ലോകത്തെ പരിചരിക്കുന്ന മലയാളി നഴ്സുമാരുടെ പുതിയ തലമുറയ്ക്ക് കേരളം കൂടുതൽ പഠനാവസരങ്ങൾ ഒരുക്കണം ഒരു വലിയ ട്രങ്കു പെട്ടിയിൽ ഏതാനും വസ്ത്രങ്ങളും വീട്ടിൽനിന്നു പൊതിഞ്ഞുകൊടുത്ത ഭക്ഷണവുമായി ആദ്യമായി ദൂരയാത്രയ്ക്കിറങ്ങിയ കേരളത്തിലെ പെൺകുട്ടികളെ എന്റെ തലമുറ മറന്നിട്ടുണ്ടാകില്ല. ബോംബെയിലേക്കും ഡൽഹിയിലേക്കും പാറ്റ്നയിലേക്കും നഴ്സിങ് പഠിക്കാൻ പോയ അവരിൽ പലർക്കും ആ യാത്ര സ്വന്തം ജീവിതം മാത്രമല്ല, ഒരു കുടുംബത്തിന്റെ ഭാവിയും മാറ്റാനുള്ള ശ്രമവുമായിരുന്നു. അപരിചിതമായ ഭാഷയും നഗരവും ആശുപത്രിജീവിതവും നേരിട്ട ആ തലമുറ പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലുമെത്തി. അവര് സഹോദരങ്ങളെ പഠിപ്പിച്ചു. മാതാപിതാക്കളെ സംരക്ഷിച്ചു. വീടുകൾ പണിതു. അടുത്ത തലമുറയ്ക്ക് കൂടുതൽ അവസരങ്ങൾ തുറന്നുകൊടുത്തു. കേരളത്തിന്റെ വളർച്ചയെക്കുറിച്ച് പറയുമ്പോൾ ആ സ്ത്രീകളുടെ അധ്വാനവും ഓർക്കണം. ഇന്ന് സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന പുതിയ തലമുറ ആ സേവനപാരമ്പര്യം തുടരുന്നു. അവരോടുള്ള ആദരവിൽനിന്നാണ് എന്റെ ചോദ്യം ഉയരുന്നത്. നഴ്സിങ് പഠിക്കാൻ…
Author: .
ഉല്ലാസ് തോമസിന് ഹ്യൂസ്റ്റണില് ഊഷ്മള സ്വീകരണം
ഹൂസ്റ്റൺ: എറണാകുളം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എറണാകുളം ഡി സി സി ജനറൽ സെക്രട്ടറിയുമായ ഉല്ലാസ് തോമസിന് ഹൂസ്റ്റണിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉല്ലാസ് തോമസിനെ സ്വാഗതം ചെയ്യുകയും ആദരിക്കുകയും ചെയ്തു. ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് തോമസ് ഒലിയാംകുന്നേൽ, മുൻ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ,വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് എസ്. കെ. ചെറിയാൻ, എറണാകുളം ജില്ലാ കൂട്ടായ്മാ ഫോറം പ്രസിഡന്റ് മിഖായേൽ( മിക്കി), വൈസ് പ്രസിഡന്റ്മാരായ ബിജു ഇട്ടൻ, ബിബി പാറയിൽ തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. സംഘടനയുടെ പ്രമുഖ നേതാക്കളായ മാത്യു കൂട്ടാളിൽ ( വാവച്ചൻ ),ബിനു…
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി; 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം
