വിഷ്ണുരാജിന്റെ തിരക്കഥയില്‍ ജിഷ്ണു ഹരീന്ദ്രനാഥിന്റെ പുതിയ ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ നായകന്‍

സിദ്ധാർത്ഥ് ഭരതനെ നായകനാക്കി ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സിദ്ധാർത്ഥ് ഭരതനാണ് തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ചിത്രത്തിലെ എല്ലാ പ്രധാന താരങ്ങളും അണിനിരക്കുന്ന പോസ്റ്റർ പുറത്തുവിട്ടത്.

സിദ്ധാർത്ഥിനെ കൂടാതെ ഉണ്ണി ലാലുവും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മധു അമ്പാട്ട് ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ വിഷ്ണു രാജ് ആണ്. ഒരു ഫാമിലി ഡ്രാമയായി നിർമ്മിച്ച ഈ ചിത്രം പാലക്കാടൻ ഗ്രാമത്തിലെ ഒരു വീട്ടിൽ വീട്ടുകാരെല്ലാം ഒത്തുകൂടുന്ന ഒരു വീട്ടിൽ പൂജ നടക്കുന്ന ദിവസവും ആ വീട്ടിൽ നടക്കുന്ന സംഭവങ്ങളുമാണ് ഇതിവൃത്തം.

ഹാസ്യ രംഗങ്ങൾ കൂടി കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ഉണ്ണി ലാലു, എന്നിവരെ കൂടാതെ വിജയരാഘവൻ, സജിൻ ചെറുകയിൽ, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കോങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷിതുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നുണ്ട്. കുന്നംകുളത്തും പാലക്കാടുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഉടൻതന്നെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

 

Print Friendly, PDF & Email

Leave a Comment

More News