
പാലക്കാട്: വെൽഫെയർ പാർട്ടിയുടെ കീഴിലെ ജില്ലയിലെ ജനപ്രതിനിധികളുടെ സംഗമം വല്ലപ്പുഴ ഹെവൻസ് സ്കൂളിൽ നടന്നു. ജില്ലാ പ്രസിഡന്റ് എം. സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു.
ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും ലക്ഷ്യമാക്കി മാതൃകാപരമായ പ്രവർത്തനങ്ങളാണ് പാർട്ടി ജനപ്രതിനിധികൾ നിർവഹിച്ചുവരുന്നതെന്നും വിവേചനരഹിതവും അഴിമതിമുക്തവുമായ ക്ഷേമ വാർഡുകളാക്കി മാറ്റാനുള്ള പരിശ്രമങ്ങൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് ഖാലിദ് ചർച്ചയ്ക്ക് നേതൃത്വം നൽകി. ജനപ്രതിനിധികളായ എം.എ. മൊയ്തീൻ കുട്ടി, സതീഷൻ, അമീറ മുസ്തഫ, സാബിറ അമീർ, സമീറ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.
മുൻ ജില്ലാ പ്രസിഡന്റ് കെ.സി. നാസർ അഭിവാദ്യപ്രസംഗം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഷാക്കിർ പുലാപ്പറ്റ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് എം. ദിൽഷാദ് അലി സമാപനപ്രസംഗവും നടത്തി.
