ഇലോൺ മസ്കിന്റെ ‘പറക്കും കാർ’ 5,000 വർഷം മുൻപേ ഇന്ത്യയിലുണ്ടായിരുന്നു; പുഷ്പക വിമാനത്തെ പരാമർശിച്ച് രൺബീർ കപൂർ, സമൂഹമാധ്യമങ്ങളിൽ ചർച്ച

മുംബൈ: ലോകത്തെ അത്ഭുതപ്പെടുത്തുന്ന സാങ്കേതിക കണ്ടുപിടിത്തങ്ങളുമായി മുന്നേറുന്ന ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ‘പറക്കും കാർ’ എന്ന ആശയം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ ഇന്ത്യയിൽ ഉണ്ടായിരുന്നുവെന്ന പരാമർശവുമായി ബോളിവുഡ് താരം രൺബീർ കപൂർ. ഹിന്ദു പുരാണങ്ങളിൽ പരാമർശിക്കുന്ന പുഷ്പക വിമാനവുമായി ആധുനിക പറക്കും കാറുകളെ താരതമ്യം ചെയ്തുകൊണ്ടാണ് താരത്തിന്റെ പ്രതികരണം. രൺബീറിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’യുടെ പ്രചാരണ പരിപാടിക്കിടെയാണ് രൺബീർ കപൂർ ശ്രദ്ധേയമായ പരാമർശം നടത്തിയത്. നവംബർ അഞ്ചിന് തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിൽ ശ്രീരാമനായാണ് രൺബീർ വേഷമിടുന്നത്. ഇന്ത്യൻ ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് താരം പുരാണങ്ങളിലെ പുഷ്പക വിമാനത്തെയും ആധുനിക സാങ്കേതികവിദ്യയെയും ബന്ധപ്പെടുത്തി അഭിപ്രായം പ്രകടിപ്പിച്ചത്. ‘ഇലോൺ മസ്ക് അടുത്തിടെ പറക്കുന്ന കാറുകൾ കണ്ടുപിടിച്ചു. എന്നാൽ, ഇത്തരമൊരു സാങ്കേതികവിദ്യ ഇന്ത്യയിൽ…

ആത്മഹത്യ ലക്ഷ്യമിട്ട് യുവാവിന്റെ അപകടകരമായ കാർയാത്ര; കോട്ടയത്ത് ആറു വാഹനങ്ങളിൽ ഇടിച്ച് ഒൻപതുപേർക്ക് പരിക്ക്; നരഹത്യാശ്രമത്തിന് കേസ്

കാഞ്ഞിരപ്പള്ളി: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ആറു വാഹനങ്ങളിൽ കാർ ഇടിച്ച് ഒൻപതുപേർക്ക് പരിക്കേറ്റ സംഭവം മനഃപൂർവം സൃഷ്ടിച്ചതാണെന്ന് പൊലീസ്. ആത്മഹത്യ ചെയ്യുകയെന്ന ലക്ഷ്യത്തോടെ അമിതവേഗത്തിൽ കാർ ഓടിച്ച് അപകടമുണ്ടാക്കുകയായിരുന്നുവെന്ന് യുവാവ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ആദ്യം സാധാരണ വാഹനാപകടമെന്ന് കരുതിയ സംഭവമാണ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിർണായക വഴിത്തിരിവിലെത്തിയത്. സംഭവത്തിൽ കാർ ഓടിച്ചിരുന്ന കൂട്ടിക്കൽ തേൻപുഴ സ്വദേശിയായ ഷാലോമിനെ (27) പ്രതിയാക്കി മുണ്ടക്കയം പൊലീസ് കേസെടുത്തു. മനഃപൂർവമുള്ള നരഹത്യാശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ ഷാലോം നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് മുണ്ടക്കയം ചോറ്റിയിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച അപകടമുണ്ടായത്. ഷാലോം ഓടിച്ചിരുന്ന കാർ ആദ്യം എതിർദിശയിൽനിന്ന് വന്ന കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട നിലയിൽ മുന്നോട്ടുപോയ കാർ മറ്റു മൂന്ന്…

