ഡാളസ്: ഗാർലൻഡിലെ ഡാലസ് ക്രിസ്ത്യൻ അസംബ്ലി അംഗമായ ഏലിക്കുട്ടി ഉമ്മൻ (ഓമന–75) നവംബർ 3-ന് നിര്യാതയായി.
ഇലന്തൂർ തോമ്പിൽവടക്കേതിൽ കുടുബാഗമാണ്. ഇലന്തൂർ പരിയാരം ബ്രദറൻ അസംബ്ലി അംഗമായിരുന്ന അവർ സൺഡേ സ്കൂൾ അധ്യാപികയായും മറ്റു വിവിധ നിലകളിലും സഭയിൽ സേവനമനുഷ്ഠിച്ചു. കൊട്ടാരക്കര വിലങ്ങറ എൻ.എം.എൽ.പി. സ്കൂളിൽ അധ്യാപികയായിരുന്നു.
1992-ൽ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറിയ ഏലിക്കുട്ടി, ഡാളസ് കൗണ്ടിയിൽ വർഷങ്ങളോളം ക്ലർക്കായി സേവനമനുഷ്ഠിച്ചു.
ഭർത്താവ്: പരേതനായ ഗീവർഗീസ് ഉമ്മൻ. മക്കൾ : ബിനോയ് ഉമ്മൻ, ബീന ഉമ്മൻ
സംസ്കാര ശുശ്രൂഷ നവംബർ 7 ശനിയാഴ്ച രാവിലെ 9:00 മണിക്ക് സണ്ണിവെയിലിലെ ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ ആരംഭിക്കും. തുടർന്ന് ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ ഭൗതികശരീരം സംസ്കരിക്കും.
വിലാസം: New Hope Funeral Home, 500 US Highway 80 East, Sunnyvale, Texas 75182.