അധികാരം ഉറപ്പിക്കാൻ രണ്ടുവർഷം മുമ്പേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഡേവിഡ് ഇബിക്ക് കനത്ത തിരിച്ചടി; രാഷ്ട്രീയ പ്രതിസന്ധിയിൽനിന്ന് ഉയിർത്തെഴുന്നേറ്റ് ലോൺ ഡോർക്സൺ; ഒൻപത് വർഷത്തെ എൻ.ഡി.പി ഭരണത്തിന് അന്ത്യം വിക്ടോറിയ: അധികാരം നിലനിർത്താനുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകൾ ചിലപ്പോൾ ഭരണാധികാരികൾക്കുതന്നെ വിനയായി മാറാറുണ്ട്. ബ്രിട്ടീഷ് കൊളംബിയയിൽ ശനിയാഴ്ച നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചതും അതുതന്നെ. പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനും ഭരണത്തുടർച്ച ഉറപ്പാക്കാനും അനുകൂല സാഹചര്യമാണെന്ന് വിലയിരുത്തി രണ്ടുവർഷം മുമ്പേ തിരഞ്ഞെടുപ്പിനെ നേരിട്ട ഡേവിഡ് ഇബിയുടെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്ക് ജനവിധിയിൽ കനത്ത തിരിച്ചടി. 93 വർഷത്തെ ഇടവേളയ്ക്കുശേഷം കൺസർവേറ്റീവ് പാർട്ടി വീണ്ടും പ്രവിശ്യയുടെ ഭരണസാരഥ്യത്തിലേക്ക് എത്തുകയാണ്. അഞ്ചാഴ്ച മുമ്പുവരെ ആഭ്യന്തര കലഹങ്ങളും നേതൃത്വപ്രതിസന്ധിയും കാരണം തകർച്ചയുടെ വക്കിലെത്തിയിരുന്ന കൺസർവേറ്റീവ് പാർട്ടിയാണ് തിരഞ്ഞെടുപ്പിൽ നിർണായക വിജയം നേടിയത്. പാർട്ടിയുടെ ഇടക്കാല നേതാവായി ചുമതലയേറ്റ ലോൺ ഡോർക്സൺ ബ്രിട്ടീഷ് കൊളംബിയയുടെ അടുത്ത പ്രീമിയറാകുമെന്ന് ഉറപ്പായി.…
കനേഡിയൻ മിറർ റിഫ്ലക്ഷന്റെ ഏഴാമത് വാർഷികം ഗംഭീരമായി
എഡ്മണ്ടൻ: കനേഡിയൻ മിറർ റിഫ്ലക്ഷൻ 2026-ന്റെ ഭാഗമായി എഡ്മണ്ടൺ ബോണിഡൂൺ കമ്മ്യൂണിറ്റി ഹാളിൽ കുട്ടികൾക്കായി “ഭയമില്ലാതെ എങ്ങനെ പൊതുജനങ്ങളെ അഭിസംബോധന ചെയ്യാം” എന്ന വിഷയത്തിൽ സിംപോസിയം സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ കുടുംബാംഗങ്ങളോടൊപ്പം പരിപാടിയിൽ പങ്കെടുത്തു. ഗവൺമെന്റ് ഓഫ് ആൽബർട്ടയുടെ സീനിയർ പ്രോഗ്രാം ആൻഡ് പോളിസി അഡ്വൈസർ ഡോ. ടിബു തോമസ് ക്ലാസുകൾ നയിച്ചു. കനേഡിയൻ മിറർ കോർഡിനേറ്റർ ശ്രീ. രാജീവ് നായർ സ്വാഗതപ്രഭാഷണം നടത്തി. ശ്രീ. കൃഷ്ണ കൈപ്പഞ്ചേരി വിശിഷ്ടാതിഥിയായി പങ്കെടുത്തു. കനേഡിയൻ മിറർ മാനേജിംഗ് ഡയറക്ടർ ശ്രീ. ജോൺസൺ കുരുവിള നന്ദിപ്രകാശനം നടത്തി. തുടർന്ന് “അഗ്നി ദ മാജിക്കൽ ഓർക്കസ്ട്ര” അവതരിപ്പിച്ച സംഗീതവിരുന്നും ടി-സ്റ്റുഡിയോ, നടന ഡാൻസ് അക്കാദമി എന്നിവ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി.
നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി ആഘോഷമായി ‘വിന്റർ ബെൽസ് 2026’; ഡിസംബർ 26ന് ലീഗ് സിറ്റിയിൽ വർണവിസ്മയം തീർക്കാൻ മലയാളി സമാജം
