യുഎഇയിൽ നിന്ന് കറാച്ചിയിലേക്ക് പറന്ന ഒരു പാക്കിസ്താൻ ചരക്ക് വിമാനം പറക്കുന്നതിനിടയിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്ത് നിമിഷങ്ങള്‍ക്കകം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. രക്ഷാപ്രവര്‍ത്തകര്‍ അറേബ്യൻ കടലിൽ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഷാര്‍ജ (യുഎഇ): യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്ന് പാക്കിസ്താനിലെ കറാച്ചിയിലേക്ക് പറന്നുയർന്ന ഒരു ചരക്ക് വിമാനം ചൊവ്വാഴ്ച രാത്രി റഡാറിൽ നിന്ന് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായി. അഞ്ച് ജീവനക്കാർ വിമാനത്തിലുണ്ടായിരുന്നു. സംഭവം പാക്കിസ്താനിലെ വ്യോമയാന ഏജൻസികളെ ഞെട്ടിച്ചു, ഉടൻ തന്നെ വൻ തിരച്ചിൽ, രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, പറക്കലിനിടെ വിമാനത്തിന്റെ നാവിഗേഷൻ സിസ്റ്റത്തിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തു, മിനിറ്റുകൾക്കകം ബന്ധം പൂർണ്ണമായും നഷ്ടപ്പെട്ടു. വിമാനത്തെയും അതിലെ ജീവനക്കാരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പാക്കിസ്താൻ എയർപോർട്ട് അതോറിറ്റി (പിഎഎ) പ്രകാരം, കെ2 എയർവേയ്‌സ് കാർഗോ വിമാനം ഷാർജയിൽ നിന്ന് കറാച്ചിയിലേക്കുള്ള പതിവ്…
Author: മുര്‍ഷിദ
യുഎസിലെ ഇന്ത്യൻ ഗുണ്ടാസംഘവുമായി ബന്ധമുണ്ടെന്ന് ആരോപണം; പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
യുഎസിലെ ഒരു അന്താരാഷ്ട്ര ഗുണ്ടാ സംഘത്തില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് പഞ്ചാബ് ടാണ്ട പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഗുരീന്ദർജിത് സിംഗ് നാഗ്രയെ പോലീസ് ലൈനുകളിലേക്ക് സ്ഥലം മാറ്റി. ചണ്ഡീഗഢ്: യുഎസിലെ ഒരു അന്താരാഷ്ട്ര ഗുണ്ടാ സംഘത്തില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് പഞ്ചാബിലെ ടാണ്ട പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഗുരീന്ദർജിത് സിംഗ് നാഗ്രയെ പോലീസ് ലൈനുകളിലേക്ക് സ്ഥലം മാറ്റി. ഗുണ്ടാസംഘം ജഗ്ഗു ഭഗവാൻപുരിയയുടെ സംഘത്തെ സഹായിച്ചതിനും ഒരു കുടുംബത്തിൽ നിന്ന് പണം തട്ടിയെടുക്കുന്നതിൽ പങ്കുണ്ടെന്നും അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെടുന്നു. ഈ ആഴ്ച യുഎസിൽ ആരംഭിച്ച ഓപ്പറേഷൻ ഹാർഡ്‌ബോളിന്റെ ഭാഗമായാണ് ഈ കേസ് പുറത്തുവന്നത്. യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലെ കൊലപാതകം, കൊള്ളയടിക്കൽ, മയക്കുമരുന്ന് കടത്ത് എന്നിവയിൽ ഉൾപ്പെട്ട മൂന്ന് പ്രധാന സംഘടിത സംഘങ്ങളെ ലക്ഷ്യം വെച്ചുള്ള ഒരു ബഹുരാഷ്ട്ര അന്വേഷണമാണിത്. എഫ്ബിഐയുടെ മീഡിയ ബ്രീഫിംഗിന്റെ വീഡിയോ…