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എ.പി. അനിൽകുമാർ; തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിലെത്തിയേക്കും

കൊച്ചി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് റവന്യു മന്ത്രി എ.പി. അനിൽകുമാറിനെ പരിഗണിക്കുന്നതായി സൂചന. ദളിത് വിഭാഗത്തിൽനിന്നുള്ള നേതാവിനെ സംസ്ഥാന കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് അനിൽകുമാറിന്റെ പേരിന് മുൻഗണന ലഭിച്ചതെന്നാണ് വിവരം. ഇതുസംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ ധാരണയായതായും റിപ്പോർട്ടുകളുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചിരുന്നത് കൊടിക്കുന്നിൽ സുരേഷിനെയായിരുന്നു. എന്നാൽ, മുഖ്യമന്ത്രിക്കും സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കൾക്കും അദ്ദേഹത്തിന്റെ നിയമനത്തോട് താൽപര്യമില്ലാത്ത സാഹചര്യത്തിലാണ് എ.പി. അനിൽകുമാറിന്റെ പേര് സജീവ പരിഗണനയിലെത്തിയത്. അതേസമയം, മന്ത്രി സ്ഥാനം ഒഴിഞ്ഞ് സംഘടനാ നേതൃത്വം ഏറ്റെടുക്കുന്നതിൽ അനിൽകുമാർ തുടക്കത്തിൽ വിമുഖത പ്രകടിപ്പിച്ചിരുന്നതായാണ് വിവരം. ഇതേത്തുടർന്ന് അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടത്തി. ചർച്ചകൾക്കൊടുവിൽ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ അനിൽകുമാർ സമ്മതം അറിയിച്ചതായാണ് സൂചന. കെ.സി.…

വിദേശത്ത് ജോലിക്ക് പോകാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ഹക്കോടതിയെ സമീപിച്ച ടോമിൻ ജെ. തച്ചങ്കരിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം; ആരോഗ്യ പ്രശ്നങ്ങളുള്ള താങ്കള്‍ എങ്ങനെ വിദേശത്ത് ജോലിക്കു പോകുമെന്ന് കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് വിദേശത്ത് ജോലിക്ക് പോകുന്നതിനായി ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയ ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ താങ്കള്‍ക്ക് എങ്ങനെയാണ് വിദേശത്ത് പോയി ജോലി ചെയ്യാൻ സാധിക്കുകയെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എ. ബദറുദ്ദീനാണ് തച്ചങ്കരിയുടെ ആവശ്യത്തെ രൂക്ഷമായി വിമർശിച്ചത്. ജയിലിൽ പോകേണ്ട സാഹചര്യമുണ്ടാകുമ്പോൾ അസുഖം വരികയും പുറത്തിറങ്ങിയാൽ വിദേശത്ത് പോയി ജോലി ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. ”ജയിലിൽ പോകുമ്പോൾ അസുഖം വരും, പുറത്തിറങ്ങുമ്പോൾ വിദേശത്ത് പോയി ജോലി ചെയ്യണം. കോടതിയിലുള്ളവർക്കും ബുദ്ധിയുണ്ടെന്ന് തച്ചങ്കരി ഓർക്കണം” എന്നായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീന്റെ വിമർശനം. തച്ചങ്കരിയുടെ ആരോഗ്യസ്ഥിതിയും ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് മുതൽ ചികിത്സ പൂർത്തിയാകുന്നതുവരെയുള്ള…

ഇന്ത്യ-യുഎഇ നിക്ഷേപ ബന്ധം ശക്തമാക്കാൻ നീക്കം; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അബുദാബിയിൽ

