പ്രവാസി വെൽഫെയർ മലപ്പുറം അഖില കേരള വടംവലി മത്സരം: കെ എൽ 10 ലെജെൻഡ്സും 365 റോപ് റെബൽസും ചാമ്പ്യന്മാർ

ദോഹ: നസീം ഹെൽത്ത് കെയർ മുഖ്യ പ്രായോജകരായി കെ എൽ ടെൻ ലെജെൻഡ്സ് പ്രവാസി വെൽഫെയർ മലപ്പുറവുമായി സഹകരിച്ച് നടത്തിയ അഖില കേരള വടംവലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ കെ എൽ ടെൻ ലെജൻഡ്സും വനിതാ വിഭാഗത്തിൽ 365 റോപ് റെബെൽസും ചാമ്പ്യൻമാരായി.റയ്യാൻ പ്രൈവറ്റ് സ്കൂളിൽ വെച്ചു നടന്ന വടംവലി മത്സരത്തിൽ ജില്ലാ അടിസ്ഥാനത്തിൽ പുരുഷ വിഭാഗത്തിൽ എട്ടു ടീമുകളും വനിതാ വിഭാഗത്തിൽ ക്ലബ് അടിസ്ഥാനത്തിൽ ആറ് ടീമുകളുമാണ് മത്സരത്തിൽ പങ്കെടുത്തത്.

ആവേശകരമായ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ കെ എൽ 11വാരിയേഴ്സ് രണ്ടാംസ്ഥാനവും ഫിനിക്സ് പാലക്കാട് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.വനിതാ വിഭാഗത്തിൽ പ്രവാസി വെൽഫെയർ ലാവൻഡർ രണ്ടാംസ്ഥാനവും ഷാർപ്പ് ഹീൽസ് മൂന്നാംസ്ഥാനവും നേടി.

പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാരായ കെ എൽ ടെൻ ലെജൻഡ്സിന് ഐ എസ് സി പ്രസിഡൻ്റ് ഇ പി അബ്ദുറഹ്മാൻ ട്രോഫി സമ്മാനിച്ചു. ഇംറാൻ (നസീം ഹെൽത് കെയർ) മെഡലുകളും പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ചന്ദ്രമോഹൻ ക്യാഷ് അവാർഡും സമ്മാനിച്ചു.രണ്ടാംസ്ഥാനം നേടിയ കെ എൽ 11 വാരിയേഴ്സിന് റഹൂഫ് (ഇൻകാസ് മലപ്പുറം) ട്രോഫിയും മുഹമ്മദ് അൽ ഫഹദ് (സ്പ്രിംഗ് ഇൻ്റർ നാഷനൽ) ക്യാഷ് അവാർഡും പ്രവാസി വെൽഫെയർ വൈസ് പ്രസിഡൻ്റ് റഷീദലി മെഡലുകളും സമ്മാനിച്ചു. മൂന്നാംസ്ഥാനക്കാരായ ഫിനിക്സ് പാലക്കാടിന് ഷാഹിദ് (മിഡ്ലാൻഡ്) ക്യാഷ് അവാർഡും റസാഖ് (കോംപസ് നൌ)മെഡലുകളും സമ്മാനിച്ചു.നാലാംസ്ഥാനക്കാരായ ഫ്രണ്ട്സ് ഓഫ് മലപ്പുറത്തിനുള്ള അവാർഡ് റജാഇ (ടാസ് ആൻഡ് ഹാംജിറ്റ്) സമ്മാനിച്ചു.

വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ 365 റോപ് റെബെൽസ് ടീമംഗങ്ങൾക്കുള്ള അവാർഡ് ഹർഷിനും (ഫ്രൈഡി) രണ്ടാംസ്ഥാനം നേടിയ പ്രവാസി വെൽഫെയർ ലാവൻഡർ ടീമിനുള്ള അവാർഡ് മഷൂദ് തിരുത്തിയാടും (ഡോം ഖത്തർ ) സമ്മാനിച്ചു.