ഷിക്കാഗോ സീറോ മലബാർ രൂപതയുടെ രജത ജൂബിലി കൺവൻഷന് നാളെ (വ്യാഴം) തിരിതെളിയും
വിശ്വാസത്തിന്റെ, ഐക്യത്തിന്റെ, നന്ദിയുടെ മഹാസംഗമത്തിലേക്ക് വിശ്വാസികൾ യാത്ര തിരിച്ചു തുടങ്ങി ഇനി നാലു ദിനങ്ങൾ സീറോ മലബാർ സഭയുടെ കണ്ണുകളും ഹൃദയവും ഷിക്കാഗോയിലേക്ക് ഷിക്കാഗോ: ഇന്ത്യക്ക് പുറത്ത് സ്ഥാപിതമായ ആദ്യ സിറോ മലബാർ രൂപതയായ ഷിക്കാഗോ സെൻ്റ് തോമസ് രൂപതയുടെ ഒരു വർഷം നീണ്ടുനിന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട്, നാല് ദിവസം നീണ്ടുനിൽക്കുന്ന മഹാകൺവൻഷനു നാളെ (ജൂലൈ 9, വ്യാഴം) തിരിതെളിയും. അമേരിക്കയിലെത്തന്നെ പ്രസിദ്ധമായ ഷിക്കാഗോ മക്കോർമിക് പ്ലേസ് കൺവൻഷൻ സെൻ്ററിൽ, ജൂലൈ 9 മുതൽ 12 വരെ നടക്കുന്ന സമ്മേനത്തിൽ ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമായി മൂവായിരത്തിഅഞ്ഞൂറോളും പ്രതിനിധികൾ പങ്കെടുക്കും. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സിറോ മലബാർ സഭയുടെ ആത്മീയ നേതാക്കളും കൺവൻഷനിൽ എത്തിച്ചേരുമെന്ന് കൺവൻഷൻ ഭാരവാഹികൾ അറിയിച്ചു. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ…
ഏലിയാമ്മ എബ്രഹാം (കുഞ്ഞുമോള്‍ 82) നിര്യാതയായി
തിരുവല്ല/ന്യൂജേഴ്സി: അഴിയിടത്തുചിറ ഗവ. ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക ഇലഞ്ഞിമൂട്ടിൽ പുല്ലാട്ട് ഏലിയാമ്മ എബ്രഹാം (കുഞ്ഞുമോൾ – 82) തിരുവല്ലയിൽ നിര്യാതയായി. പി ടി ചാക്കോ (മലേഷ്യ) യുടെ സഹോദരിയാണ്. 1980-ൽ ഭർത്താവ് മരണപ്പെട്ടതിനെത്തുടർന്ന് കഠിനാധ്വാനത്തിലൂടെയും ഉറച്ച ദൈവവിശ്വാസത്തിലൂടെയുമാണ് അവർ രണ്ട് മക്കളെയും വളർത്തി വലുതാക്കിയത്. പരേതയുടെ ഒരു മകൻ അമേരിക്കയിലും മറ്റൊരാൾ തിരുവല്ലയിലുമാണ് താമസം. ന്യൂജേഴ്സി വാഷിംഗ്ടൺ ടൗൺഷിപ്പ് സെന്റ് പീറ്റേഴ്സ് മാർത്തോമാ ചർച്ച് ഇടവകാംഗമായ പി. ടി. ചാക്കോയുടെ സഹോദരിയുടെ വിയോഗത്തിൽ ഇടവകയ്ക്കും വികാരിക്കും വേണ്ടി അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ഇടവക സെക്രട്ടറി ജോർജ് തോമസ് അറിയിച്ചു. ഏലിയാമ്മ എബ്രഹാമിന്റെ നിര്യാണത്തോടെ കുടുംബത്തിലെ എട്ടു മക്കളിലെ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായി, ന്യൂ ജേഴ്സയിൽ താമസിക്കുന്ന പി ടി ചാക്കോ.