അബുദാബി: ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, സാംസ്കാരിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അബുദാബിയിൽ ഉന്നതതല ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിലെ നിക്ഷേപം വർധിപ്പിക്കുക, ദീർഘകാല വാണിജ്യ പങ്കാളിത്തങ്ങൾ വികസിപ്പിക്കുക, സാംസ്കാരിക ബന്ധം വിപുലീകരിക്കുക തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. വിക്രം മിസ്രിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെ ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോഗതി വിലയിരുത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. അബുദാബി ധനകാര്യ വകുപ്പ് ചെയർമാനും അൽ-ഇമാദ് ഹോൾഡിംഗ് കമ്പനിയുടെ ഗ്രൂപ്പ് സിഇഒയുമായ ജാസിം മുഹമ്മദ് ബു അതബ അൽ സാബിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ നേരിട്ടുള്ള നിക്ഷേപ പ്രവാഹം വർധിപ്പിക്കുന്നതിനും പുതിയ വാണിജ്യ അവസരങ്ങൾ കണ്ടെത്തുന്നതിനുമുള്ള സാധ്യതകൾ ചർച്ച ചെയ്തു. അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്കുമായുള്ള കൂടിക്കാഴ്ചയിൽ വിനോദസഞ്ചാര, സാംസ്കാരിക സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച്…

ഡിസംബർ 24ന് ദുബായിൽ വമ്പൻ ബോക്സിംഗ് പോരാട്ടം; ജെയ്ക്ക് പോൾ സെഡ്രിക് ഡൂംബെയെ നേരിടും, മത്സരം സ്ഥിരീകരിച്ച് എംവിപി

ദുബായ്: യൂട്യൂബ് താരത്തിൽനിന്ന് പ്രൊഫഷണൽ ബോക്സറായി മാറിയ ജെയ്ക്ക് പോൾ വീണ്ടും ബോക്സിംഗ് റിങ്ങിലേക്ക് തിരിച്ചെത്തുന്നു. 2026 ഡിസംബർ 24ന് ദുബായിലെ പ്രശസ്തമായ കൊക്കകോള അരീനയിൽ നടക്കുന്ന ആവേശകരമായ പോരാട്ടത്തിൽ ഫ്രഞ്ച് മിക്സഡ് മാർഷ്യൽ ആർട്സ് (എംഎംഎ) താരവും മുൻ കിക്ക്ബോക്സിംഗ് ലോക ചാമ്പ്യനുമായ സെഡ്രിക് ഡൂംബെയെയാണ് പോൾ നേരിടുക. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നവംബർ രണ്ടിന് മോസ്റ്റ് വാല്യൂബിൾ പ്രൊമോഷൻസ് (എംവിപി) നടത്തി. ദുബായ് സ്പോർട്സ് കൗൺസിലിന്റെയും ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെയാണ് അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്ന ബോക്സിംഗ് പോരാട്ടം സംഘടിപ്പിക്കുന്നത്. എട്ട് റൗണ്ടുകളിലായി നടക്കുന്ന പ്രൊഫഷണൽ ക്രൂയിസർവെയ്റ്റ് മത്സരത്തിന് 200 പൗണ്ടാണ് പരമാവധി ഭാരപരിധി നിശ്ചയിച്ചിരിക്കുന്നത്. ഇരു താരങ്ങളും 10 ഔൺസ് ഗ്ലൗസുകൾ ധരിച്ചായിരിക്കും റിങ്ങിലിറങ്ങുക. 2025 ഡിസംബറിൽ മുൻ ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ ആന്റണി ജോഷ്വയോടേറ്റ പരാജയത്തിനുശേഷം ജെയ്ക്ക്…

