ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ 30 -ാമത് പേൾ ജൂബിലി കോണ്‍ഫറന്‍സ് ഓസ്റ്റനിൽ 2027 ജൂലൈ 15 മുതൽ 18 വരെ നടക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ്റെ ഉൽഘാടനം അറ്റ്ലാൻ്റ കാൽവറി അസംബ്ലീസ് ഓഫ് ഗോഡ് ദൈവസഭയിൽ ഡിസംബർ അഞ്ചിന് വൈകിട്ട് 6 ന് നടത്തപ്പെടും. ( Address: Calvary Assembly COG,1132 , Buford HWY, Sugar Hill, GA 30518 ). ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് അസിസ്റ്റൻ്റ് ഡയറക്ടർ ബിഷപ്പ് ഇസ്മായേൽ ചാൾസ് മുഖ്യ പ്രഭാഷണം നടത്തും.
പാസ്റ്റർ ഏബ്രഹാം തോമസ് – ടെക്സസ് ഓസ്റ്റിൻ (പ്രസിഡൻ്റ്), പാസ്റ്റർ എബി തോമസ് – ന്യൂയോർക്ക് (വൈസ്. പ്രസിഡൻ്റ്), ഫിന്നി ഫിലിപ്പ് – ഫിലദെൽഫിയ (സെക്രട്ടറി), അജി ഇടിക്കുള – ഹ്യൂസ്റ്റൻ (ട്രഷറാർ), പാസ്റ്റർ ജെറമി മാത്യു – ഡാളസ് ( ഇംഗ്ലീഷ് കോ- ഓർഡിനേറ്റർ), ഡോ. ജൂലി തോമസ്- ഓസ്റ്റിൻ (ലേഡീസ് പ്രസിഡൻ്റ്) എന്നിവരാണ് നാഷണൽ ഭാരവാഹികൾ. ലോക്കൽ കൺവീനറായി സുവിശേഷകൻ ജോർജ് മാമ്മൻ, സെക്രട്ടറിയായി ജുവിൻ ജോർജ്, ട്രഷററായി ഷെൽവിൻ പോളി, ലോക്കൽ ഇംഗ്ലീഷ് സെഷൻ കോ- ഓർഡിനേറ്ററായി കെസിയ അലക്സ് എന്നിവരെയും ലോക്കൽ കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.
രജിസ്ട്രഷൻ കിക്കോഫ് സമ്മേളനത്തിൽ ദേശീയ ഭാരവാഹികൾ കോൺഫറൻസ് സംബന്ധിച്ച വിശദീകരണങ്ങൾ നൽകും.
വാർത്ത: ബാബുക്കുട്ടി ജോർജ് ,ഫിലഡൽഫിയ – (നാഷണൽ മീഡിയ കൺവീനർ)
