ചിങ്ങം: ഐശ്വര്യപൂർണ്ണവും സൗഭാഗ്യപൂർണ്ണവുമായ ഒരു ദിവസം ആയിരിക്കും. ഇന്ന് നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഫലങ്ങൾ നേടുന്നതിന് നിങ്ങൾക്ക് പതിവിലും കൂടുതൽ പോരാടേണ്ടി വന്നേക്കാം. അല്ലെങ്കിൽ പുതിയ ആശയങ്ങളില്‍ വിരിഞ്ഞ പ്ലാനുകൾ പ്രാവർത്തികമാക്കാൻ സാധാരണ എടുക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം എടുത്തേക്കാം.
കന്നി: ഇന്ന് ഒന്നിനുംതന്നെ നിങ്ങളെ തടഞ്ഞുനിർത്താനാവില്ല. മനസിൽ താരതമ്യേന വിപ്ലവകരമായ ആശയം ഉണ്ടാകും. സുഹൃത്തുക്കളെ നിങ്ങളെ വരാൻപോകുന്ന സ്വപ്നങ്ങൾ കാണിച്ചിട്ടുണ്ടാവാം. അത് വളരെ അപ്രായോഗികമാണെന്ന് നിങ്ങൾ കരുതിയത് ആകാം.
തുലാം: ഇന്ന് തുലാം രാശിക്കാരായ നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കും. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങളിന്മേൽ നിങ്ങളിന്ന് കൂടുതൽ ഊന്നൽ നൽകും. സൗന്ദര്യസംവർദ്ധക വസ്തുക്കളും, വസ്ത്രങ്ങളും വങ്ങാന്‍ നിങ്ങളിന്ന് തയ്യാറാവും. നിങ്ങളുടെ ബാഹ്യരൂപവും വ്യക്തിത്വവും വർദ്ധിപ്പിക്കാനും ശ്രമിക്കും.
വൃശ്ചികം: ഭാഗ്യത്തെ നിങ്ങളുടെ അസ്സ്വസ്ഥവും ആക്രമണോത്സുകവുമായ രീതി കാരണം നിങ്ങൾക്ക് നഷ്ടപ്പെടും. തർക്കമുള്ള കാര്യങ്ങൾ വളരെ നിയന്ത്രിച്ച് ചെയ്തില്ലെങ്കിൽ അത് പ്രശ്നങ്ങൾ രൂപപ്പെടുത്തും. പക്ഷേ വൈകുന്നേരമാകുമ്പോഴേക്കും നിങ്ങളുടെ ഭാഗ്യം തെളിയുകയും ശാന്തിയും സമാധാനവുമായി മുന്നോട്ട് പോകാൻ കഴിയുകയും ചെയ്യും.
ധനു: നിങ്ങൾക്ക് വളരെ അസ്വാസ്ഥ്യമോ മാനസികപ്രശ്നമോ ഉള്ളതായി തോന്നാം. മികച്ച പ്രകടനം ഇന്ന് നിങ്ങൾക്ക് കാഴ്ചവെക്കാൻ കഴിഞ്ഞേക്കില്ല. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം നിങ്ങൾ കഴിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
മകരം: മാനസികമായും ശാരീരികമായും നിങ്ങൾ ഉത്സാഹത്തോടെ തുടരാൻ സാദ്ധ്യതയുണ്ട്. നിങ്ങളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന അഭികാമ്യമല്ലാത്ത ചില സംഭവങ്ങൾ ഇന്ന് നിങ്ങളെ അസ്വസ്ഥരാക്കും. ഉറക്കമില്ലായ്മ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. സാമ്പത്തിക നഷ്ടമുണ്ടാകാം. പ്രശസ്തിയെ വ്രണപ്പെടുത്തുന്ന സംഭവങ്ങളും സംഭവിക്കാൻ സാദ്ധ്യതയുണ്ട്.
കുംഭം: സന്തോഷവും, എളിമയും ഉണ്ടാകുകയും പുറത്തുപോകാനും സാമൂഹികമായി ഇടപെടാനും ആഗ്രഹമുണ്ടാവുകയും ചെയ്യും. ഇന്നത്തെ ഈ ഊർജ്ജം യാത്രാപദ്ധതികളോ ഒരു ചെറിയ കുടുംബയാത്രയോ നടത്തുന്നതിന് പ്രേരിപ്പിക്കും.
മീനം: പണം ചെലവിടുന്നത് ഒഴിവാക്കുക. ആരെയെങ്കിലും വേദനിപ്പിക്കുന്നത് ഒഴിവാക്കാനായി സംസാരത്തിലും ആവേശത്തിലും നിങ്ങൾക്ക് ഒരു ആത്മപരിശോധന നടത്തേണ്ടിവരും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ ദിവസം മുഴുവനും മിതമായിത്തന്നെ തുടരുന്നതായിരിക്കും. നിഷേധാത്മകമായ ചിന്തകൾ നിങ്ങളെ തകരാൻ അനുവദിക്കരുത്.
മേടം: ശുഭചിന്തകളുടെ ഊർജ്ജം പ്രവഹിക്കുന്ന ഒരു ദിവസമാണിന്ന്. ഇന്ന് നിങ്ങൾ നിങ്ങളുടെ ജോലിയില്‍ തികഞ്ഞ ഉത്സാഹം കാണിക്കും; കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂർവ്വം സമയം ചെലവഴിക്കും. പൊതുസൽക്കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കുകൊള്ളാനുള്ള സാധ്യതയും കാണുന്നു.
ഇടവം: ഇന്ന് മുഴുവന്‍ നിങ്ങൾക്ക് പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. എന്നാൽ അവയെല്ലാം പൂർണ്ണമായും ഒഴിവാക്കാവുന്നതാണ് എന്നുള്ളകാര്യം ആശ്വാസകരമാണ്. അതുകൊണ്ട് കണ്ണും കാതും തുറന്നുവെച്ച് ശ്രദ്ധയോടെ പ്രവർത്തിക്കേണ്ടതാണ്. ആരോഗ്യകാര്യത്തിലും നിങ്ങൾക്കിന്ന് ശ്രദ്ധവേണം. വൈദ്യപരിശോധനക്ക് വിധേയമാക്കണം.
മിഥുനം: നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പൂർണ്ണത ആഗ്രഹിക്കുന്നു. നിങ്ങളുടെ ജീവിതത്തിൻ്റെ എല്ലാ വശങ്ങളിലും ഈ തത്വശാസ്ത്രം പ്രയോഗികമായിരിക്കും. ശരിയായ രീതിയില്‍ നിങ്ങളുടെ പരിശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് ശ്രദ്ധ നല്ല രീതിയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു എന്നകാര്യം ഉറപ്പുവരുത്തുക.
കര്‍ക്കടകം: സമയം അനുകൂലമാണ്. ഇന്നലെവരെ നിങ്ങൾ ആസ്വദിച്ച എല്ലാ ഭാഗ്യങ്ങളും തുടരും. അപൂർവ്വസമ്മാനങ്ങൾ പുഞ്ചിരിയോടെ സ്വീകരിക്കുക. ജോലി സ്ഥലത്തും വീട്ടിലും മിഴിവേറിയ സമയങ്ങൾ നല്ല ഫലങ്ങൾ ഉറപ്പുവരുത്തുന്നു. നിങ്ങളുടെ കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുന്ന സൗഹൃദനിമിഷങ്ങൾ ഒരു നവ്യാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതായിരിക്കും.