റേഡിയോ മലയാളത്തിന് വിജയമന്ത്രങ്ങള്‍ ടീമിന്റെ ആദരം

ദോഹ: ഖത്തര്‍ മലയാളികളുടെ സ്വന്തം ചങ്ങാതിയായി ഒമ്പത് വര്‍ഷം വിജയകരമായി പിന്നിടുന്ന റേഡിയോ മലയാളത്തിന് വിജയമന്ത്രങ്ങള്‍ ടീമിന്റെ സ്‌നേഹാദരം. വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ച് ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ ഇടംനേടിയ റേഡിയോ മലയാളം, സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികളിലൂടെയും പ്രചോദനാത്മകമായ സംരംഭങ്ങളിലൂടെയും ഖത്തറിലെ മലയാളി സമൂഹത്തിന് ദിശാബോധം നല്‍കുന്ന മാധ്യമമായി ശ്രദ്ധേയമായിരിക്കുകയാണ്. പ്രഭാതങ്ങളെ പ്രതീക്ഷാഭരിതമാക്കുന്ന വിജയമന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികളിലൂടെ ജീവിതവിജയത്തിന്റെയും വ്യക്തിത്വവികാസത്തിന്റെയും സാമൂഹിക ബോധവല്‍ക്കരണത്തിന്റെയും സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ റേഡിയോ മലയാളം വഹിക്കുന്ന പങ്ക് അഭിനന്ദനാര്‍ഹമാണെന്ന് വിജയമന്ത്രങ്ങള്‍ ടീമിന്റെ ശില്‍പികളായ ഡോ. അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍, റാഫി പാറക്കാട്ടില്‍ എന്നിവര്‍ പറഞ്ഞു. റേഡിയോ മലയാളത്തിന്റെ ഒമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആശംസകള്‍ നേര്‍ന്ന വിജയമന്ത്രങ്ങള്‍ ടീം, റേഡിയോ മലയാളം സി.ഇ.ഒ. അന്‍വര്‍ ഹുസൈനെ പൊന്നാടയണിയിച്ചാണ് ആദരിച്ചത്. ശ്രോതാക്കളുമായി ആത്മബന്ധം പുലര്‍ത്തിക്കൊണ്ട് അറിവും ആനന്ദവും പ്രചോദനവും പകരുന്ന റേഡിയോ മലയാളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ…

എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾക്ക് ഫ്രറ്റേണിറ്റിയുടെ ഐക്യദാർഢ്യം

തിരുവനന്തപുരം: നിയമനമടക്കമുള്ള ആവശ്യങ്ങൾ ഉയർത്തി സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല പ്രതിഷേധം നടത്തുന്ന പി.എസ്.സി എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരപ്പന്തൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറി രഞ്ജിത ജയരാജ്, ലമീഹ് ഷാക്കിർ, ആഷിഖ് നിസാർ എന്നിവരുടെ നേതൃത്വത്തിലാണ് സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി ഫ്രറ്റേണിറ്റി പ്രവർത്തകരെത്തിയത്. ഭരണത്തിലേറുന്നതിന് മുമ്പും ശേഷവുമായി ഉദ്യോഗാർത്ഥികൾക്ക് ഉറപ്പുകൾ നൽകിയ സർക്കാർ ഇപ്പോൾ മുഖം തിരിക്കുന്നത് പ്രതിഷേധാർഹമാണ്. സമരക്കാർക്കെതിരെ പോലീസിനെ വെച്ച് നീങ്ങുന്നത് അംഗീകരിക്കാനാകില്ല. ഉദ്യോഗാർത്ഥികളെ പോലീസ് വലിച്ചിഴച്ചതിലും അവർക്കെതിരെ കേസെടുത്തതിലും സർക്കാർ മറുപടി പറയണമെന്നും രഞ്ജിത ജയരാജ് ആവശ്യപ്പെട്ടു.

