തിരുവനന്തപുരം: സംസ്കൃത സർവകലാശാല കാമ്പസ്സിൽ വൈസ് ചാൻസിലറെ പ്രതീകാത്മകമായി സംസ്കാരം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകരുടെ നടപടി വിദ്യാർത്ഥി സമൂഹത്തിന് തീരാകളങ്കമാണെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആരോപിച്ചു. എന്ത് രാഷ്ട്രീയ വിയോജിപ്പിന്റെ പേരിലായാലും ജീവിച്ചിരിക്കുന്ന വ്യക്തിയുടെ സംസ്ക്കാരം നടത്തിയത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്. വനിതാ വൈസ് ചാൻസിലറെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഔദ്യോഗിക വാഹനം നശിപ്പിക്കുകയും ചെയ്ത നടപടി സംസ്ക്കാരമുള്ള ഒരു സമൂഹത്തിന് ഭൂഷണമല്ല. കേരള സർവകലാശാലയിൽ ഒരു വനിതാ ഉന്നതോദ്യോഗസ്ഥയ്‌ക്കെതിരെ ഇത്തരമൊരു പ്രവർത്തി, വിദ്യാർത്ഥി സംഘടനാ പ്രവർത്തകരിൽ നിന്നും വർഷങ്ങൾക്ക് മുൻപ് ഉണ്ടായിട്ടുണ്ട്. അന്ന് കാര്യമായ നടപടികൾ സ്വീകരിക്കാത്തതിന്റെ പരിണിത ഫലമാണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ ആവർത്തനം. ഗുരുക്കന്മാരെ ആദരിക്കുക എന്ന സംസ്കാരം പേറുന്ന കേരളീയ സമൂഹത്തിൽ, അദ്ധ്യാപകർക്കെതിരെ രാഷ്ട്രീയ അഭിപ്രായ ഭിന്നതകളുടെ പേരിൽ നടത്തുന്ന ഏത് പ്രവർത്തിയും അപലപിക്കപ്പെടേണ്ടതാണ്. പഠിക്കുക…
Day: August 17, 2026
മർകസ് ഗേൾസ് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം
കാരന്തൂർ: 80-ാമത് സ്വാതന്ത്ര്യദിനം കാരന്തൂർ മർകസ് ഗേൾസ് സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായി ആചരിച്ചു. മനുഷ്യ ഇന്ത്യ, ചിത്രരചന, ദേശഭക്തി നൃത്തരൂപം, ദേശഭക്തിഗാനം തുടങ്ങിയ പരിപാടികളും സ്കൗട്ട്, ജെ ആർ സി, ആർട്‌സ് ക്ലബ് തുടങ്ങിയ സമിതികളുടെ നേതൃത്വത്തിലുള്ള വിവിധ പ്രകടനങ്ങളും നടന്നു. മർകസ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് കൽപകഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മൂസകോയ മാവിളി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിജു പൂതക്കണ്ടി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ നിയാസ് ചോല സ്വാഗതവും അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
രാശിഫലം (17-08-2026 തിങ്കൾ)
ചിങ്ങം: നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനായി ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നിങ്ങളിന്ന് താൽപര്യം കണിക്കുമെങ്കിലും അത്തരം ചര്‍ച്ചകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളും കുടുംബാംഗങ്ങളും തമ്മില്‍ മനസ് തുറന്ന് പെരുമാറും. ഇന്ന് സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. പക്ഷേ ദിവസത്തിൻ്റെ രണ്ടാം പകുതിയില്‍ ഓരോ ചുവടും സൂക്ഷിച്ച് വേക്കണം. സഹോദരന്‍മാരില്‍നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ആത്മീയതയിലും ഇന്ന് നിങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കാം. കന്നി: ജോലിസ്ഥലത്ത് നിങ്ങൾക്ക് ഭാവനാസമ്പന്നവും, ഫലപ്രദവുമായ ഒരു ദിവസമാണ് കാണുന്നത്. നിങ്ങളുടെ ഒദ്യോഗികജീവിതത്തിൻ്റെ ഏറ്റവും നല്ല ഭാഗമായിരിക്കും ഇന്നത്തെ ഉച്ച കഴിഞ്ഞ സമയം. നിങ്ങളുടെ പ്രൗഢികൊണ്ട് നിങ്ങൾ നിങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുകയും, നിങ്ങളുടെ ബോസിൻ്റെ അംഗീകാരം നേടുകയും ചെയ്യും. ഇന്ന് വൈകുന്നേരം നിങ്ങൾ നിങ്ങളുടെ പ്രിയതമയെ ആവോളം ലാളിക്കും. തുലാം: കോപം നിയന്ത്രിക്കുക. വാക്കുകൾ നിയന്ത്രിക്കുന്നതുകൊണ്ട് സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിയമപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സൂക്ഷിക്കുക. ചെലവുകള്‍ ഇന്ന് വളരെ വര്‍ധിച്ചേക്കും.…
ഭരണഘടനാ ആശയങ്ങൾ മുറുകെപിടിക്കുന്നതാണ് ദേശസ്നേഹം: ഗ്രാൻഡ് മുഫ്തി
കോഴിക്കോട്: രാജ്യത്തിന്റെ വൈവിധ്യവും സാംസ്കാരിക-വിശ്വാസ വ്യത്യാസങ്ങളും മുന്നിൽ കണ്ട് നാടിനെ ഒന്നിപ്പിക്കാനായി രാഷ്ട്ര നിർമാതാക്കൾ രൂപപ്പെടുത്തിയ ഭരണഘടനാ ആശയങ്ങളെ അവഗണിക്കുന്നതും ദുർബലപ്പെടുത്തുന്നതും ഇന്ത്യയെ മുറിവേൽപ്പിക്കുമെന്ന് ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ഭരണഘടനാ ആശയങ്ങൾ മുറുകെപിടിച്ച് പ്രവർത്തിക്കുന്നതാണ് ദേശസ്നേഹമെന്നും അദ്ദേഹം പറഞ്ഞു. 80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി മർകസ് സെൻട്രൽ ക്യാമ്പസിൽ നടന്ന ആഘോഷ പരിപാടികളിൽ ദേശീയ പതാകയുയർത്തി സംസാരിക്കുകയായിരുന്നു ഗ്രാൻഡ് മുഫ്തി. ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും കാത്തു സൂക്ഷിക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിനും ഉയർച്ചക്കും അനിവാര്യമാണ്. അതിന് രാഷ്ട്രീയ ഭേദമന്യേ എല്ലാവരും മുന്നോട്ടു വരണം. സ്വാതന്ത്ര്യം എന്നത് മറ്റൊരാളുടെ അവകാശങ്ങളെ ഹനിക്കാനുള്ള അധികാരമല്ലെന്നും രാജ്യത്തിന്റെ നിയമങ്ങൾ പാലിച്ച്, സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ് – അദ്ദേഹം പറഞ്ഞു. 20 ഇന്ത്യൻ സംസ്ഥാങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കുചേർന്ന ചടങ്ങിൽ മർകസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി സന്ദേശ…
