മെക്സിക്കൻ പൊലീസ് ഹെലികോപ്റ്ററിൽ നിന്നുള്ള വെടിയേറ്റു ഏഴ് വയസ്സുള്ള അമേരിക്കൻ ബാലികകു ദാരുണന്ത്യം

മാറ്റാമോറോസ് :ടെക്സസ് അതിർത്തിക്കടുത്തുള്ള മെക്സിക്കൻ നഗരമായ മാറ്റാമോറോസിൽ  കാർട്ടൽ വേട്ടയ്ക്കിടെ മെക്സിക്കൻ പൊലീസ് ഹെലികോപ്റ്ററിൽ നിന്നുള്ള വെടിയേറ്റു ഏഴ് വയസ്സുള്ള അമേരിക്കൻ ബാലിക കൊല്ലപ്പെട്ടു. ഒക്ടോബർ അവസാന വാരമാണ്  ഈ ദാരുണ സംഭവം നടന്നത്.

അമേരിക്കൻ പൗരയായ അരാൻസ ഐഡലാനി  എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം പിക്ക്-അപ്പ് ട്രക്കിൽ സഞ്ചരിക്കുകയായിരുന്ന കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റത്. കുട്ടിയുടെ അമ്മ ക്ലോഡിയ പാർഡോ ഗാർഷ്യയുടെ കാലിനും പരിക്കേറ്റിട്ടുണ്ട്.

മാറ്റാമോറോസിൽ ഗൾഫ് കാർട്ടൽ തലവൻ അൽഫ്രഡോ കാർഡെനാസ് റോഡ്രിഗസിനെ പൊലീസ് പിടികൂടിയതിനെത്തുടർന്നുണ്ടായ സംഘർഷത്തിനിടയിലാണ് ഈ ദുരന്തം. സാധാരണക്കാരാണ് തങ്ങളെന്ന് കുടുംബം ആവർത്തിച്ചു പറഞ്ഞിട്ടും ഹെലികോപ്റ്ററിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു എന്ന് അമ്മ മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പൊലീസുകാർക്കെതിരെ അന്വേഷണം നടന്നു വരികയാണ്.

Leave a Comment

More News