
മലപ്പുറം: വിമൻ ജസ്റ്റിസ് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി, കഴിഞ്ഞ ദിവസം നിര്യാതയായ മോങ്ങം അത്വിയ്യാബി ടീച്ചർ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് പ്രവർത്തകയായ അതിയ്യാബി ടീച്ചറുടെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സമിതി അംഗം ബിന്ദു പരമേശ്വരൻ, ജില്ലാ ജനറൽ സെക്രട്ടറി ജസീല കെപി, ജില്ലാ സെക്രട്ടറി ഷഹനാസ്, വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം പ്രസിഡന്റ് ജലീൽ കോഡൂർ, ബ്ലോക്ക് മെമ്പർ സാജിത അബൂബക്കർ, ദിൽറുബ ശബ്നം, മുബീന, ഖൈറുന്നീസ, മലപ്പുറം മണ്ഡലം കൺവീനർ അമീന എന്നിവർ
അതിയ്യാബി ടീച്ചറുടെ പ്രവർത്തനങ്ങളും സംഘടനയ്ക്കായി നൽകിയ സംഭാവനകളും അനുസ്മരിച്ച് സംസാരിച്ചു.
