കണ്ണൂര്‍ ജില്ലാതല ഓണം വാരാചരണം ആഗസ്റ്റ് 24 മുതൽ 30 വരെ കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത്

കണ്ണൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി, സംസ്ഥാന ടൂറിസം വകുപ്പും കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വാരാചരണം ഓഗസ്റ്റ് 24 മുതൽ 30 വരെ കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് നടക്കുമെന്ന് എംഎൽഎ ടി ഒ മോഹനൻ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കല, സംഗീതം, വിനോദം, പാരമ്പര്യം എന്നിവ സംഗമിക്കുന്ന ഈ ഉത്സവ വേദിയിൽ കുടുംബസമേതം ആസ്വദിക്കാൻ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഓണാഘോഷം 2026-ന്റെ ഔദ്യോഗിക ഉദ്ഘാടനം കേരള വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നാളെ (ആഗസ്റ്റ് 24) വൈകിട്ട് 6.30 മണിക്ക് നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ. ടി.ഒ. മോഹനന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കെ. സുധാകരന്‍ എംപി, മേയര്‍ ശ്രീമതി. പി. ഇന്ദിര, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ കളക്ടര്‍ പി വിഷ്ണു രാജ് സ്വാഗതം ആശംസിക്കും.

എല്ലാ ദിവസവും വൈകിട്ട് അഞ്ച് മണിക്ക് കലാ പരിപാടികള്‍ ആരംഭിക്കും. ഓരോ ദിവസവും ഒരു മെഗാ കലാപരിപാടിയും അതോടൊപ്പം മികച്ച പ്രാദേശിക കലാപരിപാടികളും അവതരിപ്പിക്കുന്ന രീതിയിലാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.

കലാപരിപാടികള്‍:

2026 ഓഗസ്റ്റ് 24 (തിങ്കള്‍)

വൈകിട്ട് 03:30 -തിരുവാതിരകളി മത്സരം

5 മണി -കേരള മഹിളാ സമഖ്യയുടെ ആഭിമുഖ്യത്തില്‍ ഗോത്ര കലാകാരന്മാരുടെ വിവിധ പരിപാടികള്‍

6.30- ഉദ്ഘാടന സമ്മേളനം

7 മണി- മ്യൂസിക്കല്‍ ഫ്യൂഷന്‍ നൈറ്റ് (ആട്ടം കലാസമിതി & തേക്കിന്‍കാട് ബാന്‍ഡ്)

2026 ഓഗസ്റ്റ് 25 (ചൊവ്വ)

വൈകിട്ട് 5 മണി- പ്രാദേശിക പരിപാടികള്‍

6.30- ശാസ്ത്രീയ നൃത്തം (പാര്‍വ്വതി നായര്‍)

7.15- കണ്ണൂര്‍ ഷെരീഫ് നയിക്കുന്ന ഗാനമേള

2026 ഓഗസ്റ്റ് 26 (ബുധന്‍)

വൈകിട്ട് 5 മണി- പ്രാദേശിക പരിപാടികള്‍

6.30 മുതല്‍- ഭാരത് ഭവന്‍ അവതരിപ്പിക്കുന്ന ഇതരസംസ്ഥാന കലാവിരുന്ന്

* ചാക്രി നൃത്തം & ചാരി നൃത്തം (രാജസ്ഥാന്‍)

* ഭാന്‍ഗ്ര പഞ്ചാബി ഫോക്ക് ഡാന്‍സ് (പഞ്ചാബ്)

* മയൂര്‍ നൃത്തം & ചാര്‍കുള ഡാന്‍സ് (ഉത്തര്‍പ്രദേശ്)

* കടകം കാവടി ഫോക്ക് ഡാന്‍സ് & തപ്പാട്ടം (തമിഴ്‌നാട്)

* പുരുലിയ ഛൗ (പശ്ചിമ ബംഗാള്‍)

07.30 – ‘രസതന്ത്ര’ കോമഡി ആന്റ് ബാന്‍ഡ് മെഗാ ഷോ

2026 ഓഗസ്റ്റ് 27 (വ്യാഴം)

വൈകിട്ട് 5 മണി- പ്രാദേശിക പരിപാടികള്‍

6.30- ഗസല്‍ സന്ധ്യ (സിയാ ഉള്‍ ഹഖ്)

