ഓപ്പറേഷൻ തൂഫാൻ: ഇതുവരെ അറസ്റ്റിലായവര്‍ 7190; 6691 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ നടപ്പിലാക്കിയതിനു ശേഷം രജിസ്റ്റർ ചെയ്ത കേസുകളിൽ ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകളും, ഇടത്തരം അളവിൽ മയക്കുമരുന്ന് കൈവശം വച്ചതിന് 9 കേസുകളും, വാണിജ്യ അളവിൽ മയക്കുമരുന്ന് കൈവശം വച്ചതിന് ഒരു കേസും, 27 എൻഡിപിഎസ് ആക്ട് പ്രകാരം 100 കേസുകളും, സിഒടിപിഎ പ്രകാരം 60 കേസുകളും രജിസ്റ്റർ ചെയ്തു. ഇവരിൽ നിന്ന് 46.891 ഗ്രാം എംഡിഎംഎ, 19.466 കിലോഗ്രാം കഞ്ചാവ്, 9 ഗ്രാം ഹാഷിഷ് ഓയിൽ, 19.24 ഗ്രാം ബ്രൗൺ ഷുഗർ, 0.4 ഗ്രാം ഹെറോയിൻ എന്നിവ പിടിച്ചെടുത്തു.

ഇതുവരെ 6691 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെ 7190 പേർ അറസ്റ്റിലായിട്ടുണ്ട്. ഇതുവരെ 4651 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. 571 കിലോ കഞ്ചാവ്. ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ ഇന്നലെ മാത്രം കേരള പോലീസ് സംസ്ഥാനത്തുടനീളം 55 ബോധവൽക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവൽക്കരണ ക്ലാസുകളുടെ എണ്ണം 6901 ഉം കൗൺസിലിംഗ് സെഷനുകളുടെ എണ്ണം 334 ഉം ആണ്. സ്കൂൾ, കോളേജ് സംരക്ഷണ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 5417 ബോധവൽക്കരണ പരിപാടികളും നടത്തി.

ലഹരിമരുന്ന് കടത്ത് സംബന്ധിച്ച വിവരങ്ങൾ പോലീസിനെ നേരിട്ടറിയിക്കാന് പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളില് ബന്ധപ്പെടാവുന്നതാണ്:

ഫോണ്: 9497979794, 9497927797.
വാട്ട്സ്ആപ്പ്: 9995966666

വിവരങ്ങള് നല്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

Leave a Comment

More News