വ്യാപാര-സാംസ്‌കാരിക ലോകത്ത് ഗ്ലോബല്‍ സാധ്യതകള്‍ തുറന്ന് നെക്‌സ് ഉസ്; ഉസ്‌ബെക്കിസ്ഥാന്‍ അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി

കോഴിക്കോട് : വ്യാപാര- സാംസ്‌കാരിക കൈമാറ്റത്തിന്റെ അനന്ത സാധ്യതകളുടെ വാതായനം തുറന്ന് മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന നെക്‌സ് ഉസ് കൂടിക്കാഴ്ച. ഉസ്‌ബെകിസ്ഥാന്റെ ഇന്ത്യയിലെ അംബാസഡര്‍ സര്‍ദോര്‍ മിര്‍സ യൂസുപോവിച് റുസ്താംബീവുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രാജ്യത്തെ വിവിധ മെട്രോ നഗരങ്ങളില്‍ നിന്നുമെത്തിയ വ്യവസായ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യക്കാരായ വ്യവസായികള്‍ക്ക് അനന്ത സാധ്യതകളുള്ള മണ്ണാണ് ഉസ്‌ബെകിസ്ഥാനെന്നും ഇരു രാജ്യങ്ങളുടെയും വികസനത്തില്‍ ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ക്ക് വലിയ പങ്കുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. സാംസ്‌കാരികമായ വൈജാത്യങ്ങള്‍ നിലനില്‍ക്കുമ്പോഴും വിവിധ മേഖലകളില്‍ വലിയ സഹകരണ സാധ്യതകള്‍ നിലനില്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മര്‍കസ് നോളജ് സിറ്റി ഫൗണ്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ അധ്യക്ഷതയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ ഉസ്‌ബെകിസ്ഥാന്‍ എംബസിയുടെ വ്യാപാര- സാമ്പത്തിക കൗണ്‍സിലര്‍ അബ്ദുല്‍ അസീസ് അബ്ദു ഖലീലോവ്, നോളജ് സിറ്റി ഡെപ്യുട്ടി മാനേജിംഗ് ഡയറക്ടര്‍…

ആധുനിക കാലത്ത് നീതിയും മാനവികതയും പ്രബോധനം ചെയ്തുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി രംഗത്ത് വന്നത്: എ.ടി ഷറഫുദ്ദീൻ

കൂട്ടിലങ്ങാടി : ജനാധിപത്യ ബോധവും മാനവികതയും ലോകത്തെ പഠിപ്പിച്ചത് ഇസ്‌ലാമാണ്. ആധുനിക കാലത്ത് കോളനി ചൂഷണങ്ങളും വൈദേശിക സാമ്രാജ്യത്വ ഇടപെടലുകളുടെയും കാലത്ത് നീതിയും ജനാധിപത്യ ബോധവും മാനവികതയും പ്രബോധനം ചെയ്തുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി രംഗത്ത് വന്നതെന്ന് നോളേജ് വേൾഡ് സെക്രട്ടറി എ.ടി ഷറഫുദ്ദീൻ പറഞ്ഞു. ചരിത്രത്തിൽ പ്രവാചകൻമാർ നിർവഹിച്ച ആദർശ പ്രബോധനത്തിന്റെ പുതിയ തുടർച്ചയാണ് ജമാഅത്തെ ഇസ്ലാമി നിർവഹിക്കുന്നത്. പ്രവാചകന്മാരുടെ എതിർപക്ഷത്ത് നിലയുറപ്പിച്ച പുരോഹിത മതത്തെ പ്രതിരോധിച്ചുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി നിലയുറപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം’ തലക്കെട്ടിൽ ഡിസംബർ 20 ന് കീരംകുണ്ട് പീസ് സ്ക്വയറിൽ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി മക്കരപ്പറമ്പ് ഏരിയ സമ്മേളന പ്രഖ്യാപനം പെരിന്താറ്റിരിയിൽ നിർവഹിക്കുക യായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് പി.പി ഹൈദരലി അദ്ധ്യക്ഷത വഹിച്ചു. ടി ശഹീർ ഖിറാഅത്ത് നടത്തി. ശബീറലി പെരിന്താതാറ്റിരി സ്വാഗതം…