കെ.എച്ച്.എൻ.എയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം
ഫ്ലോറിഡ: വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA), ഗായത്രി ഗുരുകുലത്തിന്റെ സഹകരണത്തോടെ “വേദ പഠനകളരി” എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വേദപഠന പരിപാടിക്ക് തുടക്കം കുറിക്കുന്നു. ജോർജിയ, അറ്റ്ലാന്റ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ.എച്ച്.എൻ.എ സൗത്ത് ഈസ്റ്റ് റീജിയനാണ് ഈ പദ്ധതിയുടെ ഏകോപന ചുമതല നിർവഹിക്കുന്നത്. റീജിയന്റെ ആത്മീയ പ്രവർത്തനങ്ങളുടെ ഭാഗമായി ഷജീവ് പദ്മനിവാസ്, സംഗീത ചന്ദ്രൻ, രാജീവ് ഭാസ്കർ എന്നിവർ പരിപാടിയുടെ കോ-ഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു. 2026 ജൂലൈ 11-ന് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം (Launch) നടക്കുകയും, ജൂലൈ 19 മുതൽ റെഗുലർ ക്ലാസുകൾ ആരംഭിക്കുകയും ചെയ്യും. പഠനപരിപാടി പൂർണമായും സൗജന്യമായിരിക്കും. കേരളത്തിലെ പാലക്കാട് ത്രാങ്ങാലി ഷോർണൂരിലെ ഗായത്രി ഗുരുകുലം ആചാര്യൻ ഡോ. അരുണ്‍ പ്രഭാകരൻ ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. വേദങ്ങളുടെ അടിസ്ഥാന ആശയങ്ങൾ, ഉച്ചാരണം,…
ആത്മീയ സ്വത്വത്തിന്റെ തിരിച്ചറിവാണ് ദൈവഹിത നിർവ്വഹണത്തിന്റെ ആദ്യപടിയെന്ന് പ്രൊഫ. കോശി തലക്കൽ
ഡെട്രോയിറ്റ്: ആഗോള പ്രവാസി മലയാളി ക്രൈസ്തവ കൂട്ടായ്മയായ ഐ.പി.എൽ (IPL) ഓൺലൈൻ പ്രാർത്ഥനാ യോഗത്തിന്റെ 634-ാമത് സെഷൻ ജൂലൈ 7 ചൊവ്വാഴ്ച (EST രാത്രി 9:00 മണിക്ക്) ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിജയകരമായി സമാപിച്ചു. പ്രമുഖ വചനപ്രഘോഷകനും ആത്മീയ ചിന്തകനുമായ പ്രൊഫ. കോശി തലക്കൽ (ഫിലാഡൽഫിയ) യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. ആത്മീയ വളർച്ചയ്ക്കും പ്രാർത്ഥനാ ജീവിതത്തിനും ഏറെ പ്രചോദനം നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ വചനസന്ദേശം. കൂട്ടായ്മയുടെ ചരിത്രത്തിലെ 495-ാമത് പ്രാർത്ഥനാ സന്ദേശമാണ് ഈ യോഗത്തിൽ പങ്കുവെക്കപ്പെട്ടത്. “ഞാൻ ആരാണ്?” എന്ന ആത്മീയ തിരിച്ചറിവാണ് ദൈവഹിതം നിറവേറാനുള്ള ആദ്യപടിയെന്ന് പ്രൊഫ. കോശി തലക്കൽ തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. നാം ദൈവത്തിന്റെ മക്കളാണെന്ന സത്യം ഹൃദയത്തിൽ ഉറപ്പിക്കുമ്പോഴാണ് നമ്മുടെ ജീവിതം ദൈവഹിതത്തിന് അനുസൃതമായി രൂപപ്പെടുന്നത്. എന്നാൽ പലപ്പോഴും ഈ ആത്മീയ സ്വത്വം മറന്നുപോകുന്നതിനാൽ നാം ദൈവഹിതത്തിന് വിരുദ്ധമായ ചിന്തകളിലും പ്രവൃത്തികളിലും അകപ്പെട്ടുപോകുന്നുവെന്ന് അദ്ദേഹം…
