മുതിര്‍ന്ന നടൻ ദേവൻ ബിജെപിയിൽ നിന്ന് രാജി വെച്ചു

സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായ ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളിൽ നിന്ന് ബിജെപി വ്യതിചലിക്കുന്നുവെന്ന് ആരോപിച്ച് മുതിർന്ന മലയാള ചലച്ചിത്ര നടൻ ദേവൻ ഞായറാഴ്ച ബിജെപിയിൽ നിന്ന് രാജിവയ്ക്കാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചു. നിലവിൽ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ ദേവൻ, ആലപ്പുഴയിലെ ശ്രീ നാരായണ ധർമ്മ പരിപാലന (എസ്എൻഡിപി) യോഗത്തിന്റെ നിയന്ത്രണത്തിലുള്ള കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തിൽ നടന്ന ഒരു ചടങ്ങിൽ തന്റെ “തീരുമാനം” വ്യക്തമാക്കി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ക്ഷേത്ര ഭരണസമിതിയുടെ തലവൻ. സാമൂഹിക പരിഷ്കർത്താവ് മുന്നോട്ടുവച്ച പുരോഗമന സാമൂഹിക നീതി അജണ്ടയിൽ നിന്ന് ബിജെപി വ്യതിചലിച്ചുവെന്ന് ദേവൻ പറഞ്ഞു. “എന്റെ രാഷ്ട്രീയം ഗുരുവിന്റെ സാമൂഹിക ആദർശങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, കേരളത്തിലെ ബിജെപിയിൽ അവ പ്രതിഫലിച്ചതായി ഞാൻ കണ്ടിട്ടില്ല. ഗുരുവിന്റെ ആദർശങ്ങളാൽ നയിക്കപ്പെടുന്ന എന്റെ രാഷ്ട്രീയ ദിശാബോധവുമായി ബിജെപി സംസ്ഥാന…

കൊല്ലം പ്രവാസി അസോസിയേഷന്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസ്സിയേഷന്‍റെ നേതൃത്വത്തില്‍  ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷം കെപിഎ ഹാളില്‍  സംഘടിപ്പിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തി. വൈകിട്ട് നടന്ന ആഘോഷ പരിപാടികള്‍ കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണന്‍ അദ്ധ്യക്ഷനായ ചടങ്ങിനു സെക്രട്ടറി വി.എം പ്രമോദ് സ്വാഗതം ആശംസിച്ചു. മുന്‍ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദു, മുന്‍ ട്രഷറര്‍ മനോജ്‌ ജമാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് കെപിഎ ചില്‍ട്രന്‍സ്‌ വിങ്ങിലെ കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും കുട്ടികളുടെ പ്രസംഗവും കെപിഎ സിംഫണി കലാകാരന്മാര്‍ അവതരിപ്പിച്ച ഗാന സന്ധ്യയും നടന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി കേക്ക് മുറിച്ചു സന്തോഷം പങ്കുവെച്ച്, അസിസ്റ്റന്റ് ട്രഷറര്‍ സിദ്ധീക്ക്ഷാന്റെ നന്ദിയോടെ പരിപാടികള്‍ അവസാനിച്ചു. സിസി, ഡിസി, പ്രവാസിശ്രീ അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മലയാള സർവകലാശാലയിലെ ജാതിവിവേചനം: സ്വതന്ത്ര അന്വേഷണം വേണം: റസാഖ് പാലേരി

ജാതിവിവേചനം നേരിടുന്ന ഗവേഷക വിദ്യാർത്ഥിനി അനഘ ശശിയെ സന്ദർശിച്ച് അദ്ദേഹം ഐക്യദാർഢ്യം അറിയിച്ചു. തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർത്ഥിനി അനഘ ശശി കഴിഞ്ഞ രണ്ടര വർഷമായി നേരിടുന്നതായി പരാതിപ്പെട്ടിരിക്കുന്ന ജാതീയവും അക്കാദമികവുമായ വിവേചനങ്ങളിൽ അടിയന്തരവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റം തെളിയുന്ന പക്ഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. ജാതിവിവേചനം നേരിടുന്നതായി പരാതി നൽകിയ അനഘ ശശിയെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവേഷണ പഠനസഹായങ്ങൾ നിഷേധിച്ചതായും മറ്റു വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും ഫെലോഷിപ്പ് ലഭിച്ചത് ജാതിയുടെ പേരിലാണെന്ന് പറഞ്ഞ് അപമാനിച്ചതായും അനഘ ശശി പരാതിപ്പെട്ടിട്ടുണ്ട്. ലാബുകളും ഉപകരണങ്ങളും വൃത്തിയാക്കുക, വർഷങ്ങൾ പഴക്കമുള്ള ഫയലുകൾ തുടച്ചുവെക്കുക, തൂപ്പുജോലികൾ ചെയ്യുക തുടങ്ങിയ ജോലികൾ ഗവേഷക വിദ്യാർത്ഥിനിയെക്കൊണ്ട്…

