മോഷ്ടിച്ച കുതിരപ്പുറത്ത് കയറിയ കൗമാരക്കാരിൽ ഒരാൾ കാർ ഇടിച്ച് മരിച്ചു രണ്ടു പേർക് പരിക്ക്

ഡാളസ്:തെക്കൻ ഡാളസിൽ ചൊവ്വാഴ്ച പുലർച്ചെ മോഷ്ടിച്ച മൂന്ന് കുതിരകളുടെ പുറത്ത് കയറി സവാരി ചെയ്തിരുന്ന കൗമാരക്കാരായ മൂന്നുപേരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറി14 കാരൻ മരിക്കുകയും മറ്റ് രണ്ട് കൗമാരക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡാളസ് പോലീസ് അറിയിച്ചു.

ഇന്റർസ്‌റ്റേറ്റ് 45-ന് സമീപം ഗ്രേറ്റ് ട്രിനിറ്റി ഫോറസ്റ്റ് വേയിൽ പുലർച്ചെ 5:30 ഓടെയാണ് അപകടം. മോഷ്ടിച്ച കുതിരപ്പുറത്ത് കയറിയ മൂന്ന് കുതിര സവാരിക്കാരെ ഒരു കാർ ഇടിച്ചതായി പോലീസ് പറഞ്ഞു.

ഒരു കുതിരസവാരിക്കാരൻ സംഭവസ്ഥലത്തും 16ഉം 17ഉം വയസ്സുള്ള മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു.

ഒരു കുതിര അപകടത്തിൽ കൊല്ലപ്പെട്ടപ്പോൾ മറ്റൊന്ന് സംഭവസ്ഥലത്ത് വെച്ച് ദയാവധം ചെയ്യേണ്ടിവന്നു. മൂന്നാമത്തെ കുതിരയ്ക്ക് പരിക്കേറ്റെങ്കിലും അതിജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നു

അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

Print Friendly, PDF & Email

Related posts

Leave a Comment