ഫോമാ ഇന്റർനാഷണൽ കൺവെൻഷനിൽ വിപുലമായ കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ; ഡോ. റെയ്‌ന റോക്ക് നേതൃത്വം നൽകും
ഹൂസ്റ്റൺ: ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിൽ ഹൂസ്റ്റണിൽ നടക്കുന്ന ഫോമാ ഇന്റർനാഷണൽ കൺവെൻഷന്റെ ഭാഗമായി ഓഗസ്റ്റ് 1-ന് (ശനിയാഴ്ച) രാവിലെ 8.00 മുതൽ 11.00 വരെ വിപുലമായ കമ്മ്യൂണിറ്റി ഹെൽത്ത് ഫെയർ സംഘടിപ്പിക്കുന്നു. ആരോഗ്യസംരക്ഷണം, രോഗപ്രതിരോധം, ആരോഗ്യബോധവൽക്കരണം എന്നിവ ലക്ഷ്യമിട്ട് എല്ലാ പ്രായത്തിലുമുള്ളവർക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ഹ്യൂസ്റ്റണിലെ ആരോഗ്യ-മാധ്യമ രംഗങ്ങളിൽ സജീവ സാന്നിധ്യവും മികച്ച സംഘാടകയുമായ ഡോ. റെയ്‌ന റോക്ക് ചെയർപേഴ്സണായ മെഡിക്കൽ സെഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹെൽത്ത് ഫെയർ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു. ഹെൽത്ത് ഫെയറിന്റെ ഭാഗമായി രക്തദാന ക്യാമ്പും ബ്ലഡ് സ്റ്റം സെൽ രജിസ്ട്രേഷൻ ഡ്രൈവും സംഘടിപ്പിക്കും. ജീവൻ രക്ഷിക്കാൻ സഹായകമായ ഈ പ്രവർത്തനങ്ങളിൽ കൂടുതൽ പേർ പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു. പൊതുജനങ്ങൾക്കായി വിവിധ ആരോഗ്യവിദ്യാഭ്യാസ സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി സി.പി.ആർ.…
ബർത്ത് ടൂറിസം’ വിവാദം: ടെക്സസിലെ ആശുപത്രിക്ക് എതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഗവർണർ ഗ്രെഗ് ആബട്ട്
ഓസ്റ്റിൻ :ബർത്ത് ടൂറിസം’ വിവാദം കൊഴുകുന്നതിനിടെ ടെക്സസിലെ ആശുപത്രിക്ക് എതിരെ ഗവർണർ ഗ്രെഗ് ആബട്ട് അന്വേഷണം പ്രഖ്യാപിച്ചു.വിദേശികൾക്ക് യു.എസ് പൗരത്വം നേടിക്കൊടുക്കുന്നതിനായി ‘ബർത്ത് ടൂറിസം’ പാക്കേജുകൾ പരസ്യം ചെയ്‌തു എന്ന ആരോപണത്തിൽ ടെക്‌സസിലെ ‘മിഷൻ റീജിയണൽ മെഡിക്കൽ സെന്ററിന്’ എതിരെ അന്വേഷണം നടത്താൻ ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് ഉത്തരവിട്ടു. ഗവർണറുടെ നിലപാട്: യു.എസ് പൗരത്വം ലക്ഷ്യമിട്ട് വിദേശികളെ ആകർഷിക്കാൻ ആശുപത്രികൾ ‘ബർത്ത് പാക്കേജുകൾ’ നൽകുന്നത് നിയമവിരുദ്ധമാണെന്നും, ടെക്സസ് ആരോഗ്യരംഗത്തെ ഇതിനായി ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി. ആശുപത്രിയുടെ മറുപടി: തങ്ങൾ മറ്റ് ആശുപത്രികളെപ്പോലെ ആരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുക മാത്രമാണ് ചെയ്‌തതെന്നും, നിലവിൽ ഈ പരസ്യങ്ങൾ പൂർണ്ണമായും പിൻവലിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നിയമവിരുദ്ധമായ ഒരു പ്രവർത്തനത്തെയും തങ്ങൾ പിന്തുണയ്ക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സാമൂഹ്യ പ്രതിബദ്ധതയോടെ കലാ-സാംസ്‌കാരിക ചലനങ്ങളെ ജനങ്ങളിലെത്തിക്കുന്ന രതീഷ് ദോഹ ജംഗ്ഷന് മീഡിയ പ്ലസിന്റെ ആദരം