അത്വിയ്യാബി ടീച്ചർ അനുസ്മരണം

മലപ്പുറം: വിമൻ ജസ്റ്റിസ് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി, കഴിഞ്ഞ ദിവസം നിര്യാതയായ മോങ്ങം അത്വിയ്യാബി ടീച്ചർ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് പ്രവർത്തകയായ അതിയ്യാബി ടീച്ചറുടെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സമിതി അംഗം ബിന്ദു പരമേശ്വരൻ, ജില്ലാ ജനറൽ സെക്രട്ടറി ജസീല കെപി, ജില്ലാ സെക്രട്ടറി ഷഹനാസ്, വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം പ്രസിഡന്റ് ജലീൽ കോഡൂർ, ബ്ലോക്ക് മെമ്പർ സാജിത അബൂബക്കർ, ദിൽറുബ ശബ്നം, മുബീന, ഖൈറുന്നീസ, മലപ്പുറം മണ്ഡലം കൺവീനർ അമീന എന്നിവർ അതിയ്യാബി ടീച്ചറുടെ പ്രവർത്തനങ്ങളും സംഘടനയ്ക്കായി നൽകിയ സംഭാവനകളും അനുസ്മരിച്ച് സംസാരിച്ചു.

വൈസ് ചാൻസിലറുടെ പ്രതീകാത്മക സംസ്കാരം തീരാകളങ്കം: കെ. ആനന്ദകുമാർ

തിരുവനന്തപുരം: സംസ്കൃത സർവകലാശാല കാമ്പസ്സിൽ വൈസ് ചാൻസിലറെ പ്രതീകാത്മകമായി സംസ്കാരം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകരുടെ നടപടി വിദ്യാർത്ഥി സമൂഹത്തിന് തീരാകളങ്കമാണെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആരോപിച്ചു. എന്ത് രാഷ്ട്രീയ വിയോജിപ്പിന്റെ പേരിലായാലും ജീവിച്ചിരിക്കുന്ന വ്യക്തിയുടെ സംസ്ക്കാരം നടത്തിയത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്. വനിതാ വൈസ് ചാൻസിലറെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഔദ്യോഗിക വാഹനം നശിപ്പിക്കുകയും ചെയ്ത നടപടി സംസ്ക്കാരമുള്ള ഒരു സമൂഹത്തിന് ഭൂഷണമല്ല.  കേരള സർവകലാശാലയിൽ ഒരു വനിതാ ഉന്നതോദ്യോഗസ്ഥയ്‌ക്കെതിരെ ഇത്തരമൊരു പ്രവർത്തി, വിദ്യാർത്ഥി സംഘടനാ പ്രവർത്തകരിൽ നിന്നും വർഷങ്ങൾക്ക് മുൻപ് ഉണ്ടായിട്ടുണ്ട്. അന്ന് കാര്യമായ നടപടികൾ സ്വീകരിക്കാത്തതിന്റെ പരിണിത ഫലമാണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ  ആവർത്തനം. ഗുരുക്കന്മാരെ ആദരിക്കുക എന്ന സംസ്കാരം പേറുന്ന കേരളീയ സമൂഹത്തിൽ, അദ്ധ്യാപകർക്കെതിരെ രാഷ്ട്രീയ അഭിപ്രായ ഭിന്നതകളുടെ പേരിൽ നടത്തുന്ന ഏത് പ്രവർത്തിയും അപലപിക്കപ്പെടേണ്ടതാണ്. പഠിക്കുക…

