വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം സമ്മേളനം ഒക്ടോബർ 4 ഞായറാഴ്ച

മലപ്പുറം: വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം സമ്മേളനം മലപ്പുറം സമീൽ ഇല്ലിക്കൽ നഗറിൽ (DTPC ഹാൾ, കോട്ടക്കുന്ന്) ഒക്ടോബര്‍ 4 ഞായറാഴ്ച രാവിലെ 9.30ന് മണ്ഡലം പ്രസിഡണ്ട് ജലീൽ കോഡൂർ പതാക ഉയർത്തുന്നതോടെ ആരംഭിക്കും. സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ജനറൽ കൗൺസിൽ അംഗം കെ.സി അൻവർ മുക്കം, ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണ‌ൻ കുനിയിൽ, ജില്ലാ കമ്മിറ്റിയംഗം മുഖീമുദ്ദീൻ സിഎച്ച്‌ തുടങ്ങിയവർ പങ്കെടുക്കും. അടുത്ത മൂന്ന് വർഷത്തേക്കുള്ള മണ്ഡലം ഭാരവാഹികളെ സമ്മേളന പ്രതിനിധികളിൽ നിന്ന് തെരഞ്ഞെടുക്കും.

Leave a Comment

More News