ലോങ് ഐലൻഡിൽ ‘ഗവാഃ – ദി വിറ്റ്‌നസ്’ സിനിമയുടെ ലോക പ്രീമിയർ പ്രദർശനം ഓഗസ്റ്റ് 29-ന്

ലോങ് ഐലൻഡ്, ന്യൂയോർക്ക്: പ്രശസ്ത സന്യാസ വര്യനായ സാധു സുന്ദർ സിങ്ങിന്റെ കുടുംബാംഗങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘ഗവാഃ – ദി വിറ്റ്‌നസ്’ (GAWAH – THE WITNESS) എന്ന ചിത്രത്തിന്റെ ലോക പ്രീമിയർ പ്രദർശനം 2026 ഓഗസ്റ്റ് 29-ന് ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ നടക്കും.

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി രണ്ട് മണിക്കൂർ ദൈർഘ്യത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വിശ്വാസവും യാഗവും പ്രമേയമാക്കുന്ന ഈ ചിത്രം ചരിത്രത്തിന്റെ ഏടുകളിൽ നിന്ന് നമ്മുടെ തലമുറ അറിഞ്ഞിരിക്കേണ്ട ഒരു സുപ്രധാന കഥയാണ് വെളിച്ചെത്തു കൊണ്ടുവരുന്നത്.

ഡോ. ബാബു കെ. വർഗ്ഗീസിന്റെ ‘തണ്ടർ ഇൻ ദി ഹിമാലയസ്’ എന്ന പുസ്തകമാണ് തിരക്കഥ/അടിസ്ഥാനം.
സംവിധാനം: ലിയോ തദ്ദേവൂസ്,നിർമ്മാണം: കോശി ജോർജ്ജ്

ചിത്രത്തിന്റെ  പ്രദർശനം  2026 ഓഗസ്റ്റ് 29, ശനിയാഴ്ച.സമയം: ഉച്ചയ്ക്ക് 12:30-ന്
സ്ഥലം: ബെൽമോർ പ്ലേഹൗസ് (Bellmore Playhouse, 525 Bedford Ave, Bellmore, NY 11710)

സിനിമയുടെ ടിക്കറ്റുകളും സീറ്റുകളും പരിമിതമാണ്. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഔദ്യോഗിക വെബ്‌സൈറ്റായ https://www.gawahmedia.com/ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

lഫോൺ നമ്പർ: +1 (718) 314-8171

Leave a Comment

More News