മലപ്പുറം : പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിന്മേൽ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരണപ്പെട്ട വിഷയത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം അനുവദിക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. അപകടത്തിൽപ്പെട്ട ബോട്ടിനും മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാറിന് ബാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ഉണ്ടാവാതിരിക്കാനുള്ള നടപടികളും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സഫീർഷ, ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം, ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് പൊന്നാനി, സി വി ഖലീൽ എന്നിവർ മരണപ്പെട്ടവരുടെ വീട് സന്ദർശിച്ച് അനുശോചനം അറിയിച്ചു.
More News
-
ഇസ്രായേലിൽ അധികാരത്തിലേറാൻ ഗാഡി ഐസെൻകോട്ടിന്റെ നീക്കം; സ്വന്തം സഖ്യത്തിലെ ഭിന്നതകളും ഹരേദി പാർട്ടികളുടെ നിലപാടും വെല്ലുവിളി, ഭൂരിപക്ഷം ഉറപ്പാക്കാൻ കടുത്ത രാഷ്ട്രീയ പോരാട്ടം
ജറുസലേം: ഇസ്രായേലിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ സജീവമാകുന്നതിനിടെ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ബദലായി അധികാരത്തിലെത്താൻ ശ്രമിക്കുന്ന മുൻ സൈനിക... -
ജർമ്മൻ സർക്കാരിന്റെ അന്താരാഷ്ട്ര വിസിറ്റേഴ്സ് പ്രോഗ്രാമിലേക്ക് ഇന്ത്യൻ പരിസ്ഥിതി സ്വതന്ത്ര മാധ്യമ പ്രവർത്തക ജിഷ എലിസബത്തിന് ഔദ്യോഗിക ക്ഷണം
കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച ജർമ്മനിയുടെ നയങ്ങളും പദ്ധതികളും നേരിട്ട് പഠിക്കാൻ അവസരം; 15 രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെട്ട... -
കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർപേഴ്സൺ നിയമനം വിവാദമായി; യോഗ്യതയുള്ളവരെ സംഘപരിവാർ അനുകൂലികളായി ചിത്രീകരിക്കുന്നത് നിർത്തണം; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ
തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർപേഴ്സനായി ഡോ. വിനോദ് കുമാർ കല്ലോലിക്കലിനെ നിയമിച്ചതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം ശക്തമാകുന്നതിനിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി...
