ആർ ഹരിയുടെ നിര്യാണത്തിൽ കെ എച് എൻ എ അനുശോചനം രേഖപ്പെടുത്തി

ഹ്യൂസ്റ്റൺ: മുതിർന്ന ആർ എസ് എസ് പ്രചാരകൻ ആർ ഹരിയുടെ (93) നിര്യാണത്തിൽ കെ എച് എൻ എ അനുശോചനം രേഖപ്പെടുത്തി. ആർ എസ് എസ് അഖില ഭാരതീയ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന ഹരിയുടെ വിയോഗം ഭാരതത്തിലെ ഹൈന്ദവ ജനതയ്ക്ക് തീരാ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത് എന്ന് പ്രസിഡണ്ട് ജി കെ പിള്ള പറഞ്ഞു. എഴുത്തുകാരനും തത്വചിന്തകനും പ്രഭാഷകനും ആയിരുന്നു അദ്ദേഹമെന്ന് കെ എച് എൻ എ ജനറൽ സെക്രട്ടറി സുരേഷ് നായർ അനുസ്മരിച്ചു.

കോടിക്കണക്കിനു യുവാക്കളുടെ പ്രിയപ്പെട്ട ഹരിയേട്ടൻറെ വിയോഗത്തോടെ ഭാരതത്തിന്റെ ജ്ഞാനസൂര്യൻ അസ്തമിച്ചിരിക്കുന്നു എന്ന് കൺവെൻഷൻ ചെയർമാൻ രഞ്ജിത് പിള്ള പറഞ്ഞു. നവംബർ 23, 24, 25 തീയതികളിൽ ഹ്യൂസ്റ്റനിൽ നടക്കുന്ന കൺവെൻഷൻന്റെ തിരക്കിട്ട പ്രവർത്തന ങ്ങൾക്കിടയിൽ ആണ് നേതാക്കൾ പ്രതികരിച്ചത്.

Print Friendly, PDF & Email

Leave a Comment

More News