ലീഗ് സിറ്റി (ടെക്സാസ്): നോർത്ത് അമേരിക്കയിലെ ഏറ്റവും വലുതും മികച്ചതുമായ മലയാളി ആഘോഷങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ‘വിന്റർ ബെൽസ് 2026’ ഈ വർഷം ഡിസംബർ 26 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെ ലീഗ് സിറ്റിയിലെ ജോണി അരോൾഫോ സിവിക് സെന്ററിൽ അരങ്ങേറും. ലീഗ് സിറ്റി മലയാളി സമാജം (MSOLC) സംഘടിപ്പിക്കുന്ന ക്രിസ്തുമസ്–പുതുവത്സര മഹോത്സവം ഇത്തവണ കൂടുതൽ വിപുലമായ ഒരുക്കങ്ങളോടെയും വൈവിധ്യമാർന്ന കലാപരിപാടികളോടെയുമാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ വിന്റർ ബെൽസ് ആഘോഷത്തിന് ലഭിച്ച അഭൂതപൂർവമായ വിജയത്തിന്റെയും ജനപങ്കാളിത്തത്തിന്റെയും തുടർച്ചയായി, നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ആഘോഷങ്ങൾക്ക് പുതിയൊരു മാതൃക സൃഷ്ടിക്കാനാണ് ലീഗ് സിറ്റി മലയാളി സമാജം ലക്ഷ്യമിടുന്നത്. കേരളത്തിന് പുറത്ത് ആദ്യമായി 110 കേരളീയ വിഭവങ്ങൾ; ചരിത്രം കുറിച്ച് വിന്റർ ബെൽസ് കഴിഞ്ഞ വർഷത്തെ വിന്റർ ബെൽസ് ആഘോഷത്തിൽ 110 പരമ്പരാഗത കേരളീയ…
ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവെൻഷൻ; പാസ്റ്റർ രാജു മേത്ര മുഖ്യ പ്രാസംഗികൻ
ഓസ്റ്റിൻ : ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവെൻഷൻ നവംബർ 6 വെള്ളി മുതൽ 8 ഞായർ വരെ ബാക്ക സെന്ററിൽ (301 W Bagdad Ave, Round Rock, TX 78664 ) വെച്ച് നടത്തപ്പെടും. വെള്ളിയാഴ്ച വൈകിട്ട് 6. 30 ന് ആരംഭിക്കുന്ന ആത്മീയ സമ്മേളനം സീനിയർ പാസ്റ്റർ ജെയിംസ് പൊന്നോലിൽ ഉദ്ഘാടനം ചെയ്യും. അനുഗ്രഹീത കൺവെൻഷൻ പ്രഭാഷകൻ പാസ്റ്റർ രാജു മേത്ര (കേരളം) മുഖ്യ പ്രഭാഷണം നടത്തും. 6, 7 തീയതികളിൽ വൈകിട്ട് 6.30 മുതൽ 9 വരെ പൊതുയോഗവും 8 ന് ഞായറാഴ്ച രാവിലെ 10 മുതൽ സഭ ആരാധനയും തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും. ചർച്ച് ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജെയിംസ് പൊന്നോലിൽ 863.529.7423, ബ്രദർ അലക്സ് ജോർജ് 512.287.1550
ഐക്യത്തിന്റെയും ആനന്ദത്തിന്റെയും സൗഹാർദ്ദത്തിന്റെയും കൂട്ടായ്മ ഒരുക്കി കാർമേൽ മാർത്തോമ്മാ ഫാൾ ഫെസ്റ്റിവൽ
അറ്റ്ലാന്റാ:അറ്റ്ലാന്റാ കാർമേൽ മാർത്തോമ്മാ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫാൾ ഫെസ്റ്റിവൽ ശനിയാഴ്ച രാവിലെ 10 മണി മുതൽ സംഘടിപ്പിക്കപ്പെട്ടു. കാർമേൽ സെന്റർ മുൻ പ്രസിഡന്റ് ഡോ. ഐസക് മാർ പീലിക്സിനോസ് എപ്പിസ്കോപ്പ മുഖ്യ അതിഥിയായിരുന്നു . കല സാംസ്കാരിക പരിപാടികളെ കൂടാതെ, മോട്ടോർ ഷോ , ഫുഡ് ഫെസ്റ്റിൽ, ഫേസ് പെയിന്റിംഗ് , ഹാൻഡ് ക്രാഫ്റ്റ് , എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി. വിവിധ ക്രൈസ്തവ സഭ അംഗങ്ങളെ കൂടാതെ തദ്ദേശീയയായ നൂറുകണക്കിനാളുകൾ ഈ ആഘോഷത്തിൽ പങ്കുചേർന്നു. ഐക്യത്തിന്റെയും, ആനന്ദത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം പങ്കുവെച്ച ഈ കൂട്ടായ്മ പങ്കെടുത്തവർക്ക് ഒരു നവ്യനുഭവം ആയിരുന്നു.