മർകസ്‌ ഗേൾസ്‌ സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം

കാരന്തൂർ: 80-ാമത് സ്വാതന്ത്ര്യദിനം കാരന്തൂർ മർകസ് ഗേൾസ് സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായി ആചരിച്ചു. മനുഷ്യ ഇന്ത്യ, ചിത്രരചന, ദേശഭക്തി നൃത്തരൂപം, ദേശഭക്തിഗാനം തുടങ്ങിയ പരിപാടികളും സ്കൗട്ട്, ജെ ആർ സി, ആർട്‌സ് ക്ലബ് തുടങ്ങിയ സമിതികളുടെ നേതൃത്വത്തിലുള്ള വിവിധ പ്രകടനങ്ങളും നടന്നു. മർകസ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് കൽപകഞ്ചേരി ഉദ്ഘാടനം ചെയ്തു.  പ്രിൻസിപ്പൽ മൂസകോയ മാവിളി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിജു പൂതക്കണ്ടി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ നിയാസ് ചോല സ്വാഗതവും അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

രാശിഫലം (17-08-2026 തിങ്കൾ)

ചിങ്ങം: നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനായി ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നിങ്ങളിന്ന് താൽപര്യം കണിക്കുമെങ്കിലും അത്തരം ചര്‍ച്ചകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളും കുടുംബാംഗങ്ങളും തമ്മില്‍ മനസ് തുറന്ന് പെരുമാറും. ഇന്ന് സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. പക്ഷേ ദിവസത്തിൻ്റെ രണ്ടാം പകുതിയില്‍ ഓരോ ചുവടും സൂക്ഷിച്ച് വേക്കണം. സഹോദരന്‍മാരില്‍നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ആത്മീയതയിലും ഇന്ന് നിങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കാം. കന്നി: ജോലിസ്ഥലത്ത് നിങ്ങൾക്ക് ഭാവനാസമ്പന്നവും, ഫലപ്രദവുമായ ഒരു ദിവസമാണ് കാണുന്നത്. നിങ്ങളുടെ ഒദ്യോഗികജീവിതത്തിൻ്റെ ഏറ്റവും നല്ല ഭാഗമായിരിക്കും ഇന്നത്തെ ഉച്ച കഴിഞ്ഞ സമയം. നിങ്ങളുടെ പ്രൗഢികൊണ്ട് നിങ്ങൾ നിങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുകയും, നിങ്ങളുടെ ബോസിൻ്റെ അംഗീകാരം നേടുകയും ചെയ്യും. ഇന്ന് വൈകുന്നേരം നിങ്ങൾ നിങ്ങളുടെ പ്രിയതമയെ ആവോളം ലാളിക്കും. തുലാം: കോപം നിയന്ത്രിക്കുക. വാക്കുകൾ നിയന്ത്രിക്കുന്നതുകൊണ്ട് സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിയമപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സൂക്ഷിക്കുക. ചെലവുകള്‍ ഇന്ന് വളരെ വര്‍ധിച്ചേക്കും.…

ഭരണഘടനാ ആശയങ്ങൾ മുറുകെപിടിക്കുന്നതാണ് ദേശസ്നേഹം: ഗ്രാൻഡ് മുഫ്തി

കോഴിക്കോട്: രാജ്യത്തിന്റെ വൈവിധ്യവും സാംസ്കാരിക-വിശ്വാസ വ്യത്യാസങ്ങളും മുന്നിൽ കണ്ട് നാടിനെ ഒന്നിപ്പിക്കാനായി രാഷ്ട്ര നിർമാതാക്കൾ രൂപപ്പെടുത്തിയ ഭരണഘടനാ ആശയങ്ങളെ അവഗണിക്കുന്നതും ദുർബലപ്പെടുത്തുന്നതും ഇന്ത്യയെ മുറിവേൽപ്പിക്കുമെന്ന് ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ഭരണഘടനാ ആശയങ്ങൾ മുറുകെപിടിച്ച് പ്രവർത്തിക്കുന്നതാണ് ദേശസ്നേഹമെന്നും അദ്ദേഹം പറഞ്ഞു. 80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി മർകസ് സെൻട്രൽ ക്യാമ്പസിൽ നടന്ന ആഘോഷ പരിപാടികളിൽ ദേശീയ പതാകയുയർത്തി സംസാരിക്കുകയായിരുന്നു ഗ്രാൻഡ് മുഫ്തി. ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും കാത്തു സൂക്ഷിക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിനും ഉയർച്ചക്കും അനിവാര്യമാണ്. അതിന് രാഷ്ട്രീയ ഭേദമന്യേ എല്ലാവരും മുന്നോട്ടു വരണം. സ്വാതന്ത്ര്യം എന്നത് മറ്റൊരാളുടെ അവകാശങ്ങളെ ഹനിക്കാനുള്ള അധികാരമല്ലെന്നും രാജ്യത്തിന്റെ നിയമങ്ങൾ പാലിച്ച്, സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ് – അദ്ദേഹം പറഞ്ഞു. 20 ഇന്ത്യൻ സംസ്ഥാങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കുചേർന്ന ചടങ്ങിൽ മർകസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി സന്ദേശ…

