പൊന്നാനി ബോട്ട് അപകടം, സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിക്കണം : വെൽഫെയർ പാർട്ടി

മലപ്പുറം : പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിന്മേൽ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരണപ്പെട്ട വിഷയത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം അനുവദിക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. അപകടത്തിൽപ്പെട്ട ബോട്ടിനും മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാറിന് ബാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ഉണ്ടാവാതിരിക്കാനുള്ള നടപടികളും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സഫീർഷ, ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം, ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് പൊന്നാനി, സി വി ഖലീൽ എന്നിവർ മരണപ്പെട്ടവരുടെ വീട് സന്ദർശിച്ച് അനുശോചനം അറിയിച്ചു.

+1 ബാച്ച് അപര്യാപ്തത: മലപ്പുറം മെമ്മോറിയലിന്റെ പടപ്പുറപ്പാട് 15 ന്

മലപ്പുറത്ത് ആവശ്യമായ +1 ബാച്ചുകൾ അനുവദിക്കുക, വിദ്യാഭ്യാസ മേഖലയിൽ മലപ്പുറത്തോട് നിലനിൽക്കുന്ന വിവേചനം അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങൾ ഉയർത്തി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ‘മലപ്പുറം മെമ്മോറിയൽ’ പ്രക്ഷോഭത്തിൻ്റെ പടപ്പുറപ്പാട് 15 ന് ബുധനാഴ്ച നടക്കും. മലപ്പുറത്തോടുള്ള വിവേചനങ്ങൾ അവസാനിക്കുന്നത് വരെ പിൻമടക്കമില്ലാത്ത സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ പറഞ്ഞു. ജില്ലയിലെ വിദ്യാഭ്യസ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നാവിശ്യമുയർത്തി കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ സമരങ്ങളെ കൂടുതൽ സജീവമായി മുന്നോട്ട് കൊണ്ട് പോകാൻ തന്നെയാണ് ഫ്രറ്റേണിറ്റിയുടെ തീരുമാനം. മലപ്പുറം മെമ്മോറിയലിന് കീഴിൽ പടപ്പുറപ്പാട്, ഡോർ ടു ഡോർ കാമ്പയിൻ, ജനകീയ വിചാരണ സദസ്സുകൾ, തെരുവ് ക്ലാസുകൾ, ചർച്ചാ സംഗമങ്ങൾ, പദയാത്രകൾ, ഉപരോധ സമരം, കലാജാഥകൾ, വഴി തടയൽ സമരം, വഴി തടയൽ സമരം, മലപ്പുറം പട തുടങ്ങി വിവിധ തരത്തിലുള്ള സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു.…

സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു

മലപ്പുറം: മെയ്‌ 13 ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റിന്റെ 21ാം സ്ഥാപകദിനം “അഭിമാന സാക്ഷ്യത്തിന്റെ 21 വർഷങ്ങൾ” എന്ന തലക്കെടുയർത്തിപിടിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആചരിച്ചു. സോളിഡാരിറ്റി മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഡോ. കൂട്ടിൽ മുഹമ്മദാലി, ഹമീദ് വാണിയമ്പലം, പി മുജീബ് റഹ്‌മാൻ, പി. എം സാലിഹ് എന്നിവർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി പതാക ഉയർത്തി സ്ഥാപക ദിനാചരണത്തിൽ പങ്കാളിയായി. സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഡോ. അബ്ദുൽ ബാസിത് പി. പി ജില്ലാ ആസ്ഥാനത്ത് പതാക ഉയർത്തി.ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ എൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ അജ്മൽ കെ.പി ജില്ലാ സെക്രട്ടറിമാരായ സാബിക് വെട്ടം,യാസിർ കൊണ്ടോട്ടി,അമീൻ വേങ്ങര,ജില്ലാ സമിതി അംഗം കെ കെ അഷ്‌റഫ് എന്നിവർ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ പതാക ഉയർത്തി. ജില്ലയിലെ വിവിധ യൂണിറ്റ് പ്രദേശങ്ങളിലും ടൗൺകളിലും ജില്ലാ…

സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു

മക്കരപ്പറമ്പ : ‘അഭിമാന സാക്ഷ്യത്തിന്റെ 21 വർഷങ്ങൾ’ മെയ് 13 സോളിഡാരിറ്റി സ്ഥാപക ദിനത്തോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. വടക്കാങ്ങരയിൽ ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ പതാക ഉയർത്തി. കടുങ്ങൂത്ത് മുൻ ഏരിയ സെക്രട്ടറി ഇഹ്സാൻ സി.എച്ച്, മുഞ്ഞക്കുളത്ത് യൂനിറ്റ് പ്രസിഡന്റ് അബ്ദുറഹ്മാൻ എന്നിവർ പതാക ഉയർത്തി. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ ആക്ടിംഗ് പ്രസിഡന്റ് അംജദ് നസീഫ്, സെക്രട്ടറി സി.എച്ച് അഷ്റഫ്, സമീഹ് സി.എച്ച്, സമീദ് സി.എച്ച്, പി.കെ നിയാസ് തങ്ങൾ, അസ്ഹർ നിയാസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ ഏകദേശം 63 ശതമാനം പോളിംഗ്; ആന്ധ്രയിലും ബംഗാളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 96 മണ്ഡലങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടത്തിൽ 63 ശതമാനത്തോളം പോളിംഗ് ഇന്ന് (തിങ്കളാഴ്ച) രേഖപ്പെടുത്തി. അതേസമയം, പശ്ചിമ ബംഗാളിലും ആന്ധ്രാപ്രദേശിലും അങ്ങിങ്ങായി അക്രമസംഭവങ്ങൾ നടന്നതായി റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളിൽ വീണ്ടും 75.94 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത് ശ്രദ്ധേയമായി. ഈ ഘട്ടത്തിലെ ഏറ്റവും ഉയർന്ന പോളിംഗാണിത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള താഴ്‌വരയിലെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലെ ശ്രീനഗർ മണ്ഡലത്തിൽ 36.58 ശതമാനം വോട്ട് രേഖപ്പെടുത്തി. ഇത് “പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന പോളിംഗ്” ആണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവിച്ചു. “2024ലെ പൊതുതെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ട പോളിംഗിൽ രാത്രി 8 മണി വരെ ഏകദേശം 62.84 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വൈകുന്നേരം 6 മണിക്ക് പോളിംഗ് അവസാനിച്ചു, പക്ഷേ ധാരാളം വോട്ടർമാർ പോളിംഗ് സ്റ്റേഷനുകളിൽ ഇപ്പോഴും…

കനത്ത മഴ: മുംബൈയിൽ 100 അടി ഉയരമുള്ള പരസ്യ ബോർഡ് തകർന്ന് 35 പേർക്ക് പരിക്കേറ്റു

മുംബൈ: പൊടിക്കാറ്റിൻ്റെ അകമ്പടിയോടെ പെയ്ത കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിലെ വിമാന സർവീസുകൾ ഒരു മണിക്കൂറോളം നിർത്തിവെക്കുകയും ലോക്കൽ ട്രെയിനുകൾ വൈകുകയും ചെയ്തു. 15 വിമാനങ്ങൾ വിവിധ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായും റൺവേകളുടെ പ്രവർത്തനം വൈകിട്ട് 5.03ന് പുനരാരംഭിച്ചതായും എയർപോർട്ട് അധികൃതര്‍ അറിയിച്ചു. നഗരത്തിലെ മോശം കാലാവസ്ഥയും പൊടിക്കാറ്റും കാരണം, ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം (സിഎസ്എംഐഎ) 66 മിനിറ്റോളം വിമാന പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചതായി ഒരു പ്രസ്താവനയിൽ പറഞ്ഞു. പ്രവർത്തനം പുനരാരംഭിക്കുന്നതുവരെ വിമാനത്താവളം 15 വഴിതിരിച്ചുവിടലുകൾക്ക് സാക്ഷ്യം വഹിച്ചതായി പ്രസ്താവനയിൽ പറയുന്നു. സുരക്ഷിതവും സുഗമവുമായ വിമാന പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞയാഴ്ചയാണ് മൺസൂണിന് മുമ്പുള്ള റൺവേ അറ്റകുറ്റപ്പണികൾ വിമാനത്താവളം പൂർത്തിയാക്കിയത്. മഴ മുംബൈയിലെയും സമീപ പ്രദേശങ്ങളിലെയും നിവാസികൾക്ക് ചൂടിൽ നിന്ന് ആശ്വാസം നൽകിയപ്പോൾ, കൊടുങ്കാറ്റിൽ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം ഗതാഗതം സ്തംഭിപ്പിച്ചു. ഘാട്‌കോപ്പർ ഏരിയയിലെ ചെദ്ദാനഗർ…

പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം ജയില്‍ ശിക്ഷ

കണ്ണൂര്‍: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലയിൽ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ശ്യാംജിത്തിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. മാനന്തേരി കളത്തിൽ ശ്യാംജിത്താണ് കണ്ണച്ചാങ്കണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. 2022 ഒക്‌ടോബർ 22 ന് പുലർച്ചെയാണ് സംഭവം. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഐപിസി 449, 32 വകുപ്പുകൾ പ്രകാരം അഡീഷണൽ സെഷൻസ് കോടതി ഇന്നലെയാണ് പ്രതി കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചത്. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ.വി മൃദുലയാണ് പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് വിധിച്ചത്. വിഷ്ണുപ്രിയയുടെ സഹോദരിയുടെ സഹപാഠിയായ ശ്യാംജിത്തുമായുള്ള വിഷ്ണുപ്രിയയുടെ പരിചയം പിന്നീട് സൗഹൃദമായി മാറുകയും എന്നാല്‍, വിഷ്ണുപ്രിയ അടുക്കാതിരുന്നത് പിന്നീട് വൈരാഗ്യത്തിലേക്ക് നയിക്കുകയും ചെയ്തു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് സുഹൃത്തുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ കട്ടിലിൽ ഇരുന്ന വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ബോധരഹിതയാക്കി ഇരുതല മൂര്‍ച്ചയുള്ള കത്തികൊണ്ട്…

