ലോകമെമ്പാടുമുള്ള 20,000 യുഎസ്‌ടി ജീവനക്കാർക്ക് പരിശീലനം നൽകും എഞ്ചിനീയറിംഗ് പ്രവർത്തന മേഖലകളിലും പ്ലാറ്റ്‌ഫോമുകളിലും ക്ലോഡ് സാങ്കേതികവിദ്യ സംയോജിപ്പിക്കും ആന്ത്രോപിക്കിന്റെ ക്ലോഡ് മോഡലുകളെ യുഎസ്‌ടിയുടെ സ്വന്തം വ്യവസായ പ്ലാറ്റ്‌ഫോമുകൾ, വിവിധ മേഖലകൾക്കായി ഉപയോഗിക്കുന്ന പൊതുവായ പ്ലാറ്റ്‌ഫോമുകൾ, എഞ്ചിനീയറിംഗ് സേവനങ്ങൾ, പ്രത്യേക മേഖലകളിലെ പരിഹാരങ്ങൾ, ആഭ്യന്തര പ്രവർത്തന സംവിധാനങ്ങൾ എന്നിവയുമായി സംയോജിപ്പിക്കും. നിലവിലുള്ള സംവിധാനങ്ങൾ നവീകരിക്കാനും സുരക്ഷിതവും വിശ്വാസ്യതയുള്ളതുമായ എഐ സാങ്കേതികവിദ്യ വലിയ തോതിൽ പ്രയോജനപ്പെടുത്താനും ഉപഭോക്താക്തൃ സ്ഥാപനങ്ങൾക്ക് സാധിക്കും. തിരുവനؓന്തപുരം: പ്രമുഖ എഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിയും, ക്ലോഡ് എഐ മോഡലുകൾ വികസിപ്പിക്കുന്ന എഐ സുരക്ഷാ-ഗവേഷണ സ്ഥാപനമായ ആന്ത്രോപിക്കും തന്ത്രപ്രധാനമായ പങ്കാളിത്തതിൽ ഏർപ്പെട്ടു. ഗ്ലോബൽ 1000 സംരംഭങ്ങളെ എ ഐ മികവ് കൈവരിക്കാൻ സഹായിക്കുക എന്നതാണ് ഈ സുപ്രധാന പങ്കാളിത്തത്തിന്റെ ലക്ഷ്യം. ഈ സഹകരണത്തിന്റെ ഭാഗമായി, ഉപഭോക്താക്കൾക്കായി യുഎസ്‌ടി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും…
Day: July 9, 2026
ജസ്‌റ്റിസ് ആൻ്റ് സോളിഡാരിറ്റി കോൺഫറൻസ് ഞായറാഴ്ച എറണാകുളം ടൗൺ ഹാളിൽ
എറണാകുളം: സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംഘടിപ്പിക്കുന്ന ‘ജസ്റ്റിസ് ആൻ്റ് സോളിഡാരിറ്റി കോൺഫറൻസ് ഞായറാഴ്ച ടൗൺ ഹാളിൽ നടക്കും. രാവിലെ 10ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ ഹർഷ് മന്ദർ മുഖ്യാതിഥിയായിരിക്കും. മുംബൈ സ്‌ഫോടന കേസിൽ വർഷങ്ങളോളം അന്യായമായി തടവിൽ കഴിയേണ്ടിവന്ന അഡ്വ. വാഹിദ് ശൈഖ് പരിപാടിയിൽ സംബന്ധിക്കും. 9/11 സംഭവത്തിനു ശേഷം അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ഭീകരത വിരുദ്ധ യുദ്ധം’ (war on Terror) പദ്ധതിയുടെ കഴിഞ്ഞ 25 വർഷത്തെ സാമൂഹിക ആഘാതം വിലയിരുത്തപ്പെടുന്ന പരിപാടിയിൽ രാജ്യത്തെ നിരവധിയായ കേസുകളിൽ പ്രതി ചേർക്കപ്പെട്ട് വർഷങ്ങൾ ജയിലിൽ കഴിഞ്ഞ് നിരപരാധികളാണെന്ന് കണ്ടെത്തി വിട്ടയക്കപട്ടവർ, നീണ്ട കാല വിചാരണ തടവുകാരായി കഴിയുന്നവരുടെ ബന്ധുക്കൾ, ബുൾഡോസർ രാജ്, SIR, ഗോ രക്ഷ ഗുണ്ടായിസം തുടങ്ങിയവയുടെ ഇരകൾ, ആക്റ്റിവിസ്റ്റുകൾ, അകാദമിക് പണ്ഡിതർ,…
പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം: സർക്കാർ പ്രവാസി പഠന കമ്മിറ്റി രൂപീകരിക്കണം – കാന്തപുരം
കോഴിക്കോട്: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം വീണ്ടും ആശങ്കയുണ്ടാക്കുമ്പോൾ പ്രവാസി മലയാളികൾ അനുഭവിക്കുന്ന സാമ്പത്തിക- സാമൂഹിക അരക്ഷിതാവസ്ഥ ഗൗരവകരമാണെന്നും പ്രത്യാഘാതങ്ങൾ അടുത്തറിയാനും സമാശ്വാസ- പുനഃരധിവാസ പദ്ധതികൾ നടപ്പിലാക്കാനും പ്രത്യേക പഠന കമ്മിറ്റിക്ക് സർക്കാർ രൂപം നൽകണമെന്നും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. മർകസ് ഗ്ലോബൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവാസി സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ-വരുമാന നഷ്ടം, വിലവർധന, സാമ്പത്തിക അസ്ഥിരത, മാനസിക ആരോഗ്യ പ്രശ്‍നങ്ങൾ തുടങ്ങി നിരവധി പ്രതിസന്ധികൾക്ക് നടുവിലാണ് ഗൾഫ് പ്രവാസികൾ. ഈ സാഹചര്യം സൂക്ഷ്‍മമായി വിലയിരുത്താനും നടപടി കാണാനും സർക്കാർ മുന്നോട്ട് വരണം. കേരളത്തെ ഇന്ത്യയിലെ മികച്ച സംസ്ഥാനമാക്കുന്നതിൽ പ്രവാസികൾക്കും വലിയ പങ്കുണ്ട്. എന്നാൽ മറ്റു ഇന്ത്യൻ നഗരങ്ങളിലേക്ക് ഉള്ളതിനേക്കാൾ ഉയർന്ന വിമാന നിരക്കാണ് ഗൾഫ് സെക്ടറിൽ നിന്ന് കേരളത്തിലേക്ക് എപ്പോഴുമുള്ളത്. ധാരാളം യാത്രക്കാരുണ്ടാവുമ്പോഴും കാലങ്ങളായി ഈ അനീതി തുടരുന്നു. സാധാരണക്കാരായ…
ഇന്ത്യ vs ഇംഗ്ലണ്ട് നാലാം ടി20: ഇംഗ്ലണ്ട് ഇന്ത്യയെ തകർത്ത് പരമ്പര സ്വന്തമാക്കി; ടി20 ചരിത്രത്തിലെ ഏറ്റവും നാണക്കേടായ റെക്കോർഡ് സ്വന്തമാക്കി ക്യാപ്റ്റൻ ശ്രേയസ് അയ്യർ
നാലാം ടി20യിൽ ഇന്ത്യയെ 9 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 3-0 എന്ന അപരാജിത ലീഡ് നേടി. ബ്രിസ്റ്റലിൽ നടന്ന നാലാം ടി20യിൽ ഇന്ത്യയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. ഈ തോൽവിയോടെ ഇന്ത്യൻ ടീം നിരവധി അനാവശ്യ റെക്കോർഡുകൾ സൃഷ്ടിച്ചു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ നയിക്കുന്ന ടീം തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങിയത് ചോദ്യങ്ങൾ ഉയർത്തുന്നു. ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ ഇംഗ്ലണ്ട് 3-0 ന് അപരാജിതമായ ലീഡ് നേടി ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയ്‌ക്കെതിരെ രണ്ടോ അതിലധികമോ മത്സരങ്ങളുള്ള ഒരു ദ്വിരാഷ്ട്ര ടി20 പരമ്പര ഇംഗ്ലണ്ട് നേടുന്നത് ഇതാദ്യമായാണ്. മുമ്പ്, ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും കൂടുതൽ പരമ്പരകൾ ഇന്ത്യ വിജയിച്ചിരുന്നു. 2012 ലെ ആദ്യ ടി20 പരമ്പര 1-1 ന് സമനിലയിൽ അവസാനിച്ചു. അതിനുശേഷം ഇന്ത്യ സ്ഥിരതയാർന്ന പ്രകടനം…
യുഎസ്-ഇസ്രായേൽ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമേനിയുടെ വസതി തകര്‍ന്നതിന്റെ ആദ്യ ചിത്രങ്ങളും വീഡിയോയും പുറത്തു വിട്ടു
ദോഹ (ഖത്തര്‍): യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വസതിയുടെ ആദ്യ ചിത്രങ്ങൾ ഇറാൻ സ്റ്റേറ്റ് മീഡിയ ആദ്യമായി പുറത്തുവിട്ടു. ആക്രമണത്തിൽ ഉണ്ടായ വൻ നാശനഷ്ടങ്ങൾ വ്യക്തമായി കാണിക്കുന്ന ഒരു വീഡിയോയും ചിത്രങ്ങളുമാണ് പുറത്തുവിട്ടത്. ഏകദേശം 35 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ടെഹ്‌റാനിലെ പൂർണ്ണമായും തകർന്ന ഇമാം ഖൊമേനി ഹുസൈനിയ ഹാൾ കാണിക്കുന്നു. വർഷങ്ങളോളം, ഖമേനിയുടെ പൊതു പ്രസംഗങ്ങൾക്കും മതപരമായ പരിപാടികൾക്കും ഇത് ഒരു പ്രധാന വേദിയായിരുന്നു. ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ ആദ്യ ഔദ്യോഗിക വിവരമാണ് വീഡിയോ ലോകത്തിന് നൽകുന്നത്. സ്റ്റേറ്റ് ടെലിവിഷനിലും ഖമേനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പുറത്തിറങ്ങിയ വീഡിയോകളിൽ കോമ്പൗണ്ടിൽ മുഴുവൻ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതായി കാണാം. കെട്ടിടത്തിന്റെ ചുമരുകൾക്കും നിരവധി ഭാഗങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഖമേനി വളരെക്കാലമായി രാജ്യത്തെ അഭിസംബോധന ചെയ്ത അതേ കോമ്പൗണ്ടാണിത്. ആക്രമണത്തിന്…
തലവടി സിഎംഎസ് ഹൈസ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തിൽ ചെളിക്കുളമായ റോഡ് സഞ്ചാര യോഗ്യമാക്കി
എടത്വ: തലവടി സിഎംഎസ് ഹൈസ്കൂള്‍ പൂര്‍വ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ചെളിക്കുളമായ റോഡ് സഞ്ചാര യോഗ്യമാക്കുന്ന പ്രവൃത്തി ആരംഭിച്ചു. എടത്വ – ആലംത്തുരുത്തി പ്രധാന റോഡിൽ നിന്നും തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച്, കുന്തിരിക്കൽ പോസ്റ്റ് ഓഫീസ്, തലവടി സിഎംഎസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലേക്കുള്ള വഴിയാണ് ചെളിക്കുളമായത്. വെള്ളം കെട്ടിക്കിടന്ന് കുഴികൾ രൂപപെട്ടതുമൂലം വിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് പൂർവ്വ വിദ്യാർത്ഥി സംഘടന മുന്നോട്ടു വന്നത്. കുടിവെള്ളത്തിനായി പൈപ്പ് ലൈന്‍ സ്ഥാപിച്ചത് മൂലം തകർന്ന റോഡ് താത്ക്കാലികമായി സഞ്ചാര യോഗ്യമാക്കുന്നതിന് തലവടി സിഎംഎസ് ഹൈസ്കൂള്‍ പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡൻ്റ് റവ. സോജി വർഗ്ഗീസ് ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എക്സികൂട്ടിവ് യോഗം തീരുമാനിക്കുകയായിരുന്നു. പ്രധാനാദ്ധ്യാപകൻ റെജിൽ സാം മാത്യു, ട്രഷറർ എബി മാത്യു ചോളകത്ത്, അഡ്വ. ഐസക്ക് രാജു എന്നിവർ പ്രസംഗിച്ചു. ജിബി ഈപ്പൻ, ബോബന്‍…
