കെ എച്ച് എന്‍ എയുടെ അടുത്ത വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സുരേഷ് നായർ മത്സരിക്കുന്നു.

ഷിക്കാഗോ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (KHNA) യുടെ 2024 – 25 ഭരണസമിതിയിലെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിനസോട്ടയില്‍ നിന്നുള്ള സുരേഷ് നായർ മത്സരിക്കുന്നു. നവംബർ 23, 24, 25 എന്നീ ദിവസങ്ങളിൽ ഹ്യൂസ്റ്റനിൽ വച്ച് നടക്കുന്ന ഹിന്ദു സമ്മേളനത്തിൽ (അശ്വമേധം) ആണ് അടുത്ത ഭരണസമിതിയിലെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തിലേറെയായി KHNA യുടെ സജീവ പ്രവർത്തകനായ സുരേഷ് നായർ, സംഘടനയുടെ ജനറൽ സെക്രട്ടറിയായി ഇപ്പോൾ സേവനം ചെയ്യുന്നു. 2025 ൽ രജത ജൂബിലി ആഘോഷിക്കാൻ തയ്യാറെടുക്കുന്ന KHNA, നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ഏറ്റവും വലിയ സംഘടനയാണ്. അതോടൊപ്പം നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയും കൂടിയാണ്.

സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തി അമേരിക്ക, കാനഡ എന്നിടങ്ങളിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുവാൻ ശ്രമിക്കുമെന്ന് സുരേഷ് നായർ പറഞ്ഞു. യുവജനങ്ങൾക്ക് കൂടുതൽ പ്രയോജനം ചെയ്യുന്ന കർമ്മ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കും. KHNA യുടെ പ്രവർത്തനങ്ങളെ നാലു സെക്ടറുകൾ (4C), Culture, Community, Charity, and Convention ആയി തിരിച്ചു തുല്യ പ്രാധാന്യത്തോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

നോർത്ത് അമേരിക്കയിൽ താമസിക്കുന്ന മലയാളി ഹിന്ദുക്കളുടെ ഉന്നമനത്തിനു പ്രത്യേക പരിഗണന നൽകുമെന്നും സുരേഷ് നായർ പറഞ്ഞു. മിനസോട്ട മലയാളി അസോസിയേഷൻ (MMA) പ്രസിഡണ്ട്, Kerala Hindus of Minnesota (KHMN) സ്ഥാപക പ്രസിഡണ്ട്, NSSONA ജനറൽ സെക്രട്ടറി, മിനസോട്ട ഹിന്ദു മന്ദിർ ട്രസ്റ്റീ ബോർഡ് അംഗം, KHNA യുടെ Midwest Convention Chair, Shakopee City Telecommunication Advisory Commision അംഗം, Scott County Human Services Committee Member എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ ഇരുപതു വർഷങ്ങൾ ആയി മിനസോട്ടയിൽ താമസിക്കുന്ന സുരേഷിന്റെ ജന്മദേശം കോട്ടയം ജില്ലയിലെ വൈക്കം ആണ്. IT മേഖലയിൽ ജോലിചെയ്യുന്ന സുരേഷ്, സോഫ്റ്റ്‌വെയർ സെക്യൂരിറ്റി റിസ്ക് മാനേജ്‌മന്റ് വിദഗ്ധൻ ആണ്. ഭാര്യ അഞ്ജനാ നായരും മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം.

 

Print Friendly, PDF & Email

Leave a Comment

More News