മലപ്പുറം ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചു

മലപ്പുറം: വിദ്യാഭ്യാസ സാമൂഹിക സന്നദ്ധ സംഘടനയായ ലാം നോളജ് സെൻ്ററിൻ്റെയും പൈതൃക പഠന ഗവേഷകരുടെയും നേതൃത്വത്തിൽ മലപ്പുറം ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചു. ബ്രിട്ടീഷ് കോളനി വിരുദ്ധ ചെറുത്തുനിൽപ്പുകൾ അരങ്ങേറിയ മലപ്പുറത്തിൻ്റെ പരിസര പ്രദേശങ്ങളിലൂടെയായിരുന്നു യാത്ര. 1921 ലെ പൂക്കോട്ടൂർ യുദ്ധഭൂമി, രക്തസാക്ഷികളുടെ കൂട്ട ഖബറുകൾ, യുദ്ധസ്മാരകം, ബ്രിട്ടീഷ് സൈനികരുടെ ശവക്കല്ലറ, മേൽമുറി അധികാരിത്തൊടിയിലെ വീട്ടുമുറ്റത്തെ ഖബറുകൾ, മൂന്നു നൂറ്റാണ്ടോളം മുമ്പ് മലപ്പുറം പട നടന്ന മലപ്പുറം വലിയങ്ങാടി പള്ളി, കോട്ടപ്പടിയിലെ പാറനമ്പിയുടെ കോട്ടവാതിൽ, എം.എസ്.പി മ്യൂസിയം എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. എഴുത്തുകാരൻ ഡോ. ജമീൽ അഹ്മദ് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകനും ചരിത്ര ഗവേഷകനുമായ സമീൽ ഇല്ലിക്കൽ യാത്രക്ക് നേതൃത്വം നൽകി. ചരിത്ര വിദ്യാർഥികൾ, എഴുത്തുകാർ, ചരിത്ര ഗവേഷകർ, മാധ്യമപ്രവർത്തകർ, അധ്യാപകർ, ഡോക്ടർമാർ തുടങ്ങിയവർ സംബന്ധിച്ചു.

സോളിഡാരിറ്റി സ്ഥാപക ദിനം: പി മുജീബ് റഹ്മാൻ പതാക ഉയർത്തി

മമ്പാട്: “അഭിമാന സാക്ഷ്യത്തിന്റെ 21 വർഷങ്ങൾ” എന്ന തലക്കെട്ടിൽ ആചരിക്കുന്ന സോളിഡാരിറ്റിയുടെ 21ാം സ്ഥാപകദിനം വിപുലമായ പരിപാടികളോടെ മമ്പാട് സംഘടിപ്പിച്ചു. സോളിഡാരിറ്റി മുൻ സംസ്ഥാന പ്രസിഡന്റും ജമാഅത്തെ ഇസ് ലാമി കേരള അമീറുമായ മുജീബ്റഹ്മാൻ മമ്പാട് പതാക ഉയർത്തി. സ്ഥാപക ദിനാചരണ പ്രോഗ്രാമിന് ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കാരക്കുന്ന് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് ഷമീം അഹ്സൻ സ്വാഗതം പറഞ്ഞു. പ്രവർത്തകർ പ്രതിജ്ഞ ചൊല്ലുകയും മധുര വിതരണം നടത്തുകയും ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരിപാടികൾ സ്ഥാപക ദിനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.

കന്നഡ സീരിയല്‍ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

ഹൈദരാബാദ്: തൃണയനി എന്ന കന്നഡ സീരിയലിലെ തിലോത്തമ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ നടി പവിത്ര ജയറാം ഇന്ന് വാഹനാപകടത്തിൽ മരിച്ചു. സീരിയലിലൂടെ ജനപ്രിയ താരമായി മാറിയ അവര്‍ തെലുങ്കിലും ജനപ്രിയയായി മാറി. മഹ്ബൂബ് നഗർ ജില്ലയിലെ ഭൂത്പൂർ ഏരിയയിലെ സെരിപള്ളിയിൽ വെച്ച് ഇന്ന് രാവിലെയാണ് അവര്‍ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. കാർ ഡിവൈഡറിൽ ഇടിച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പവിത്ര സംഭവസ്ഥലത്തുതന്നെ മരിച്ചു. എന്നാൽ, കാറിലുണ്ടായിരുന്ന അവരുടെ കുടുംബാംഗങ്ങൾക്കും ഡ്രൈവർക്കും പരിക്കേറ്റു. കർണാടകയിലെ മാണ്ഡ്യ സ്വദേശിയായ പവിത്ര കന്നഡ ടിവി രംഗത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ‘ജോക്കാളി’ എന്ന സീരിയലിലൂടെയാണ് അഭിനയിച്ചു തുടങ്ങിയത്. അതിനുശേഷം, ‘റോബോ ഫാമിലി’, ‘ഗലിപത’, ‘രാധാരാമൻ’, ‘വിദ്യാവിനായക’ എന്നിവയുൾപ്പെടെ 10 ലധികം സീരിയലുകൾ അവർ കന്നഡയിൽ ചെയ്തു. ‘നിന്നെ പെല്ലടത്ത’ എന്ന സീരിയലിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു.