കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ കന്നഡ ആക്ഷൻ ത്രില്ലർ ചിത്രമായ ‘ദൈവ’ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചു. മഞ്ജുനാഥ് ജയരാജ്, സുരഭി റെഡ്ഡി, നീതു റായ്, ബാല രാജ്‌വാടി, നിശ്ചിത ഷെട്ടി, ചെലുവരാജ് ഗൗഡ, ഋഷികേഷ് ആർ, അരുണ്‍ ബച്ചൻ, വി. സി. എൻ. മഞ്ജുരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മഞ്ജുനാഥ് ജയരാജാണ്.
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ‘ദൈവ’, ദാരിദ്ര്യത്തിൽ ജനിച്ച ഒരു യുവാവിന്റെ ജീവിതയാത്രയാണ് അവതരിപ്പിക്കുന്നത്. പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ നഗരത്തിൽ പഠനം നടത്തുന്ന യുവാവിന് പിതാവിന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങേണ്ടിവരുന്നു. അവിടെ, ക്രൂരനായ ഭൂവുടമയായ കാലേഗൗഡയുടെ ഭീഷണിയിലും അടിച്ചമർത്തലിലും കഴിയുന്ന ഗ്രാമവാസികളുടെ ദുരവസ്ഥയാണ് അവൻ കാണുന്നത്. തുടർന്ന് കാലജ്ഞാനി എന്ന മിസ്റ്റിക് ഗുരുവിന്റെ മാർഗനിർദേശത്തോടെ തന്റെ യഥാർത്ഥ ദൗത്യം തിരിച്ചറിയുന്ന യുവാവ്, അനീതിക്കെതിരെ പോരാടി ഗ്രാമത്തിന് പ്രതീക്ഷയും ആത്മാഭിമാനവും സ്വാതന്ത്ര്യവും വീണ്ടെടുത്തുകൊടുക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നൽകുന്നു.
ആക്ഷനും ത്രില്ലും വൈകാരിക മുഹൂർത്തങ്ങളും സമന്വയിപ്പിച്ചിരിക്കുന്ന ‘ദൈവ’ പ്രേക്ഷകർക്ക് ആവേശകരമായ ഒരു സിനിമാനുഭവമാണ് സമ്മാനിക്കുന്നത്. നീതിക്കും ധൈര്യത്തിനും മനുഷ്യ മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ കഥയും ശക്തമായ കഥാപാത്രാവതരണങ്ങളും ശ്രദ്ധേയമാണ്. കല്പവൃക്ഷ ക്രിയേഷൻസ് ബാനറിൽ ശിൽപ ശ്രീ കെ പി നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റൽ വിതരണം നിർമൽ ബേബി വർഗീസിന്റെ നേതൃത്വത്തിലുള്ള കാസാബ്ലാങ്കാ
Movie Link: https://www.primevideo.