ദോഹ: സാമൂഹ്യ പ്രതിബദ്ധതയോടെ ഖത്തറിലെ കലാ-സാംസ്‌കാരിക, സാമൂഹിക ചലനങ്ങളെ സാമൂഹ്യമാധ്യമങ്ങളിലൂടെ സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്കെത്തിക്കുന്ന പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ രതീഷ് ദോഹ ജംഗ്ഷനെ മീഡിയ പ്ലസ് ആദരിച്ചു. മീഡിയ പ്ലസ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ് രതീഷിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഖത്തര്‍ ടെക് മാനേജിങ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ സ്നേഹോപഹാരം സമ്മാനിച്ചു. സാമൂഹിക പ്രതിബദ്ധതയോടെയുള്ള മാധ്യമപ്രവര്‍ത്തനവും സമൂഹത്തിന് ഉപകാരപ്രദമായ വിവരങ്ങളും ഖത്തറിലെ കലാ-സാംസ്‌കാരിക രംഗത്തെ വിശേഷങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതില്‍ രതീഷ് ദോഹ ജംഗ്ഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ മാധ്യമങ്ങളുടെ സാധ്യതകള്‍ സമൂഹത്തിന്റെ നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അംഗീകാരങ്ങള്‍ നേടട്ടെയെന്നും അവര്‍ ആശംസിച്ചു. ചടങ്ങില്‍ ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, കലാപ്രേമി…
ഡോ. പി.വി. ചെറിയാന്റെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷന്‍റെ അനുശോചനം
ബഹ്റൈന്‍: ബഹ്റൈനിലെ പ്രവാസി മലയാളികളുടെ ഹൃദയങ്ങള്‍ കീഴടക്കിയ ജനകീയ ഡോക്റ്ററായി ഏറെക്കാലം സേവനമനുഷ്ടിച്ച ഡോ. പി.വി ചെറിയാന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബഹ്‌റൈനിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സേവനവും, ബഹ്‌റൈന്‍ ഭരണാധികാരികളുമായിട്ടുള്ള അദ്ദേഹത്തിന്റെ ശക്തമായ ബന്ധവും സാമൂഹിക സേവനത്തിനായി ഉപയോഗിച്ച വ്യക്തിത്വം. ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍, ഇന്ത്യന്‍ ക്ലബ് ഭരണാധികാരി തുടങ്ങി നിരവധി സംഘടനകളെയും പ്രസ്ഥാനങ്ങളെയും മുന്നില്‍ നിന്ന് നയിച്ച ഡോക്റ്റര്‍ ഏറ്റവും ഒടുവില്‍ ബഹ്‌റൈന്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന സംഘടനക്കു രൂപം നല്‍കി നിരവധി ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കി. കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈന്‍റെ ആരംഭകാലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. അസോസിയേഷൻ സംഘടിപ്പിച്ച വിവിധ സാമൂഹിക, സാംസ്കാരിക പരിപാടികളിലും മെഡിക്കൽ ക്യാമ്പുകളിലും അദ്ദേഹത്തിന്റെ നിറസാന്നിധ്യം സംഘടനയ്ക്ക് വലിയ പ്രചോദനമായിരുന്നു. സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങളുടെ മികവ്…
