ജയശങ്കർ പിള്ള
മഴവില്ലിൻ ഏഴു നിറങ്ങൾ മണ്ണിൽ വീണിരുന്നൊരു കാലം, കാറ്റിനും പൂക്കൾക്കും പോലും അവരുടെ പ്രണയത്തിന്റെ പേര് അറിയാമായിരുന്നു. ഗ്രാമത്തിന്റെ പച്ചപ്പിൽ, നെൽക്കതിരുകൾ തിരമാലപോലെ ആടുന്ന സന്ധ്യകളിൽ, വയൽവരമ്പിലെ നീണ്ട പാതയിലൂടെ ഒരു പഴയ സൈക്കിൾ കട കട ഒച്ചയുണ്ടാക്കി പതുക്കെ ഒഴുകുമായിരുന്നു. സൈക്കിളിന്റെ പിന്നിലായ് നാണത്താൽ ചിരി മറയ്ക്കാൻ ശ്രമിക്കുന്നൊരു പെൺകുട്ടി…മുന്നിൽ അവളെക്കാൾ വേഗത്തിൽ സ്വപ്നം കാണുന്നൊരു യുവാവ്. അവൻ പറയുമായിരുന്നു, “ഈ വയൽ മുഴുവൻ നമുക്ക് സ്വന്തമാണ്…കാറ്റ് പോലും നമ്മളെ തടയില്ല.” അവൾ ചിരിക്കും, അപ്പോൾ അവളുടെ കവിളുകൾ അസ്തമയ സൂര്യനെപ്പോലെ തുടുക്കുമായിരുന്നു.അവളുടെ വിടർന്ന കാക്കപുള്ളിയുള്ള കണ്ണുകളിൽ പ്രണയത്തിന്റെ ഒരു നിശ്ശബ്ദ സമ്മതം ഒളിഞ്ഞിരിക്കുമായിരുന്നു. തുടുത്ത സന്ധ്യയിൽ അവളുടെ മുടിയിഴകൾ കാറ്റിൽ പടർന്നപ്പോൾ, നെൽകതിരുകൾ പോലും നിശ്ശബ്ദമായി കുനിഞ്ഞു നിന്നു. അവരുടെ പ്രണയ രഹസ്യം കേൾക്കാൻ ചേക്കേറുന്ന കിളികൾ നിശബ്ധരായി. അവൻ അവളുടെ കൈകളിൽ ഒരിയ്‌ക്കൽപോലും…
പഴയകാല മലയാള നാടക ഗാനങ്ങൾ ഓർമ്മയുടെ ഓളങ്ങളിൽ
മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റൺ, യു സ് എ, ജൂലൈ 12, 2026 നു സംഘടിപ്പിച്ച ഭാഷ സാഹിത്യ മീറ്റിങ്ങിൽ അവതരിപ്പിച്ചതാണ് ഈ വിഷയം. പഴയകാല മലയാള നാടകഗാനങ്ങൾ ഓർമ്മയുടെ ഓളങ്ങളിൽ. ഏതാനും വരികൾ മാത്രം, ഒരു വിഹഗ വീക്ഷണം, ഒരു ഓട്ടപ്രദക്ഷിണം മാത്രം.ഓർമ്മയുടെ ഓളങ്ങൾ തഴുകി തലോടുന്ന ” ആ മധുരിക്കും ഓർമ്മകളെ.. മലർമഞ്ചൽ കൊണ്ടുവരൂ..കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ…” ഒത്തിരി പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് മധുരിക്കുന്ന പഴയകാല മനോഹരങ്ങളായ പാടിപതിഞ്ഞ നാടക ഗാന ഈരടികളിലേക്ക് ഒരു ഹ്രസ്വ യാത്ര നടത്തുകയാണ്. വിശ്വവിഖ്യാത ഡ്രമാസ്റ്റിട്ടും കവിയുമായ വില്യം ഷേക്‌സ്‌പിയർ മാത്രമല്ല പറഞ്ഞത് ” ദി വേൾഡ് ഈസ് എ സ്റ്റേജ് ആൻഡ് വിആർ ഓൾ ആക്‌ടേഴ്‌സ് ഓർ ആക്ടറെസ്സെസ്” എന്നു. മലയാളി ഉൾപ്പെടെ മറ്റനേകം സാംസ്കാരിക സാഹിത്യപ്രവർത്തകരും പറഞ്ഞിട്ടുണ്ട് അഭിപ്രായപ്പെട്ടിട്ടുണ്ട്. ലോക ജീവിതം ഒരു നാടകമാണ്. അതിൽ…
ഭാഷാ പിതാവിൻ്റെ ജീവചരിത്രം ന്യൂയോർക്കിൽ
പിറന്ന നാട്ടിൽ നിന്നും അനേകായിരം മൈലുകൾ അകലെയാണെങ്കിലും നമ്മളെയെല്ലാം ഒരുമിപ്പിച്ചുനിറുത്തുന്നത് മാതൃഭാഷയായ മലയാളം ആകുന്നു. അമ്പത്തിയൊന്നക്ഷരങ്ങളിലായി രൂപപെടുത്തിയിരിക്കുന്ന മധുരമായ മലയാള ഭാഷക്ക് ശ്രേഷ്ഠഭാഷാ പദവിയും ലഭിച്ചിട്ടുണ്ട്. ആരാണ് ഈ ഭാഷയുടെ ഉപജ്ഞാതാവ്? അതിനുള്ള ഉത്തരമാണ് “എഴുത്തച്ഛൻ” നാടകം. അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന, ജാതി വ്യവസ്ഥിതിയോടും, മേൽക്കോയ്മകളോടും നിരന്തരം പോരാടി, സമത്വത്തിനായി സ്വന്തം ജീവൻ തന്നെ ബലിയർപ്പിച്ച വിപ്ലവകാരി. സ്വയം