ചിങ്ങം: നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനായി ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നിങ്ങളിന്ന് താൽപര്യം കണിക്കുമെങ്കിലും അത്തരം ചര്‍ച്ചകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളും കുടുംബാംഗങ്ങളും തമ്മില്‍ മനസ് തുറന്ന് പെരുമാറും. ഇന്ന് സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. പക്ഷേ ദിവസത്തിൻ്റെ രണ്ടാം പകുതിയില്‍ ഓരോ ചുവടും സൂക്ഷിച്ച് വേക്കണം. സഹോദരന്മാരില്‍നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ആത്മീയതയിലും ഇന്ന് നിങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കാം.
കന്നി: ജോലിസ്ഥലത്ത് നിങ്ങൾക്ക് ഭാവനാസമ്പന്നവും, ഫലപ്രദവുമായ ഒരു ദിവസമാണ് കാണുന്നത്. നിങ്ങളുടെ ഒദ്യോഗികജീവിതത്തിൻ്റെ ഏറ്റവും നല്ല ഭാഗമായിരിക്കും ഇന്നത്തെ ഉച്ച കഴിഞ്ഞ സമയം. നിങ്ങളുടെ പ്രൗഢികൊണ്ട് നിങ്ങൾ നിങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുകയും, നിങ്ങളുടെ ബോസിൻ്റെ അംഗീകാരം നേടുകയും ചെയ്യും. ഇന്ന് വൈകുന്നേരം നിങ്ങൾ നിങ്ങളുടെ പ്രിയതമയെ ആവോളം ലാളിക്കും.
തുലാം: കോപം നിയന്ത്രിക്കുക. വാക്കുകൾ നിയന്ത്രിക്കുന്നതുകൊണ്ട് സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിയമപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സൂക്ഷിക്കുക. ചെലവുകള്‍ ഇന്ന് വളരെ വര്‍ധിച്ചേക്കും. ശാരീരികവും മാനസികവുമായ ആരോഗ്യനിലയും അത്ര നന്നായിരിക്കുകയില്ല. പക്ഷേ ഉച്ചക്ക് ശേഷം സന്തോഷം അനുഭവപ്പെടാം. സാമ്പത്തിക നേട്ടവും ഉണ്ടാകും.
വൃശ്ചികം: ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാന്‍ പറ്റിയ ശുഭദിനമാണിന്ന്. ഇന്ന് നിങ്ങളുടെ വരുമാനം വര്‍ധിക്കുകയും ബിസിനസ് അഭിവൃദ്ധിപ്പെടുകയും ചെയ്യും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകള്‍ക്ക് പോകാനിടയുണ്ട്. ദിവസത്തിൻ്റെ രണ്ടാം പകുതിയില്‍ നിങ്ങള്‍ പ്രകടമായും കോപാകുലനാകാനിടയുണ്ട്. എന്നാല്‍ കഴിവതും അത്തരം പെരുമാറ്റം ഒഴിവാക്കുക. സുഹൃത്തുക്കളുമായുള്ള കലഹം കാരണം നിങ്ങള്‍ക്ക് മാനസികമായ അസ്വസ്ഥത അനുഭവപ്പെടും.
ധനു: ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. ബിസിനസ് രംഗത്തും ഇന്ന് വിജയമുണ്ടാകും. ഓഫീസ് അന്തരീക്ഷം സൗഹാര്‍ദ്ദപരമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലമായി സ്ഥാനക്കയറ്റം ലഭിച്ചേക്കാം. നിങ്ങളുടെ കുടുംബവും ഇന്ന് സന്തുഷ്ടമായിരിക്കും. സുഹൃത്തുക്കളുമായി നല്ല ബന്ധമുണ്ടാകും. ഉല്ലാസയാത്രകള്‍ ആസൂത്രണം ചെയ്യാന്‍ ഇത് നല്ല സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കും ഇന്ന് സാധ്യത കാണുന്നു. ഇന്ന് നിങ്ങളുടെ മക്കളുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും.
മകരം: വിദേശയാത്രകള്‍ക്ക് ആഗ്രഹിക്കുന്ന എല്ലവര്‍ക്കും ഇന്ന് നല്ല ദിവസമായിരിക്കും. മതപരമായ യാത്രകളില്‍ നിന്ന് ആത്മീയ സംതൃപ്തി ലഭിക്കും. കുടുംബാംഗങ്ങള്‍ ഇന്ന് ആഹ്ളാദകരമായ അവ്സ്ഥയിലായിരിക്കും. തൊഴില്‍പരമായി നിങ്ങള്‍ക്ക് നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിയും. മേലധികാരികള്‍ നിങ്ങളില്‍ സന്തുഷ്ടി പ്രകടിപ്പിക്കും. സാമ്പത്തിക നേട്ടത്തോടൊപ്പം നിങ്ങളുടെ മാന്യതയും ഇന്ന് വര്‍ദ്ധിക്കും. അച്ഛനില്‍ നിന്ന് ഇന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൈവരും. കുടുംബത്തില്‍ തര്‍ക്കങ്ങളും കലഹങ്ങളും ഉണ്ടാകാനിടയുണ്ട്.
