സെക്യൂരിറ്റി ഗാർഡിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു; മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റർ ചെയ്തു

കൊച്ചി: തിങ്കളാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്ന മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

കേസ് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ എറണാകുളം റൂറൽ പൊലീസ് സൂപ്രണ്ടിന് നിർദേശം നൽകിയിട്ടുണ്ട്. പാർക്കിംഗ് നിരോധിച്ചിരിക്കുന്ന സ്ഥലത്ത് ഇരുചക്ര വാഹനം പാർക്ക് ചെയ്യരുതെന്ന് കസ്റ്റംസ് പ്രിവന്റീവ് ഓഫീസറോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചത്. ഗ്രൗണ്ടിലും പിന്നീട് കാറിനുള്ളിലും വെച്ച് ഉദ്യോഗസ്ഥനും സഹപ്രവർത്തകരും ചേർന്ന് തന്നെ മർദ്ദിച്ചതായി സെക്യൂരിറ്റി ജീവനക്കാരൻ പരാതിപ്പെട്ടിരുന്നു.

സംഭവത്തില്‍ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു.

Print Friendly, PDF & Email

Leave a Comment

More News