ഉരുകി, ഉരുകി തീരുമ്പോഴും, താൻ പുതുതായി നിർമ്മിച്ച മലയാള ഭാഷ നാടാകെ പരത്തിയ ക്രാന്തദർശി. എഴുത്തച്ഛൻ, മലയാള ഭാഷ നമ്മൾക്കെല്ലാമായി നിർമ്മിച്ചു നൽകുന്നതിനുവേണ്ടി അനുഭവിച്ച യാതനകളെ അടുത്തറിയുവാനായി, ജൂലൈ 18 ശനിയാഴ്ച്ച വൈകുന്നേരം 6.00 മണിക്ക്, എൽമോണ്ടിലെ, ST. വിൻസെന്റ് ഡി പോൾ ആഡിറ്റോറിയത്തിലേക്ക് സഹൃദയരായ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നു. മലയാളം ഗ്ലോബൽ വോയിസും, വാൽക്കണ്ണാടി മീഡിയയും സംയുക്തമായിട്ടാണ് ന്യൂയോർക്കിൽ എഴുത്തച്ഛൻ…
ആ മധുര ശബ്ദം നിലച്ചു: മലയാളിയുടെ ‘പ്രണയസ്വര’മായ വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു
ചെന്നൈ: തിന്നിന്ത്യന്‍ മാത്രമല്ല ഇന്ത്യൻ സിനിമാ സംഗീത ലോകത്തെ തന്നെ ഇതിഹാസ ഗായിക എസ്. ജാനകി (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മൈസുരിലായിരുന്നു അന്ത്യം. ഇരുപതിലേറെ ഭാഷകളിലായി 40000ത്തോളം ഗാനങ്ങൾ ആലപിച്ച ഇതിഹാസ ഗായികയാണ് വിട പറഞ്ഞത്. ഭർത്താവ് വി. രാമപ്രസാദിിന്റെ മരണത്തിന് ശേഷം സിനിമാരംഗത്തു നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. മകൻ: മുരളീ കൃഷ്ണ. മരുമകൾ: ഉമ. ജാനകിയമ്മ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന എസ്. ജാനകി, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉറുദു, ഗുജറാത്തി, പഞ്ചാബി, കൊങ്കിണി, അസാമീസ്, സിന്ധി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ ഇംഗ്ലിഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്. കന്നഡ, മലയാളം, തമിഴാ ഭാഷകളിലാണ്…
ആമിർ ഖാന്റെ മൂന്നാം വിവാഹം മുംബൈയില്‍ നടന്നു; മൂന്നു ഭാര്യമാരിലുമുണ്ടായ മക്കള്‍ വിവാഹത്തിന് സാക്ഷികളായി
ബോളിവുഡ് നടൻ ആമിർ ഖാനും ഗൗരി സ്പ്രാട്ടും ഒടുവിൽ വിവാഹിതരായി. 25 വർഷമായി പരസ്പരം അറിയുന്ന ദമ്പതികൾ ഏകദേശം രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരാകാൻ തീരുമാനിച്ചത്. മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാൻ തന്റെ ദീർഘകാല കാമുകി ഗൗരി സ്പ്രാട്ടിനെ വിവാഹം കഴിച്ചു. മുംബൈ ബാന്ദ്രയിലെ (പാലി ഹിൽ പ്രദേശം) താരത്തിന്റെ വസതിയിൽ ലളിതമായും സ്വകാര്യമായും ആയിരുന്നു വിവാഹം. 25 വർഷമായി ഇരുവരും പരസ്പരം അറിയാവുന്നവരാണ്. ഏകദേശം രണ്ട് വർഷത്തെ ഡേറ്റിംഗിന് ശേഷം, തങ്ങളുടെ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ അവർ തീരുമാനിച്ചു. നടൻ തന്നെ അടുത്തിടെ വിവാഹ തീയതി മാധ്യമങ്ങൾക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. വിവാഹം വളരെ പരിമിതമായ ഒരു ചടങ്ങായിരുന്നു, ഇരു കുടുംബങ്ങളിലെയും അംഗങ്ങളും ഏകദേശം 150 അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളൂ. വധുവിന്റെയും വരന്റെയും ബന്ധുക്കളിൽ ചിലർ വിദേശത്ത് നിന്ന് മുംബൈയിലേക്ക് പോലും യാത്ര…