ഇന്ത്യന്‍ പാസ്പോര്‍ട്ട് നമീബിയ, ഫിലിപ്പീൻസ്, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് പിന്നിലായി 125-ാം സ്ഥാനത്തേക്ക് താഴ്ന്നു
2026 ലെ ഗ്ലോബൽ പാസ്‌പോർട്ട് സൂചികയിൽ, മുൻ വർഷത്തേക്കാൾ ഒരു സ്ഥാനം കുറഞ്ഞ് ഇന്ത്യൻ പാസ്‌പോർട്ട് 197 രാജ്യങ്ങളിൽ 125-ാം സ്ഥാനത്താണ്. ഇന്ത്യൻ പാസ്‌പോർട്ടിന്റെ റാങ്കിംഗ് നമീബിയയേക്കാൾ (124-ാം സ്ഥാനം) താഴെയാണ്. ഫിലിപ്പീൻസ്, മൊറോക്കോ, ഉസ്ബെക്കിസ്ഥാൻ എന്നിവയ്ക്കും താഴെയാണ് ഇന്ത്യയുടെ സ്ഥാനം. ന്യൂഡൽഹി: 2026 ലെ ഗ്ലോബൽ പാസ്‌പോർട്ട് സൂചികയുടെ (ജിപിഐ) ആറാം പതിപ്പിൽ 197 രാജ്യങ്ങളിൽ ഇന്ത്യയുടെ പാസ്‌പോർട്ട് 125-ാം സ്ഥാനത്തേക്ക് താഴ്ന്നു. കഴിഞ്ഞ വർഷത്തേക്കാൾ താഴെയാണിത്. 2021 മുതൽ 2023 വരെ തുടർച്ചയായി മൂന്ന് വർഷത്തേക്ക് ഇന്ത്യ 127-ാം സ്ഥാനത്തായിരുന്നു, കഴിഞ്ഞ വർഷം റാങ്കിംഗിൽ നേരിയ പുരോഗതി രേഖപ്പെടുത്തി 124-ാം സ്ഥാനത്തെത്തിയിരുന്നു. ഇന്ത്യൻ പാസ്‌പോർട്ട് നമീബിയയേക്കാൾ (124-ാം സ്ഥാനം) താഴെയാണ് എന്നത് ശ്രദ്ധേയമാണ്. ഫിലിപ്പീൻസ്, മൊറോക്കോ, ഉസ്ബെക്കിസ്ഥാൻ എന്നിവയ്ക്കും ഇന്ത്യ താഴെയാണ്. അതേസമയം, അസർബൈജാൻ ഇന്ത്യയേക്കാൾ ഒരു സ്ഥാനം താഴെയാണ്, 126-ാം സ്ഥാനത്താണ്, പാക്കിസ്താന്‍…
വനിതാ-ശിശു വികസന വകുപ്പിന് കേന്ദ്രം നൽകാനുള്ള ഫണ്ട് ഉടൻ അനുവദിക്കണം: മന്ത്രി ബിന്ദു കൃഷ്ണ
കൊച്ചി: സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിന് നൽകാനുള്ള കേന്ദ്ര ഫണ്ട് ഉടൻ അനുവദിക്കണമെന്നും വിവിധ പദ്ധതികൾക്ക് കേന്ദ്ര സഹായം ഉറപ്പാക്കണമെന്നും സംസ്ഥാന വനിതാ-ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. കൊച്ചിയിൽ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി അന്നപൂർണാ ദേവിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഈ വിഷയം ഉന്നയിച്ചത്. വകുപ്പിന്റെ വിവിധ ആവശ്യങ്ങൾ അടങ്ങിയ വിശദമായ മെമ്മോറാണ്ടം മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്രമന്ത്രിക്ക് കൈമാറി. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. സംസ്ഥാനത്ത് വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ നിർമ്മിക്കുന്നതിന് വേണ്ടിയുള്ള രണ്ടാം ഗഡു ഫണ്ട് ലഭ്യമാക്കണമെന്നതാണ് മെമ്മോറാണ്ടത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന്. SASCI 2025 സ്കീം പ്രകാരം 40.8 കോടി രൂപയാണ് ഈ ഇനത്തിൽ സംസ്ഥാനത്തിന് ലഭ്യമാകേണ്ടത്. ചെറുതോണി, മാവേലിക്കര, പാണ്ടനാട്, വാഴത്തോപ്പ്, മട്ടന്നൂർ, കോഴിക്കോട്, കോട്ടയം, റാന്നി, മുളങ്കുന്നത്തുകാവ്, ബാലരാമപുരം എന്നിങ്ങനെ സംസ്ഥാനത്തെ 10…