കോൺഗ്രസ് നേതൃത്വത്തിന് ഇനിയെങ്കിലും കാര്യം മനസ്സിലായോ?: ജെയിംസ് കൂടൽ

ദേശീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനം പല തലങ്ങളിലും പരാജയപ്പെട്ടിരിക്കുകയാണ്. പഴയ മഹത്വത്തിന്റെ ഓർമ്മ മാത്രം കൊണ്ട് പുതിയ ഇന്ത്യയിൽ രാഷ്ട്രീയ വിജയം നേടാനാവില്ല. പുതിയ തലമുറയെ ആകർഷിക്കാനും പാർട്ടിയെ അടിത്തട്ടിൽ നിന്ന് പുനർനിർമിക്കാനും യുവ നേതൃത്വത്തെ മുൻനിരയിലേക്ക് കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് നടന്ന വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദം ഒരു ചടങ്ങിലെ ആശയക്കുഴപ്പമായി മാത്രം കണ്ടാൽ കോൺഗ്രസിന് വീണ്ടും തെറ്റും. പൂർണ്ണഗാനം ആലപിച്ചതിനെ സോണിയ ഗാന്ധി എതിർത്തുവെന്നാണ് ബിജെപിയുടെ ആരോപണം; മല്ലികാർജുൻ ഖാർഗെയ്ക്ക് കസേര ആവശ്യപ്പെട്ടതിനെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. അതിനാൽ പ്രചരിക്കുന്ന വീഡിയോയെ അടിസ്ഥാനമാക്കി ഉദ്ദേശ്യം തീർപ്പുകൽപ്പിക്കുന്നത് ശരിയല്ല. പക്ഷേ വിവാദം ഉയർത്തുന്ന വലിയ ചോദ്യം മറ്റൊന്നാണ്: കോൺഗ്രസ് പ്രവർത്തകർക്ക് കോൺഗ്രസിന്റെ രാഷ്ട്രീയം എത്രത്തോളം വ്യക്തമാണ്? സേവാദൾ മുതൽ ദേശീയ നേതൃത്വം വരെ ഓരോ ഘടകത്തിനും…

വെള്ളി കപ്പിൽ ലക്ഷ്യമിട്ട് തലവടി ചുണ്ടൻ

ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ തലവടി ചുണ്ടൻ വള്ളം നടത്തുന്ന പരിശീലന തുഴച്ചിൽ ഇരുകരകളിൽ ഉണ്ടായിരുന്ന കാണികളെ ആവേശത്തിമർപ്പിലാക്കി കൊണ്ടിരിക്കുന്നു. ബിനു എച്ച് പുതുവേലിൽ, ജോസ് പുതിയറ എന്നിവർ ക്യാപ്റ്റൻമാരായി 2025 ലെ ചാമ്പ്യന്മാരായ വിബിസി കൈനകരിയുടെ കൈ കരുത്തിൽ ആണ് മത്സരത്തിന് ഒരുങ്ങുന്നത്. വി.ബി.സി കൈനകരി പ്രസിഡന്റ് സജു സെബാസ്റ്റ്യൻ, സെക്രട്ടറി സി.ജി വിജയപ്പൻ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ട്രാക്ക് എൻഡ്രി ജലോത്സവ പ്രേമികളായ ആരാധകര്‍ക്കെല്ലാവര്‍ക്കും പുത്തൻ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നതെന്ന് തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡന്റ് റിക്സൺ ഉമ്മൻ എടത്തിൽ, സെക്രട്ടറി അരുൺ പുന്നശ്ശേരിൽ, ട്രഷറർ ഷിക്കു കുര്യൻ, വൈസ് പ്രസിഡന്റ് ജോജി വയലപ്പള്ളി, ടീം മാനേജർ ജോമോൻ ചക്കാലയിൽ എന്നിവർ അറിയിച്ചു. ഈ വർഷവും വിവിധ ക്ലബുകളെയും ഗ്രാമങ്ങളെയും പ്രതിനിധീകരിച്ച് 22 ചുണ്ടൻ വള്ളങ്ങൾ പുന്നമട ഓളപരപ്പിൽ…