കുംഭം: ഇന്ന് പുതിയതായി ഒന്നും തുടങ്ങരുത്. ശരീരക്ഷമത കൈവരിക്കാന്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കണം. വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ നിരാശയും അനാവശ്യ തര്‍ക്കങ്ങളും ഒഴിവാക്കാം. ദിവസത്തിൻ്റെ രണ്ടാം പകുതിയില്‍ നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം കൈവരും. നിങ്ങളുടെ ആരോഗ്യം ഇന്ന് മെച്ചപ്പെടും. മതപരമായ കാര്യങ്ങളിലും തീര്‍ത്ഥയാത്രകളിലും പങ്കെടുക്കാന്‍ സാധ്യതയുണ്ട്. സഹോദരങ്ങളില്‍നിന്ന് നേട്ടമുണ്ടാകും. സാമ്പത്തിക ലാഭത്തിനും യോഗം കാണുന്നു.
മീനം: ബിസിനസിലെ പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടകും. പ്രിയപ്പെട്ടവരുമായുള്ള ഒരു ഉല്ലാസയാത്രയെ തുടര്‍ന്ന് നിങ്ങളുടെ മനസ് ഇന്ന് ഉന്മേഷഭരിതമാകും. പക്ഷേ, ഉച്ചക്കുശേഷം സാഹചര്യം പ്രതികൂലമായേക്കും. അതുകൊണ്ട് പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാതിരിക്കുക. യാത്ര ഒഴിവാക്കുക. കോപം നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായി സംഘര്‍ഷത്തിനും സാധ്യത.
മേടം: നിങ്ങളുടെ വിജയത്തിൻ്റെ രഹസ്യം പങ്കു വയ്ക്കുന്നത് നല്ലതാണെന്ന് നിങ്ങള്‍ ഇന്ന് തിരിച്ചറിയും. ഇന്ന് നിങ്ങള്‍ എന്തുതന്നെ നൽകിയാലും അത് ഒമ്പത് മടങ്ങായി തിരിച്ചു കിട്ടും. ഇപ്പോൾ നിങ്ങള്‍ തുറന്ന മനസ്ഥിതിയോടും ഉൾക്കൊള്ളാനുള്ള മനസ്സോടും കൂടി പെരുമാറുമെങ്കിലും കൂടുതലാളുകളും നിങ്ങളെ ബഹുമാനിക്കും.
ഇടവം: ഇന്ന് ദിവസം മുഴുവനും നിങ്ങള്‍ കീഴടക്കപ്പെടാതെയും യാതൊന്നും /ബാധിക്കാതെയും കഴിയും. നിങ്ങൾ നിങ്ങളുടെ ജാഗ്രത/ശ്രദ്ധ അവിടെയുമിവിടെയും നഷ്ടപ്പെടാതെ, സമയവും ഊർജ്ജവും നഷ്ടപ്പെടുത്താതെ ഇരിക്കുക. ജോലിയിൽ അല്ലെങ്കിൽ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്ടിൽ നിങ്ങള്‍ക്ക് പിരിമുറുക്കം അനുഭവപ്പെട്ടേക്കാം. വൈകുന്നേരം നിങ്ങളുടെ പ്രിയപ്പെട്ടവളുമായി ഒരു നല്ല വൈകുന്നേരം നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.
മിഥുനം: ഇന്ന് ഊർജ്ജം ചോര്‍ന്നുപോയപോലെ നിങ്ങള്‍ക്കനുഭവപ്പെടും. നിങ്ങളുടെ കുടുംബംഗങ്ങള്‍ ഇന്ന് കലഹത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. സ്ഥാവര സ്വത്തുക്കളുടെ ഇടപാടിൻ്റെ കാര്യത്തില്‍ ഇന്ന് വളരെ ജാഗ്രത പുലര്‍ത്തണം. അപ്രതീക്ഷിത ചെലവുകള്‍ നേരിടും. തീവ്രമായ ബൗദ്ധിക ചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കുക.
കര്‍ക്കിടകം: ഇന്ന് വളരെ അലസമായ ഒരു ദിവസം ആയിരിക്കും നിങ്ങള്‍ക്ക്. എന്തായാലും നിങ്ങളുടെ ജോലി ഇന്ന് ഇടനേരമാകുമ്പോഴേക്കും ശരിയായ വഴിക്കെത്തും. നിങ്ങള്‍ ഇന്ന് ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടും. വയറിന് അസുഖം വരാനുള്ള സാദ്ധ്യതയുള്ളതിനാൽ, കഴിക്കുന്നതിലും കുടിക്കുന്നതിലും നിങ്ങള്‍ക്ക് ശ്രദ്ധവേണം. ഒരു അസുഖവും നിസ്സാരമായി തള്ളിക്കളയാതെ ഡോക്ടറെ കാണണം.