ശബരിമല തീർത്ഥാടനത്തിന് മുമ്പ് പരാതികൾ പരിഹരിക്കണം; കഴിഞ്ഞ വര്‍ഷത്തെ പോരായ്മകള്‍ ഇത്തവണ ആവര്‍ത്തിക്കരുത്: മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല തീർത്ഥാടനകാലം സുഗമമായി നടക്കുന്നതിന് പരാതികൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു. എംഎൽഎമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിൽ നടന്ന ശബരിമല തീർത്ഥാടന അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ വളരെ നേരത്തെ തന്നെ ആരംഭിക്കണം. കോടിക്കണക്കിന് ഭക്തർ എത്തുമ്പോൾ അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. കഴിഞ്ഞ വർഷത്തെ പോരായ്മകൾ പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. കഴിഞ്ഞ തീർത്ഥാടന സീസണിന്റെ ആദ്യ ആഴ്ചയിലുണ്ടായതു പോലുള്ള അമിതമായ തിരക്ക് നിയന്ത്രിക്കുന്നതിനും പോലീസ് പ്രത്യേക ശ്രദ്ധ നൽകണം. പന്തളത്ത് ചില തീർത്ഥാടകർക്ക് യാത്ര അവസാനിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം. കഴിഞ്ഞ തവണ ദേവസ്വം ബോർഡ് അംഗങ്ങൾ ചുമതലയേറ്റ് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തീർഥാടനം ആരംഭിച്ചതിനാൽ വേണ്ടത്ര ഒരുക്കങ്ങൾക്ക് സമയം ലഭിച്ചിരുന്നില്ല. എന്നാൽ…
ഗതാഗത വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഗതാഗത ഏകോപന സമിതി നിലവില്‍ വന്നു
തിരുവനന്തപുരം: സംസ്ഥാന ഗതാഗത വകുപ്പിന് കീഴിലുള്ള വിവിധ നിർവ്വഹണ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഏകോപിതവുമാക്കുന്നതിനും പദ്ധതി, പദ്ധതി ഇതര പ്രവർത്തനങ്ങളുടെ കൃത്യവും സമയബന്ധിതവുമായ അവലോകനവും പുരോഗതി വിലയിരുത്തലും ഉറപ്പാക്കുന്നതിനുമായി സർക്കാർ ഒരു ഗതാഗത ഏകോപന സമിതി രൂപീകരിച്ചു. ഗതാഗത മേഖലയിലെ വിവിധ വകുപ്പുകൾ തമ്മിലുള്ള മികച്ച ആശയവിനിമയവും പ്രവർത്തന ഏകോപനവും ഉറപ്പുവരുത്തുന്നതിനും, പൊതുജനങ്ങൾക്ക് കൂടുതൽ ഗുണമേന്മയുള്ളതും സമയബന്ധിതവുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനും കമ്മിറ്റി പ്രയോജനപ്രദമാവും. ഗതാഗത വകുപ്പ് മന്ത്രി അധ്യക്ഷനും ഗതാഗത വകുപ്പ് സെക്രട്ടറി കൺവീനറുമായ കമ്മിറ്റിയിൽ ട്രാൻപോർട്ട് കമ്മീഷണർ, റോഡ് സുരക്ഷാ കമ്മീഷണർ, ജലഗതാഗത വകുപ്പ് ഡയറക്ടർ, കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, കെടിഡിഎഫ്‌സി മാനേജിംഗ് ഡയറക്ടർ, മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ തുടങ്ങിയവർ അംഗങ്ങളായിരിക്കും. ട്രാൻസ്‌പോർട്ട് കോർഡിനേഷൻ കമ്മിറ്റിയുടെ യോഗങ്ങൾ മുൻകൂർ അജണ്ട തയ്യാറാക്കി മാസത്തിൽ കുറഞ്ഞത് ഒരു…
