മണിപ്പൂരില്‍ രണ്ടാംഘട്ട പോളിംഗ്: 11 മണിവരെ 28.19% ; ആക്രമണങ്ങളില്‍ രണ്ട് മരണം

ന്യുഡല്‍ഹി: മണിപ്പൂരില്‍ രണ്ടാത്തേതും അവസാനത്തേയുമായ ഘട്ട പോളിംഗ് പുരോഗമിക്കുന്നു. രാവിലെ 9 മണി വരെ 11.40% പേര്‍ വോട്ട് രേഖപ്പെടുത്തി. 11 മണിയോടെ 28.19% വോട്ടിംഗ് നില ഉയര്‍ന്നു. ആറ് ജില്ലകളിലെ 22 മണ്ഡലങ്ങളിലേക്കാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. രണ്ട് വനിതകള്‍ ഉള്‍പ്പെടെ 92 പേര്‍ മത്സര രംഗത്തുണ്ട്.

പോളിംഗിനിടെ ചില അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇംഫാലില്‍ പുറത്താക്കപ്പെട്ട ബി.ജെ.പി നേതാവ് ബിജോയിയുടെ ലാംഫെലിലെ വീടിനു നേര്‍ക്ക് അജ്ഞാതര്‍ പെട്രോള്‍ ബോംബെറിഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

തൗബല്‍ സേനാപതി ജില്ലകളിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
1,247 പോളിംഗ് സ്‌റ്റേഷനുകളിലായി 8.38 ലക്ഷം വോട്ടര്‍മാര്‍ അവകാശം വിനിയോഗിക്കും. വൈകിട്ട് നാല് വരെയാണ് പോളിംഗ്. ഒന്നാം ഘട്ടത്തില്‍ പോളിംഗ് തടസ്സപ്പെട്ട ബൂത്തുകളിലും ഇന്ന പോളിംഗ് നടക്കുന്നുണ്ട്.

60 അംഗ നിയമസഭയില്‍ 38 സീറ്റുകളില്‍ കഴിഞ്ഞ മാസം 28 ന് പോളിംഗ് നടന്നിരുന്നു. 78.30% ആയിരുന്നു പോളിംഗ്.

ബി.ജെ.പി ഇത്തവണ ഒറ്റയ്ക്കാണ് 60 സീറ്റുകളിലും മത്സരിക്കുന്നത്. േകാണ്‍ഗ്രസാകട്ടെ മണിപ്പൂര്‍ പ്രോഗ്രസീവ് െസകുലര്‍, സി.പി.ഐ, സി.പി.എം, ഫോര്‍വേഡ് ബ്ലോക്, ആര്‍.എസ്.പി, ജനതാദള്‍ (എസ്) എന്നിവയുമായി സഖ്യമുണ്ടാക്കിയാണ് മത്സരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News