ഇമ്മാനുവേൽ “കൊയ്ത്തുത്സവം 2026” പ്രൗഢഗംഭീരമായി; റാഫിൾ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ടൊയോട്ട ഇഫാൻ എസ് യു വി ഡോ. ജെഫ്രി ഈപ്പന് നേടി
ഹ്യൂസ്റ്റൺ: ഇമ്മാനുവേൽ മാർത്തോമ്മ സെന്ററിൽ സംഘടിപ്പിച്ച “കൊയ്ത്തുത്സവം 2026” വിവിധ പരിപാടികളോടെ പ്രൗഢഗംഭീരമായി നടന്നു. ഒക്ടോബർ 24 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ആരംഭിച്ച ആഘോഷങ്ങളിൽ ഇമ്മാനുവൽ മാർത്തോമ്മ ഇടവകാംഗങ്ങൾ,സെൻറ്. പീറ്റേഴ്സ് മലങ്കര കാതലിക് ചർച്ച്, സെന്റ്. തോമസ് സിഎസ്ഐ ചർച്ച്,ജെസിക്കയുടെ നേതൃത്വത്തിൽ ഹോപ്പ് കുട്ടികൾ, എന്നിവർ വിവിധ കലാപരിപാടികളിൽ പങ്കെടുത്തു. കൊയ്ത്തുത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ടൊയോട്ട ഇഫാൻ എസ് യു വി ഡോ. ജെഫ്രി ഈപ്പന് ലഭിച്ചു. നറുക്കെടുപ്പ് ചടങ്ങ് ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു. റവ. ഡോ. ജോൺ ജോസഫ്, റവ. ജോൺ വിൽസൺ എന്നിവരുടെയും ഇടവക ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. ആഘോഷത്തിന് സ്പോൺസർഷിപ്പ് നൽകി സഹായിച്ച എല്ലാവരെയും ഇടവക വികാരി പ്രത്യേകം അഭിനന്ദിച്ചു. അനുഗ്രഹങ്ങൾക്കായി ദൈവത്തോടുള്ള നന്ദിയും വിശ്വാസസമൂഹത്തിന്റെ കൂട്ടായ്മയും വിളിച്ചോതിയ ആഘോഷത്തിൽ കാർഷിക വിളവെടുപ്പ് ലേലവും,…
അണിചേരുക പടയണിയിൽ (കവിത): ജയൻ വർഗീസ്
മനസ്സിലെ വിഗ്രഹങ്ങൾ മണ്ണിൽ വീണുടയുന്നു മറ്റൊരു ലോകം വെറും സ്വപ്നമാണിന്നും ? പഴമകൾ ഉഴുതിട്ട മനസ്സിന്റെ പാടത്ത് മറ്റൊരു കതിർക്കുല വിളയുന്നില്ല ! പുതുമകൾ ഇടി വെട്ടി പെരുമഴ പെയ്യും നേരം കരളിന്റെ കണ്ണീർക്കായാൽ മട വീഴ്ചകൾ ! അപരനെ കരുതാത്ത മതങ്ങളെ കാലത്തിന്റെ തടവറയ്ക്കുള്ളിൽ തള്ളി തച്ചു കൊല്ലേണം ഒരു യുഗപ്പിറപ്പിന്റെ തുടിതാളപ്പെരുമയിൽ മനുഷ്യനായ് മാറാൻ വേണം മറ്റൊരാവേശം !
മദ്രാസ് ഹൈക്കോടതിയുടെ അനുമതി; തമിഴ്നാട്ടിൽ ഇന്ന് ഏഴ് കേന്ദ്രങ്ങളിൽ ആർ.എസ്.എസ് റൂട്ട് മാർച്ച്
ചെന്നൈ: മദ്രാസ് ഹൈക്കോടതിയുടെ അനുമതിയെത്തുടർന്ന് രാഷ്ട്രീയ സ്വയംസേവക സംഘം (ആർ.എസ്.എസ്) ഞായറാഴ്ച (ഒക്ടോബർ 25) തമിഴ്നാട്ടിലെ ചെന്നൈ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി ഏഴ് കേന്ദ്രങ്ങളിൽ റൂട്ട് മാർച്ച് സംഘടിപ്പിക്കും. ആർ.എസ്.എസിന്റെ വാർഷിക വിജയദശമി ആഘോഷങ്ങളുടെയും സംഘടനയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായാണ് പരിപാടി. ഒക്ടോബർ 25, നവംബർ രണ്ട് തീയതികളിലായി സംസ്ഥാനത്തെ 128 കേന്ദ്രങ്ങളിൽ റൂട്ട് മാർച്ചുകൾ നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയതിനെത്തുടർന്നാണ് സംഘാടകർ ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. ചെന്നൈയിലെ തിരുവൊട്ടിയൂർ, കൊളത്തൂർ, എഗ്മോർ, കൊരട്ടൂർ, അയ്യപ്പന്താങ്കൽ, മേടവാക്കം, ക്രോംപേട്ട് എന്നിവിടങ്ങളിലാണ് ഞായറാഴ്ച റൂട്ട് മാർച്ചുകൾ നടക്കുക. ആർ.എസ്.എസിന്റെ പരമ്പരാഗത യൂണിഫോം ധരിച്ച സ്വയംസേവകർ അണിനിരക്കുന്ന ഘോഷയാത്രകൾക്കൊപ്പം വിവിധ കേന്ദ്രങ്ങളിൽ പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. പരിപാടികൾക്കായി പ്രാദേശികതലത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എഗ്മോറിൽ റമദ ഹോട്ടലിന് സമീപത്തുനിന്ന് ആരംഭിക്കുന്ന റൂട്ട് മാർച്ച് രാജരത്നം സ്റ്റേഡിയത്തിൽ സമാപിക്കും. തുടർന്ന് സ്റ്റേഡിയത്തിൽ പൊതുസമ്മേളനം നടക്കും.…
