ഫൊക്കാന ലയനം പൂർത്തിയായി; അഞ്ച് അസ്സോസിയേനുകൾക്ക് കൂടി ബി.ഒ.ടിയുടെ അംഗീകാരം

വാഷിംഗ്ടൺ ഡിസി: ഫൊക്കാന ലയനം പൂർത്തിയായതായി ഫൊക്കാന ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ സണ്ണി മറ്റമന അറിയിച്ചു. മെയ് 2-ന് നടന്ന ഫൊക്കാനയുടെ ട്രസ്റ്റീ ബോർഡ് യോഗം ബി ഒ ടി ചെയർമാൻ്റെ അഭാവത്തിൽ വൈസ് ചെയർമാൻ്റെ അദ്ധ്യക്ഷതയിലാണ് കൂടിയത്. ട്രസ്റ്റീ ബോർഡ് അംഗങ്ങളായ പോൾ കറുകപ്പിള്ളിയും, മാധവൻ നായരും ട്രസ്റ്റി ബോർഡ് അംഗത്വം രാജി വെയ്ക്കുകയും ഫൊക്കാന സമവായ ചർച്ചയുടെ ഭാഗമായി പുതിയ അംഗങ്ങളായി ജോസഫ് കുരിയപുറം, സുധ കർത്ത എന്നിവരെ ബി. ഒ . ടി നിയമിക്കുകയും ചെയ്തു.

അംഗങ്ങളായ കല ഷഹി, ഏബ്രഹാം കെ. ഈപ്പൻ, പുതിയ അംഗങ്ങളായ സുധ കർത്ത, ജോസഫ് കുരിയപ്പുറം എന്നിവർ അടങ്ങുന്ന ബി.ഒ.ടി പുതിയ തീരുമാനങ്ങൾക്ക് ഐക്യദാർഢ്യ പിന്തുണ നൽകി. ഐക്യ ശ്രമത്തിൻ്റെ ഭാഗമായി സ്ഥാനം ഒഴിയാൻ തയ്യാറായ പോൾ കറുകപ്പിള്ളിക്കും, മാധവൻ ബി നായർക്കും യോഗം നന്ദി രേപ്പെടുത്തി. ഫൊക്കാനയിൽ സമാധാനം പുനഃസ്ഥാപിച്ച് ഐക്യം കാത്തുസൂക്ഷിക്കുവാൻ ശ്രമിച്ച ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ, സണ്ണി മറ്റമന എന്നിവർക്കും യോഗം നന്ദി അറിയിച്ചു.

ജോസഫ് കുരിയപ്പുറവും, സുധാ കർത്തയും ഫെഡറേഷൻ്റെ ഉടമസ്ഥാവകാശവും, ലോഗോയും എത്രയും വേഗം ഫൊക്കാനയ്ക്ക് നൽകാൻ ധാരണയായി. ഫൊക്കാന റജിസ്ട്രേഷനിൽ വ്യക്തികൾ ഏതെങ്കിലും ഉടമസ്ഥാവകാശം ക്ലെയിം ചെയ്യുന്നതിൽ നിന്ന് തടയുകയും രജിസ്ട്രേഷൻ രേഖകളിൽ കാലോചിതമായ ചില മാറ്റങ്ങൾ വരുത്തുവാനും തീരുമാനിച്ചു.

ഫൊക്കാന ലയന തീരുമാനത്തിൻ്റെ ഭാഗമായി അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷന്‍, സൗത്ത് വെസ്റ്റ് ഫ്ലോറിഡ മലയാളി അസ്സോസിയേഷൻ, നിയോഗ, ന്യൂജേഴ്സി കൈരളി ആർട്സ് ക്ലബ്, സൗത്ത് ഫ്ലോറിഡ മലയാളി അസോസിയേഷൻ എന്നീ സംഘടനകളെ ഫെഡറേഷനിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചു.

കാണാതായ രേഖകളുടെ തിരുത്തലുകളുടെ അടിസ്ഥാനത്തിൽ ഈ അസ്സോസിയേഷനുകൾക്കും ഫൊക്കാന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുവാനുള്ള അവകാശം ഉണ്ടായിരിക്കുമെന്നും ബി. ഒ ടി തീരുമാനിച്ചു. കൂടാതെ, നിലവിലെ ഫൊക്കാന ബൈലോകളിൽ വൈരുദ്ധ്യമുള്ള വിഷയങ്ങൾ പരിശോധിക്കുവാനും തീരുമാനിച്ചു.

FOKANA Inc. എന്ന പേരിൽ ഒരു സംഘടന രജിസ്റ്റർ ചെയ്ത വിഷയത്തിൽ നിയമോപദേശം തേടാനും ഈ പേരുമാറ്റം മൂലം ഒരു സംഘർഷവും ഉണ്ടാകരുതെന്ന് ബോർഡ് തീരുമാനിച്ചു. ബി.ഒ.ടി വൈസ് ചെയർമാൻ സണ്ണി മറ്റമന നേതൃത്വം നൽകിയ യോഗത്തിൽ സെക്രട്ടറി ഏബ്രഹാം ഈപ്പൻ നന്ദി പ്രകാശിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News