7.30- ഗാനമേള & മ്യൂസിക്കല്‍ ബാന്‍ഡ് (ജാസി ഗിഫ്റ്റ്)

2026 ഓഗസ്റ്റ് 28 (വെള്ളി)

വൈകിട്ട് 5 മണി- പ്രാദേശിക പരിപാടികള്‍

6.30- മ്യൂസിക്കല്‍ ഷോ (രാഹുല്‍ ആര്‍. ലക്ഷ്മണ്‍ & അഖില്‍ എ. എല്‍ – ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം)

7.15- ഡാന്‍സ് നൈറ്റ് (ലക്ഷ്മി കീര്‍ത്തനയും സംഘവും)

8 മണി- മ്യൂസിക്കല്‍ ബാന്‍ഡ് (ഇന്ദുലേഖ വാര്യര്‍)

2026 ഓഗസ്റ്റ് 29 (ശനി)

വൈകിട്ട് 5 മണി- പ്രാദേശിക പരിപാടികള്‍

5.50- ‘കടാങ്കോട്ട് മാക്കം’ മോഹിനിയാട്ട നൃത്താവിഷ്‌കാരം (മുദ്ര കലാക്ഷേത്ര ബര്‍ണ്ണശ്ശേരി & കലാനിധി കലാവതി)

6.50- ഫാഷന്‍ ഷോ (സിന്‍ഡര്‍ബേ സ്‌കൂള്‍ ഓഫ് ഡിസൈന്‍)

8 മണി- ‘ഞങ്ങള്‍ നാട്ടറിവിന്റെ മക്കള്‍’ ഫോക്ക് മെഗാ ഷോ (വള്ളുവനാട് കൃഷ്ണ കലാനിലയം & നാട്ടറിവ് നാടന്‍പാട്ട് സംഘം)

9.15- വാട്ടര്‍ ഡ്രംസ് ഡിജെ നൈറ്റ്

2026 ഓഗസ്റ്റ് 30 (ഞായര്‍)

വൈകിട്ട് 5 മണി- പ്രാദേശിക പരിപാടികള്‍

6 മണി- ചാക്യാര്‍കൂത്ത് (കലാമണ്ഡലം അഭിജോഷ്)

7 മണി- സമാപന സമ്മേളനം

8 മണി- മ്യൂസിക്കല്‍ നൈറ്റ് (അല്‍ഫോന്‍സ് ജോസഫ്)

ഇതിനു പുറമെ, ഓണം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍, പൊതുമേഖലാ ഓഫീസുകള്‍ക്കിടയില്‍ പൂക്കള മത്സരം, കോളേജ്- സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം, മൈലാഞ്ചിയിടല്‍ മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു.

ഓഗസ്റ്റ് 30ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ഊര്‍പ്പള്ളി വയലില്‍ മഴയുത്സവവും ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. മഡ് ഫുട്‌ബോള്‍, കമ്പവലി, ഫോക് ലോര്‍ അവാര്‍ഡ് ജേതാവ് റംഷി പട്ടുവം നയിക്കുന്ന നാടന്‍ കലാമേള എന്നിവ ഇതിന്റെ ഭാഗമായി നടക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, പോലിസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അഴീക്കോട് ചാല്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് ഓണസദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (ഞായര്‍) വൈകിട്ട് 5 മണി മുതല്‍ കലക്ടറേറ്റ് മൈതാനിയില്‍ വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

മൗത്ത് ഓര്‍ഗന്‍ ഷോ- സന്തോഷ് കീച്ചേരി

സിനിമാറ്റിക് ഡാന്‍സ്- ആകാശ് രാഗേഷ്, ഡാന്‍സ് വേള്‍ഡ് കണ്ണൂര്‍

വജ്രജൂബിലി ഫെലോഷിപ്പ് കലാകാരരുടെ കലാപരിപാടികള്‍

കൈകൊട്ടിക്കളി- ശ്രൂകുറുമ്പ, വാരം

കരോക്കെ- കോസ്മോസ് ഗ്രന്ഥാലയം സിംഫണി കരോക്കെ വോയ്സ്, ചെറുകുന്ന്

സാമൂഹിക ബോധവല്‍ക്കരണ നാടകം- ശ്രീ സായി കലാകേന്ദ്രം

ഓണപ്പാട്ട്- ശ്രീനാരായണ ഗുരുദേവ ഭജന സമിതി

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News