സമാപന പരിപാടിയിൽ ചന്ദ്രമോഹൻ (പ്രസിഡൻ്റ്, പ്രവാസി വെൽഫെയർ)മറ്റു സംസ്ഥാന ഭാരവാഹികളായ താസീൻ അമീൻ,റഷീദലി,സജ്ന സാക്കി , ഷാഫി മൂഴിക്കൽ,റഷീദ് കൊല്ലം, മുനീഷ് എ സി, അമീൻ അന്നാര (പ്രസിഡൻ്റ് പ്രവാസി വെൽഫെയർ മലപ്പുറം), അസ്ഹർ അലി (ട്രഷറർ പ്രവാസി വെൽഫെയർ മലപ്പുറം, ഇംറാൻ(നസീം ഹെൽത്കെയർ) , ഹക്സർ (റീഗേറ്റ് ബിൽഡേഴ്സ്), ഹർഷിൻ (ഫ്രൈഡി), റസാഖ് (കോംപസ് നൌ),ഷാഹിദ് (ഫ്യൂചർലൈൻ), ഫഹദ് (സ്പ്രിംഗ് ഇൻ്റർനാഷനൽ),യൂസുഫ് (മിഡ്ലാൻ്റ് ട്രേഡിംഗ്), റജാഇ (ടാസ് ആൻഡ് ഹാംജിറ്റ്) തുടങ്ങിയവർ സംബന്ധിച്ചു.മുഖ്യ പ്രായോജകർക്കുള്ള കെ എൽ ടെൻ ലെജൻഡ്സിൻ്റെ ഉപഹാരങ്ങൾ പ്രവാസി വെൽഫെയർ ഭാരവാഹികൾ കൈമാറി. മത്സരത്തിൻ്റെ ഭാഗമായി വേദിയിൽ കുട്ടികൾക്കായി വിവിധ ഗെയിമുകളും ഫുഡ്കോർട്ടുകളും ഒരുക്കിയിരുന്നു.

എസ് എം എ ടൈപ്പ് വൺ രോഗബാധിതയായ പാലക്കാട് സ്വദേശികളുടെ പിഞ്ചുമകൾ മൽഖ റൂഹിയുടെ ചികിത്സാ സഹായത്തിനു വേണ്ടിയുള്ള ഖത്തർ ചാരിറ്റി കിയോസ്ക് മത്സര സ്ഥലത്ത് സംവിധാനിക്കുകയും കാണികളിൽ നിന്നും പണം സ്വീകരിക്കുകയും ചെയ്തു. കൂടാതെ, മൂന്നാംസ്ഥാനത്തിനർഹരായ ഫിനിക്സ് പാലക്കാട് ടീമും നാലാം സ്ഥാനക്കാരായ ഫ്രണ്ട്സ് ഓഫ് മലപ്പുറവും തങ്ങളുടെ സമ്മാനത്തുക മൽഖ റൂഹിയുടെ ചികിത്സാഫണ്ടിലേക്ക് കൈമാറിയത് വേറിട്ട മാതൃകയായി.

പ്രോഗ്രാം കൺവീനർമാരായ റഹ്മത്തുല്ല കൊണ്ടോട്ടി,ഷബീബ് അബ്ദുറസാഖ്, പ്രവാസി വെൽഫെയർ മലപ്പുറം പ്രസിഡൻ്റ് അമീൻ അന്നാര, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഫഹദ് മലപ്പുറം,ഷമീർ വി കെ,വൈസ് പ്രസിഡൻ്റുമാരായ ഷാനവാസ് വേങ്ങര,കബീർ പൊന്നാനി, സെക്രട്ടറി സഹല, ജില്ലാ കമ്മിറ്റി അംഗങ്ങൾ, വിവിധ മണ്ഡലം പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Print Friendly, PDF & Email

Leave a Comment

More News